362.DUM LAGA KE HAISHA(HINDI,2015),|Comedy|Family|,Dir:-Sharat Katariya,*ing:-Ayushman Khurana,Bhumi Pednekar.
ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം ആയ ബോളിവുഡ് സാമ്പത്തിക ലാഭം മാത്രം നോക്കി നിര്‍മിക്കുന്ന കോടികള്‍ എറിഞ്ഞുള്ള താര ചിത്രങ്ങളുടെ ഇടയില്‍ വന്ന ഒരു കൊച്ചു ചിത്രം ആണ് "ദം ലഗാ കെ ഹൈഷ".ബോളിവുഡ് നായിക സങ്കല്‍പ്പങ്ങളില്‍ നായികയുടെ സീറോ സൈസിന് ഉള്ള പ്രാധാന്യം ഒക്കെ മാറ്റി വളരെയധികം തടി ഉള്ള നായിക ആണ് ചിത്രത്തില്‍ ഉള്ളത്.കൂടെ പാവത്താനായ നായകനും.തൊണ്ണൂറ്റിഅഞ്ചില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉടന്നീളം.
പ്രേം പ്രകാശ് എന്ന യുവാവ് കുമാര്‍ സാനുവിന്റെ ആരാധകന്‍ ആണ്.ആരാധന മൂത്ത പ്രേം ആ കൊച്ചു പട്ടണത്തില്‍ ഒരു കാസറ്റ് കട നടത്തുന്നു.ഇംഗ്ലീഷ് അറിയാത്ത പ്രേം പ്രകാശ് പ്ലസ് ടൂ ജയിച്ചിട്ടില്ല.സ്വന്തം പിതാവിനെ വളരെയധികം ഭയക്കുന്ന പ്രേം പ്രകാശ് വണ്ണം ഉള്ള സന്ധ്യ എന്ന യുവതിയെ വിവാഹം ചെയ്യാന്‍ ആ ഭയം കാരണം സമ്മതിക്കുന്നു.സന്ധ്യ ,പ്രേമിന്‍റെ സ്ത്രീ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്ത ആയിരുന്നു.വിദ്യാഭ്യാസം ഉള്ള സന്ധ്യയോടു പ്രേമിന് ഒരു തരം ഈഗോയും അവളുടെ വണ്ണം ഉള്ള ശരീരത്തോട് അവജ്ഞയും ആയിരുന്നു.സന്ധ്യ കുടുംബ ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ ശ്രമിക്കുന്നു.അവരുടെ ജീവിതം എന്നാല്‍ പോയിരുന്നത് നേരായ വഴിയില്‍ അല്ലായിരുന്നു.ഒരു ശരാശരി ഇന്ത്യന്‍ യുവാവിന്റെ ഈഗോയും സ്ത്രീകളോട് തോറ്റ് കൊടുക്കാന്‍ ഉള്ള മടിയും അത് പോലെ സുഹൃത്തുകള്‍ക്കു ലഭിച്ച നല്ല ജീവിതത്തില്‍ അസൂയയും ഉള്ള പ്രേം പ്രകാശ് കുടുംബ ജീവിതത്തില്‍ പരാജയം ആകുന്നു.
എന്നാല്‍ പ്രേമിന്റെയും സന്ധ്യയുടെയും ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന ഒന്നുണ്ടായിരുന്നു.അതിലേക്കു നയിക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്.കുറച്ചു തമാശയും പിന്നെ തൊണ്ണൂറ്റിഅഞ്ചുകളുടെ നൊസ്റ്റാള്‍ജിയയും എല്ലാം ചേര്‍ത്ത് എടുത്ത ഈ ചിത്രം തരക്കേട് ഇല്ലാത്ത ഒന്നാണ്.ഈ ചിത്രത്തില്‍ സന്ധ്യ ആയി അഭിനയിച്ച ഭൂമി പെട്നെക്കാര്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാര്‍ മാത്രം ചെയ്തു വരുന്ന Weight Transformation നന്നായി ചെയ്തിട്ടുണ്ട്.സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ഉള്ള അവരുടെ രൂപം കണ്ടാല്‍ അത് മനസ്സിലാകും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment