91.THE THIEVES(KOREAN,2012),|Crime|Thriller|,Dir:-Dong-Hoon Choi,*ing:-Yun-seok Kim, Jung-Jae Lee, Hye-su Kim
കൊറിയന്‍ ചിത്രങ്ങള്‍ അതിന്‍റെ മെലോഡ്രാമ ,ത്രില്ലര്‍ സിനിമ വിഭാഗങ്ങളാല്‍ സമ്പന്നം ആണ്.എന്നാല്‍ അതില്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് "ദി തീവ്സ്".പേര് പോലെ തന്നെ ഇത് കള്ളന്മാരുടെയും അവരുടെ നവീന രീതിയില്‍ ഉള്ള മോഷണങ്ങളുടെയും കഥയാണ്.ഈ സിനിമ കൊറിയയിലെ സര്‍വകാല പണം വാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനം ഉള്ളതാണ്.ഈ ചിത്രം Heist ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നു.ആസൂത്രിതമായി വളരെയധികം വിലയേറിയ വസ്തുക്കള്‍ മോഷ്ടിക്കുന്ന ഒരു കൂട്ടം കള്ളന്മാര്‍ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ .Oceans 11,12,13 പിന്നെ നമ്മുടെ ധൂം സിനിമകള്‍ എല്ലാം ഈ വിഭാഗത്തില്‍ പെടുന്നവയാണ്.എന്നാല്‍ ഈ ചിത്രം ഒരു ത്രില്ലര്‍ രീതിയിലേക്ക് പോകുന്നത് അതിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ കാരണമാണ്.ഇതിലെ കഥാപാത്രങ്ങള്‍ മിക്കവരും ബന്ധങ്ങളെക്കാള്‍ കൂടുതല്‍ മോഷ്ടിച്ച വസ്തുക്കളോട് പ്രിയം കാണിക്കുന്നവരാണ്.അതായത് ഒരുമിച്ച് ചെയ്യുന്ന മോഷണം ആണെങ്കില്‍ കൂടിയും എപ്പോള്‍ വേണമെങ്കിലും പരസ്പ്പരം ചതിക്കപ്പെടാന്‍ സാധ്യത ഉള്ള ഒരു കൂട്ടം ആളുകള്‍ നടത്തുന്ന മോഷണങ്ങളുടെ കഥ പറയുകയാണ് "ദി തീവ്സ്".
പോപ്പേ എന്ന മോഷ്ടാവ് തന്‍റെ ആളുകളുടെ കൂടെ നടത്തുന്ന അതിവിദഗ്ദ്ധമായ മോഷണത്തിലൂടെ ചിത്രം ആരംഭിക്കുന്നു.വില പിടിപ്പുള്ള ഒരു വസ്തു സംഘാംഗങ്ങള്‍ ആയ യെനികാള്‍,ച്യുയിംഗ് ഗം എന്നീ സ്ത്രീകളുടെ അഭിനയ പ്രകടങ്ങളിലൂടെ ഒരു കോടീശ്വര പുത്രനെ പറ്റിച്ച് അവര്‍ കൈക്കലാക്കുന്നു.അന്താരാഷ്ട്രതലത്തില്‍ വളരെയധികം വിലയുള്ള കരകൌശല വസ്തു മോഷ്ടിക്കുന്നു അവര്‍.ആ വസ്തു വെയ് ഹോംഗ് എന്ന ഭീകര മോഷ്ടാവിന്‍റെ കയ്യില്‍ നിന്നുമാണ് ആ കോടീശ്വര പുത്രന്‍ വാങ്ങിയത്.ഏതു സമയവും പോലീസ് അവരുടെ പിന്നാലെ ഇതും എന്നുള്ള ഭയവും അവര്‍ക്കുണ്ട്.അവരുടെ മോഷണ രീതികള്‍ പോലീസിനു അറിയുകയും ചെയ്യും .അപ്പോഴാണ് പോപ്പെയുടെ പഴയകാല കൂട്ടാളിയായ എല്ലാവരും ചതിയന്‍ എന്ന് വിശേഷിപ്പിക്കുന്ന "മക്കോ പാര്‍ക്ക്" ഒരു വന്‍ പദ്ധതിയുമായി അവരെ സമീപിക്കുന്നത് .ആ ഒറ്റ മോഷണം കൊണ്ട് എല്ലാവര്‍ക്കും മോഷണം നിര്‍ത്താന്‍ കഴിയുന്ന അത്ര പണം അതില്‍ നിന്നും ലഭിക്കുകയും ചെയ്യും.മക്കോ പാര്‍ക്ക് പണ്ട് പോപ്പെയും പെപ്സീ എന്ന സ്ത്രീയുമായി നടത്തിയ മോഷണത്തില്‍ 68 കിലോ സ്വര്‍ണവുമായി മുങ്ങി എന്ന് അവര്‍ എല്ലാം കരുതുന്നു.അതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെ ആണ് അവര്‍ മക്കോ പാര്‍ക്കിന്‍റെ പദ്ധതിയില്‍ പങ്കാളികള്‍ ആകുന്നതു..
