THE WAVE aka DIE WELLE (2008,GERMAN) Drama | Thriller , Dir:-Dennis Gansel ,*ing :- Jürgen Vogel, Frederick Lau, Max Riemelt
സിനിമകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയ ഒരു കാലം ഉണ്ടായിരുന്നു ..അന്ന് യുവാക്കള്‍ക്ക് ലഹരി ആയി സിനിമകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ...സിനിമ അക്കാലത്ത് ഭരണസിരാകേന്ദ്രങ്ങളില്‍ വരെ സ്വാധീനം ചെലുത്തിയിരുന്നു അല്ലെങ്കില്‍ അവരെ വിറപ്പിച്ചിരുന്നു .."The Great Dictator" എന്ന ചാപ്ലിന്‍ ചിത്രം ഹിറ്റ്ലര്‍ എന്ന ഏകാധിപതിയെ എത്ര മാത്രം രോഷാകുലന്‍ ആക്കി എന്നുള്ളത് പ്രസിദ്ധമാണ്..എന്തിന് നമ്മുടെ രാജ്യത്ത് പോലും സിനിമ നായിക-നായകന്മാര്‍ ജനനേതാക്കള്‍ വരെ ആയി ..ഇന്ന് സിനിമയ്ക്ക് അത്തരമൊരു സ്വാധീനം ജനങ്ങളില്‍ ഉണ്ടാക്കുവാന്‍ ഉള്ള സാധ്യത വളരെ കുറവാണ് ..തലമുറകള്‍ തമ്മില്‍ ഉള്ള അന്തരം അത്രയ്ക്കാണ് ഇപ്പോള്‍ ...സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കൂടി ഉള്ള പ്രതിഷേധങ്ങളില്‍ പലതും ഒതുങ്ങുന്നു ...ചില ചിത്രങ്ങള്‍ എങ്കിലും അതില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രമേയത്തിന്റെ പേരില്‍ ഇപ്പോഴും വിവാദത്തില്‍ അകപ്പെടാറുണ്ട് ..A Clockwork orange ,Fight Club തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ അവതരിപ്പിച്ചിരുന്ന പ്രമേയത്തിന്റെ പേരില്‍ പഴി കേട്ടതാണ് ..അത്തരം ഒരു പ്രമേയം ആണ് The Wave എന്ന ജര്‍മ്മന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ...
ഹിറ്റ്ലര്‍ ജെര്‍മനിയില്‍ അവതരിപ്പിച്ച നാസി ഭരണം ഒരു കാലത്ത് ക്രൂരതയുടെ തന്നെ പര്യായം ആയി മാറുന്ന അവസ്ഥ ആണ് ഉണ്ടായത് ...ജൂതന്മാരെ ഭൂമിയില്‍ നിന്നും തുടച്ചു മാറ്റുമെന്ന് ഉള്ള അവസ്ഥയില്‍ ഹിറ്റ്ലര്‍ മരണപ്പെടുകയും ചെയ്തു ..പിന്നീടു ധാരാളം രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണം വന്നിട്ടുണ്ടെങ്കിലും ഹിറ്റ്ലര്‍ നടപ്പിലാക്കിയ ഏകാധിപത്യ ഭരണം പോലെ ഒരു സ്വാധീനം ലോകജനതയില്‍ ഉണ്ടാക്കുവാന്‍ സാധിച്ചില്ല ..അത്തരത്തില്‍ ഉള്ള പല ഭരണങ്ങളും അതാത് രാജ്യങ്ങളില്‍ തന്നെ ഒതുങ്ങി ..ആ ജെര്‍മനിയില്‍ തന്നെ അത്തരമൊരു ഭരണം വിദ്യാര്‍ഥികളെ പഠിപ്പിക്കുവാനായി മാതൃകയായി ഉണ്ടാക്കുകയും പിന്നീട് അത് ആപല്‍ക്കരമായ രീതിയിലേക്ക് നീങ്ങുന്നതുമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ...
കഥ ഇങ്ങനെ ...സ്കൂളില്‍ ഉള്ള പ്രോജക്റ്റിന്റെ ഭാഗമായി ഉള്ള ഏകാധിപത്യത്തെ കുറിച്ചുള്ള ക്ലാസ്സില്‍ താല്‍പ്പര്യം ഇല്ലാതെ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ ഇനി ഒരു ഏകാധിപത്യം ഒരിക്കലും ജെര്‍മ്മനിയില്‍ വരില്ല എന്ന് അധ്യാപകനായ റെയ്നരോട് പറയുന്നു ...താല്‍പ്പര്യം ഇല്ലാത്ത അവര്‍ക്ക് വേണ്ടി തന്‍റേതായ രീതിയില്‍ ഏകാധിപത്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു.അതിന്‍റെ ഭാഗമായി അദ്ദേഹം അവിടെ തന്നെ ആ ക്ലാസ്സിലെ കുട്ടികളെ എല്ലാം ഒരു ഏകാധിപത്യ സമൂഹത്തിലെ അംഗങ്ങളെ പോലെ പെരുമാറാന്‍ ഉള്ള ഒരു രൂപ രേഖ തയ്യാറാക്കുന്നു ...അവരുടെ നേതാവായി രയ്നര്‍ മാറുന്നു ...Die Welle അഥവാ അലകള്‍ എന്ന പേരില്‍ ഒരു സംഘടന ഉണ്ടാക്കുന്നു ..അവരുടേതായ യുണിഫോര്‍മും ചിഹ്ന്നങ്ങളും എല്ലാം ഉണ്ടാക്കുന്നു ..
