Il MARE (2000,KOREAN), Drama | Fantasy | Romance,Dir:- Hyun-seung Lee,*ing:- Jung-Jae Lee, Gianna Jun, Mu-saeng Kim
" സമയം"-നമുക്കെല്ലാം ബാധ്യത ആയ എന്തോ ഒന്ന്.അത് കാണിക്കുവാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്.എന്നാല്‍ നമ്മുടെ ചിന്താശക്തിയുടെ അപ്പുറം യാത്ര ചെയ്യുന്ന സമയം നമുക്കെല്ലാം ബാധ്യത ആകാറും ഉണ്ട്.എന്തിനേറെ പറയുന്നു ഓരോ ജീവജാലത്തിന്റെയും തുടക്കവും ഒടുക്കവും സമയത്തില്‍ അധിഷ്ഠിതമായ ഒന്നാണ്.ഒരിക്കലും നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന ഒന്നുണ്ട്.അത് സമയം ആണ്.ആദിയും അന്ത്യവും എല്ലാം സമയം ആകുന്നു.പക്ഷെ സമയത്തെ നിയന്ത്രിക്കുന്ന മനോഹരമായ അവസ്ഥ സാധ്യമാകുന്ന ഒരു സ്ഥലം ഉണ്ട്-കല അഥവാ ഭാവന ..അവിടെ സമയത്തിന് എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാം.കാലാന്തരങ്ങള്‍ മുന്നോട്ടും,അത് പോലെ പുറകോട്ടും നമ്മളെ കൊണ്ട് പോകാന്‍ സമയത്തിന് ഒരു കലാകാരന്‍റെ സൃഷ്ട്ടിയില്‍ കഴിയുന്നു."ടൈം ട്രാവല്‍"-മുന്നോട്ടും പിന്‍പോട്ടും ഉള്ള സമയ സഞ്ചാരം പലപ്പോഴായി സിനിമകളില്‍ കടന്ന് കൂടിയിട്ടും ഉണ്ട്.അവിടെയെല്ലാം പലപ്പോഴും മുഖ്യ കഥാപാത്രങ്ങളുടെ അപരനെ ആ സമയ സഞ്ചാരത്തില്‍ കാണുവാനും സാധിക്കും.സമയ സഞ്ചാരം മുഖ്യ വിഷയം ആക്കുകയും,എന്നാല്‍ അതില്‍ അതിഭാവുകത്വം കൊടുക്കാതെ മനോഹരമായി ഒരു മുത്തശ്ശി കഥ പോലെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് Il Mare...
കഥ ഇങ്ങനെ..ഇറ്റാലിയന്‍ ഭാഷയില്‍ കടല്‍ എന്ന് അര്‍ഥം വരുന്ന "Il Mare" എന്ന പേരുള്ള വീട്ടില്‍ നിന്നും യൂന്‍ ജൂ എന്നാ യുവതി താമസം മാറി പോകുന്നു.അവള്‍ വളരെക്കാലമായി കാത്തിരിക്കുന്ന ഒരു എഴുത്ത് ലഭിക്കുവാനായി അവള്‍ തന്‍റെ പുതിയ മേല്‍വിലാസം ഒരു ക്രിസ്ത്മസ് കാര്‍ഡില്‍ ആക്കി അവിടെ ഉള്ള മെയില്‍ ബോക്സില്‍ ഇടുന്നു.അവള്‍ അത് പോസ്റ്റ് ചെയ്യുന്നത് 1999 ലെ ഒരു ക്രിസ്ത്മസ് കാലത്താണ്.അവള്‍ പുതിയ സ്ഥലത്തേക്ക് താമസം മാറ്റുന്നു.അവള്‍ക്ക് അവിടെ ഒരു മറുപടി കത്ത് ലഭിക്കുന്നു.പക്ഷെ വര്‍ഷം 1997.കത്തെഴുതിയത് അവിടത്തെ പുതിയ താമസക്കാരന്‍ ആയ സാന്ഗ് ഹ്യുന്‍ ആണെന്ന് അവള്‍ കരുതുന്നു.1997 എന്നുള്ളത് അയാള്‍ പറ്റിക്കാന്‍ വേണ്ടി ഇട്ടതാണെന്നും.എന്നാല്‍ പിന്നീട് അവള്‍ക്കു മനസ്സിലാകുന്നു,ഹ്യുന്‍ അവിടത്തെ ആദ്യത്തെ താമസക്കാരന്‍ ആണെന്നും.അയാള്‍ 1997 ല്‍ ആണെന്നും ...തീര്‍ച്ചയായും അവര്‍ അമ്പരക്കുന്നു.എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന അവര്‍ ഒടുവില്‍ ആ സത്യം കണ്ടെത്തുന്നു.അവര്‍ കത്തുകള്‍ അയക്കുന്ന ആ മെയില്‍ ബോക്സ് ആണ് കാലങ്ങളുടെ ഇടയില്‍ ഉള്ള സന്ദേശ വാഹിനി എന്ന്.അവര്‍ പുതിയ സൌഹൃദം ആസ്വദിക്കുവാന്‍ തുടങ്ങി.ജീവിതത്തിലെ പല കാര്യങ്ങളും അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു.അവര്‍ പരസ്പരം ജിവിതത്തില്‍ സഹായം ചെയ്യുന്നു.ഹ്യുന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന അച്ഛന്‍ മരിച്ചപ്പോള്‍ അച്ഛന്‍ ഹ്യുനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് ഭാവിയില്‍ ഉണ്ടാകുന്ന സംഭവങ്ങളില്‍ നിന്നും യുന്‍ ജൂ ഹ്യുന് മനസ്സിലാക്കി കൊടുക്കുന്നു.അത് അവന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുന്നു.അവര്‍ പിന്നീടൊരിക്കല്‍ dating നും ശ്രമിക്കുന്നു.ഒരാള്‍ മറ്റൊരാളോട് അവര്‍ക്ക് ഇഷ്ട്ടമുള്ള സ്ഥലത്ത് വന്നു എങ്ങനെ ഒക്കെ പെരുമാറണം എന്ന് പറയുന്നു.അവര്‍ കാലത്തെ തോല്‍പ്പിച്ച് നല്ലൊരു സൌഹൃദം അവരുടെ ഇടയില്‍ വളര്‍ത്തി എടുക്കുന്നു.പിന്നീടൊരിക്കല്‍ അവര്‍ പരസ്പരം കണ്ടു മുട്ടാന്‍ ശ്രമിക്കുന്നു.എന്നാല്‍ ഭൂതകാലത്തില്‍ യുന്‍ ജൂവിന് ഹ്യുനെ മനസ്സിലാകുന്നില്ല.അവസാനം യുന്‍ ജൂ ,ഹ്യുനോട് കടല്‍ക്കരയില്‍ വരാന്‍ പറയുന്നു.ആദ്യം ഹ്യുന്‍ അവിടെ പോയി.പിന്നീട് യുന്‍ ജൂവും.എന്നാല്‍ യുന്‍ ജൂവിനു അവിടെ കാണാന്‍ കഴിഞ്ഞത് തന്‍റെ കാമുകിക്ക് വേണ്ടി ഒരാള്‍ നിര്‍മ്മിക്കുന്ന വീടാണ്.
അങ്ങനെ ഇരിക്കുമ്പോള്‍ പഠനത്തിനായി അമേരിക്കയില്‍ പോവുകയും ,പിന്നീട് മറ്റൊരു കല്യാണം കഴിച്ച തന്‍റെ കാമുകനെ അവര്‍ പിരിയുന്ന ദിവസം ഹ്യുന്‍ വന്നു ശരി ആക്കണമെന്ന് യുന്‍ ജൂ ആവശ്യപ്പെടുന്നു.എന്നാല്‍ യുന്‍ ജൂ മനസ്സിലാക്കുന്നു അന്നേ ദിവസം ഹ്യുന് ദോഷകരം ആയ എന്തോ ഉണ്ടാകുമെന്ന്.യുന്‍ ജൂ ഹ്യുന് മുന്നറിയിപ്പ് നല്‍കുന്നു.ആ അപകടത്തില്‍ നിന്നും ഹ്യുന്‍ രക്ഷപ്പെടുമോ എന്നും അവരുടെ ബന്ധത്തില്‍ എന്ത് സംഭവിക്കും എന്നുള്ളതാണ് ബാക്കി കഥ.
കൊറിയന്‍ ചിത്രങ്ങള്‍ എന്നും എന്നെ അമ്പരിപ്പിക്കുന്നു.സിനിമകളെ കുറിച്ച് വലിയ അറിവില്ലാത്തത് കൊണ്ടായിരുന്നിരിക്കാം ഈ സിനിമകള്‍ എല്ലാം എനിക്ക് ഇപ്പോഴും അമ്പരപ്പ് മാത്രം സമ്മാനിക്കുന്നത്.ഒരു നിമിഷം പോലും ബോര്‍ അടിപ്പികാതെ..അത് ത്രില്ലര്‍ ആയാലും ഫാന്റസി ആയാലും അവര്‍ നിര്‍മ്മിക്കുന്നു എന്ന് നിസ്സംശയം പറയാം..പല കൊറിയന്‍ പടങ്ങളും ഹോളിവുഡ് എന്നാ മഹാ പ്രപഞ്ചത്തില്‍ പുനര്‍ജനിക്കപ്പെട്ടിട്ടുണ്ട് ..അത് പോലെ തന്നെ ഇതും..എന്നാല്‍ കീനു റീവ്സ് ,സാന്ദ്ര ബുള്ലോക് എന്നിവര്‍ അഭിനയിച്ച ഇതിന്‍റെ പുനര്‍ജനി Lake House(2006)..താര സമ്പന്നം ആയിരുന്നിട്ടും ഇതിന്‍റെ നിലവാരം നേടാനായില്ല.തീര്‍ച്ചയായും ഇത്തരം സിനിമകള്‍ കൊറിയന്‍ നിറങ്ങളില്‍ മാത്രമേ ശോഭിക്കാന്‍ സാധ്യത ഉള്ളു.ഫാന്റസി സിനിമകള്‍ കാണുന്നവര്‍ തീര്‍ച്ചയായും കാണേണ്ട സിനിമകളില്‍ ഒന്ന് തന്നെ ആണിത്.ഇതിന്‍റെ ചായാഗ്രഹണം ,സംഗീതം എന്നിവ എടുത്തു പറയേണ്ടതാണ്.മികച്ചത് എന്ന് മാത്രമേ അതിനെ കുറിച്ച് പറയുവാന്‍ കഴിയൂ.
I wasn't a Korean movie lover earlier.But now,for me they entertains me a lot.The Kim-Ki-Duk factor is not what Korean movies are meant to me.They are all real entertainers in their own aspects.Feel the love-time travel story in Il Mare.I rate it by a 9/10..Simply awesome!!
Torrent Link :-http://pirateproxy.net/torrent/6824275/Il_Mare_(2000)_korean
For more reviews of movies in Malayalam visit www.movieholicviews.blogspot.c
No comments:
Post a Comment