Sunday, 31 May 2020

1229. Panchayat ( Hindi,2020)



1229. Panchayat ( Hindi,2020)
          Comedy,Drama

  പഴയ ദൂരദർശൻ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് ആണ് പഞ്ചായത്ത്.ഉത്തർപ്രദേശിലെ ഒരു കൊച്ചു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങൾ ക്യാമറയിലൂടെ ഒപ്പി അവതരിപ്പിക്കുന്ന അനുഭവം ആണ് പഞ്ചായത്ത് എന്ന സീരീസ് നൽകുന്നത്. 
  
  Number of Episodes:8
  Duration :35 mins
  Streaming Platform: Amazon Prime

 ലാളിത്യം ആണ് ഈ പരമ്പരയുടെ മുഖ മുദ്ര.ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമത്തിലേക്ക് നഗരത്തിൽ നിന്നും ഒരു എൻജിനീയറിങ് ബിരുദധാരി പഞ്ചായത്ത് സെക്രട്ടറി ആയി വരുകയാണ്.ഉറ്റ സുഹൃത്തു ആറക്ക ശമ്പളം വാങ്ങുന്ന ജോലി നഗരത്തിൽ ചെയ്യുമ്പോൾ തീരെ പുരോഗമിക്കാത്ത  ഒരു ചെറിയ ഗ്രാമത്തിൽ ജോലിയ്ക്ക് വന്നതിന്റെ വിഷമത്തിൽ ആണ് അഭിഷേക്.

  ജാതി വ്യവസ്ഥ, സ്ത്രീധന സമ്പ്രദായം, പിന്നിലും തൃപ്തി വരാത്ത ഇന്ത്യൻ യുവാവ് ,സ്ത്രീ ശാക്തീകരണം, സൗഹൃദം ,അന്ധ വിശ്വാസങ്ങൾ എന്നു വേണ്ട ഒരു സാധാരണ ഇന്ത്യൻ ഗ്രാമത്തിലെ പല സാമ്പിളുകൾ ഈ സീരീസിൽ കാണാൻ സാധിക്കും.ഈ വിഷയങ്ങളെ നർമത്തിൽ പൊതിഞ്ഞ് ഒട്ടും സങ്കീർണത ഇല്ലാതെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഇൻഡ്യയിലെ ഏതു ഗ്രാമത്തിലും ഉണ്ടാകുന്ന കാഴ്ചകൾ.അതു അവിടത്തെ ജനങ്ങളെ കുറിച്ചല്ല.പകരം അതാത് സാഹചര്യങ്ങളിൽ നമ്മൾ പലരും പെരുമാറുന്ന പോലെ ആണ് എന്നു മാത്രം.

  Binge-Worthy എന്ന നിലയിൽ 100 ശതമാനം മാർക്കും കൊടുക്കാൻ സാധിക്കും.ഒറ്റ ഇരുപ്പിന് കണ്ടു തീർക്കാൻ തോന്നുന്ന അത്ര രസകരമാണ് ഈ സീരീസ്. അഭിഷേക് തന്റെ ജീവിതം ആ വില്ലേജ് ഓഫീസിൽ ഒതുങ്ങി തീരുമോ എന്നു വിഷമിക്കുന്നുണ്ടെങ്കിലും പല കാര്യങ്ങളിലും അയാൾ ഉത്തരങ്ങൾ നൽകാൻ ശ്രമിക്കാറുണ്ട്.ഒപ്പം അയാളെ സ്വന്തക്കാരൻ ആയി കണക്കാക്കുന്ന പല നാട്ടുകാരും.വരെ നല്ല ഒരു അനുഭവം ആണ് പഞ്ചായത്ത്.കാണാൻ ശ്രമിക്കുക.

More suggestions @www.movieholicviews.blogspot.ca

  

1228. Kannur Deluxe(Malayalam,1969)


1228. Kannur Deluxe(Malayalam,1969)
       Thriller, Mystery

 ഒരു കാലത്ത് ഡി ഡി 4 മലയാളം ചാനലിൽ സ്ഥിരമായി ഉച്ച സമയത്തു പഴയ ബ്ലാക് ആൻഡ് വൈറ്റ് കുറ്റാന്വേഷണ സിനിമകൾ വരുമായിരുന്നു.അന്ന് കാണുമ്പോൾ പലതും രസകരം ആയിരുന്നു.ഒന്നാമത് പലയിടത്തും കേട്ട പാട്ടുകൾ.നല്ലതു പോലെ നാടകീയത ഉണ്ടെങ്കിലും രസിപ്പിക്കുന്ന കഥകൾ.മിസ്റ്ററി ഒക്കെ അനാവരണം ചെയ്യുമ്പോൾ ഇപ്പോഴത്തെ കാലത്തു പ്രത്യേകിച്ചു ഒന്നും തോന്നില്ലെങ്കിൽ പോലും ഒരു കാലത്ത് ശ്രദ്ധയോടെ ആണ് ഇരുന്നു കണ്ടത്.ഈ സിനിമകൾ പലതും റിലീസ് സമയത്തു നല്ലതു പോലെ ജനപ്രീതി ലഭിച്ചവയും ആണ്.

 പ്രേം നസീറിന്റെ സി ഐ ഡി സിനിമകൾ ഇപ്പോൾ ട്രോൾ മെറ്റിറിയൽ ആയി മാറിയെങ്കിലും ഒരു തലമുറയുടെ സിനിമ സങ്കല്പങ്ങളുമായി ഒത്തു ചേർന്ന് പോകുന്നവ ആയിരുന്നു.അത്തരത്തിൽ പണ്ട് കണ്ടു ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് കണ്ണൂർ ഡീലക്‌സ്.അപകടത്തിലായ ഒരു  അജ്ഞതയായ സ്ത്രീയെ ഒരു കുടുംബം സംരക്ഷിക്കുന്നതും പിന്നീട് അതിൽ നിന്നും ചുരുളഴിയുന്ന ഒരു ക്രൈമിന്റെ കഥയാണ് കണ്ണൂർ ഡീലക്‌സ് പറയുന്നത്.

  ധാരാളം ഗാനങ്ങൾ ഉള്ള ഒരു ചിത്രം എന്ന നിലയിൽ ഇപ്പോൾ കണ്ടപ്പോൾ ഒരു ക്രൈം സിനിമയുടെ ചുറ്റുപ്പാട് പലപ്പോഴും നഷ്ടം ആകുന്നതായി കാണാം.എങ്കിൽ കൂടിയും ആ കാലഘട്ടം പരിഗണിക്കുകയും, ഹിറ്റ് ആയ പാട്ടുകൾ എന്ന നിലയിൽ ഒക്കെ ആ ഒരു സമയത്തോട് നീതി പുലർത്തിയ ചിത്രം ആയി ആണ് തോന്നിയത്.ചെറുതായി പഴയ കാലത്തിലേക്ക് ഒരു എത്തി നോട്ടം നടത്താൻ തോന്നുമ്പോൾ ഇത്തരം ചിത്രങ്ങൾ കാണുകയും അവയെ കുറിച്ചു സംസാരിക്കുന്നതും നല്ലതാണ്.നമ്മുടെ തന്നെ സിനിമ ചരിത്രത്തെ അങ്ങനെ വിസ്മരിക്കുന്നത് ശരിയല്ലല്ലോ?

 താല്പ്പര്യം ഉള്ളവർക്ക് YouTube ൽ ചിത്രം കാണാം.

 t.me/mhviews or @mhviews യിൽ ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ലഭിക്കുന്നതാണ്.

Saturday, 30 May 2020

1227. Paapam Cheyyathavar Kalleriyatte


1227. Paapam Cheyyathavar Kalleriyatte (Malayalam, 2020)

അവിഹിതങ്ങളുടെ ഹോൾ സെയിൽ - പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!!

