Tuesday, 13 August 2013

NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM)


NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM), | Romance | Adventure | Drama ,Dir:- Samir Tahir,*ing:- Dulquer Salman,Sunny Wayne,Surja Bala

 യാത്രയുടെ രസിപ്പിക്കുന്ന  സുഖവുമായി  "നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി "

ജീവിത യാത്രകള്‍ പലപ്പോഴും അവസാനിക്കുമ്പോള്‍ അതിനായി എടുത്ത തീരുമാനങ്ങളും വിഷയങ്ങളെ സമീപിച്ച രീതികളും എല്ലാം ഒരു അവലോകനമായി കാണുകയാണെങ്കില്‍ ഭംഗിയുള്ള ഒരു കഥയായിരിക്കും പിറവി എടുക്കുക..എന്തായാലും ഒരു യാത്രയുടെ അവസാനം എല്ലാ കാര്യങ്ങളും ശുഭമായിരിക്കും എന്ന് തോന്നുന്നു ...അല്ലെങ്കില്‍ ആ യാത്ര അവസാനിക്കില്ലല്ലോ ..ലക്‌ഷ്യം നേടാനായി വീണ്ടും മുന്നോട്ട് യാത്ര ചെയ്യുക  തന്നെ ആവും പലരും ചെയ്യുക.ഓരോ ലക്ഷ്യവും ഓരോ യാത്രയാണ് ..മനസ്സ് കൊണ്ട് ഒരു യാത്ര നടത്തിയാല്‍ മാത്രമാണ് ലക്‌ഷ്യം കൈക്കുമ്പിളില്‍ വരുകയുള്ളു ..അത്തരത്തില്‍ ഒരു യാത്രയില്‍ തന്‍റെ ഭാവി ജീവിതം തേടി പോകുന്ന കാസിയും കൂട്ടിനായി പോകുന്ന സുനിയും  കടന്ന് പോകുന്ന വഴികളും അതിന്‍റെ രസങ്ങളുമായി ഒരു നല്ല സിനിമ ആണ് നീലാകാശം...പച്ചക്കടല്‍ ചുവന്ന ഭൂമി ...

  ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ മികച്ച ഒരു റോഡ്‌ മൂവി ആയിരിക്കും എന്ന ഒരു ഫീല്‍ ഉണ്ടായിരുന്നു ...എന്നാല്‍ സമാനമായ റോഡ്‌ മൂവി എന്ന് പൂര്‍ണമായി വിളിക്കാന്‍ കഴിയാത്ത കുറച്ചു മലയാള സിനിമകള്‍ ഉള്ളത് കൊണ്ട് ആകെ മൊത്തം കണ്ഫ്യുഷനില്‍ ആവുകയും ചെയ്തു...ലക്ഷ്യത്തില്‍ എത്താന്‍ വേണ്ടി റോഡ്‌ മാര്‍ഗ്ഗം സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ ഉള്ള സിനിമകലെയാണ് പൊതുവേ റോഡ്‌ മൂവി എന്ന വിഭാഗത്തില്‍ പെടുത്തുന്നത് ...എന്നാല്‍ മലയാളത്തില്‍ കാലാകാലങ്ങളായി ഇറങ്ങിയ ഇത്തരം ചിത്രങ്ങള്‍ പലതും അത്തരം ലക്ഷ്യങ്ങള്‍ കഴിഞ്ഞാലും കച്ചവട സാധ്യതകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വഴി തിരിച്ചു വിടാറുണ്ട്..നല്ല സിനിമകള്‍ വന്നിട്ടില്ല എന്നല്ല അതിന്‍റെ അര്‍ത്ഥം ...

 യാത്രാ പ്രാധാന്യമുള്ള സിനിമകള്‍ ഞാന്‍  കൂടുതലും കണ്ടിട്ടുള്ളത് ഇംഗ്ലിഷ് സിനിമകളില്‍ ആണ് ..തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ മുതല്‍ ഗൌരവം നിറഞ്ഞ പ്രമേയങ്ങള്‍ വരെ കണ്ടപ്പോള്‍ ഒക്കെ ആസ്വാദ്യമായി തോന്നിയിട്ടുണ്ട് ...പോകുന്ന സ്ഥലങ്ങളില്‍ ഉള്ള ജിവിത രീതികളുമായി മുന്നോട്ടു പോകുന്ന ആ കഥകള്‍ ഒക്കെ തന്നെ ഒരു യാത്രയുടെ അനുഭൂതി നല്‍കാറുമുണ്ട് ...അത്തരം ഒരു അനുഭവം ആയിരുന്നു നീലാകാശം...നല്‍കിയത്...ആദ്യം തന്നെ പറയട്ടെ..മലയാളിക്ക് പരിചിതമായ തമാശകള്‍ ,അടി,ഇടി ഒന്നുമില്ലാത്ത..എന്തിന് രണ്ടു തല്ല് നേരെ കൊടുക്കാന്‍ പോലും കഴിയാത്ത സാധാരണക്കാരാണ് നായകനും സുഹൃത്തും ...നായകാനായ് കാസിയ്ക്ക് നായികയായ അസ്സിയെ നാഗാലാന്‍ഡില്‍ ചെന്ന് വേണമെങ്കില്‍ വില്ലന്മാരെ ഒക്കെ തല്ലി അടിച്ചു ഓടിച്ചു കൊണ്ടുവരാമായിരുന്നു ...എന്നാല്‍ ഒരു ലക്ഷ്യത്തോടെ യാത്ര തിരിക്കുന്ന കാസി കണ്ടു മുട്ടുന്ന ജീവിതങ്ങളില്‍ നിന്നും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ പിന്നീട് ഒരു വിങ്ങലായി നില്‍ക്കും എന്ന് മനസ്സിലാക്കുന്നു ...അത്തരത്തില്‍ വന്ന ഒരു മാറ്റം നായകനെ കൊണ്ടെത്തിക്കുന്നത് മറ്റൊരു ലക്ഷ്യത്തിലേക്ക് ആണ് ...താന്‍ താങ്ങായി നില്‍കുന്നു എന്ന് വിചാരിക്കുന്ന ചിലര്‍ യഥാര്‍ത്ഥത്തില്‍ തനിക്കൊരു താങ്ങാണെന്ന് കാസി മനസ്സിലാകുന്നതൊക്കെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ...

  ചിലയിടങ്ങളില്‍ വലിച്ചിഴച്ചത് ചിത്രത്തിന് ഒരു പോരായ്മ തന്നെ ആണ് ...ചിലപ്പോള്‍ ഇംഗ്ലിഷ് സിനിമകളെ അനുകരിച്ചുള്ള ഒരു സിനിമ ചിത്രീകരണം ആയിരിക്കും സംവിധായകന്‍ ഉദ്ദേശിച്ചത് ...തീര്‍ച്ചയായും ഇത് എല്ലാവര്‍ക്കും ഉള്ള സിനിമ എന്ന് പറയാന്‍ പറ്റില്ല ...കാരണം പലരും ഇപ്പോള്‍ തട്ടുപ്പൊളിപ്പന്‍ ചിത്രങ്ങളുടെ പുറകെ ആയതു കൊണ്ട് ...എന്നാല്‍ ഒരു വ്യത്യസ്തത ആഗ്രഹിക്കുന്ന പ്രേക്ഷകന് തീര്‍ച്ചയായും കാണാന്‍ ഇഷ്ട്ടമുള്ള രീതിയില്‍ ആണ് മേക്കിംഗ് ...പതിവ് ക്ലിശേകള്‍ ഇല്ല എന്നല്ല അതിനര്‍ത്ഥം ...സല്‍ഗുണ സമ്പന്നന്‍ ആയ നായകനും അലവലാതിയായ കൂട്ടുകാരനും എല്ലാം പരിചിതം ആണ് ...എന്നാല്‍ ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിച്ചത്‌ വ്യത്യസ്തത എന്ന ആശയം ആയിരിക്കാം ..അത് ചിത്രീകരണത്തില്‍ പ്രതിഫലിക്കുന്നുമുണ്ട് ...കാസിയായി ദുല്‍ക്കര്‍ , സുനി ആയി സണ്ണി എന്നിവര്‍ കുഴപ്പമില്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട് ...ഒരു സമ്പന്ന യുവാവ് എന്ന ഇമേജില്‍ ഉള്ള റോളുകള്‍ ദുല്‍ക്കര്‍ തിരഞ്ഞെടുക്കുന്നത് കാണുമ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്ത് ഈ നടന്‍ മാറുമോ എന്നൊരു ഭയം ഉണ്ട് ...സണ്ണിയ്ക്ക് കലക്കാന്‍ കുറച്ച് അലമ്പ് കാണിച്ചാലേ മതി ആകു എന്ന അവസ്ഥയില്‍ എത്താതെ ഇരിക്കട്ട് എന്ന് പ്രതീക്ഷിക്കുന്നു ..

 ഒരു റോഡ്‌ മൂവി എന്ന നിലയിലും അതില്‍ പ്രതിപാദിക്കുന്ന സാമൂഹിക പ്രശ്നങ്ങളും എല്ലാം മികച്ചതായി ചെയ്തിട്ടുണ്ട് ..ഒരു ഡോക്യുമെന്‍ററിയുടെ നിലവാരത്തിലേക്ക് പോകും എന്ന് തോന്നിച്ചപ്പോള്‍ ഒക്കെ ഒരു സിനിമയിലേക്കുള്ള ദൂരം വ്യക്തമായി കണ്ടറിഞ്ഞ് അതിനനുസരിച്ച് ചിത്രം നീങ്ങുന്നുണ്ട് ..."കോമഡി ഇല്ല സസ്പന്‍സ് ഇല്ല...പിന്നെ എന്ത് പടം .."എന്ന് പലരും പറയുമ്പോള്‍...ചിലര്‍ക്കെങ്കിലും ഈ ഉദ്യമം ഇഷ്ട്ടപെട്ടില്ല എന്ന് മനസ്സിലാകും ..എന്നാല്‍ എന്നും ഇതൊക്കെ മാത്രം മതിയോ സിനിമയില്‍ എന്ന് ഒരു മറു ചോദ്യം ചോദിക്കുന്ന അവസ്ഥയില്‍ ഈ ചിത്രം ഒക്കെ വ്യത്യസ്തം ആണെന്ന് പലരും പറയും ...

