953.Super Dark Times(English,2017)
Drama,Thriller.
കുറച്ചു സുഹൃത്തുകള്‍ തമ്മില്‍ എന്നത്തേയും പോലെ സമയം ചിലവഴിക്കുക്കുമ്പോള്‍ ആണ് ഒരു ദുരന്തം പോലെ ആ സംഭവം ഉണ്ടാകുന്നത്.അപകടം ആയിരുന്നു അതിന്റെ മൂല കാരണം എങ്കിലും അവരുടെ പ്രായം ഒരു പ്രശ്നം ആയിരുന്നു.ടീനേജില്‍ ഉള്ള ആണ്‍ക്കുട്ടികള്‍.അവര്‍ക്ക് പരിമിതികള്‍ ഏറെ ആണ്.പ്രധാനമായും ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ലോകത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന കാലഘട്ടം.തൊണ്ണൂറുകളുടെ തുടക്കം ഉള്ള അമേരിക്ക!!അന്നത്തെ സംഭവങ്ങള്‍ മറ്റു പലതിനും തിരി കൊളുത്തി തുടങ്ങി.കൂടുതല്‍ അപകടകരമായ വഴികളിലൂടെ.
"Stranger Things" പാകിയ വഴികളിലൂടെ അവതരിപ്പിക്കുന്ന അമേരിക്കന്‍-ടീനേജ് സിനിമകള്‍ കൂടുതലും ആ ഒരു കാലഘട്ടത്തിന്റെ ഇരുണ്ട വശം ആണ് കൂടുതലും തേടി പോകുന്നതെന്ന് തോന്നുന്നു.കൂടുതലും നിഷ്ക്കളങ്കര്‍ അയ ഒരു തലമുറ.ആധുനിക ആശയ വിനിമയ ഉപാധികള്‍ ഇല്ലാത്തതു കൊണ്ട് തന്നെ കൂടുതല്‍ ചുരുങ്ങിയ ലോകം.ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് നല്ല ഓര്‍മ്മകള്‍ നല്‍കും പലതും.
Super Dark Times അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഭയത്തിന്റെയും രക്തത്തിന്റെയും ആണ്.നേരത്തെ പറഞ്ഞത് പോലെ പ്രായം കാരണം തങ്ങള്‍ ചെയ്യേണ്ടത് എന്താണ് എന്ന് മനസ്സിലാകാതെ പെരുമാറേണ്ടി വരുന്ന സമൂഹത്തിലെ മിഡില്‍ ക്ലാസ് യുവാക്കള്‍.ചെറിയ ഒരു ടൌണ്‍.ഇതൊക്കെ ആണ് സിനിമയുടെ പ്രധാന പശ്ചാത്തലവും.എന്നാല്‍ അവസാനം ആകാറാകുമ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടാകുന്ന മാറ്റം.അത് ഇതു തലമുറയ്ക്കും മനസ്സിലാകുന്ന ഒന്നാണ്.
വളരെയധികം elaborate ചെയ്യാന്‍ ഉള്ള ഒരു കഥ ഇല്ലെങ്കിലും ഒരു കാലഘട്ടത്തിന്റെ മറ്റൊരു പ്രതിനിധികള്‍ ആയി വരുന്ന കഥാപാത്രങ്ങളും സംഭവങ്ങളും എല്ലാം നന്നായി തോന്നി.ഇറങ്ങിയ സമയത്ത് നല്ല രീതിയില്‍ സംസാര വിഷയം ആയ ചിത്രമായിരുന്നു Super Dark Times.താല്‍പ്പര്യമുള്ളവര്‍ക്ക് കണ്ടു നോക്കാവുന്ന ഒന്ന്.
ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
t.me/MHviews
No comments:
Post a Comment