  വെടിവഴിപ്പാട് എന്ന സിനിമ ഓർമയുണ്ടാകുമല്ലോ?അതിന്റെ സംവിധായകനായ ശംഭു പുരുഷോത്തമൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'.തന്റെ ആദ്യ ചിത്രത്തിലെ പോലെ തന്നെ മലയാളിയുടെ ഉള്ളിലെ ചില പൊതു ബോധങ്ങളെ കളിയാക്കി കൊണ്ടു തന്നെ ആണ് ഈ സിനിമയും വന്നിട്ടുള്ളത്.

  സിനിമയുടെ തുടക്കത്തിലേ അമേരിക്കൻ ജീവിതത്തെ കുറിച്ചുള്ള മലയാളിയുടെ അഭിപ്രായങ്ങൾ ഒക്കെ അതേ പടി നേരിട്ടു തന്നെ കാണിച്ചിട്ടുണ്ട്.പ്രത്യേകിച്ചും വീടുകളെ കുറിച്ചുള്ള പരാമർശവും ജോലിയും എല്ലാം.അത് പോലെ തന്നെ നാട്ടിൽ നിന്നും കൊണ്ടു വരുന്ന മാതാപിതാക്കളുടെ കാര്യമെല്ലാം.നല്ലതു പോലെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നു.അത്തരത്തിൽ ഉള്ള ഒരു പൊതു ബോധത്തെ സിനിമ കണക്കിലെടുത്തിട്ടുണ്ട്.

  ഒരു കല്യാണവും അതിനു പിന്നാലെ നടക്കുന്ന സംഭവങ്ങളും ആണ് സിനിമയുടെ കഥ.ട്വിസ്റ്റുകളും സസ്പെൻസുകളും വേണ്ടുന്ന മലയാളിക്ക് അതെല്ലാം നല്ല പോലെ നൽകുന്നുണ്ട്.അതാണ് സിനിമയുടെ ഹൈലൈറ്റും.' Death At A Funeral' ഒരു കല്യാണം പ്രമേയം ആക്കി എടുത്താൽ എങ്ങനെ ഇരിക്കും എന്നു ചിന്തിക്കുക.അതിലേക്കു ട്വിസ്റ്റുകളും സസ്പെന്സും എല്ലാം  അവിഹിത ബന്ധങ്ങളിലൂടെ വന്നാലോ?

  ഇത്തരം ഒരു വിഷയം ആയിരുന്നെങ്കിലും വൾഗർ ആയി സീനുകളിൽ ഒന്നും ഇല്ലായിരുന്നു.കഥാപാത്രങ്ങൾ എല്ലാം രസികരായിരുന്നു.പ്രത്യേകിച്ചും അനിൽ നെടുമാങ്ങാടിന്റെ രാജൻ എന്ന കഥാപത്രം ഒക്കെ .അതൊരു സാമ്പിൾ ആണ്.എല്ലാ കഥാപാത്രങ്ങൾക്കും രസകരമായ ഒരു മുഖം നൽകിയിട്ടുണ്ട് ചിത്രത്തിൽ.തറവാടിത്തം എന്ന ഒരു പ്രിവിലേജിന്റെ പുറകിലേക്ക് പല പൊയ്മുഖങ്ങളും കെട്ടി അഭിനയിക്കേണ്ടി വരുന്ന മനുഷ്യരുടെ കഥന കഥ എന്നൊക്കെ അലങ്കാരികം ആയി പറയാമെങ്കിലും, കുറെ അവിഹിതങ്ങളുടെ കഥ എന്നു പറയാൻ ആണ് എനിക്കിഷ്ടം.

  ക്ളൈമാക്‌സ് മാത്രം ആണ് ആ ലെവലിൽ നിന്നും പോയത്.പക്ഷെ സിനിമയുടെ ഏറ്റവും അവസാനം അതു നികത്തിയിട്ടും ഉണ്ട്.തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ ആണ് എന്നൊന്നും പറയില്ല.ഉള്ളിലെ സദാചാരം ഒക്കെ മാറ്റി വച്ചു ചുമ്മാ ഇരുന്നു കണ്ടു ചിരിക്കാൻ ഉള്ള ഒരു സിനിമ എന്ന നിലയിൽ തൃപ്തി നൽകി ഈ ചിത്രം.Chaos ആണ് ചിത്രത്തിന്റെ അവസാനം.ഒരു രക്ഷയും ഇല്ലായിരുന്നു.ഓരോ സ്ഥലങ്ങളിലും അഴിഞ്ഞു വീഴുന്ന മുഖമൂടികൾ.

  ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതെ ഇരിക്കാം.എന്നെ സംബന്ധിച്ചു പടം full fun ride ആയിരുന്നു.താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക.

MH Views Rating:3/5

ചിത്രം Amazon Prime ൽ ലഭ്യമാണ്.

More movie aughestions @ www.movieholicviews.blogspot.ca

1226. Uriyadi (Malayalam,2020)



1226. Uriyadi (Malayalam,2020)


     "അടി കപ്യാരെ കൂട്ടമണി" ഇഷ്ടപ്പെട്ട സിനിമ ആണ്.അതിന്റെ സംവിധായകന്റെ അടുത്ത സിനിമ എന്ന നിലയിൽ ഉള്ള പ്രതീക്ഷയോടെ ആണ് സിനിമ കാണാൻ തുടങ്ങിയത്.സിംപിൾ ആയ ഒരു കഥ.ഒരു പോലീസ് ക്വാർട്ടർസും അവിടത്തെ പൊലീസുകരുടെയും കുടുംബത്തിന്റെയും കഥയാണ്.

  കോമഡി പശ്ചാത്തലം ആയതു കൊണ്ട് തന്നെ പൊലീസുകരിൽ പലരും നല്ല സ്വഭാവം ഉള്ളവരൊക്കെ ആണ്.ബൈജുവിന്റെ മത്തായി എന്ന കഥാപത്രം ആയിരുന്നു ശരിക്കും സിനിമയുടെ കോമഡി ഭാഗം നിറച്ചത്.കള്ളന്മാരെ പിടിക്കുന്ന പൊലീസിന് നേരെ അതേ പോലെ ഒരു നീക്കം ആരെങ്കിലും നടത്തിയാൽ  നമ്മളൊക്കെ ഉപയോഗിക്കുന്ന ഒരു ചോദ്യം ഉണ്ട്. തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ എന്നു.അതാണ് ഇവിടെയും സംഭവിച്ചത്.തീക്കട്ടയിൽ അതു സംഭവിക്കുന്നു.

  അത്തരം ഒരു അന്വേഷണത്തിന്റെ അവസാനം ട്വിസ്റ്റും അതിന്റെ പുറകെ വീണ്ടും ട്വിസ്റ്റ് ഒക്കെ ആയി അവസാന ഒരു 10 മിനിറ്റിൽ സിനിമ അവസാനിക്കും.മൊത്തത്തിൽ ഇഷ്ടമായി പടം.വെറുതെ കണ്ടു കൊണ്ടിരിക്കാവുന്ന ഒന്നാണ്.മോശം എന്നു പറയാൻ എന്തായാലും തോന്നിയില്ല.

   അടി കപ്യാരെ കൂട്ടമണിയിലെ പാട്ടുകൾ ഇപ്പോഴും ഇഷ്ടമാണ്, വീട്ടിൽ മോന്റെ പ്രിയപ്പെട്ട പാട്ടുകൾ ആണ് അതിലെ എല്ലാം.എന്നാൽ ഈ സിനിമ നിരാശപ്പെടുത്തിയത് ആ ഒരു കാര്യത്തിൽ ആണ്.പാട്ടുകൾ പോരായിരുന്നു.ഷാൻ റഹ്മാനെ മിസ് ചെയ്തു ഇതിൽ. ഇതു ഒരു പേഴ്സണൽ അഭിപ്രായം മാത്രമാണ്.

  എന്തായാലും വെറുതെ കണ്ടു പോകാവുന്ന ഒരു സിനിമ ആയി കണ്ടോളൂ.ഇഷ്ടമാകുമായിരിക്കും.

 MH Views Rating: 2.5/5

  സൂര്യ ടി വിയിൽ സിനിമ വന്നിരുന്നു. SunNXT ൽ ആണെന്ന് തോന്നുന്നു സ്‌ട്രീമിംഗ്‌.

More movie suggestions @www.movieholicviews.blogspot.ca

Friday, 29 May 2020

1225. Masquerade Hotel(Japanese, 2019)


1225. Masquerade Hotel(Japanese, 2019)
          Mystery, Thriller.

ഹോട്ടലിൽ കൊലപാതകം നടത്താൻ പോകുന്ന കൊലയാളിയുടെ രഹസ്യം


     3 കൊലപാതകങ്ങൾ.അതിൽ നിന്നും കിട്ടിയ സൂചനകൾ അനുസരിച്ചു അടുത്ത കൊലപാതകം നടക്കുന്നത് ടോക്യോയിലെ ഒരു ഹോട്ടലിൽ ആണെന്ന് പോലീസ് മനസ്സിലാക്കുന്നു.ആ മൂന്നു കൊലപാതകങ്ങളിൽ നിന്നും തെളിവുകൾ ഒന്നും പൊലീസിന് ലഭിക്കുന്നില്ല.കൊല്ലുന്ന രീതി വരെ വ്യത്യസ്തം ആണ്.എന്നാൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു ഘടകം ആണ് അടുത്ത കൊലപാതകം എവിടെ ആണെന്ന് പറയുന്ന സൂചന.ഒരു സീരിയൽ കില്ലർ ആണ് ഇതിനെല്ലാം പിന്നിൽ എന്നു പോലീസ് സംശയിക്കുന്നു.ഒരു ഹോട്ടലിൽ ആണ് അടുത്ത കൊലപാതകം എന്നത് കൊണ്ട് തന്നെ പോലീസ് കൊലയാളിയെ കണ്ടെത്താൻ സ്വീകരിച്ച വഴി എന്താണ്?പൊലീസിന് കുറ്റവാളികളെ പിടികൂടാൻ സാധിച്ചോ?കൂടുതൽ അറിയാൻ ചിത്രം കാണുക.

   ഹോട്ടലിൽ താമസത്തിന് വരുന്ന ഓരോ ആൾക്കും ഓരോ മുഖമൂടി ഉണ്ട്.കീഗോ ഹിഗോഷിയാനോ Masquerade Hotel എന്ന ചിത്രത്തിൽ അവതരിപ്പിച്ച പ്രമേയം ഇതാണ്.ഒരു ഹോട്ടലിലെ താമസക്കാർ ആരായാലും അവരെ നന്നായി തന്നെ പരിചരിക്കണം എന്നതാണ് കീഴ്‌വഴക്കം.അതിഥികൾക്ക് വേണ്ടുന്ന ബഹുമാനം നൽകുകയും ചെയ്യണം.ഈ ഒരു സാഹചര്യത്തിൽ നടക്കുന്ന കേസ് അന്വേഷണം പല കഥാപാത്രങ്ങളുടെയും മറ്റൊരു മുഖം അനാവരണം ചെയ്യുന്നുണ്ട്.

  കോസുകെ നിറ്റാ എന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണങ്ങളിലെ രഹസ്യം ആണ് സിനിമയുടെ കഥ.അത്ര എളുപ്പം അല്ല കുറ്റവാളിയെ കണ്ടെത്താൻ.കാരണം അയാളുടെ രീതികൾ അങ്ങനെ ആയിരുന്നു.

  എന്തായാലും കുറ്റാന്വേഷണ സിനിമകൾ താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക.നിരാശപ്പെടേണ്ടി വരില്ല.

 MH Views Rating 3.5/5

സിനിമയുടെ ലിങ്ക്  t.me/mhviews or @mhviews എന്ന് ടെലിഗ്രാമിൽ സെർച്ച ചെയ്താൽ ലഭിക്കുന്നതാണ്
 

Wednesday, 20 May 2020

1224. Eyes of Crystal (Italian, 2004)




1224. Eyes of Crystal (Italian, 2004)
          Mystery, Thriller

 അവിടെ മരിച്ച പെണ്ക്കുട്ടിയുടെയും, അവളുടെ കാമുകന്റെയും, അവരെ ഒളിഞ്ഞു നോക്കിയിരുന്ന ആളിന്റെയും മൃതദേഹങ്ങൾ തമ്മിൽ പ്രധാനമായി ഒരു വ്യത്യാസം ഉണ്ടായിരുന്നു.അവളുടെ ശരീര ഭാഗത്തിൽ എന്തോ സ്റ്റഫ് ചെയ്തു വച്ചിരുന്നു.ഇൻസ്‌പെക്‌ടർ അമൽഡിയും അയാളുടെ കൂട്ടാളി ഫ്രീസും ആയിരുന്നു അന്വേഷണത്തിന്റെ ചുമതല.കുറ്റാന്വേഷണത്തിൽ ഏർപ്പെടുമ്പോൾ തന്റെ പേഴ്സണൽ കാര്യങ്ങൾക്ക് പോലും ശ്രദ്ധ കൊടുക്കാതെ തെളിവുകൾക്കായി അലയുന്ന പ്രകൃതം ആയിരുന്നു അമൽഡിയ്ക്ക് ഉണ്ടായിരുന്നത്.

  എന്നാൽ തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ നടത്തുന്ന കൊലപാതകങ്ങളിൽ, മൃതദേഹങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന അവരെ എങ്ങും എത്തിക്കുന്നില്ല.എന്നാൽ പിന്നീട് നടന്ന കൊലപാതകങ്ങളിൽ ഒന്നു ബോധ്യമായി.കൊലയാളി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്, അല്ലെങ്കിൽ അയാൾക്ക് ഈ കൊലകളുടെ പിന്നിൽ എന്തോ ഉദ്ദേശ്യം ഉണ്ട് എന്ന്.കാരണം പിന്നീട് നടന്ന കൊലപാതകങ്ങളിൽ, ഇരയുടെ മുറിച്ചെടുത്ത ശരീര ഭാഗങ്ങളിൽ നിർമിച്ചെടുത്ത അതേ ഭാഗങ്ങൾ തന്നെ ചേർത്തു വച്ചിരിക്കുന്നു. അതേ, ഒരു Taxidermist ന്റെ സാന്നിധ്യം ആ കൊലപാതങ്ങളിൽ ഉണ്ടായിരുന്നു.

  എന്തായിരുന്നു അവിടെ സംഭവിക്കുന്നത്?ആരാണ് കൊലയാളി? Eyes of Crystal കണ്ടു കഴിയുമ്പോൾ അതിനു ഉത്തരം ലഭിക്കും.

 സിനിമയിലുടനീളം പലരെയും സംശയിച്ചിരുന്നു.കാരണം, കഥാപാത്രങ്ങൾ പലർക്കും ഉള്ള ദുരൂഹമായ സാഹചര്യങ്ങൾ ആയിരുന്നു. ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ നല്ല രീതിയിൽ അവതരിപ്പിച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി ചിത്രം തോന്നി.കൊലയാളിയുടെ ഉദ്ദേശ്യവും തികച്ചും അത്തരത്തിൽ ഒന്നായിരുന്നു.

  കുറ്റാന്വേഷണ ത്രില്ലർ ചിത്രങ്ങളുടെ കാഴ്ചക്കാർക്ക് കണ്ടു നോക്കാവുന്ന ഒന്നാണ്.

  MH Views Rating :3/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന സെർച്ചിൽ  ലഭിയ്ക്കും.

  

Tuesday, 19 May 2020

1222. Malang (Hindi, 2020)


1222. Malang (Hindi, 2020)
          Action, Thriller, Crime.

  അര കിറുക്കൻ എന്ന് വിളിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥനായ ആഘാശെയുടെ ഫോണിലേക്കു വിളിച്ചു പറഞ്ഞിട്ടു കൊലപാതകം നടത്തുന്ന ഒരു കൊലയാളി. ആ കൊലയാളിക്ക് എന്തോ പറയാൻ ഉണ്ട് അയാളോട്.എന്താണ് അതു?തുടരെ തുടരെ ഉള്ള കൊലപാതകങ്ങൾ.പക തെളിഞ്ഞു കാണാമായിരുന്നു അതിലൊക്കെ. Malang പറയുന്നത് അത്തരം ഒരു കഥയാണ്.

  ഒരു പക്ഷെ ക്ളീഷേ എന്നു വിളിക്കാവുന്ന കഥയാണ് Malang നു ഉള്ളത്.എന്നാലും സിനിമ നന്നായി ഇഷ്ടപ്പെട്ടൂ എന്നു പറയേണ്ടി വരും.ഒരു കാരണം മേക്കിങ് ആണ്.പാതി വെന്ത Half Girlfriend നു ശേഷം മോഹിത് സൂരി തന്റെ ശക്തി കേന്ദ്രമായ ത്രില്ലറിലേക്കു തിരിച്ചു വന്നൂ ഈ ചിത്രത്തിൽ.സെഹർ മുതൽ ഇഷ്ട സംവിധായകൻ ആണ് മോഹിത്.ആളുടെ അത്തരത്തിൽ ഉള്ള ചിത്രങ്ങൾ അവതരിപ്പിക്കാൻ ഉള്ള കഴിവ് സിനിമയുടെ ഹൈലൈറ്റ് ആയി മാറി.പിന്നെ എടുത്തു പറയേണ്ടത് അനിൽ കപൂറിന്റെ അഞ്ജനെയ്‌ ആഘാശെയും, കുനാൽ ഖേമുവിന്റെ മൈക്കിൾ എന്ന കഥാപാത്രവും ആണ്.

   വ്യത്യസ്ത മുഖങ്ങൾ ഉള്ള കഥാപാത്രങ്ങൾ, സിനിമയിൽ അവരുടെ സ്വാധീനം വ്യക്തമാണ്.ആദിത്യ റോയ് കപൂർ നായകൻ ആണെങ്കിലും ബോഡി ഒക്കെ കിടിലം ആക്കിയെങ്കിലും show stealers ഇവർ രണ്ടു പേരും ആയിരുന്നു.നേരത്തെ പറഞ്ഞ ക്ളീഷേ കഥയിൽ കുറച്ചു സസ്പെന്സും ട്വിസ്റ്റും ഒക്കെ കൊടുത്തത്തോട് കൂടി പ്രേക്ഷകനെ മുഷിപ്പിക്കാത്ത ഒന്നായി മാറുക ആണ് ചെയ്തത്.

   ക്ളൈമാക്സിലേക്കു പോകുമ്പോൾ കഥ കൂടുതൽ reveal ചെയ്യപ്പെടുന്ന രീതി ഈ ക്ളീഷേ വാദങ്ങളെ ഒരു പരിധി വരെ മാറ്റി നിർത്തും.അത്യാവശ്യം റൊമാൻസ് ,പാട്ടു ഒക്കെ ആയി ബോളിവുഡ് സിനിമയുടെ സ്ഥിരം രീതികളിൽ തന്നെ ആണ് Malang ഉം.നല്ല intense ആയ ഒരു ക്രൈം ത്രില്ലർ എന്നു പറയാം ചിത്രത്തെ കുറിച്ചു.

MH Views Rating: 3.5/5

  സിനിമ Netflix ൽ ലഭ്യമാണ്.

t.me/mhviews or @mhviews യിൽ ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ലഭ്യമാണ്.

1995. Drop ( English, 2025)