 ഒരു റോഡ്‌ മൂവി എന്ന നിലയിലും അത് പോലെ കൈ കാര്യം ചെയ്യുന്ന വിഷയത്തിന്‍റെ വിനോദ വിഭാഗം ശുഷ്ക്കം ആണെന്നും മനസ്സില്‍ കരുതി വേണം ഈ ചിത്രത്തെ സമീപിക്കാന്‍ .. ഒരിക്കലും ഒരു ആര്‍ട്ട്‌ പടം അല്ല ...ഇതില്‍ പ്രതിനിധീകരിക്കുന്ന   ചുവപ്പന്‍ ആശയങ്ങളുടെ കാലാന്തരത്തില്‍ ഉണ്ടായ അപചയങ്ങളും വിഷയമായിട്ടുണ്ട് ...സമൂഹത്തിലെ നന്മയും തിന്മയും ആ ചുവപ്പ് നിറം പ്രതിനിധികരിക്കുന്നു ...എല്ലാം കൂടി കുറേ കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിച്ച ചിത്രം ആയിരുന്നു നീലാകാശം....ത്രസിപ്പിക്കുന്ന ബുള്ളറ്റ് യാത്ര ...എന്നാല്‍ ആശയവിനിമയത്തിന് അവലംബിച്ച രീതി പരിചിതം ആകാത്തതിനാല്‍ ഉള്ള ഒരു നിരാശ ഇന്ന് നൂണ്‍ ഷോയ്ക്ക് കോട്ടയം അനുപമയില്‍ നിന്നും ഇറങ്ങിയവരില്‍ കണ്ടോ എന്നൊരു സംശയം ...ബഹളങ്ങള്‍ ഇല്ലാതെ ചിത്രം അവസാനിച്ചപ്പോള്‍ ഇഷ്ട്ടം കൊണ്ട് ഒന്ന് കയ്യടിക്കാം എന്ന് കരുതി...എന്നാല്‍ കൂടെ കയ്യടിക്കാന്‍ ആരും ഇല്ലാത്തത് പോലെ തോന്നി ..

  മറ്റു ഭാഷകളിലെ വ്യത്യസ്തമായ ഉദ്യമങ്ങള്‍ കൈ നീട്ടി സ്വീകരിച്ച മലയാളി പലപ്പോഴും സ്വന്തം നാട്ടിലെ ഇത്തരം ഉദ്യമങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നത് പോലെ തോന്നുന്നു ..മലയാളത്തിലെ ക്ലാസ് പടം ആണ് നീലാകാശം എന്നൊന്നും പറഞ്ഞില്ല ...എന്നാലും നല്ല ഒരു സിനിമ ആണ് നീലാകാശം പച്ച ഭൂമി ചുവന്ന കടല്‍ ....മനസ്സില്‍ നീലാകാശത്തിന്റെ കുളിര്‍മ്മ എനിക്ക്  സമ്മാനിച്ചായിരുന്നു ചിത്രം അവസാനിച്ചത്‌ ...

A quest for variety from Sameer Tahir..This time with a road movie..Impressive music to suit the picturization from Rex Vijayan...Yep,he is a trend setter with such rocking music to new gen movies ....Anyways as the co-producer of the movie,Sameer was bold enough to make a movie of his own likes..without the usual masala flavors ..Nice try from the crew...Expecting more like this in future..but beware..it will take time for most to digest the way one watches a movie..My rating for the movie is 7/10!!

More reviews @ www.movieholicviews.blogspot.com

2 comments:

  1. Superb Movie its is ..
    http://pravin-sekhar.blogspot.ae/2013/09/blog-post.html

    ReplyDelete
    Replies
    1. അഭിപ്രായങ്ങള്‍ നമ്മുടെതൊക്കെ ഒരു പോലെ അന്നെന്നു തോന്നുന്നു ..പിന്നെ ഇത്രയും വിശാലമായ ഒരു മലയാളം റിവ്യൂ ബ്ലോഗ്‌ താങ്കള്‍ക്കുണ്ടായിരുന്നു അല്ലെ ???ഒരേ തോണിയില്‍ ആണെന്ന് തോന്നുന്നു നമ്മുടെ ഒക്കെ സഞ്ചാരം ...എന്തായാലും ഞാനും ആ ബ്ലോഗില്‍ ചേര്‍ന്നു

      Delete