Sunday, 7 October 2018

951.Killing Ground(English,2016)


951.Killing Ground(English,2016)
       Thriller,Horror

         അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന നായകനും നായികയും.വിജനമായ സ്ഥലത്ത് ടെന്റ് ഉണ്ടാക്കി താമസിക്കുന്നു.വില്ലന്മാര്‍ വരുന്നു.ശുഭം!!

   മേല്‍പ്പറഞ്ഞ കഥകള്‍ പ്രമേയമായി ധാരാളം സിനിമകള്‍ വന്നിട്ടുള്ളത് കൊണ്ട് തന്നെ ക്ലീഷേ ആണെന്ന് ഒരു തോന്നല്‍ ഉണ്ടാകുന്നതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പ്രവചനാത്മകമായ കഥകളില്‍ അവതരിപ്പിക്കുന്ന സംഭവങ്ങളുടെ മേന്മ മാത്രമാകും ഇത്തരം ചിത്രങ്ങളില്‍ അല്‍പ്പം താല്‍പ്പര്യം ഉണ്ടാക്കാന്‍ സാധിക്കുക.Killing Ground ന്റെ അണിയറ പ്രവര്‍ത്തകര്‍ അതിനായി ഒരു ശ്രമം നടത്തിയിട്ടുണ്ടെന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്.

  ആദ്യമായി സമാന്തരമായി അവതരിപ്പിക്കുന്ന രണ്ടു കഥകള്‍.ദുരൂഹത ഉണര്‍ത്തുന്ന അടുത്തുള്ള ടെന്റ്.അവിടെ എന്തും ചിന്തിക്കാന്‍ ഉള്ള സ്ക്കോപ്പ് ഉണ്ട്.ഒരു ടൈം ട്രാവല്‍ ചിത്രം ആയി വരെ കരുതാം.അതില്‍ നിന്നും കഥയ്ക്ക് ആവശ്യമായ രീതിയില്‍ സംഭവങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചിത്രത്തിന് അല്‍പ്പം പുതുമ ഉള്ളതായി കാണാം.ഇനി ഉള്ളത് സംഭവങ്ങളിലെ യാതാര്‍ത്ഥ്യങ്ങളോട് ഇഴകി ചേര്‍ന്നിരിക്കുന്ന അവതരണ രീതി ആണ്.

  ഇത്തരം ഒരു തീമില്‍ നിന്നും പ്രതീക്ഷിക്കാവുന്ന അത്യാവശ്യം ഹൊറര്‍ കൂടി ചേരുമ്പോള്‍ സിനിമ തരക്കേടില്ലാത്ത അനുഭവം ആണ്.ക്ലൈമാക്സിലെ സംഭവങ്ങള്‍ യാതാര്‍ത്ഥ്യങ്ങളോട് കൂട്ടി വായിക്കണോ അതോ അത്യാവശ്യം ത്രില്ലര്‍ ആയോ എന്ന് പ്രേക്ഷകന്‍ ചിന്തിക്കുന്നിടത് ആണ് സിനിമ ഇഷ്ടം ആയോ ഇല്ലയോ എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കുക.

ഈ ഘടകങ്ങള്‍ വച്ച് നോക്കുക ആണെങ്കില്‍ Killing Ground ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അത്യാവശ്യം തൃപ്തി നല്‍കിയ ചിത്രം ആണ്.ഇപ്പോഴും ഇത്തരം പ്രമേയങ്ങള്‍ ഇഷ്ടം ഉള്ളവര്‍ക്ക് കണ്ടു നോക്കാം ഈ ചിത്രം.

ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

  t.me/MHviews

No comments:

Post a Comment