Thursday, 1 August 2013

2046 (2004, Cantonese | Japanese | Mandarin)


2046 (2004, CANTONESE), Genre:-Drama | Fantasy | Romance
Dir: Kar Wai Wong, *ing:- Tony Leung Chiu Wai, Li Gong, Faye Wong

 സങ്കീര്‍ണം ആണ് മനുഷ്യ മനസ്സുകള്‍ ..മനസ്സുകള്‍ പ്രയാണം നടത്തുന്ന അത്രയും ദൂരം നമ്മുടെ ആയുഷ്ക്കാലത്തില്‍ നമുക്ക് യാത്ര ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നത് മണ്ടത്തരം ആയി പോകും..സങ്കീര്‍ണതകളില്‍ ചുറ്റി തിരിയുന്ന മനുഷ്യമനസ്സിനെ എന്നും കുഴയ്ക്കുന്ന ഒന്നുണ്ട്..പ്രേമം..അത് പല തരത്തിലും പ്രകടിപ്പിക്കാറുണ്ട്..ഓരോരുത്തരുടെയും മനോനില അനുസരിച്ച്..അത് പല വ്യക്തികളോടും പല തരത്തില്‍ ആയിരിക്കും പ്രകടിപ്പിക്കുക..അതില്‍ പലതും ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍  കഴിയുന്നവ ആയിരിക്കും..ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കി എടുത്താല്‍ കിട്ടുന്നത് പലപ്പോഴും പൊലിഞ്ഞ സ്വപ്‌നങ്ങള്‍ എന്ന ഭാഗം നിറയ്ക്കുവാന്‍ കഴിയുന്ന അത്ര വലിയ ഒരു കുന്നായിരിക്കും..ആ കുന്നില്‍ ഉള്ള ഓര്‍മ്മകള്‍ എന്നും നീറുന്നതായിരിക്കും ..എന്നിരുന്നാലും അതൊരു സ്വാഭാവിക പ്രക്രിയ പോലെ പോകും..ഉള്ളിലൊതുക്കി... ആരോടും പരിഭവം പറയാതെ..!! അത്തരം ഒരു പ്രക്രിയ പുതുമയുള്ളതും..അതെ സമയം തന്നെ വ്യക്തത ഉള്ള നീളന്‍ കുരുക്കില്‍ കെട്ടിയിട്ടുണ്ടാക്കിയ ഒരു സിനിമ ആണ് "2046"...സിനിമയുടെ പേര് നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യത ഉണ്ട്...ഒരു ഫിക്ഷന്‍ ചിത്രം പ്രതീക്ഷിച്ചു ഈ സിനിമയെ സമീപിച്ചാല്‍ നമുക്ക് കിട്ടുക പാഴായി പോയ കുറച്ചു സമയം മാത്രം ആണ്...ഭാവിയില്‍ സംഭവിക്കാവുന്ന  ഒരു സയന്‍സ് ഫിക്ഷന്‍ കഥ  എഴുതുന്ന ചോ എന്ന എഴുത്തുകാരന്‍ അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഭൂത കാലത്തെ സംഭവങ്ങളും ഭൂത കാലത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത് ഭാവി കേന്ദ്ര കഥാപാത്രമായി നടക്കുന്ന കഥയിലും..ഒറ്റ വരിയില്‍ ഈ ചിത്രത്തിന്‍റെ കഥ ഇങ്ങനെ അവതരിപ്പിക്കാം.

കഥ ഇങ്ങനെ..മനുഷ്യര്‍ സമീപ ഭാവിയില്‍ നഷ്ട്ടപെട്ടു  പോയ ഓര്‍മകളെ കയ്യില്‍ എത്തി പിടിക്കുവാന്‍ 2046 ലേക്ക് യാത്ര ചെയ്യും...2046ഇല്‍ ഒന്നും മാറുന്നില്ല...അവിടെ തങ്ങള്‍ക്കു കിട്ടുവാന്‍ ഉള്ളത് കണ്ടെത്തുവാന്‍ കഴിയും എന്നവര്‍ കരുതുന്നു..അവിടെ എന്ത് സംഭവിക്കുന്നു എന്നും പുറം ലോകം അറിയുന്നില്ല..എന്നാല്‍ അവിടെ നിന്നും ഒരു മനുഷ്യന്‍ തിരികെ വരുന്നു...ഒരു ജാപ്പനീസ് ...അയാളുടെ കഥയില്‍ ഈ സിനിമ തുടങ്ങും...

എന്നാല്‍ പിന്നീട് നമ്മള്‍ സഞ്ചരിക്കുന്നത് അറുപതുകളിലെ ഹോങ്കോങ്ങിലും സിംഗപ്പൂരിലും ആണ്...ചോ ഒരു എഴുത്തുക്കാരന്‍ ആണ്.."സൂ" എന്ന കാമുകിയെ നഷ്ട്ടപെട്ട ചോ ഹോങ്കോങ്ങില്‍ എത്തുന്നു...അവിടെ വച്ച് "ലുലു" എന്ന സ്ത്രീയെ കണ്ടു മുട്ടുന്നു..സ്ത്രീകള്‍ ഒരു ദൌര്‍ബല്യം ആയ ചോ അവരില്‍ ആകൃഷ്ട്ടനാകുന്നു ..ഒരിക്കല്‍ അവരുടെ കൂടെ അവരുടെ 2046 എന്ന മുറിയില്‍ എത്തുന്നു ചോ..പിന്നീടു അവരെ കാണാന്‍ വന്നപ്പോള്‍ 2046 ഇല്‍ ആരും ഉണ്ടായിരുന്നില്ല    ..എന്നാല്‍ അവിടത്തെ ഉടമ അയാള്‍ക്ക്‌ താമസിക്കാന്‍ അവിടെ സൗകര്യം ഉണ്ടാക്കി തരാം എന്ന് പറയുന്നു...കുറച്ചു പണികള്‍ അവിടെ ഉള്ളത് കൊണ്ട് 2047 നമ്പര്‍ മുറി എടുക്കാന്‍ ഉടമ ആവശ്യപ്പെടുന്നു..എങ്കിലും,2046 എന്ന സംഖ്യയോടു ഒരിഷ്ട്ടം തോന്നിയ ചോ ആദ്യം അതിനു വിസ്സമ്മതിക്കുന്നു ..എങ്കിലും പിന്നീട് അയാള്‍ 2047 ഇല്‍ താമസിക്കുന്നു.."സൂ" വിന് എന്ത് സംഭവിച്ചു എന്നുള്ളത് അയാള്‍ക്ക് ഒരു ചോദ്യചിഹ്ന്നം ആയി നില്‍ക്കുന്നു..

 പിന്നീട് ചോ 2046 ലെ താമസക്കാരി ആയി കാണുന്നത് കെട്ടിട ഉടമസ്ഥന്റെ മകള്‍ "വാങ്ങിനെ ആണ്..അവള്‍ ഒരു ജപ്പാന്‍ക്കാരനുമായി പ്രണയത്തിലാണ്..എന്നാല്‍ ജപ്പാന്‍ വിരോധി ആയ അവളുടെ പിതാവ് ആ ബന്ധത്തിന് എതിര് നില്‍ക്കുന്നു...അവള്‍ പതുകെ ഒരു മനോരോഗി ആകുന്നു...പിന്നീട് അവളുടെ അനുജത്തി ആയി 2046 ല്‍ ...അവള്‍ പ്രായത്തില്‍ കവിഞ്ഞ വികാരങ്ങള്‍ ചോയുടെ അടുത്ത് കാണിച്ചു തുടങ്ങി...എന്നാല്‍ അയാള്‍ അത് നിരസിച്ചു...അവള്‍ ഒരാളുടെ കൂടെ ഓടി പോകുന്നു...

ദിവസങ്ങള്‍ കഴിഞ്ഞു..ചോ സാമ്പത്തികമായി മോശമായ അവസ്ഥയില്‍ എത്തി..അയാള്‍ കൂടുതല്‍ കാശ് ഉണ്ടാക്കുവാന്‍ താന്‍ ചെയ്യുന്ന പത്രപ്രവര്‍ത്തനം കൂടാതെ 2046 എന്ന പേരില്‍ ഒരു ഫിക്ഷന്‍ നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു...പിന്നീട് അയാള്‍ ബായ് ലിങ്ങ് എന്ന സ്ത്രീ 2046 ലെ അന്തേവാസിയായി കാണുന്നു...ശരീരം വിറ്റ് ജീവിക്കുന്ന അവള്‍ക്ക് ചോയോടു ഇഷ്ട്ടം തോന്നുന്നു..അവള്‍ തന്‍റെ ജീവിത രീതികള്‍ മാറ്റി ചോയുടെ കൂടെ ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നു..എന്നാല്‍ ചോ അത്തരം ഒരു ജീവിതത്തോട് വിമുഖത കാണിക്കുന്നു...ഒരു ഭോഗ വസ്തു മാത്രമായി അവളെ കാണുന്നു...അവള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നുള്ളത് ബാക്കി കഥ..

അവള്‍ക്കു ശേഷം വീണ്ടും ഉടമസ്ഥന്റെ മൂത്ത മകള്‍ 2046ല്‍ താമസിക്കുവാന്‍ വരും..ഇത്തവണ ചോ അവളോട്‌ അടുപ്പം കാണിക്കുന്നു..എന്നാല്‍ അവള്‍ ചോയുടെ ഇഷ്ട്ടതോട് മുഖം തിരിക്കുന്നു...എന്നാല്‍ അവള്‍ ചോയെ അയാളുടെ എഴുത്തില്‍ ഒകെ സഹായിക്കുന്നു..അവര്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കുന്നു...ഒരു ദിവസം അവളും പോകുന്നു..ജീവിതത്തില്‍ ഒറ്റപ്പെട്ടു കൊണ്ടിരുന്ന ചോ തന്‍റെ കഥ എഴുതി കൊണ്ടേ ഇരുന്നു..അവള്‍ക്കു എന്ത് സംഭവിച്ചു എന്നുള്ളത് അവളുടെ കഥ..

2046 എന്ന കഥയില്‍ ആണ് 2046ലേക്ക് പോകുന്ന യാത്രക്കാരെ കുറിച്ച് പരാമര്‍ശം ഉള്ളത്.യഥാര്‍ത്ഥത്തില്‍ അത് ചോയുടെ കഥ തന്നെ ആണ്.ആ കഥയിലെ കഥാപാത്രങ്ങള്‍ ചോ ജീവിതത്തില്‍ പരിചയപ്പെട്ട ആളുകളും...അവരെ എല്ലാം യാന്ത്രികമായി പോകുന്ന ജീവിതത്തിലെ യന്ത്ര മനുഷ്യരായി അവതരിപ്പിച്ചിരിക്കുന്നു..കഥയുടെ പ്രധാന ഭാഗം ചോയുടെ ജീവിതത്തില്‍ വന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളതാണ്..അവര്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് സിനിമ കണ്ടു തന്നെ മനസ്സിലാക്കണം...അല്ലെങ്കില്‍ അത് രസ ചരട് പൊട്ടിക്കും...ജീവിത കഥ ഒരു സയന്‍സ് ഫിക്ഷന്‍ ആയി മാറ്റുന്ന ചോയ്ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ പതുക്കെ മാറുന്നുമുണ്ട്...അങ്ങനെ ജീവിതത്തിലെ യാഥാര്‍ത്യങ്ങള്‍ കണ്ടെത്തുവാന്‍ ചോയെ ആ സയന്‍സ് ഫിക്ഷന്‍ നോവല്‍ സഹായിക്കുന്നു..

  ഇതിന്‍റെ ഇടയ്ക്ക് ചോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി.ആ സമയത്താണ്  കറുത്ത ചിലന്തി എന്ന് പേരുള്ള സൂ എന്ന തന്‍റെ മുന്‍ കാല കാമുകിയുടെ പേരുള്ള സ്ത്രീയെ കണ്ടു മുട്ടുന്നു.അവര്‍ ചോയെ ചൂതില്‍ സഹായിക്കുന്നു.ചോ തന്‍റെ സാമ്പത്തിക കഷ്ട്ടപ്പാടുകളില്‍ നിന്നും കരകയറുന്നു.തന്‍റെ മുന്നില്‍ ഉള്ള സൂ ആരാണെന്ന് ചോദിക്കുമ്പോള്‍ അവള്‍ നല്‍കുന്ന മറുപടിയും കഥയിലെ മറ്റൊരു വഴിത്തിരിവാകുന്നു.ഓരോ കഥാപാത്രവും അവരുടെ വഴിക്ക് ചിത്രത്തെ കൊണ്ട് പോകുന്നു.എന്നാല്‍ എല്ലാം എത്തി ചേരുന്നത് ചോയ്ക്ക് ജീവിതത്തില്‍ വന്ന സംശയങ്ങളെ മാറ്റിക്കൊണ്ടാണ്..

എന്ത് സംഭവിക്കുന്നു ലുലുവിനും,വാങ്ങിനും,ബായ് ലിങ്ങിനും ,സുവിനും എന്നുള്ളത് തന്‍റെ കാല്‍പ്പനിക കഥകളിലെ പ്രതികരിക്കുവാന്‍ സമയം എടുക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ തന്നെ സ്നേഹിക്കാത്തത് കഴിയാത്തതോ ആയ യാന്ത്രിക പാവകളില്‍ കൂടി അവതരിപ്പിക്കുന്നു 2046 എന്ന നോവലില്‍ ...

  കഥയെ കുറിച്ച് പറയുവാന്‍ ധാരാളം ഉണ്ട്..എന്നാല്‍ പലതും സിനിമ കണ്ടു തന്നെ ആസ്വദിക്കുവാന്‍ ഉള്ള സംഭവങ്ങള്‍ ആണ്..ഇതൊരു കാല്‍പനിക ലോകത്തെയും ബന്ധിപ്പിച്ചു കൊണ്ട് പറയുന്ന ഒരു പ്രണയ കഥ ആണ്..ഒരിക്കലും ഇങ്ങനെ ഒരു കഥാഗതി മറ്റൊരു ചിത്രത്തിലും ഞാന്‍ കണ്ടിട്ടില്ല..freeze frames ധാരാളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍..അവയെല്ലാം തീര്‍ച്ചയായും ഓരോ കഥ പറയുന്നുണ്ട്..ഓരോ സംഗീതവും ഓരോ ചലനങ്ങളും ഓരോ കഥ ആണ് ഈ ചിത്രത്തില്‍ ...സങ്കീര്‍ണമായി തോന്നുമെങ്കിലും പലതരത്തില്‍ ഉള്ള ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടു കഴിയുന്ന ഓരോ മനുഷ്യനും ഒന്നാലോചിച്ചാല്‍ തന്‍റെ ജീവിതവും ഇത്തരത്തില്‍ ഉള്ള ഒന്നാണെന്ന് തീര്‍ച്ചയായും തോന്നാന്‍ സാധ്യത ഉണ്ട്....ഇതൊരു ബുദ്ധി ജീവി ചിത്രം അല്ല...പ്രണയ കഥയില്‍ പ്രണയിക്കുന്നവര്‍ക്കും സസ്പന്‍സ് കൊടുത്ത സംവിധായകന്‍ Kar Wai Wong തന്‍റെ മുന്‍ ചിത്രങ്ങള്‍ ആയ Days of Being Wild ഇല്‍ തുടങ്ങി  In the Mood for Love എന്ന  ചിത്രത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് ആണ് മുഖ്യമായും 2046 എന്ന ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്..."Infernal Affairs Trilogy" ,"Murderer" തുടങ്ങിയ ചിത്രങ്ങള്‍ ആണ് എനിക്ക് ഹോങ്കോങ്ങ് എന്ന രാജ്യത്ത് നിന്നും എന്നെ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ ,എന്നാല്‍ 2046 എന്ന ചിത്രം എല്ലാം മാറ്റി മറിച്ചിരിക്കുന്നു...ഈ ചിത്രത്തിന്‍റെ തന്നെ  മുന്‍ഭാഗങ്ങളെ മറ്റൊരു തരത്തില്‍ അതിന്‍റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .അപ്പോള്‍  അത് തീര്‍ച്ചയായും മനോഹരമായ ഒരു പ്രണയ കഥയില്‍ ആണ് അവസാനിച്ചത്‌... 

എഴുതിയാല്‍ തീരാത്തത്ര പറയുവാന്‍ ഉണ്ട് ഈ ചിത്രത്തെ കുറിച്ച്...സിനിമകളോടുള്ള സ്വാഭാവിക സമീപനങ്ങളെ  മാറ്റുവാന്‍ ഈ ചിത്രം ശ്രമിക്കുന്നുണ്ട്..എന്നെ പോലെ ഒരു കാഴ്ചക്കാരന് തീര്‍ച്ചയായും ഈ ചിത്രം ഒരു പുതു അനുഭവം ആയിരുന്നു..ഒരു അന്വേഷണവും...കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന്..എല്ലാ ഓര്‍മകളും ഓരോ കണ്ണുനീര്‍ തുള്ളികള്‍ ആണ്...ഈ ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയവും അത് തന്നെ...രാഷ്ട്രീയമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട് ഈ ചിത്രത്തില്‍ ..എങ്കില്‍ പോലും ഓര്‍മകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ ആണ്  എനിക്ക് ഈ ചിത്രം ആകര്‍ഷകം ആയി തോന്നിയത്...


A movie providing a real out of the words experience for a viewer.This movie should be watched to experience one of the brilliant experiments in world cinema.An attempt to realize what had happened to one's own characters after a time.A brave and daring attempt fledged with the best visuals in red and green at times to immerse one into the story...The nominations and winnings of this movie in world arena shows how much this movie had an impact on its viewers..Surely a movie not for everyone..but for the one who wants to be a bit away from the usual movie gimmicks...My rating for the movie is 9.5/10....
            
                     "All Memories Are Traces of Tears"

More reviews at www.movieholicviews.blogspot.com

torrent:-http://1337x.org/torrent/75117/0/

No comments:

Post a Comment