ഇതേ സമയം ഹോങ്ങ്കോങ്ങില്‍ ചൈനീസ് വംശജര്‍ അടങ്ങുന്ന മറ്റൊരു കൂട്ടര്‍ അതിവിദഗ്ദ്ധമായ മറ്റൊരു മോഷണവും നടത്തുന്നു.അവരെയും മക്കോ പാര്‍ക്ക് തന്‍റെ പദ്ധതികളിലേക്ക് പങ്കു ചേരാന്‍ ക്ഷണിക്കുന്നു.അങ്ങനെ മക്കോ പാര്‍ക്കിന്‍റെ പദ്ധതികള്‍ അനുസരിച്ച് അവര്‍ ഹോങ്ങ്കോങ്ങില്‍ ഉള്ള ഒരു കാസീനോയില്‍ സൂക്ഷിച്ചിരിക്കുന്ന വെയ് ഹോമ്ഗിന്റെ "Tear Of the Sun" എന്ന വിലയേറിയ രത്നം മോഷ്ടിക്കാന്‍ തയ്യാറെടുക്കുന്നു.അവര്‍ പ്ലാന്‍ ചെയ്തത് പോലെ തന്നെ സംഭവങ്ങള്‍ മുന്നോട്ടു നീങ്ങി.സംഘാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ കഴിവുകള്‍ ഉള്ളവരാണ്.അതിനനുസരിച്ച് അവര്‍ക്ക് ഓരോ ഭാഗവും വീതിച്ചു കൊടുക്കുന്നു.എന്നാല്‍ അന്ന് നടന്ന മോഷണം അതിവിധഗ്ധര്‍ എന്ന് സ്വയം വിശ്വസിച്ചിരുന്ന അവരുടെയെല്ലാം ചിന്തകള്‍ക്കും അപ്പുറം ഉള്ള സംഭവങ്ങള്‍ നടക്കുന്നു.ആ സംഭവങ്ങളിലൂടെ അവരുടെയെല്ലാം ജീവിതം മാറി മറിയുന്നു.പുതിയ സൌഹൃദങ്ങളും , ബന്ധങ്ങളും അതിനൊപ്പം അപകടങ്ങളും ചതികളും അവരുടെയെല്ലാം ജീവിതം മാറ്റി മറിക്കുന്നു.ഇവിടം മുതല്‍ സിനിമ ധാരാളം അപ്രതീക്ഷിത രംഗങ്ങളിലൂടെ കടന്നു പോകുന്നു.കയ്യില്‍ ചിത്രശലഭത്തിന്റെ പച്ചകുത്തിയ വെയ് ഹോംഗ് എന്ന ആരും കണ്ടിട്ടില്ലാത്ത ആളുമായുള്ള കച്ചവടം പിന്നീട് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ സംഭവങ്ങളിലൂടെ നീങ്ങുന്നു.
മക്കോ പാര്‍ക്കിനെ അവതരിപ്പിച്ചിരിക്കുന്നത് ചേസര്‍ എന്ന മികച്ച കൊറിയന്‍ ത്രില്ലറിലൂടെ പ്രശസ്തനായ യുന്‍ സിയോക് കിം ആണ്.ഒരു ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്നതാണ് ഇതിന്‍റെ ചിത്രീകരണം.അത്യാവശ്യം തമാശകളും സംഘട്ടനങ്ങളും എല്ലാം ചേര്‍ന്ന ഒരു സ്ടയലിഷ് ത്രില്ലര്‍ ആണ് "ദി തീവ്സ്".എന്തായാലും കഥാഗതിയില്‍ കൊറിയന്‍ ചിത്രങ്ങളുടെ പരമ്പരാഗതമായ രീതികളില്‍ നിന്നും അധികം ഒന്നും മാറിയിട്ടില്ല ഈ ചിത്രവും.കൊറിയന്‍ സിനിമയില്‍ ഒരു നവീന ശ്രമം ആയിരുന്നു ഈ ചിത്രം.കേട്ടു മടുത്ത കഥയാണെങ്കിലും "ദി ന്യൂ വേള്‍ഡ്" എന്ന കൊറിയന്‍ ചിത്രം അപ്രതീക്ഷിതമായ ട്വിസ്ട്ടുകളിലൂടെ പ്രശസ്തമാണ്.അത് പോലെ തന്നെ ധാരാളം കേട്ടിട്ടുള്ള മോഷണ കഥയെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.സിനിമയുടെ കഥയിലെ മലക്കം മറിച്ചിലുകള്‍ അവസാന രംഗം വരെയുണ്ട്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 6.5/10!!
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment