368.McFARLAND,USA(ENGLISH,2015),|Sports|Drama|,Dir:-Niki Caro,*ing:-Kevin Costner, Maria Bello, Ramiro Rodriguez.
ഇന്‍സ്പിരേഷനല്‍ സിനിമകള്‍ ഇപ്പോഴും വര്‍ക്ക് ഔട്ട് ആകുന്ന ഒരു രീതി ഉണ്ട്.അത് പഴയ വീഞ്ഞും പുതിയ കുപ്പിയും ആയുള്ള സാദൃശ്യം ഉണ്ടെങ്കില്‍ പോലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍റെ മനസ്സ് നിറയ്ക്കാന്‍ പലപ്പോഴും സാധിക്കാറുണ്ട്.ഞാന്‍ എപ്പോഴും കാണുന്ന ഇന്‍സ്പിരേഷന്‍ സിനിമ ഇത്തരത്തില്‍ ഉള്ളത് ആണല്ലോ എന്ന് ചിന്തിക്കുമ്പോള്‍ ആകും ഈ പഴമയുടെ കാര്യം ഓര്‍മ വരുക.
മക്ഫാര്‍ലാന്‍ഡ്,അമേരിക്കയിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ സ്ഥലം ആണ്.ഇതര അമേരിക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് "ദി ബിഗ് അമേരിക്കന്‍ ഡ്രീം " എന്ന വാക്കിനു പ്രസക്തി ഇല്ലാത്ത സ്ഥലം.സ്പാനിഷ് കുടിയേറ്റക്കാര്‍ പാടത്ത് ജോലി ചെയ്തും പോലീസിനു തലവേദന ഉണ്ടാക്കി ജയിലിലും ജീവിതങ്ങള്‍ അവസാനിപ്പിക്കുന്നു.പഠനം അവര്‍ക്ക് സമയം ചിലവഴിക്കാന്‍ ഉള്ള സമയം മാത്രം ആണ്.സ്വപ്‌നങ്ങള്‍ ഇല്ലാത്ത ആ നാട്ടിലേക്ക് ആണ് ജിം വൈറ്റ് എന്ന ഫുട്ബോള്‍ കോച്ച് പട്ടണത്തില്‍ നിന്നും സ്ഥലം മാറി എത്തുന്നത്.ദേഷ്യക്കാരന്‍ ആയ ജിം തന്‍റെ മുന്‍ സ്ക്കൂളില്‍ ഫുട്ബോളിനോട് ആത്മാര്‍ഥത കാണിക്കാത്ത ആ ടീം ക്യാപ്റ്റനോട് രൂക്ഷമായ രീതിയില്‍ പെരുമാറിയതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടു.തന്‍റെ രണ്ടു പെണ്‍ക്കുട്ടികളെയും ഭാര്യയേയും കൂട്ടി ആണ് ജിം അപരിചിതമായ ആ സ്പാനിഷ് പട്ടണത്തില്‍ എത്തുന്നത്.എന്നാല്‍ പുതിയ സ്ഥലവും അവിടത്തെ ജീവിത രീതിയില്‍ ജിമ്മിന്റെ കുട്ടികളെ അലോസരപ്പെടുത്തുന്നു.
പുതിയ സ്ക്കൂളിലും തന്‍റെ പതിവ് രീതികള്‍ സംഭവിക്കും എന്ന് മനസ്സിലായപ്പോള്‍ ആണ് ജിം താല്‍പ്പര്യം ഉള്ളവരെ കളികളിലേക്ക് ആകര്‍ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്.ആ അന്വേഷണത്തില്‍ ആണ് ജിം അവിടെ ഉള്ള ചില കുട്ടികളുടെ ആരാലും ശ്രദ്ധിക്കപ്പെടാത്ത കഴിവ് കണ്ടെത്തിയത്."ക്രോസ് കണ്ട്രി റേസ്" എന്ന കായിക വിനോദം അവരുടെ എല്ലാം ജീവിതവും സ്വപ്നങ്ങളും മാറ്റി മറിക്കാന്‍ പര്യാപ്തം ആണ്.എന്നാല്‍ ജിമ്മിനു അവിടെ നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍ അധികം ആണ്.എന്തൊക്കെ ആണ് അത് എന്നതാണ് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ ആസ്പദം ആക്കി എടുത്ത ഈ ചിത്രം അവതരിപ്പിക്കുന്നത്.കെവിന്‍ കൊസ്ട്ട്നാര്‍ സിനിമകളുടെ ആരാധകന്‍ ആയ എനിക്ക് ആ പേര് കണ്ടാണ് ഈ ചിത്രം കണ്ടത്.എന്നാല്‍ മുന്‍പ് പറഞ്ഞത് പോലെ പഴയ വീഞ്ഞും പുതിയ കുപ്പിയും ആണെങ്കിലും യാതാര്‍ത്ഥ്യത്തോട് ഈ ചിത്രം നീതി പുലര്‍ത്തിയതായി തോന്നി.പ്രത്യേകിച്ചും ഏന്‍ഡ് ക്രെഡിറ്റ് എഴുതി കാണിക്കുന്നതിന് മുന്‍പ്.
More movies @www.movieholicviews.blogspot.com

No comments:
Post a Comment