159.THE CALLING(ENGLISH,2014),|Thriller|,Dir:Jason Stone,*ing:-Susan Sarndon,Gil Bellows,Ellen Burstyn.
ഡാര്‍ക്ക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് "The Calling".വിചിത്രമായ കുറച്ചു കൊലപാതകങ്ങളും അവയുടെ പിന്നിലെ രഹസ്യങ്ങളും ആണ് ഇ ചിത്രം അവതരിപ്പിക്കുന്നത്.കാനഡയിലെ "Fort Dundas" എന്ന വളരെയധികം സമാധാനപൂര്‍വമായ ചെറിയ പട്ടണത്തില്‍ ആകസ്മികമായി സംഭവിക്കുന്ന ചില കൊലപാതകങ്ങള്‍ വളരയധികം ദുരൂഹത ഉണര്‍ത്തുന്നു.ആദ്യ ശവശരീരം കഴുത്ത് മുറിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്.പ്രായമായ സ്ത്രീ ആയിരുന്നു ഇര."ഡെലിയ" എന്ന ആ സ്ത്രീയുടെ സുഹൃത്തിന്‍റെ മകളയാ മധ്യവയസ്ക "ഹേസല്‍" ആയിരുന്നു ആ പട്ടണത്തിലെ പോലീസ് മേധാവി.ആദ്യം ഡെലിയയുടെ ശവ ശരീരം കാണുന്നതും ഹേസല്‍ തന്നെ ആയിരുന്നു.പ്രത്യക്ഷത്തില്‍ ആക്രമിച്ചുള്ള കൊലപാതകത്തിന്റെ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല.എന്നാല്‍ പിന്നീടുള്ള വൈദ്യ ശാസ്ത്ര പരിശോധനയില്‍ വിരലില്‍ ഏറ്റ ക്ഷതം കാണപ്പെടുന്നു.വീട്ടില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ല എന്ന് അവരുടെ മകന്‍ പറയുന്നു.ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഒന്നില്‍ നിന്നും അവര്‍ വാങ്ങിച്ചു എന്ന് കരുതുന്ന മാലയുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിക്കുന്നു.എന്നാല്‍ ആ മാല കണ്ടെത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
അല്‍പ്പ ദിവസത്തിന് ശേഷം അടുത്ത മരണവും സംഭവിക്കുന്നു.ശവശരീരത്തില്‍ നിന്നും വയര്‍ മുറിച്ച് മാറ്റപ്പെട്ട രീതിയില്‍ ആയിരുന്നു ശവശരീരം കണ്ടെത്തിയത്.ഇത്തവണയും പ്രായമുള്ള ഒരാള്‍ തന്നെ ആയിരുന്നു കൊലപാതകിയുടെ ഇര."മൈക്കില്‍ അല്‍മാന്‍" എന്ന് പേരുള്ള ആളുടെ ശരീരം കുതിരകളെ വളര്‍ത്തുന്ന സ്ഥലത്ത് നിന്നും ലഭിക്കുന്നു.ശാന്തമായ ഒരു പട്ടണത്തില്‍ പെട്ടന്നുണ്ടായ കൊലപാതകങ്ങള്‍ എല്ലാവരെയും കുഴയ്ക്കുന്നു.കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്നത് ഹേസല്‍ ആയിരുന്നു.കുറ്റകൃത്യങ്ങള്‍ കുറവായ ആ പട്ടണത്തില്‍ പോലീസ് ഉധ്യോഗസ്ഥരും കുറവായിരുന്നു.നിരന്തരമായ ആവശ്യപ്പെടലിനു ശേഷം അവിടെ പുതിയതായി വന്നത് സ്വന്തം ഇഷ്ടപ്രകാരം ആ സ്ഥലം തിരഞ്ഞെടുത്ത യുവാവായിരുന്നു.കുറച്ചു കൂടി മിടുക്കന്‍ ആയ ഒരു അന്വേഷണ ഉധ്യോഗസ്ഥനെ ആയിരുന്നു എന്നാല്‍ ഹേസല്‍ പ്രതീക്ഷിച്ചിരുന്നത്.അതിനു കാരണവും ഉണ്ടായിരുന്നു സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ ചില സ്ഥലങ്ങളില്‍ നടന്നതിന്റെ തെളിവുകള്‍ അവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്നു.എന്നാല്‍ തനിക്കുള്ള കുറച്ച് സൗകര്യങ്ങള്‍ വച്ച് പോലീസ് മേധാവി പോലും എഴുതി തള്ളിയ ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യം ഹേസലിന്റെ ബാധ്യത ആകുന്നു.
ജീവിതത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ കാരണം എല്ലാവരില്‍ നിന്നും അകന്നു കഴിയാന്‍ ശ്രമിക്കുന്ന ഹേസലിനു എന്നാല്‍ ആ കേസ് തന്നില്‍ പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.മരണങ്ങള്‍ കുഴയ്ക്കുമ്പോഴും ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം കണ്ടെത്തുന്നതില്‍ അവര്‍ വിജയിക്കുന്നു.മൃതദേഹങ്ങളില്‍ അതിനുള്ള സൂചനകള്‍ ബാക്കി വച്ചിരുന്നു കൊലപാതകങ്ങളില്‍.ഈ സമയത്താണ് തന്‍റേതായ രീതിയില്‍ അസുഖങ്ങളെ നേരിടുന്ന ഒരു ഡോക്റ്റര്‍ അവിടെ വരുന്നത്.രഹസ്യങ്ങളുടെ ചുരുളഴിയുന്നത് ബാക്കി അറിയാന്‍ ബാക്കി ചിത്രം കാണുക.ഒരു ഡാര്‍ക്ക് ത്രില്ലര്‍ എന്ന നിലയില്‍ മുഴുവനായും ഈ ചിത്രം വിജയിച്ചു എന്ന് പറയാന്‍ സാധിക്കില്ല.കാരണങ്ങള്‍, അധികമായി ഉപയോഗിക്കാത്ത കുറച്ചു കഥാപാത്രങ്ങളും ഇടയ്ക്കുള്ള പ്ലോട്ടില്‍ നിന്നും മാറിയുള്ള കഥ പറച്ചിലും ആയിരുന്നു.എന്തായാലും തരക്കേടില്ലാത്ത നല്ല ഒരു ത്രില്ലര്‍ എന്ന് ഇ ചിത്രത്തെക്കുറിച്ച് പറയാം.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment