Thursday, 1 July 2021

1374. Nobel's Last Will (Swedish, 2012)

 1374. Nobel's Last Will (Swedish, 2012)

           Mystery, Thriller.



   നോബൽ സമ്മാനം കൊടുക്കുന്ന അവസരത്തിൽ ഉള്ള പ്രധാനപ്പെട്ട ഒരു ചടങ്ങാണ് അതിനോട് അനുബന്ധിച്ചു ഉള്ള ഡിന്നർ. സ്റ്റോക്ഹോം സിറ്റി ഹാളിൽ അന്ന് വൈകിട്ടു ഒരു കൊലപാതക ശ്രമം ഉണ്ടാകുന്നു.2 പേർക്കാണ് വെടിയേൽക്കുന്നത്.ഒന്നു നോബൽ പുരസ്‌ക്കാര കമ്മിറ്റിയിൽ ഉള്ള ഒരു സ്ത്രീയ്ക്കും, മറ്റൊന്ന് നോബൽ പുരസ്‌ക്കാര ജേതാവിനും.അന്ന് അനിക ബേങ്സ്റ്റൻ അവിടെ ഉണ്ടായിരുന്നു, ജേർണലിസ്റ്റ് ആയിട്ടു അതിഥികളുടെ കൂടെ.എന്നാൽ അപ്രതീക്ഷിത സംഭവങ്ങൾ കാരണം അനിക അന്ന് കേസിലെ പ്രധാന സാക്ഷി ആയി മാറുന്നു.ആരാണ് ആ ശ്രമത്തിനു പിന്നിൽ?കുറ്റവാളിയെ എങ്ങനെ കണ്ടെത്തും?


അനിക ബേങ്സ്റ്റൻ പരമ്പരയിലെ ആദ്യ ചിത്രം : The Nobel's Last Will.


  അനിക ബേങ്സ്റ്റൻ സിനിമ പരമ്പരയിൽ മാലിൻ ക്രേപിൻ നായികയായി വന്ന ആദ്യ ചിത്രമാണ് 2012 ലെ Nobel's Last Will. സ്വീഡിഷ് കുറ്റാന്വേഷണ ഫിക്ഷൻ കഥാപാത്രങ്ങളിൽ ഇൻവസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് എന്ന നിലയിൽ പ്രസിദ്ധമാണ് ലിസ  മാർക്ലാൻഡ് എഴുതിയ നോവൽ പരമ്പര.2001 ൽ രണ്ടു കഥകൾ സിനിമ ആയി വന്നിരുന്നെങ്കിലും 5 ഭാഗങ്ങൾ ആയി 2012 ൽ ടി വി മൂവി ആയി ആണ് അനിക പിന്നീട് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.


  സ്ഥിരം പോലീസ് കുറ്റാന്വേഷണത്തിൽ നിന്നും വിഭിന്നമായി ഒരു ജേര്ണലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ ഉള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്.സ്വീഡിഷ് സിനിമകൾ മൊത്തത്തിൽ നോക്കുകയാണെങ്കിൽ ഭൂരിപക്ഷ പ്രേക്ഷകർക്ക് വേണ്ടി നല്ല സ്പീഡിൽ പോകുന്ന ഒരു ത്രില്ലർ ആയി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.


 ഒരു ടി വി മൂവി ആയതു കൊണ്ട് ടാർഗറ്റ് ഓഡിയൻസിന് വേണ്ടി അങ്ങനെ ചെയ്തതിലൂടെ യൂറോപ്യൻ സിനിമയിൽ സാധാരണ ഉണ്ടാകാറുള്ള പതിയെ പ്രേക്ഷകനിലേക്കു ഇറങ്ങി ചെല്ലുന്ന രീതിയിൽ ഉള്ള ക്ലാസിക് സമീപനം ഒന്നും ഉണ്ടായില്ല.എങ്കിൽ കൂടിയും തരക്കേടില്ലാത്ത ഒരു കുറ്റാന്വേഷണ സിനിമ ആയി മാറി Nobel's Last Will.


@mhviews rating: 2.5/4


 സിനിമയുടെ ലിങ്ക് @mhviews എന്നു Telegram searchൽ ലഭ്യമാണ്.


 (സിനിമ ഇറങ്ങിയ 2012 ൽ കാണാൻ വേണ്ടി ഡൗണ്ലോഡ് ചെയ്തു വച്ചെങ്കിലും നഷ്ടപ്പെട്ട ഹാർഡ് ഡിസ്ക്കിൽ ആയി പോയ ചിത്രം സഹൃദയരായ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ആണ് ബാക്കി ഭാഗങ്ങൾ ലഭിച്ചത്.അവർക്ക് നന്ദി!!)

No comments:

Post a Comment