960.Annanukku Jai(Tamil,2018)
Comedy,Thriller
ധനുഷ് നിര്‍മാതാവായി അട്ടക്കത്തി ദിനേശിനെ വച്ച് 2014 ല്‍ ചെയ്യാന്‍ ഇരുന്ന ചിത്രം പിന്നീട് മുടങ്ങി പോവുകയും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്,വെട്രിമാരന്‍ കോട്ടൂകെട്ടില് റിലീസ് ആയ ചിത്രമാണ് 'അണ്ണനുക്ക് ജയ്'.1989 ല്‍ റിലീസ് ആയ അര്‍ജുന്‍ ചിത്രവുമായി പേരില്‍ ഉള്ള സാദൃശ്യം നിലനിര്‍ത്തി രാഷ്ട്രീയം പ്രമേയം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
നേതാക്കന്മാരുടെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന അണികള്‍ക്ക് എന്ത് സംഭവിക്കുന്നു?അവര്‍ എന്നും രാഷ്ട്രീയ അടിമ ആയി നേതാക്കന്മാരെ സേവിക്കുന്നു.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇത്തരം ഒരു സ്ഥിരം കാഴ്ചയിലേക്ക് ആണ് സിനിമ സഞ്ചരിക്കുന്നതും.'മട്ട ശേഖര്‍' എന്ന യുവാവ് ഇത്തരത്തില്‍ ബലിയാടാവുകയും അത് അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിയെന്നും ആണ് കോമഡിയില്‍ അവതരിപ്പിച്ച ഈ കഥയില്‍ ഉള്ളത്.
വളരെ സിമ്പിള്‍ ആയ കഥ.ഒരു കൂട്ടം ആളുകളെ നിലയ്ക്ക് നിര്‍ത്താന്‍ അല്ലെങ്കില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയുന്ന എളുപ്പ വഴി എന്താണ്?പ്രത്യേകിച്ചും ഒരു നേതാവ് എന്ന അര്‍ത്ഥത്തില്‍ ആളുകള്‍ നോക്കി കാണുവാന്‍ എന്താണ് ചെയ്യേണ്ടത്?ചെറിയ ഒരു സസ്പന്‍സ് /ട്വിസ്റ്റും ആയി ചിത്രം അവസാനിക്കുന്നു.വെറുതെ ടൈം പാസിനായി കണ്ടു നോക്കാവുന്ന ഒരു ചിത്രമാണ് 'അണ്ണനുക്ക് ജയ്'
No comments:
Post a Comment