സിനിമ വിഭാഗങ്ങളില്‍ ഏറ്റവും റിസ്ക് ഉള്ളത് കോമഡി .ഹൊറര്‍ എന്നീ ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ആണെന്ന് തോന്നുന്നു.രണ്ടും പാളി പോകാന്‍ നല്ലത് പോലെ സാധ്യത ഉള്ളതാണ്.രണ്ടു വിഭാഗത്തില്‍ ഉള്ള ചിത്രങ്ങളും അതിന്‍റെ ഉദ്ദേശിക്കുന്ന രീതിയില്‍ മികവു പുലര്‍ത്തി ഇല്ലെങ്കില്‍ പരാജയം ആകും ഫലം.എന്തായാലും ഒരു ഹൊറര്‍ പടം ആയി ഇറങ്ങുകയും അത്യാവശ്യം ആളുകളെ പേടിപ്പിക്കാനും കഴിയുന്ന ചിത്രം ആയി തോന്നി "It Follows"
പേരില്‍ ഉള്ളത് പോലെ തന്നെ ആളുകളെ പിന്തുടരുന്ന രൂപങ്ങള്‍ ആണ് ചിത്രത്തിന്‍റെ പ്രമേയം.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഭയന്നോടുന്ന പെണ്‍ക്കുട്ടിക്ക് എന്ത് സംഭവിച്ചു എന്നുള്ളത് പെട്ടന്ന് ഒരു ഷോക്ക് ആയി മാറും.പിന്നീട് സമാന സംഭവങ്ങള്‍ നടക്കുന്നത് ജയ് എന്ന പെണ്‍ക്കുട്ടിക്കു ആണ്.രൂപങ്ങള്‍ ഒരാളുടെ മുന്നില്‍ ദൃശ്യം ആകുന്നതു എങ്ങനെ എന്നുള്ള വിശദീകരണം അവളുടെ കാമുകന്‍ ആയി അല്‍പ്പ ദിവസം നടന്ന ജെഫ് എന്ന യുവാവ് നല്‍കുന്നുണ്ടെങ്കിലും ചിത്രത്തില്‍ അതിന്‍റെ വലിയൊരു വിശദീകരണം ഇല്ല.ഒരു പ്രേത പടത്തില്‍ നമ്മള്‍ കാണുന്നതിനും അപ്പുറം ഉള്ള ഒരു ചെറിയ ചെയിന്‍ മാത്രം ആണ് ഈ ചിത്രത്തില്‍ ഉള്ളത്.Prequel ആയി ഒരു രണ്ടാം ഭാഗം വരുന്നു എന്നുള്ള സംസാരവും ഉണ്ട്.
ലിമിറ്റഡ് പ്രേക്ഷകര്‍ക്ക് വേണ്ടി ആദ്യം റിലീസ് ചെയ്ത ഈ ചിത്രം പിന്നീട് വലിയ തോതില്‍ റിലീസ് ആകുകയായിരുന്നു.പ്രത്യേകിച്ചും സ്ഥിരം പ്രേത ചിത്രങ്ങളിലെ പോലെ ഉള്ള ഫാന്‍സി ഡ്രെസ് പ്രേതങ്ങള്‍ കുറവായിരുന്നു ഈ ചിത്രത്തില്‍.ഒപ്പം ഭയപ്പെടുത്തുന്ന ശബ്ദം ഉണ്ടാക്കുന്നവയും.സംവിധായകന്‍ ആയ മിച്ചല്‍ കുട്ടിക്കാലത്ത് കണ്ട സ്വപ്നങ്ങളെ ആസ്പദം ആക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്‍റെ അവസാനവും ചിലതെല്ലാം ചോദ്യം ആയി അവശേഷിപ്പിച്ചാണ് തീരുന്നത്.ഒരു പക്ഷേ അടുത്ത ഭാഗം അതിനു ഉത്തരം നല്‍കുമായിരിക്കും.എന്തായാലും ഇപ്പോള്‍ പ്രേക്ഷകന് സ്വന്തമായ രീതിയില്‍ അനുമാനിക്കാം ആ സംഭവങ്ങളെ എന്ന് തോന്നുന്നു.
More movie suggestions @www.movieholicviews.blogspot.com
No comments:
Post a Comment