Saturday, 10 August 2013

MEMORIES (2013,MALAYALAM)


MEMORIES (2013,MALAYALAM) CRIME | FAMILY | THRILLER 
Dir:- Jeethu Joseph ,*ing:-Prithvi,Meghna,Vijaya Raghavan 

പുതുമയുള്ള അവതരണവുമായി Memories -മികച്ച ത്രില്ലര്‍ 
ട്രെയിലറും പോസ്റ്ററും എല്ലാം സൂചിപ്പിച്ചത് റംസാന്‍ കാലത്തിറങ്ങുന്ന ഈ പ്രിത്വി ചിത്രം കുടുംബ ചിത്രം ആണെന്നാണ്‌ ..എന്നാല്‍ ചിത്രം കാണാന്‍ പോയവരെ കാത്തിരുന്നത് മലയാളത്തില്‍ ഈ അടുത്തിറങ്ങിയ മികച്ച ത്രില്ലര്‍ ചിത്രം ആയിരുന്നു ..മലയാളത്തില്‍ പലപ്പോഴും നല്ല ഒരു ത്രില്ലര്‍ ചിത്രം എന്നത് കുറേ ക്ലിഷെകള്‍ ഉള്ള ചിത്രങ്ങള്‍ ആയിരുന്നു ...പല ചിത്രങ്ങളും പല സംശയങ്ങളും ബാക്കി വച്ചായിരുന്നു അവസാനിപ്പിച്ചിരുന്നത് ..അത് അല്ലെങ്കില്‍ മനപ്പൂര്‍വം ഉള്ള മറവികള്‍ ആ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു ...ഈ ചിത്രത്തില്‍ ക്ലിഷെകള്‍ ഇല്ലാന്നല്ല അതിനര്‍ത്ഥം ...എന്നാല്‍ ഒരു പരിധി വരെ കഥയ്ക്കനുയോജ്യമായ ക്ളിഷേകള്‍ ആയിരുന്നു കൂടുതലും ....എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള മറുപടികള്‍ തന്നുമാണ് ഈ ചിത്രം മുന്നേറിയത് ...

മദ്യപാനിയായ പ്രിഥ്വി ,സ്പിരിറ്റിലെ മോഹന്‍ ലാലിനെ വെള്ളമടിച്ചു തോല്‍പ്പിക്കുമോ എന്ന് ആദ്യം തോന്നിയിരുന്നു ...എന്നാല്‍ വെള്ളം ആകെ മൊത്തം തൊടുന്നത് മദ്യം മിക്സ് ചെയ്യാന്‍ വേണ്ടി മാത്രം എന്ന രീതി ആയിരുന്നു പ്രിത്വിക്ക് ...അതിനാല്‍ തറവാടിത്തം ഉള്ള ഒരു കുടിയന്‍ ആയി ഈ കഥാപാത്രത്തെ കരുതാനാവില്ല..കുടിയോടു കുടി ..അങ്ങനെത്തെ ഒരു കഥാപാത്രത്തെ നായകനാക്കി ഒരു നല്ല ത്രില്ലര്‍ ചെയ്ത സംവിധായകന്‍ കലക്കി ..പിന്നെ കലക്കിയത് ആ കഥാപാത്രത്തെ കൈപ്പിടിയില്‍ ഒതുക്കിയ പ്രിത്വിയും ...തീര്‍ച്ചയായും ഇപ്പോഴുള്ള യുവ താരങ്ങളില്‍ (അങ്ങനെ വിളിക്കാമോ?)ഇത്തരം ഒരു വേഷം ചെയ്യാന്‍ ഈ നടന് മാത്രമേ സാധിക്കൂ എന്ന് തോന്നുന്നു ...കാരണം യുവതാരങ്ങളില്‍ പലരും ഇപ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നത് പോലെ തോന്നുന്നു ...മറിച്ചുള്ള നീക്കങ്ങള്‍ നടക്കുന്നുമുണ്ട് ..എന്നാല്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ ഉള്ള പക്വത പ്രിത്വിക്ക് മാത്രം ...ചില രംഗങ്ങളില്‍ കയ്യടി വാങ്ങിക്കാനും പ്രിത്വിക്കായി ....പക്ഷെ ഈ നടന്‍റെ അഭിനയം കാണുമ്പോള്‍ മികച്ചത് മാത്രം ആണ് ഇപ്പോള്‍ കണ്ടെത്തുന്നത് എന്ന് തോന്നും...തുടര്‍ച്ചയായുള്ള നല്ല സിനിമകള്‍ അതിനു തെളിവാണ് ..

ചിത്രം പോകുന്നത് മൊത്തത്തില്‍ ഒരു കൊറിയന്‍ സിനിമയുടെ സ്റ്റൈലില്‍ ആണ് ..തീര്‍ച്ചയായും കോപ്പി ഒന്നുമല്ല..എന്നാലും മലയാള സിനിമയ്ക്ക് അപരിചിതമായ ഒരു അവതരണ ശൈലി ആണ് ചിത്രത്തിനു ...ഇത്തരം പരീക്ഷണങ്ങള്‍ തീര്‍ച്ചയായും ഒരു പുതുമ കൊണ്ട് വരും നമ്മുടെ സിനിമയിലും ...സംവിധായകന്‍ എന്ന നിലയില്‍ ജിത്തു കലക്കി ....പ്രേക്ഷകനെ അമ്പരിപ്പിക്കുന്ന പലതും നിമിഷ നേരത്തില്‍ കണ്ണിന്‍ മുന്നിലൂടെ മാറി മറിഞ്ഞു ....ചുരുക്കത്തില്‍ നല്ല ഹോം വര്‍ക്ക് ചെയ്തെടുത്ത ചിത്രം ..പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതിന് ഒരു കയ്യടി ...

നായികമാരായി മിന്നി തെളിഞ്ഞു മേഘ്നയും മിയയും ...മുഴു നീള പ്രധാനപ്പെട്ട മറ്റൊരു വേഷമായി വിജയ രാഘവന്‍ ...അത് പോലെ ഇടയ്ക്ക് ചിരിപ്പിച്ച് സുരേഷ് കൃഷ്ണ ...പിന്നെ ശ്രീജിത്ത്‌ രവിയുടെ പോലീസ് വേഷവും മികച്ചതായി ...പുതു രൂപഭാവങ്ങളില്‍ വന്നപ്പോള്‍ വല്ലാത്തൊരു മാറ്റം ...എടുത്തു പറയേണ്ട മറ്റൊന്നാണ് പശ്ചാത്തല സംഗീതവും ,അത് പോലെ തന്നെ ക്യാമറയും ...ചടുലമായിരുന്നു ക്യാമറ ..വിരസത ഉള്ള രംഗങ്ങള്‍ ഒഴിവാക്കിയ എഡിറ്റിങ്ങും മികച്ചതായിരുന്നു ...അങ്ങനെ മികച്ച ഒരു കൂട്ടുക്കെട്ടില്‍ പിറന്നതാണ് ഈ ചിത്രം ...

അവലോകനങ്ങളില്‍ ഈ ചിത്രത്തിന്‍റെ കഥ ഒരിക്കലും അവതരിപ്പിക്കുവാന്‍ പറ്റിലാത്ത രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ....ചിത്രത്തിന്‍റെ രസക്കൂട്ട്‌ ഒരിക്കലും കാണാതെ മനസ്സിലാക്കരുത് എന്ന് കരുതുന്നു..അത് ഈ ചിത്രത്തോട് ചെയ്യുന്ന ക്രൂരത ആയിരിക്കും ...അങ്ങനെ എല്ലാം കൊണ്ടും നോക്കിയാല്‍ ഈ റംസാന്‍ പ്രിത്വിയുടെതായി മാറി എന്ന് പറയേണ്ടി വരും ...മികച്ച ചിത്രങ്ങള്‍ വേറെയും ഉണ്ടാക്കും ..എന്നാല്‍ ഇതിലെ അവതരണ പുതുമ മറ്റുള്ളവയില്‍ ഉണ്ടോ എന്ന് സംശയമാണ് ...പുതിയ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ ഇനിയും വരാന്‍ ആഗ്രഹിക്കുന്നു ...തളര്‍ച്ചയില്‍ നിന്നും കര കയറിയ മലയാള സിനിമയ്ക്ക് നല്ല അഭിനേതാക്കളെയും നവ സംവിധായകരെയും എല്ലാം ലഭിച്ചു ...ഇനി വേണ്ടത് വ്യത്യസ്തത് ആണ് ...വരും ദിവസങ്ങളില്‍ അത് മലയാള സിനിമയില്‍ വരും എന്ന് ആഗ്രഹിക്കാം ..

നിരാശ തോന്നിയ ഒരു ഘടകം രാവിലത്തെ ഷോയില്‍ കോട്ടയം ആനന്ദില്‍ വന്ന ശുഷ്ക്കമായ ജനക്കൂട്ടം ആണ് ..തിരക്കാണെന്ന് കരുതി ടിക്കറ്റ് ബുക്ക്‌ ചെയ്താണ് ഞാന്‍ പോയത് ...എന്നാല്‍ സിനിമയുടെ ക്വാളിറ്റിയും ആ ജനത്തിരക്കും തമ്മില്‍ സാമ്യതകള്‍ ഒന്നും ഇല്ലായിരുന്നു ...നല്ല മലയാളം ചിത്രങ്ങള്‍ ഉള്ളപ്പോള്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍ പോലെ ഇറങ്ങുന്ന അന്യഭാഷാ ചിത്രങ്ങളെ ഇത്രമാത്രം വിജയിപ്പിക്കണോ എന്ന് ഒരു വട്ടം കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും ...നയന വിസ്മയങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയുന്ന കാശ് നമുക്കില്ലെങ്കിലും നല്ല സിനിമകള്‍ ഈ കൊച്ചു ഭാഷയില്‍ എന്നും ഉണ്ടാകും എന്നുള്ളത് മറക്കരുത് ...അത് മറന്നാല്‍ പിന്നെ ഈ കൊച്ചു ഭാഷയ്ക്ക് കന്നഡ സിനിമയുടെ കൂട്ടത്തില്‍ ആയിരിക്കും സ്ഥാനം ..തെലുഗു ചിത്രങ്ങളുടെയും തമിഴ് ചിത്രങ്ങളുടെയും ഹിന്ദി ചിത്രങ്ങളുടെയും ഇടയില്‍ കിടന്ന് കഷ്ട്ടപ്പെടുന്ന കന്നഡ സിനിമയുടെ ഗതി മലയാള സിനിമയ്ക്കും ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു ...

An intelligent thriller showing an episode of a Police Officer's life..The movie was thrilling and a provided a much needed freshness to the Malayalam cinema..It was nice watching Prithvi coming up with roles which suits his age and caliber.He is a lot selective now and so the quality is doing wonders in his career now..One more step ahead of others to be the supreme star in the future..Memories leaves us with the memory of watching a nice movie..My rating is 8/10 for the movie.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment