Sunday, 4 July 2021

1387. Fear Street Part One: 1994(English,2021)

 1387. Fear Street Part One: 1994(English,2021)

           Horror.



'90 കളിലെ അമേരിക്കൻ ടീനേജഴ്സിന്റെ ഇടയിൽ പ്രസിദ്ധമായിരുന്നു Fear Street പരമ്പരയിലെ നോവലുകൾ. R.L Stine 1989 ൽ തുടങ്ങി വച്ചതു പിന്നീട് പല കഥാപാത്രങ്ങളും പലതരം കഥകളുമായി അമേരിക്കൻ Pop Culture ന്റെ ഭാഗമായി നില നിന്നിരുന്നു.പൂർണമായും ആ കഥകൾ ആധാരമാക്കി അല്ലെങ്കിലും ആ പരമ്പരയിലെ കഥകളുടെ ചുവടു പറ്റിയാണ് Netflix, മൂന്നു ഭാഗങ്ങൾ ഉള്ള Fear Street സിനിമ version നിർമിച്ചിരിക്കുന്നത്.


 പേരിൽ ഉള്ളത് പോലെ തന്നെ ഒരു ഹൊറർ സിനിമ തന്നെയാണിത്.' 90 കളിലെ Pop Culture നന്നായി അവതരിപ്പിച്ച, ടീനേജ് കഥാപാത്രങ്ങളുടെ മികച്ച ഒരു blend ആണ് ചിത്രം. Sunnyvale എന്ന പട്ടണം സമൃദ്ധിയിൽ മുന്നോട്ട് പോകുമ്പോൾ തൊട്ടടുത്ത Shadyside അമേരിക്കയിലെ കൊലപാതകങ്ങളുടെ തലസ്ഥാനം എന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ്.അവിടെ ഉള്ളവരുടെ ജീവിതം ദാരിദ്ര്യത്തിലും ആണ്.അതിനു കാരണം ഒരു ചെറിയ നേഴ്സറി പാട്ടിൽ ഉണ്ട്, പലരും വിശ്വസിക്കുന്നില്ലെങ്കിലും , അവിശ്വസനീയം എന്നു പറയുവുന്ന കഥയ്ക്ക് പിന്നിലും ഒരു വലിയ കഥയുണ്ട്.


  കൊലപാതകങ്ങൾ തുടർക്കഥ ആകുമ്പോൾ, അതിനെ നേരിടേണ്ടി വരുന്നു കുറച്ചു ടീനേജ് വിദ്യാർഥികൾക്ക്‌.അവർക്ക് നേരിടാൻ ഉള്ളത് വലിയ ഒരു ശാപത്തെ ആണ്.1666 മുതൽ അവരെയും അവരുടെ മുൻ തലമുറകളെയും എല്ലാം വേട്ടയാടുന്ന ശാപം.Fear Street ന്റെ കഥ ചുരുക്കം ഇതാണ്.കഥയിൽ ക്ളീഷേ അനുഭവപ്പെട്ടാലും ഒരു കാലഘട്ടത്തിലേക്കു തിരിച്ചു പോയത് അവതരിപ്പിച്ചതും, അന്നത്തെ Pop Culture ഉം എല്ലാം നല്ല നൊസ്റ്റാൾജിയ ആയിരുന്നു.ശരിക്കും മുതിർന്ന പ്രായത്തിൽ ജീവിക്കാൻ ആഗ്രഹം തോന്നുന്ന ഒരു കാലഘട്ടം ആയിരിക്കും. പലർക്കും.


 ആ golden era യുടെ ഒപ്പം മികച്ച രീതിയിൽ കഥയിൽ അവതരിപ്പിച്ച മുഖ്യ കഥാപാത്രങ്ങൾ കൂടി ആയപ്പോൾ സിനിമ സാധാരണ ടീനേജ് -ഹൊറർ ചിത്രങ്ങളിൽ ഉള്ളതിലും മികച്ച നിലവാരം കാണിച്ചു എന്നു തന്നെ പറയാം.അടുത്ത രണ്ടു ഭാഗങ്ങൾ കൂടി ഓരോ ആഴ്ചയിൽ റിലീസ് ആകും.ഇപ്പോൾ കണ്ടു തീർന്നത് അല്ല, അതിനും മുകളിൽ വരാൻ ഉള്ളത് ഉണ്ടെന്നുള്ള പ്രതീക്ഷ തന്നാണ് സിനിമ അവസാനിച്ചിരിക്കുന്നത്.അതും, 1994 ൽ നിന്നും 1978 ലേക്ക് ഒരു മടങ്ങി പോക്ക്.


 അടുത്ത രണ്ടു ഭാഗങ്ങൾ കൂടി ഈ രീതിയിൽ തന്നെ മികച്ചതായാൽ ഉറപ്പാണ് ഒരു modern cult- classic ആയി ചിത്രം മാറും എന്നത്.ഓരോ ദേശത്തും കാണും ഇതേ പോലത്തെ മുത്തശ്ശി കഥകൾ.അവയ്ക്കെല്ലാം കാണും ഇതു പോലത്തെ ചോരയിൽ നിറഞ്ഞ കഥകൾ.അതു ചെറുപ്പത്തിൽ എങ്കിലും പരിചയപ്പെട്ടു വിശ്വസിച്ചിരുന്നവർക്കു കൂടി ആ കാലത്തിലേക്ക് ഉള്ള ഒരു തിരിച്ചു പോക്കായിരിക്കും ഈ ഭാഗം.കാണുക!!


ചിത്രം Netflix ൽ ലഭ്യമാണ്!!


@mhviews rating  : 3.5/4

          

1386. Hereditary (English, 2018)

 1386. Hereditary (English, 2018)

           Horror, Psychological Thriller



     സാമാന്യ സങ്കൽപ്പങ്ങൾക്ക് അപ്പുറം ഉള്ള ഇരുട്ടിന്റെ ശക്തികൾ എന്നു നമ്മൾ വിളിക്കുന്ന പലതും നമ്മുടെ ഇടയിൽ ഉണ്ടാകാം, ഉണ്ടാകാതെ ഇരിക്കാം.എന്നാലും ഒരു കാര്യം സത്യമാണ്.മനുഷ്യൻ ഉണ്ടായ കാലം മുതൽ പ്രകൃതിയിലെ ശക്തികളെ മനുഷ്യ കുലത്തിന്റെ മുന്നോട്ടു ഉള്ള ജീവിതം കണക്കാക്കി ആരാധിച്ചിരുന്നത് പോലെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി അതിലും ഏറെ ശക്തി ഉണ്ടെന്നു അക്കൂട്ടർ വിശ്വസിക്കുന്ന ശക്തികളെയും ആരാധിച്ചിരുന്നു.ഒരു പക്ഷെ ഇരുട്ടിന്റെ ശക്തികൾ അവരാകാം.അവരുടെ ആരാധകർ മറു വിഭാഗത്തിന്റെ കൂടെ എന്നും ജീവിച്ചിരുന്നു.


  അന്ധവിശ്വാസങ്ങൾ എന്ന ലേബലിൽ ഇപ്പോഴും ഇത്തരം കാര്യങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്.എലൻ ലെ മരിക്കുമ്പോൾ അവരുടെ മകളായ ആനിയുടെ കുടുംബത്തിൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുക ആയിരുന്നു.അവളുടെ ചെറുപ്പകാലത്ത് അവളുടെ അമ്മയ്ക്ക് ചില കൾട്ടുകളും ആയി ബന്ധം ഉണ്ടായിരുന്നു എന്ന സംശയം ആനിയ്ക്ക് ഉണ്ടായിരുന്നു.


  എന്നാൽ സ്ഥിതി കൂടുതൽ ഭയാനകം ആയി മാറുകയായിരുന്നു മരണത്തിന് ശേഷം.ഒന്നിന് പുറകെ ഒന്നായി ഓരോ സംഭവങ്ങളും.ഒരു സിനിമ എന്ന നിലയിൽ ആണെങ്കിൽ പോലും പ്രേക്ഷകനെ നല്ല രീതിയിൽ മാനസികമായി haunt ചെയ്യുന്നുണ്ട് ഈ ചിത്രത്തിലെ ചില രംഗങ്ങൾ.Scare Jump tactics ഒന്നും അല്ല അതിനു ഉപയോഗിച്ചിരിക്കുന്നത്.പകരം കഥാപാത്രങ്ങളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ നമ്മളെയും ഭയപ്പെടുത്തുന്നുണ്ട് പലതും.


  ഹൊറർ സിനിമകൾ താൽപ്പര്യമുള്ള ഒരു സിനിമ ആസ്വാദകന് പോലും eerie ആയുള്ള സംഗീത പശ്ചാത്തലവും നിശബ്ദതയും എല്ലാം നേരത്തെ പറഞ്ഞതു പോലെ ഐനിമയ്ക്കു ശേഷവും haunt ചെയ്യാം.ക്ളൈമാക്സിലേക്കു എത്തുമ്പോൾ സിനിമയുടെ പേരിനോട് എന്തു മാത്രം ബന്ധം ഉണ്ടെന്നു മനസ്സിലാകും.ശരിക്കും അത്തരം ഒരു ജീവിതം ജീവിക്കുക എന്നൊക്കെ പറഞ്ഞാൽ തന്നെ എത്ര ഭയാനകം ആണെന്ന് തോന്നി പോകും.


 പോസിറ്റിവ് ആയ ഒന്നും മാനസികമായി ഈ സിനിമയിൽ നിന്നും ലഭിക്കില്ല.പകരം സിനിമയുടെ genre നോട് പൂർണമായും നീതി പുലർത്തുന്ന , ആ വിഭാഗത്തിലെ ഒരു ക്ലാസിക് ആണ് Hereditary.സിനിമ ഇറങ്ങിയ സമയം ഈ ഒരു കാരണം കൊണ്ട് തന്നെ ആ ആക്സിഡന്റ് രംഗത്തിന് ശേഷം കാണാൻ തോന്നിയില്ലായിരുന്നു ചിത്രം.ഒരാഴ്ച മുന്നേ വീണ്ടും ആദ്യം മുതൽ കണ്ടു അവസാനിപ്പിക്കുമ്പോൾ 'വെറുമൊരു ഹൊറർ പടം' എന്ന നിലയിൽ നിന്നും 'പൂർണമായ ഒരു ഹൊറർ ചിത്രം' എന്ന ഫീൽ ആണ് കിട്ടിയതു.


  സിനിമ പലരും കണ്ടിട്ടുണ്ടാകും, പല അഭിപ്രായങ്ങളും ഉണ്ടാകാം എന്നാലും വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ഹൊറർ ചിത്രങ്ങളിൽ ഒന്നായി മാറി Hereditary.


ചിത്രം Netflix (Canada) യിൽ ലഭ്യമാണ്.


@mhviews rating: 4/4

Telegram link : Search for @mhviews in Telegram

More movie suggestions and link @www.movieholicviews.blogspot.com

Friday, 2 July 2021

1385. Profile (English, 2018)

 1385. Profile (English, 2018)

           Narrative, Thriller.


  'ഐ എസ് റിക്രൂട്ടിങ് പശ്ചാത്തലമാക്കി Profile'



  Narrative വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമ ആണ് Profile.നോൺ-ഫിക്ഷണൽ ആയ സംഭവത്തെ ഫിക്ഷനിലൂടെ സമാനമായ സാഹചര്യങ്ങൾ ഉണ്ടാക്കി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുക എന്ന കഠിനമായ ഒരുണശ്രമം ഉണ്ടാകും ഇത്തരം സിനിമകൾക്ക്. 2018 ൽ റിലീസ് ആയ ഈ ചിത്രം ഐ എസ് റിക്രൂട്മെന്റിനെ കുറിച്ചു യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ന്യൂസ് സ്റ്റോറി ആയി പ്രസ്തുത വിഷയം തിരഞ്ഞെടുക്കുന്ന ആമി എന്ന ജേർണലിസ്റ്റ് തനിക്കു ആവശ്യമുള്ള വിവരങ്ങൾ എങ്ങനെ ശേഖരിക്കാൻ ശ്രമിക്കുന്നു എന്നതു ചിത്രം പറയും.


 Searching, C U Soon പോലെ ഉള്ള ധാരാളം ചിത്രങ്ങളിൽ കണ്ട gadgets/devices സ്‌ക്രീൻ വഴി ആണ് കഥയും കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.ഒരു ഫെയ്ക് പ്രൊഫൈൽ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ കയറിയ ആമി താൻ അടുത്ത് ഇസ്ലാം മതത്തിലേക്ക് മാറിയ ബ്രിട്ടീഷുകാരി എന്ന നിലയിൽ ആണ് തന്റെ ജോലി ആരംഭിക്കുന്നത്.


  അവളുടെ വലയിൽ ഒരാൾ കുരുങ്ങുകയും ചെയ്യുന്നു.ബിലാൽ എന്നു പരിചയപ്പെടുത്തിയ ഒരു ഐ എസ് തീവ്രവാദി അവളുമായി ചങ്ങാത്തം കൂടുന്നു.അവിടെ നിന്നും ആമി തന്റെ പുതിയ വേഷത്തിൽ അയാളോട് സൗഹൃദം പങ്കു വയ്ക്കുന്നു.


 യൂറോപ്പിൽ നടന്ന പല ഐ എസ് റിക്രൂട്ട്മെന്റിനെയും ആധാരമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.പലപ്പോഴും ലൈംഗിക അടിമകൾ ആയി മാറുന്നു  എന്നു വാർത്തകളിൽ അറിയുന്ന പല സ്ത്രീകളുടെയും തുടക്കം ഇത്തരം സൗഹൃദങ്ങളിൽ നിന്നും ആകാം.ആമി തന്റെ പുതിയ രൂപമായ 'മെലഡി' യായി വരുമ്പോൾ അവൾക്കു ഇടയ്ക്കുണ്ടാകുന്ന മാറ്റം, അതും താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ള ബോധ്യം ഉണ്ടായിരുന്നിട്ടു കൂടി ഞെട്ടിക്കുന്നതാണ്.


 ബിലാലിന്റെ വാക്കുകൾ മാധുര്യം ഉള്ളത് കൊണ്ട് തന്നെ ശരാശരി ഒരു സ്ത്രീയെ ഒരു പക്ഷെ സ്വാധീനിക്കാൻ കഴിയും എന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്.അതു എത്ര മാത്രം ശരിയാണ് എന്നറിയില്ല.എങ്കിൽക്കൂടിയും സിനിമയിലെ പല സംഭവങ്ങളും വർത്തമാന കാലത്തിൽ വിവാദമായ പല വാർത്തകളുമായി യോജിക്കുന്നും ഉണ്ട്.


 എന്തായാലും ചിത്രം ഇറങ്ങിയ സമയം നല്ല വിവാദം ഉണ്ടായിരുന്നു.അതിനു കാരണം സിനിമയുടെ ആദ്യ 5 മിനിറ്റിൽ തന്നെ മനസ്സിലാവുകയും ചെയ്യും.സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ നല്ല പോലെ ഭയം തോന്നിക്കുകയും ചെയ്യും.താൽപ്പര്യം ഉള്ളവർ കാണുക.മികച്ച രീതിയിൽ തന്നെ പറയാൻ ഉദ്ദേശിച്ച കാര്യം അവതരിപ്പിച്ചിട്ടുണ്ട്.


@mhviews rating : 3/4


More movie suggestions and link  @www.movieholicviews.blogspot.com

Thursday, 1 July 2021

1374. Nobel's Last Will (Swedish, 2012)

 1374. Nobel's Last Will (Swedish, 2012)

           Mystery, Thriller.



   നോബൽ സമ്മാനം കൊടുക്കുന്ന അവസരത്തിൽ ഉള്ള പ്രധാനപ്പെട്ട ഒരു ചടങ്ങാണ് അതിനോട് അനുബന്ധിച്ചു ഉള്ള ഡിന്നർ. സ്റ്റോക്ഹോം സിറ്റി ഹാളിൽ അന്ന് വൈകിട്ടു ഒരു കൊലപാതക ശ്രമം ഉണ്ടാകുന്നു.2 പേർക്കാണ് വെടിയേൽക്കുന്നത്.ഒന്നു നോബൽ പുരസ്‌ക്കാര കമ്മിറ്റിയിൽ ഉള്ള ഒരു സ്ത്രീയ്ക്കും, മറ്റൊന്ന് നോബൽ പുരസ്‌ക്കാര ജേതാവിനും.അന്ന് അനിക ബേങ്സ്റ്റൻ അവിടെ ഉണ്ടായിരുന്നു, ജേർണലിസ്റ്റ് ആയിട്ടു അതിഥികളുടെ കൂടെ.എന്നാൽ അപ്രതീക്ഷിത സംഭവങ്ങൾ കാരണം അനിക അന്ന് കേസിലെ പ്രധാന സാക്ഷി ആയി മാറുന്നു.ആരാണ് ആ ശ്രമത്തിനു പിന്നിൽ?കുറ്റവാളിയെ എങ്ങനെ കണ്ടെത്തും?


അനിക ബേങ്സ്റ്റൻ പരമ്പരയിലെ ആദ്യ ചിത്രം : The Nobel's Last Will.


  അനിക ബേങ്സ്റ്റൻ സിനിമ പരമ്പരയിൽ മാലിൻ ക്രേപിൻ നായികയായി വന്ന ആദ്യ ചിത്രമാണ് 2012 ലെ Nobel's Last Will. സ്വീഡിഷ് കുറ്റാന്വേഷണ ഫിക്ഷൻ കഥാപാത്രങ്ങളിൽ ഇൻവസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് എന്ന നിലയിൽ പ്രസിദ്ധമാണ് ലിസ  മാർക്ലാൻഡ് എഴുതിയ നോവൽ പരമ്പര.2001 ൽ രണ്ടു കഥകൾ സിനിമ ആയി വന്നിരുന്നെങ്കിലും 5 ഭാഗങ്ങൾ ആയി 2012 ൽ ടി വി മൂവി ആയി ആണ് അനിക പിന്നീട് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.


  സ്ഥിരം പോലീസ് കുറ്റാന്വേഷണത്തിൽ നിന്നും വിഭിന്നമായി ഒരു ജേര്ണലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ ഉള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്.സ്വീഡിഷ് സിനിമകൾ മൊത്തത്തിൽ നോക്കുകയാണെങ്കിൽ ഭൂരിപക്ഷ പ്രേക്ഷകർക്ക് വേണ്ടി നല്ല സ്പീഡിൽ പോകുന്ന ഒരു ത്രില്ലർ ആയി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.


 ഒരു ടി വി മൂവി ആയതു കൊണ്ട് ടാർഗറ്റ് ഓഡിയൻസിന് വേണ്ടി അങ്ങനെ ചെയ്തതിലൂടെ യൂറോപ്യൻ സിനിമയിൽ സാധാരണ ഉണ്ടാകാറുള്ള പതിയെ പ്രേക്ഷകനിലേക്കു ഇറങ്ങി ചെല്ലുന്ന രീതിയിൽ ഉള്ള ക്ലാസിക് സമീപനം ഒന്നും ഉണ്ടായില്ല.എങ്കിൽ കൂടിയും തരക്കേടില്ലാത്ത ഒരു കുറ്റാന്വേഷണ സിനിമ ആയി മാറി Nobel's Last Will.


@mhviews rating: 2.5/4


 സിനിമയുടെ ലിങ്ക് @mhviews എന്നു Telegram searchൽ ലഭ്യമാണ്.


 (സിനിമ ഇറങ്ങിയ 2012 ൽ കാണാൻ വേണ്ടി ഡൗണ്ലോഡ് ചെയ്തു വച്ചെങ്കിലും നഷ്ടപ്പെട്ട ഹാർഡ് ഡിസ്ക്കിൽ ആയി പോയ ചിത്രം സഹൃദയരായ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ആണ് ബാക്കി ഭാഗങ്ങൾ ലഭിച്ചത്.അവർക്ക് നന്ദി!!)

Monday, 28 June 2021

1373. The Ice Road (English, 2021)

 1373. The Ice Road (English, 2021)

           Action, Thriller.



  കാനഡയിൽ വിന്ററിൽ ഉള്ള മഞ്ഞിന്‌ ശേഷം ആണ് അപകടകാരി ആയ രീതിയിൽ റോഡിൽ മഞ്ഞു വരുന്നത്.ഏകദേശം മാർച്ച് മാസം ഒക്കെ ആകുമ്പോൾ നല്ല കണ്ണാടി പോലെ മഞ്ഞു റോഡിൽ വരാറുണ്ട്.Prairies ൽ താമസിക്കുന്നവർക്ക് പരിചിതമാണ് ഇത്തരം റോഡുകൾ.കണ്ണാടിയുടെ മുകളിലൂടെ വണ്ടി ഓടിച്ചു പോകുന്ന അവസ്ഥ ആലോചിച്ചു നോക്കിക്കേ?അത്തരത്തിൽ ആകും റോഡുകൾ.വിന്ററിൽ ഉള്ള മഞ്ഞു കട്ട പിടിച്ചു സ്പ്രിങ് ആകുമ്പോൾ അതു മുരുകൻ തുടങ്ങുന്ന.ആ സമയം റോഡുകൾ മരണ കെണി ഒരുക്കി ഇരിക്കുന്നുണ്ടാകും.


