964.17 Again(English,2009)
Fantasy,Comedy
മൈക്കിനു അത് നിര്‍ണായകമായ ദിവസം ആയിരുന്നു.സ്ക്കൂളിലെ മികച്ച ബാസ്ക്കറ്റ്ബോള്‍ കളിക്കാരന ആയ മൈക്ക് ,എന്നാല്‍ അന്നത്തെ നിര്‍ണായകമായ മത്സരത്തിനു മുന്‍പാണ് ആ കാര്യം അറിയുന്നത്.പിന്നീട് നമ്മള്‍ കാണുന്നത് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള മൈക്കിനെ ആണ്.മൈക്ക് ഏറെ മാറിയിരുന്നു.ഒപ്പം അയാളുടെ ജീവിതവും.പ്രിയപ്പെട്ടത് എല്ലാം ഉപേക്ഷിച്ചു സ്വന്തമാക്കിയ ജീവിതത്തില്‍ അയാള്‍ ഇന്ന് മോശമായ അവസ്ഥയില്‍ ആണ്.അയാള്‍ക്ക് ഒരു രണ്ടാം അവസരം ലഭിക്കുമോ?
'Life Mulligan' അഥവാ ജീവിതത്തിലെ രണ്ടാം അവസരങ്ങള്‍ പ്രമേയം ആയി വരുന്ന ചിത്രങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ആയി അധികം ആളുകള്‍ കാണില്ല.എല്ലാവരുടെ ഉള്ളിലും ഉണ്ടാകാം ഇത്തരത്തില്‍ ജീവിതത്തില്‍ തിരുത്തലുകള്‍ വേണം എന്ന് തോന്നുന്ന സന്ദര്‍ഭങ്ങള്‍.ജീവിതത്തിനു രണ്ടാമതൊരു അവസരം വിരളം ആയതു കൊണ്ട് തന്നെ ഈ ഒരു പ്രമേയം ഫാന്റസി ആയി എന്നും നിലനില്‍ക്കുമെങ്കിലും സ്ക്രീനില്‍ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ രസകരമാണ്.
ഈ വിഭാഗത്തിലെ ക്ലാസിക്കുകളില്‍ ഒന്നായ ,ഫ്രാങ്ക് കാപ്ര അവതരിപ്പിച്ച 'It's A Wonderful Life" ന്‍റെ മറ്റൊരു പതിപ്പായാണ് 17 Again തോന്നിയത്.ഈ ഴോന്രെയിലെ സിനിമകള്‍ എല്ലാം ക്ലീഷേ ഘടകങ്ങള്‍ ഉള്ളതാണെങ്കിലും ജീവിതത്തിലെ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ ഉള്ള സാദൃശ്യം വ്യക്തമാണ്,കഥാപാത്രങ്ങളുടെ പ്രായവും മറ്റും പരിഗണിക്കുമ്പോള്‍ എന്നതിനോടൊപ്പം കഥാപാത്രം അവിടെ ഇല്ലെങ്കില്‍ ഉള്ള ശൂന്യത വരുത്തി വയ്ക്കുന്ന മാറ്റങ്ങള്‍ ഇവിടെയും ഉണ്ട്.ദുരൂഹമായി അപ്രത്യക്ഷരായ കഥാപാത്രങ്ങള്‍.മാറ്റം അവര്‍ക്ക് മാത്രമേ ഉള്ളൂ. എന്നാല്‍ 17 Again മറ്റൊരു പ്രധാന വ്യത്യാസം കൂടിയുണ്ട്.ഇത്തരത്തില്‍ ഉള്ള ഫാന്റസിയില്‍ എല്ലാം ശരിയാക്കും എന്ന മിഥ്യാ ധാരണയില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലെ ചില മാറ്റങ്ങള്‍ മതിയാകുമോ എന്ന് കൂടി ചര്‍ച്ച ചെയ്യുന്നു.ചിത്രത്തിന്‍റെ നല്ല ഒരു വശം ആണിത്.
സീരിയസ് ആയ പ്രമേയം ആണെങ്കിലും രസകരമായ രീതിയില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.സങ്കീര്‍ണമായ രീതി അവലംബിക്കാതെ ,ടീനേജ് റൊമാന്റിക് കോമഡി ആയി വരുന്ന ഭൂരിഭാഗം സീനുകളും രസകരം ആയിരുന്നു.ഈ ഒരു പ്രമേയത്തിന് സിനിമകള്‍ ധാരാളം ഉണ്ടെങ്കിലും അധികം മുഷിപ്പിക്കാതെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സാക് എഫ്രോണ്‍ നായകനായ ചിത്രം.കാണുക!!ഇഷ്ടമാകും!!
ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
Telegram channel link: t.me/mhviews