പഠന രീതിയില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രമിക്കുന്ന രയ്നരുടെ പരീക്ഷണം കൂടുതല്‍ കുട്ടികളെ ആ ക്ലാസ്സിലേക്ക് ആകര്‍ഷിക്കുന്നു ...ചിട്ടയായ ജീവിത രീതികള്‍ പരീക്ഷിക്കുന്ന രയ്നര്‍ കുട്ടികളില്‍ നല്ല രീതിയില്‍ ഉള്ള മാറ്റങ്ങള്‍ കാണുന്നു ..ടീം വര്‍ക്കിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്തോട് കൂടി അവരുടെ ഇടയില്‍ നിന്നിരുന്ന വ്യത്യാസങ്ങള്‍ മാറുന്നു ...Die Welle സ്കൂള്‍ ക്യാമ്പസ്സിന്റെ പുറത്തേക്കും പോകുന്നു ....നല്ല വശങ്ങള്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും തങ്ങളുടെ കൂടെ ഇല്ലാത്തവര്‍ എല്ലാം ശത്രുക്കള്‍ ആണെന്ന മനോഭാവം ആ ഗ്രൂപ്പിനെ അപകടകരമായ പ്രവര്‍ത്തന രീതികളിലേക്ക് എത്തിക്കുന്നു ...അതോടുകൂടി നിയമത്തിന്റെയും സമൂഹത്തിന്റെയും മുന്നില്‍ ആ ഗ്രൂപ്പ് ചോദ്യ ചിഹ്ന്നമായി മാറുന്നു ...അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിലൂടെ അവരെ കാത്തിരുന്നത് വലിയ അപകടങ്ങള്‍ ആണ് ...അതാണ് ഈ ചിത്രത്തിന്‍റെ ബാക്കി കഥ ...
Fight Club , A clockwork Orange പോലുള്ള സിനിമകളില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു ആശയം ഓരോരുത്തരിലും ഒരു വികാരമായി മാറുകയും ...ആ വികാരം ആപല്‍ക്കരമായ ജീവിത സാഹചര്യങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന അതെ അവസ്ഥ ആണ് ഇവിടെയും പ്രതിപാദിക്കുന്നത് ...ഈ ചിത്രം റോണ്‍ ജോണ്‍സ് എന്ന ചരിത്ര അദ്ധ്യാപകന്‍ കാലിഫോര്‍ണിയയില്‍ 1967 ല്‍ നടത്തിയ പരീക്ഷണത്തിന്റെ (Third Wave) നവ ലോക ആവിഷ്ക്കാരം ആയിരുന്നു ...യുവാക്കളുടെ മനസ്സിനെ എങ്ങനെ ഒക്കെ ശക്തമായ ഒരു ആശയത്തിന് മാറ്റി മറിക്കാം എന്നുള്ള ഒരു പരീക്ഷണം ആയിരുന്നു അത് ...സമാനമായ നാസി ആശയങ്ങളെ പിന്തുടര്‍ന്നായിരുന്നു ആ പരീക്ഷണവും ...
ഈ ചിത്രവും അത്തരം ഒരു പരീക്ഷണം ആയിരുന്നു നടത്തിയത് ...ഒരു ചിത്രം എന്ന നിലയില്‍ ജര്‍മ്മന്‍ ചിത്രങ്ങളില്‍ നല്ലൊരു സ്ഥാനം അവകാശപ്പെടാന്‍ Die Welle നു കഴിഞ്ഞിട്ടുണ്ട് ...മികച്ച രീതിയില്‍ ഈ ചിത്രം അവതരിപ്പിച്ച സംവിധായകന്‍ Dennis Gansel തന്നെ ആണ് ഈ ചിത്രത്തിന്‍റെ താരം ...അദ്ധ്യാപകന്‍ ആയി അഭിനയിച്ച Vogel ഉം പ്രശംസ അര്‍ഹിക്കുന്നു ...പ്രമേയം കൊണ്ടും ...ഇനിയും ഒരു ഏകാധിപത്യം ഉള്ള ഭരണകൂടം എന്ന ആശയം നിലനില്‍ക്കുന്നു എന്ന ഒരു സന്ദേശവും അത് പോലെ യുവ മനസ്സുകളെ എത്ര മാത്രം മാറ്റി എടുക്കാന്‍ ആശയങ്ങള്‍ക്ക് കഴിയുമെന്ന് ;അതിന്‍റെ നല്ല വശങ്ങളും മോശം വശങ്ങളും കാണിച്ചുകൊണ്ട് ഈ ചിത്രം അവസാനിക്കുന്നു ...
A dangerous movie based on the experiments of a history teacher Ron Jones in California called Third wave in the year 1967.This movie presented the dangers of imposing a particular principle on a society called autocracy than a place where people remain contended with their own life principles.Many films showed the dangers of a sect of people joining hands that causes danger to society like The Fight Club,A clockwork orange etc.Likewise this movie also represents the positives and negatives of such movements in society..A must watch German thriller ,I say...My rating for "Die Welle" is 8.5/10 !!
More reviews @ www.movieholicviews.blogspot.com
No comments:
Post a Comment