 ഇവിടെ കഥ നടക്കുന്നത് മാനിറ്റോബായിൽ ആണ്.ഒരു മൈനിൽ കുടുങ്ങി പോയ ആളുകളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷിക്കാൻ ആയി കുറച്ചു ആളുകൾ വരുന്നു.രക്ഷകൻ റോൾ എന്നു ഹോളിവുഡ് സിനിമയിൽ ആലോചിക്കുമ്പോൾ തന്നെ ആദ്യം വരുന്ന പേരുകളിൽ ഒന്നായ ലിയാം നീസൻ ആണ് അവരിൽ ഒരാൾ.


  സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മഞ്ഞിലൂടെ പോകുമ്പോൾ ഉള്ള അപകടകരമായ സാഹചര്യങ്ങളും അതിനെ അതി ജീവിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യരും ആണ്.പല സീനുകളും breath-taking എന്നു തന്നെ പറയാം.ഒരു disaster/survival ആക്ഷൻ സിനിമ എന്ന നിലയിൽ സ്ഥിരമായുള്ള ഹോളിവുഡ് ചേരുവകൾ ആണ് ഉള്ളതെങ്കിലും ലിയാം നീസൻ എന്ന ഒറ്റ പേര് മതി സിനിമ ആസ്വദിക്കാൻ.സിനിമയിൽ ഏറെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആണ് മാർക്കസ് തോമസിന്റെ ഗ്രട്ടി എന്ന കഥാപാത്രം.ചില സീനുകളിൽ ഒക്കെ ലിയാം നീസനെക്കാളും impact ഉണ്ടായിരുന്നു ആ കഥാപാത്രത്തിന്.


 എന്നെ സംബന്ധിച്ചു ഈ അടുത്തു വന്ന ലിയാം നീസൻ സിനിമകളിൽ ഏറ്റവും ത്രില്ലിംഗ് ആയ സിനിമ ആണ് The Ice Road.പ്രായത്തിന്റെ പ്രാരാബ്ധങ്ങൾ മുഖത്തു കാണിക്കുന്ന ചില കഥാപാത്രങ്ങൾക്ക് ഇടയിൽ ഈ ചിത്രത്തിലെ  മൈക് എന്ന കഥാപാത്രം വേറിട്ടു നിന്നതായി തോന്നി.


  സിനിമ ഒരു പക്ഷെ വലിയ അളവ് കോൽ ഒക്കെ ഇട്ടു വിശകലനം ചെയ്താൽ ഇഷ്ടമാക്കണം എന്നില്ല.എന്നാൽ ഒരു തരക്കേടില്ലാത്ത ആക്ഷൻ പടം എന്നു പറഞ്ഞാൽ The Ice Road അതിൽ ഉൾപ്പെടുത്താൻ സാധിക്കും.


 @mhviews rating: 3/4

Tuesday, 22 June 2021

1372. Sunflower (Hindi, 2021)

 1372. Sunflower (Hindi, 2021)

          Crime, Comedy.



ഡാർക്- കോമഡി ക്രൈം സീരീസ് ആണ് Sunflower.ധനികനായ രാജ് കപൂർ Sunflower Society എന്ന അപാർട്മെന്റിലെ അന്തേവാസിയാണ്.ഒരു ദിവസം അയാൾ കക്കൂസിൽ ഇരുന്നു മരിക്കുകയാണ്.പോലീസ് അന്വേഷണം തുടങ്ങി. Sunflower Society perfect ആണെന്നാണ് അവിടെ താമസിക്കുന്ന മിയ്ക്കവരുടെയും ബോധത്തിൽ ഉള്ളത്.എന്നാൽ അവിടെ racism, homophobia തുടങ്ങി പല സാമൂഹിക വിപത്തുകളുടെയും ഇടം ആയിരുന്നു.പുറമെ നോക്കിയാൽ glorified ആയുള്ള ഒരു സ്ഥലം ആയിരുന്നെങ്കിലും ഉള്ളിൽ പലതും ചീഞ്ഞു നാറുന്ന ആളുകൾ ആണ് ഭൂരിഭാഗവും.


ഈ സമയത്താണ് അവിടെ കൊലപാതകം നടക്കുന്നതും.രൻവീർ ഷൂറിയുടെ പോലീസ് കഥാപാത്രം ആണ് അന്വേഷണം നയിക്കുന്നത്.വളരെ എളുപ്പം അന്വേഷണം തീരും എന്നു തോന്നിയ കൊലപാതകം ആണെങ്കിലും പിന്നീട് നടക്കുന്ന സംഭവങ്ങളിലൂടെ Perfect Crime ആയി ആ കൊലപാതകം മാറുകയായിരുന്നു, ആരും അറിയാതെ.അതിലേക്കു നയിച്ച കാരണങ്ങൾ ആണ് ഈ സീരീസിൽ പിന്നീട് കാണുന്നത്.


    സുനിൽ ഗ്രോവർ എന്ന stand-up കൊമേഡിയന്റെ അഴിഞ്ഞാട്ടം ആണ് Sunflower എന്ന Zee5 സീരീസിൽ ഉള്ളത്.ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനായി പോലീസ് വരുമ്പോൾ സോനു സിങ് കഥയിൽ അത്ര പ്രാധാന്യം ഉള്ള ആളായി തോന്നുന്നില്ല.നിഷ്‌കളങ്കത ആണ് അയാളുടെ മുഖമുദ്ര.മറ്റുള്ളവർ അയാളെ കൂടെ കൂട്ടാത്തപ്പോഴും, കാമുകി നിഷ്ക്കരുണം അയാളെ തള്ളി കളയുമ്പോൾ ഒക്കെ ഉള്ള നിഷ്‌കളങ്കത പ്രേക്ഷകനിൽ അയാളോട് ഉള്ള ഇഷ്ടം കൂട്ടുന്നു.


 അയാളുടെ കഥാപാത്രം പിന്നീട് ഈ കൊലപാതക കേസിൽ എത്ര മാത്രം സ്വാധീനം ഉണ്ടാക്കുന്നു എന്നതൊക്കെ കഥയിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.മുകുൾ ചദ്ദയുടെ അഹൂജ എന്ന കഥാപാത്രം ഒക്കെ രസകരം തന്നെ ആയിരുന്നു.അയാളുടെ പല മാനറിസങ്ങളും വേറെ ലെവൽ സൈക്കോ ആയി അയാളെ മാറ്റി. അത് പോലെ മറ്റൊരു കഥാപാത്രമാണ് ഗിരീഷ് കുൽക്കർണിയുടെ താംബെ എന്ന പൊലീസ് കഥാപാത്രം.ഒരു typical Indian cop എന്നു പറയാവുന്ന, അതിനോടൊപ്പം mid- age crisis എന്നു പറയുന്ന കാലഘട്ടം ആഘോഷിക്കുന്ന ആൾ.


അതു പോലെ ധാരാളം കഥാപത്രങ്ങൾ ഈ സീരീസിൽ ഉണ്ട്.അവസാന എപ്പിസോഡ് അടുത്ത സീസണിലേക്കുള്ള ചൂണ്ടു പലക ആക്കിയാണ് നിർത്തിയത്.രണ്ടാമതൊരു സീസണ് വരുന്നതിനോടൊപ്പം ഇതു വരെ കണ്ടത് ഒന്നും അല്ല സത്യം എന്നൊരു തോന്നലും ഉണ്ടാക്കുന്നുണ്ട്.


Sunflower Society യ്ക്ക് പറയാൻ ഇനിയും കൂടുതൽ കഥ കാണുമായിരിക്കും.അതിനായി കാത്തിരിക്കുന്നു.അതിനൊപ്പം മികച്ച ഇന്ത്യൻ സീരീസുകളുടെ കൂട്ടത്തിൽ, പ്രത്യേകിച്ചും ഡാർക് കോമഡി അവതരിപ്പിച്ചതിൽ ഈ പരമ്പര മികച്ചു നിൽക്കുന്നു എന്നു തോന്നി.


കാണുക!! Go for it!!


@mhviews rating: 3.5/4





 


Tuesday, 15 June 2021

1370. Long Story Short (English, 2021)

 1370. Long Story Short (English, 2021)

           Romance, Fantasy




  ഒരു ടിന്നിൽ ആയിരുന്നു എല്ലാത്തിന്റെയും ആരംഭം.തന്റെ വിവാഹ ദിവസം ലഭിച്ച ഒരു അജ്ഞാത സമ്മാനത്തിൽ നിന്നാണ് റ്റെഡിന്റെ ജീവിതം മാറുന്നത്.അബദ്ധത്തിൽ നൽകിയ ഒരു ഒരു ചുംബനം അയാളുടെ ജീവിതത്തിന്റെ ഭാഗമായി ലിയാനിനെ അയാൾക്ക്‌ ലഭിച്ചപ്പോൾ അയാൾ സന്തോഷവാൻ ആയിരുന്നു.എന്നാൽ ജീവിതത്തിലെ മികച്ച സന്ദർഭങ്ങൾ പിന്നീട് അയാളുടെ ഓർമയിൽ പോലും നിൽക്കാത്ത രീതിയിൽ മുന്നോട്ടു പോയാലോ?


  എവിടെയാകും അയാൾക്ക്‌ തെറ്റ് പറ്റിയിട്ടുണ്ടാവുക?സാധാരണമായ ഒരു ജീവിതം ഇത്രയും സങ്കീർണം ആയി മാറിയത് എന്തു കൊണ്ടാകും?റ്റെഡ് തന്റെ പുതിയ ജീവിതത്തിലെ കാര്യങ്ങൾ അനുഭവിച്ചു പോകുമ്പോൾ അയാൾ പോലും വിചാരിക്കാത്ത രീതിയിൽ ആണ് ജീവിതം മാറുന്നത്.


 Groundhog Day പ്രണയവും കുറച്ചു mid-life crisis ഉം ഒക്കെ ഉൾപ്പെടുത്തി, കുറച്ചും കൂടി സങ്കീർണമായ രീതിയിൽ അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും? Long Story Short , Groundhog Day ഉമായി കഥയിൽ അധികം സാമ്യമില്ല.എന്നാൽ ചിത്രം അവസാനം പറഞ്ഞു വയ്ക്കുന്ന ഒരു കാര്യമുണ്ട്.രണ്ടു സിനിമയിലെയും പ്രധാന കഥാപാത്രങ്ങൾ പഠിക്കുന്ന ഒരു കാര്യം.പലപ്പോഴും റ്റെഡ് സ്വന്തം ജീവിതത്തെ ഒരു മിസ്റ്ററി ആയി കാണുമ്പോൾ, അയാളുടെ ഒപ്പം ഉള്ളവരെ അയാൾക്ക്‌ നഷ്ടമാകുന്നുണ്ട് പല വഴിയിലും.ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല എന്നു വിശ്വസിക്കുന്ന കാര്യം പോലും ഓർമയിൽ നിൽക്കാതെ പോകുന്നു.


 റ്റെഡ് നമ്മളിൽ പലരും ആണ്.ജീവിതത്തിൽ കണ്മുന്നിൽ ഉള്ളപ്പോൾ വിലയറിയാത്ത പല വ്യക്തികളെയും പിന്നീട് അവർ ഇല്ലാതെ ആകുമ്പോൾ എത്ര മാത്രം നമ്മളെ ബാധിക്കും എന്നതിന്റെ ഉദാഹരണം.ഒരു ഫാന്റസി ചിത്രം എന്ന നിലയിൽ ,പ്രത്യേകിച്ചും റൊമാന്റിക്-കോമഡി എന്ന നിലയിൽ Long Story Short നല്ല രസമുള്ള കാഴ്ചയാണ്.സിനിമയുടെ ഇടയ്ക്കുള്ള ചെറിയ സംഭവങ്ങൾ ഒക്കെ സ്വന്തം ജീവിതവുമായി ഒന്നു തുലനം ചെയ്ത് നോക്കണം.പല കാഴ്ചകളും കാണാൻ സാധിക്കും; ഒരു പക്ഷെ നമ്മൾ തീരെ ചിന്തിക്കാത്ത പല കാര്യങ്ങളും.


 ടൈം ട്രാവൽ എന്ന സങ്കീർണമായ പ്രമേയം ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും സരളമായി ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ആണ് റ്റെഡിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.നല്ല ഒരു ഫീൽ - ഗുഡ് ചിത്രമായി തോന്നി.ക്ളൈമാക്‌സ് ഒക്കെ ഏകദേശം ഊഹിച്ചെടുക്കാം.പ്രത്യേകിച്ചും സ്ഥിരമായി ഉള്ള ടൈം ട്രാവൽ ചിത്രങ്ങളുടെ ഫോർമാറ്റിൽ തന്നെ ആയതു കൊണ്ട്.എങ്കിൽ കൂടിയും, Rafe Spall എന്ന നടന്റെ one-man ഷോ ആയ ചിത്രം പ്രേക്ഷകനെ രസിപ്പിക്കും.താല്പര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ.


@mhviews rating: 2.5/4

1995. Drop ( English, 2025)