"ചാപ്പി"യുടെ കഥ നടക്കുന്നത് 2016 ല്‍ ആണ്.പഴയ ചിത്രങ്ങളില്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം എന്നതൊക്കെ മാറ്റി ഇപ്പോള്‍ ടെക്നോളജിയുടെ അഭൂതപൂര്‍വം ആയ വളര്‍ച്ച കാരണം ഒരു വര്‍ഷം മുന്നിലേക്ക് മാത്രം മാറ്റിയുള്ള ഫിക്ഷണല്‍ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ദക്ഷിണാഫ്രിക്കയില്‍ കുറ്റ കൃത്യങ്ങളുടെ നിരക്ക് കൂടിയപ്പോള്‍ മനുഷ്യ പോലീസിനെ മാറ്റി പകരം മനുഷ്യനെ പോലെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന യന്ത്ര മനുഷ്യന്മാരെ ക്രമ സമാധാന പരിപാലനത്തിനായി നിയോഗിക്കുന്നു.ഡിയോന്‍ വിത്സണ്‍ രൂപപ്പെടുത്തിയ ആ റോബോട്ടുകള്‍ വന്‍ തോതില്‍ വിറ്റഴിക്കുന്നത് TetraVaal എന്ന സ്ഥാപനം ആണ്.ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള അവരുടെ ഫാക്റ്ററിയില്‍ അതിനോടൊപ്പം മേന്മയേറിയ റോബോട്ടുകളെ വികസിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടര്ന്നും ഉണ്ട്.
ഡിയോന്‍ ഇപ്പോഴും പരീക്ഷണങ്ങളില്‍ ആണ്.മനുഷ്യനെ പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വികാരങ്ങള്‍ പ്രതിഫലിപ്പിക്കാനും പുതിയ വിദ്യകള്‍ അഭ്യസിക്കാനും കഴിവുള്ള Artificial Intelligence റോബോട്ടുകള്‍ ആണ് ഡിയോന്‍ ലക്‌ഷ്യം ഇടുന്നത്.ഡിയോനിന്റെ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു എന്‍ജിനീയര്‍ ആയ മൂര്‍ തന്‍റെ പരീക്ഷണങ്ങള്‍ നടത്തി വികസിപ്പിച്ച റോബോട്ട് ആര്‍ക്കും വേണ്ടാതെ ഇരിക്കുന്നതില്‍ ദു:ഖിതന്‍ ആണ്.അയാള്‍ക്ക് അതിന്റെ പേരില്‍ ഡിയോണിനോട് ദേഷ്യവും ഉണ്ട്.ഡിയോന്‍ വര്‍ഷങ്ങളായി നടത്തുന്ന പരീക്ഷണങ്ങളുടെ അവസാനം അത് സംഭവിച്ചു.ഡിയോന്‍ തന്‍റെ ലക്ഷ്യത്തില്‍ എത്തി ചേര്‍ന്നു.ഡിയോനിന് ഇനി വേണ്ടത് പരീക്ഷണം നടത്താവുന്ന ഒരു റോബോട്ട് ആണ്.ആ ഇടയ്ക്ക് ഗുണ്ടാ സംഘങ്ങള്‍ ആയുള്ള ആക്രമണത്തില്‍ നിര്‍ജീവം ആയ Scout 22 എന്ന റോബോട്ട് ആണ് അതിനായി ഡിയോണിന്‍റെ മനസ്സില്‍ ഉള്ളത്.എന്നാല്‍ ആ ശ്രമത്തിനു മേലധികാരി ആയ മിഷേല്‍ അനുവാദം നല്‍കുന്നില്ല.ഡിയോന്‍ തന്‍റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ തയ്യാര്‍ അല്ലായിരുന്നു.
ഈ സമയം വളരെയധികം പണം ആവശ്യം ഉള്ള മൂന്നു പേര്‍ ഉണ്ടായിരുന്നു.ആ പണം ഇല്ലെങ്കില്‍ ജീവന്‍ വരെ നഷ്ടം ആകാന്‍ സാധ്യത ഉള്ളവര്‍.ഡിയോന്‍ അവരെ കണ്ടു മുട്ടുന്നു ഒരു പ്രത്യേക സാഹചര്യത്തില്‍.ഡിയോനിന്റെ ലക്ഷ്യത്തില്‍ എത്തി ചേരാന്‍ അവരെ കൊണ്ട് കഴിയുമോ??ആരാണ് ചാപ്പി?ഇതിന്റെ എല്ലാം ഉത്തരം ചിത്രം കാണുമ്പോള്‍ ലഭിക്കും.Neural Transmission ഒക്കെ പ്രമേയം ആയി വരുന്ന ഈ ചിത്രത്തില്‍ ഒരു പക്ഷേ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യത ഉള്ള കാര്യങ്ങള്‍ ആണ് കാണാന്‍ കഴിയുക.ചാപ്പിയുടെ സംഗീതം ഹാന്‍സ് സിമ്മര്‍ ആയിരുന്നു.സംവിധായകന്‍ നീലിന്റെ District 9 എന്ന ചിത്രത്തിന്‍റെ അടുത്ത് വരില്ലെങ്കില്‍ പോലും അന്ന് അന്യഗ്രഹ ജീവികളോട് തോന്നിയ ഇഷ്ടം ഈ ചിത്രത്തില്‍ റോബോട്ടുകളോട് തോന്നി പോകും.ചാപ്പി വിമര്‍ശകരുടെ തൂലികയില്‍ കൊല ചെയ്യപ്പെട്ട ചിത്രം ആയിരുന്നു.എങ്കിലും ഒരു സാധാരണ പ്രേക്ഷകന്‍ ആയ എന്നെ എ ചിത്രം തൃപ്തിപ്പെടുത്തി.ഒപ്പം ചാപ്പിയും.
More movie suggestions @www.movieholicviews.blogspot.com
No comments:
Post a Comment