157.LOCKE(ENGLISH,2013),|Drama|Thriller|.Dir:-Steven Knight,*ing:-Tom Hardy,Olivia Colman
"ലോക്കേ"-ഒരു രാത്രിയില്‍ ഐവാന്‍ ലോക്കേ എന്ന മധ്യവയസ്ക്കന്റെ ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്.അയാളുടെ ആ രാത്രി വളരെയധികം പ്രധാനപ്പെട്ടതാണ്.അയാള്‍ക്ക് ആ രാത്രിയില്‍ ജീവിതത്തില്‍ ഇടയ്ക്ക് അണിഞ്ഞ മുഖമുടി ഇല്ലായിരുന്നു.അത് പോലെ തന്നെ ക്ഷണികമായ സുഖത്തില്‍ ഉണ്ടായിരുന്നത് സ്നേഹം അല്ലായിരുന്നു എന്ന് സ്വയം മനസ്സിലാക്കി ലോക്കേ.അതിലൊക്കെ ഉപരി തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസവും:എന്നാല്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ ഇല്ല എന്ന ബോധം.തിരിച്ചറിവുകള്‍ക്കും നേട്ടങ്ങള്‍ക്കും ഇടയില്‍ ഒരു വലിയ പാലം നില നില്‍ക്കുന്നു എന്ന സത്യം അയാളെ തളര്‍ത്തുന്നു.എന്നാലയാള്‍ അതിനെ സ്വന്തം നിലയില്‍ നേരിടാന്‍ തീരുമാനിക്കുന്നു.തന്‍റെ ജീവിതത്തില്‍നിന്ന് നിന്ന് ലഭിച്ച തിരിച്ചറിവ് ഒരു സൈക്കിള്‍ പോലെ ചുറ്റി തിരിയാതെ ഇരിക്കാന്‍ അയാള്‍ നോക്കുന്നു.തന്‍റെ കൗമാരത്തില്‍ മാത്രം ആണ് ആദ്യമായി ലോക്കേ സ്വന്തം പിതാവിനെ കാണുന്നത്.ലോക്കെ ജനിച്ച ഉടന്‍ തന്നെ ലോക്കയെ ഉപേക്ഷിച്ചു അയാള്‍ പോകുന്നു.എന്നാല്‍ നിര്‍ണായകം ആയ ആ ദിവസം അത്തരം ഒരു സംഭവം ഇനി ഉണ്ടാകില്ല എന്നത് അയാളുടെ ദൃഡ നിശ്ചയം ആയിരുന്നു.
പ്രശ്നങ്ങളെ മനുഷ്യന്‍ എങ്ങനെ വൈകാരികമായി സമീപിക്കും എന്നാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.പ്രശ്നങ്ങളെ സമീപിക്കുന്നതിലെ രീതി പലര്‍ക്കും വ്യത്യസ്തം ആയിരിക്കും.അതില്‍ ശരി- തെറ്റുകളുടെ കണക്കുകള്‍ എടുക്കാന്‍ ഉള്ള സമയം വളരെയധികം കുറവും ആണ്.ലോക്കയുടെ നിര്‍ണായക രാത്രിയില്‍ അയാള്‍ക്ക് നേരിടാന്‍ ഉണ്ടായിരുന്നത് മൂന്നു വ്യത്യസ്ത സാഹചര്യങ്ങളെ ആണ്.ഒന്നാമതായി ചെറിയ ഒരു മദ്യ ലഹരിയില്‍ സംഭവിച്ച ഒരു രാത്രി മാത്രം ഉണ്ടായിരുന്ന ബന്ധത്തില്‍ തനിക്ക് ഒരു കുട്ടി പിറക്കാന്‍ പോകുന്നത് ആ രാത്രീ ആണെന്നുള്ള അറിവ്."ബെതന്‍" എന്ന ഒരു പക്ഷേ ലോക്കയെക്കാളും പ്രായമുള്ള സ്ത്രീയില്‍ ആണ് ആ കുഞ്ഞു ജനിക്കാന്‍ പോകുന്നത്.അവര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണ്.അവര്‍ ജീവിതത്തില്‍ ലോക്കയോട് ചോദിച്ചത് ഒന്ന് മാത്രം ആയിരുന്നു.ആ രാത്രിയില്‍ അയാള്‍ അവരോടൊപ്പം കാണണം എന്ന് മാത്രം.രണ്ടാമതായി ടി വിയില്‍ അവരുടെ പ്രിയപ്പെട്ട ടീമിന്‍റെ കളി കാണാന്‍ അച്ഛന്‍ വരും എന്ന് കരുതി ഇരിക്കുന്ന രണ്ടു മക്കളും പിന്നെ ഭാര്യയും.ലോക്കേ തന്‍റെ ജീവിതത്തില്‍ നടന്ന ആ അബദ്ധത്തെ കുറിച്ച് കുറ്റസമ്മതം നടത്താന്‍ തിരഞ്ഞെടുത്തത് ആ യാത്ര ആയിരുന്നു.വിശ്വാസ വഞ്ചന നടത്തിയ ഭര്‍ത്താവിനോട് "കത്രീന" എന്ന ആ ഭാര്യ എങ്ങനെ ആകും പെരുമാറുക?ആ രാത്രിയില്‍ അതും അയാളുടെ പ്രശ്നം ആണ്.എന്നാല്‍ തന്‍റെ ജോലി സംബന്ധിച്ച് ഉള്ള ഏറ്റവും പ്രധാനപ്പെട്ട സ്വപ്നവും അന്ന് നടക്കുകയാണ്.അന്ന് നടക്കുന്ന ആ പ്രോജക്റ്റ് അയാളുടെ സ്വപ്നമാണ്.എന്നാല്‍ അയാള്‍ക്ക് അന്ന് അവിടെ ഈ യാത്ര കാരണം ഉണ്ടാകാന്‍ സാധിക്കില്ല.മറ്റു വഴികള്‍ ഉറപ്പായും തേടണം."ഡോണല്‍" എന്ന തന്‍റെ അസിസ്ട്ടന്റ് മാത്രം ആണ് അയാളുടെ ആശ്രയം.എന്നാല്‍ അയാളെ മാറി നിന്ന് നിയന്ത്രിക്കുകയും വേണം.എന്നാല്‍ അയാള്‍ക്ക് തന്‍റെ ജോലി പോലും അന്നത്തെ ആ യാത്രയില്‍ നഷ്ടപ്പെടാം.
ഒരു സഞ്ചരിക്കുന്ന ത്രില്ലര്‍ സിനിമ എന്ന് ഈ ചിത്രത്തെ പറയാം.ഇതില്‍ ദുരൂഹതകള്‍ ഒന്നും തന്നെ ഇല്ല.മാത്രമല്ല ദുരൂഹമായ ലോക്കേ എന്നയാളുടെ ജീവിതത്തില്‍ ഉണ്ടായിരുന്ന ദുരൂഹതകള്‍ ഒക്കെ മറ നീക്കി വരുന്ന രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ആവിഷ്കാര മേന്മ കൊണ്ട് വേറിട്ട് നില്‍ക്കുന്നു.ഒറ്റ കഥാപാത്രത്തെ മാത്രമേ ഈ ചിത്രത്തില്‍ സ്ക്രീനില്‍ കാണിക്കുന്നുള്ളൂ-"ഐവാന്‍ ലോക്കേ" മാത്രം.ബാക്കി എല്ലാവരും പ്രത്യക്ഷപ്പെടുന്നത് അയാളുടെ കാര്‍ ഫോണില്‍ വരുന്ന ഫോണ്‍ സംഭാഷണങ്ങളില്‍ കൂടി ആണ്.തെരുവിലെ വിളക്കുകളും അയാള്‍ യാത്ര ചെയ്യുന്ന ബി എം ഡബ്ല്യു കാറും ,കാറിലെ ഫോണും മാത്രം ആണ് പ്രത്യക്ഷ കഥാപാത്രങ്ങള്‍.എന്നാല്‍ അവയ്ക്ക് ജീവന്‍ നല്‍കാന്‍ ധാരാളം കഥാപാത്രങ്ങള്‍ ഉണ്ട്.ഒരു മനുഷ്യന്‍റെ നിര്‍ണായക രാത്രി ,നിര്‍ണായക തീരുമാനങ്ങള്‍ എന്നിവ ചിന്തിക്കാന്‍ പ്രേക്ഷകനും അവസരം നല്‍കി തന്നെ ആണ് അവസാനിക്കുന്നത്.തീര്‍ച്ചയായും കാണണ്ട സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രത്തെയും ധൈര്യമായി ഉള്‍പ്പെടുത്താം.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment