Sunday, 16 May 2021

1358. The Woman in the Window (English, 2021)

 1358. The Woman in the Window (English, 2021)

          Mystery, Drama.



 ഏതോ ഒരു സ്റ്റോറിൽ വച്ചാണ് ഈ ബുക് ആദ്യം കാണുന്നത്.1944 ലെ സിനിമയുടെ പേരിൽ ഉള്ള ബുക് ആയതു കൊണ്ട് ശ്രദ്ധിച്ചു.അതിന്റെ കവറിൽ തന്നെ 'Soon To Be A Motion Picture' ടാഗ് കണ്ടത്തോട് കൂടി സിനിമ ഇറങ്ങുമ്പോൾ കാണാം എന്നു കരുതി.ധാരാളം ബെസ്റ്റ് സെല്ലർ നോവലുകളിൽ ഇങ്ങനെ കണ്ടിട്ടുണ്ട്.പലപ്പോഴും പക്ഷെ സിനിമ ഇറങ്ങി കഴിയുമ്പോൾ മോശം അഭിപ്രായങ്ങൾ കാരണം കാണുക പോലും ഉണ്ടായിട്ടില്ല.എന്നാൽ The Woman in  the Window Netflix Canada യിൽ Trending ആയതു കൊണ്ട് കൂടി കാണാൻ തീരുമാനിച്ചു.


  കുട്ടികളുടെ കൗണ്സലർ ആയ അന്ന ഫോക്‌സ്നെയാണ് ആമി ആഡംസ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.അവർ ഈ സമയം വലിയ പ്രശ്‌നത്തിൽ ആണ്.Agoraphobia കാരണം അവർ തന്റെ വലിയ വീടിന് പുറത്തു പോകാൻ വിമുഖത കാട്ടുന്നു.അവയ്ക്ക് ഭയമാണ്.ബേസ്മെന്റിൽ താമസിക്കുന്ന ഡേവിഡ് മാത്രം വല്ലപ്പോഴും വന്നു പോകും.അന്ന അവരുടെ ദിവസങ്ങൾ മരുന്നിലും മദ്യത്തിലും പ്രിയപ്പെട്ട ക്ലാസിക് ചിത്രങ്ങൾ കണ്ടും ആണ് ചിലവഴിക്കുന്നത്.അതിനൊപ്പം അവർ തന്റെ ചുറ്റും താമസിക്കുന്നവരുടെ ജനാലായിലൂടെ ചുറ്റും ഉള്ളവരുടെ ജീവിതം കാണുകയും ചെയ്യുന്നു.വേർപിരിഞ്ഞ ശേഷം അവരുടെ ഭർത്താവും മകളും വേറെ ആയാണ് താമസിക്കുന്നത് എന്നാണ് അവർ എല്ലാവരോടും പറയുന്നത്.


 അവരുടെ ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ ആയിരുന്നു അവരുടെ എതിർ വശത്തുള്ള വീട്ടിൽ ഒരു കുടുംബം താമസിക്കാൻ വന്നപ്പോൾ ഉണ്ടായത്.ചില പ്രശ്നങ്ങൾ അവരെ അലട്ടുന്നതായി മനസ്സിലാക്കിയ അന്നയെ അമ്പരപ്പിച്ചു കൊണ്ടു അവൾ ഭീകരമായ ആ കാഴ്ച അവരുടെ ജനാലയിലൂടെ കാണുന്നു.അവൾ കണ്ട കാഴ്ചയെ കുറിച്ചു ആരും വിശ്വസിക്കുന്നില്ല.അവൾ കണ്ടെന്നു പറയുന്നത് അവളുടെ തോന്നൽ ആണോ?ധാരാളം മരുന്നുകൾ കഴിക്കുന്ന ഒരാളുടെ ഹാലുസിനേഷൻ എന്നതിലുപരി അതിൽ എന്തെങ്കിലും സത്യമുണ്ടോ?


  Rear Window യുടെ അതേ സെറ്റിങ്ങിൽ ഉള്ള സ്ത്രീ വേർഷൻ ആണ് സിനിമ എന്ന തോന്നൽ തുടക്കം മുതൽ ഉണ്ടായിരുന്നു.സമാനതകൾ ചിലതൊക്കെ തോന്നുകയും ചെയ്തേക്കാം.ജെഫും അന്നയും എന്നാൽ സമാന മനഃസ്ഥിതിയിൽ അല്ല അവിടെ ജീവിക്കുന്നത് എന്നതാണ് രണ്ടു സിനിമകളും തമ്മിൽ ഉള്ള ഏറ്റവും വലിയ ഐഡന്റിറ്റി വ്യത്യാസവും.സിനിമയുടെ അവതരണ രീതി പലപ്പോഴും പഴയകാല സിനിമകളെ ഓര്മിപ്പിക്കുകയും ചെയ്തു.കഥയുടെ അവസാനം ഉള്ള ട്വിസ്റ്റ് നന്നായിരുന്നു.


 ക്രിട്ടിക്സ്, സമ്മിശ്ര അഭിപ്രായം ആണ് സിനിമയ്ക്ക് നൽകിയത്.നോവലിൽ നിന്നും സ്‌ക്രീനിൽ വന്നപ്പോൾ പലർക്കും ദഹിച്ചില്ല എന്നു തോന്നുന്നു.എന്നാൽ സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് മോശമായി ഒന്നും തോന്നിയില്ല.പലപ്പോഴും അന്നയുടെ അസുഖവും ആയി ചുറ്റും നടക്കുന്ന സംഭവങ്ങളും ആയി ബന്ധപ്പെടുത്തി പോകുമ്പോൾ പ്രേക്ഷകന് ഉണ്ടാകുന്ന ഒരു confusion പലപ്പോഴും സിനിമയുടെ യാത്രയെ ബാധിച്ചു.ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി കരുതിയ ചിത്രം അവസാനം നടത്തിയ മാറ്റം ഒക്കെ ഇഷ്ടമായി.എന്റെ അഭിപ്രായത്തിൽ പ്രതീക്ഷിച്ച അത്ര പുതുമകൾ ഇല്ലാത്ത, എന്നാൽ തരക്കേടില്ലാത്ത ചിത്രമാണ് The Woman in the Window.


@mhviews rating: 2.5/4


 ചിത്രം Netflix ൽ ലഭ്യമാണ്.

Friday, 14 May 2021

1357. The Map of Tiny Perfect Things

 1357. The Map of Tiny Perfect Things

           Sci- Fi, Rom-Com



      ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നടക്കുമ്പോൾ അതിൽ ഉള്ള ചെറിയ സന്തോഷങ്ങൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകാറുണ്ട്.അതു സ്വഭാവികവുമാണ്.മനുഷ്യന്റെ മനസ്സു ചുറ്റുമുള്ള പ്രശ്നങ്ങളെ മാത്രം കാണുകയും ചുറ്റുമുള്ള ചെറിയ നന്മകൾ, സന്തോഷങ്ങൾ, നല്ല കാഴ്ചകൾ എല്ലാം നഷ്ടം ആക്കുകയും ചെയ്യും.എന്നാൽ ഈ പ്രശ്നങ്ങളുടെ ഇടയിൽ ഉള്ള നല്ല കാര്യങ്ങൾ കണ്ടെത്തുകയും അവയെ ലിസ്റ്റ് ചെയ്യുകയും ചെയ്യാൻ കഴിഞ്ഞാലോ?


  അതും ഒരേ ദിവസം തന്നെ ആവർത്തിച്ചു പോകുമ്പോൾ , അതും ഏറെ കുറെ പരിചയമായ, അന്നത്തെ ദിവസം നടക്കുന്ന സംഭവങ്ങൾ എല്ലാം പ്രവചിക്കാൻ സാധിക്കുന്ന അവസ്ഥയിൽ ആയാലോ?


 ടീനേജ് വിദ്യാർഥികളായ മാർക്കും മാർഗരറ്റും അങ്ങനെ ആണിപ്പോൾ.തങ്ങളുടെ ലോകത്തിനു ചുറ്റും നടക്കുന്ന ആ രഹസ്യം അവർക്ക് രണ്ടു പേർക്ക് മാത്രമാണ് അറിയുന്നത്.മാർക് മാർഗരറ്റിനെ കണ്ടെത്തുന്നത് വരെ വൈകിയാണ്.അതും ഒരു ചെറിയ അമേരിക്കൻ ടൗണിൽ.


  ക്ളീഷേ പ്രമേയം ആണെങ്കിലും Groundhog Day , Time Bandits പോലുള്ള ക്ലാസിക്കുകളുടെ സ്വാധീനം വരുന്നെങ്കിലും കാലത്തിനു അനുസരിച്ചു വളരെ സങ്കീർണവും ആകാതെ ഒരു ലൈറ്റ് മൂഡിൽ അവതരിപ്പിച്ച ചിത്രമാണ് The Map of Tiny Perfect Things.


 ലെവ് ഗ്രോസ്മാന്റെ ഇതേ പേരിൽ ഉള്ള ചെറുകഥയെ ആസ്പദം ആക്കി അദ്ദേഹം തന്നെ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.ഒരു Coming of Age സിനിമ ആയിട്ടാണെങ്കിലും , ടീനേജിലെ സ്വപ്നങ്ങൾ ആയിട്ടു ആണെങ്കിലും അതിലുപരി ഭാവിയിലേക്കുള്ള ജീവിതം നോക്കി ആണെങ്കിലും അല്ലെങ്കിൽ കുറച്ചു കൂടി ഗഹനമായ Temporal Anamoly, Singularity തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചുള്ള ഒരു സയൻസ് ഫിക്ഷൻ ആയിട്ടാണെങ്കിലും സിനിമ നന്നായി അവതരിപ്പിച്ചതായി തോന്നി.


 കുറച്ചു നിരാശ തോന്നുന്ന ഒരു ഭാഗം മാർക്കും മാർഗരറ്റും കണ്ടു മുട്ടി കഴിഞ്ഞുള്ള ഭാഗങ്ങളിലെ രംഗങ്ങൾ പതിവായി ഇത്തരം പ്രമേയങ്ങൾ നൽകുന്ന പോലെ ഒരു പതിവ് മാജിക് ഫീൽ ചെയ്തില്ല എന്നതായിരുന്നു.അതിനു കാരണവും അവസാനം കൊടുക്കുന്നത് കൊണ്ടും ഈ കഥയെ എങ്ങനെ കാണണം എന്ന് പറഞ്ഞു വച്ചതു കൊണ്ടും ഈ ഒരു ഭാഗം സാധൂകരിക്കാൻ കഴിഞ്ഞു.


  ചെറിയ സന്തോഷങ്ങളും ,കുറച്ചു ദു:ഖങ്ങളും ഒക്കെ ആയി ഒരു ചെറിയ സിനിമ.അതാണ് The Map of Tiny Perfect Things.


OTT: Amazon Prime


@mhviews rating: 3/4


For more movie suggestions and download links go to www.movieholicviews.blogspot.ca

Wednesday, 12 May 2021

1356. The Secrets She Keeps (English, 2020)

 1356. The Secrets She Keeps (English, 2020)

         Psychological Thriller, Mystery



രണ്ടു ഗർഭിണികളുടെ കഥ ആണ് The Secrets She Keeps പറയുന്നത്.ഗർഭിണികളുടെ സന്തോഷങ്ങൾ/സങ്കടങ്ങൾ ഒക്കെ ചേർത്തു ഒരു സീരീസ് ആയി മാറാൻ സാധ്യതയുള്ള ഒരു പ്രമേയം.പിന്നെ ഉള്ള സാധ്യത പേരിന്റെ പ്രത്യേകത കാരണം സങ്കീർണമായ ഒരു മിസ്റ്ററി/ത്രില്ലർ ആയി മാറുക എന്നതാണ്. The Secrets She Keeps എന്ന ഓസ്‌ട്രേലിയൻ സീരീസ് രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നാണ്.


 ഒരേ സമയം ഗർഭിണികൾ ആയ രണ്ടു സ്ത്രീകൾ.സമൂഹത്തിലെ രണ്ടു തട്ടുകളിൽ, വ്യത്യസ്തമായ ജീവിതം ആണ് രണ്ടു പേർക്കും ഉള്ളത്.എന്നാൽ രണ്ടു പേർക്കും അവരുടേതായ രഹസ്യങ്ങൾ ഉണ്ട്.ചുറ്റും ഉള്ളവരെ ഞെട്ടിക്കാൻ പാകത്തിന് ഉള്ളത്.അവർ രണ്ടു പേരുടെയും ജീവിതം വ്യത്യസ്തമായ ചുറ്റുപ്പാടുകളിൽ ആയിരുന്നെങ്കിലും വെവ്വേറെ പോകുന്നില്ല.അവരുടെ ജീവിതങ്ങൾ തമ്മിൽ കൂട്ടി മുട്ടും ഒരിക്കൽ.അപ്പോൾ സംഭവിക്കുന്ന സംഭവങ്ങൾ ചിലപ്പോൾ പ്രവചനങ്ങൾക്കും അപ്പുറം ആയിരിക്കും.


  The Secrets She Keeps ആകെ ഉള്ള 6 എപ്പിസോഡുകളിൽ ഓരോ എപ്പിസോഡിലും ഓരോ രഹസ്യവും അനാവരണം ചെയ്തു കൊണ്ടാണ് പോകുന്നത്.മനുഷ്യരുടെ ഇടയിൽ ഉള്ള കാര്യങ്ങൾ ആണ് പ്രശ്നം.ഒറ്റയ്ക്ക് നിൽക്കുമ്പോൾ വലിയ പ്രശ്നം തോന്നാത്ത, എന്നാൽ കുടുംബം എന്ന concept ൽ പലരെയും ബാധിക്കുന്ന കാര്യങ്ങൾ.ഇവിടെ അഗതയും മേഘനും അത്തരത്തിൽ സങ്കീർണമായ, അവർ തന്നെ നെയ്ത വലയിൽ കുടുങ്ങിയിരിക്കുക ആണ്.


  അഗത ഒരു സ്റ്റോറിൽ ജോലിക്കാരിയും, മേഘൻ ടി വിയിലെ പ്രശസ്തനായ ഒരു സ്പോർട്ട് കമന്റേറ്ററുടെ ഭാര്യ എന്നതിലുപരി ധാരാളം ആളുകൾ ഫോളോ ചെയ്യുന്ന ഓണലൈന് ബ്ലോഗറും.സാമ്യതകൾ ഇല്ലാത്ത ജീവിതം.അല്ലെ?എന്നാൽ സാമ്യതകൾ ഇല്ലാതിടത്തു പോലും അതു വരും, അവർ തമ്മിൽ കണ്ടു മുട്ടുമ്പോൾ.


 മൈക്കിൾ റോബോതമ്മിന്റെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദം ആക്കി അവതരിപ്പിച്ച ഈ പരമ്പര, ആദ്യ കോവിഡ് 19 ലോക്ഡൗൻ സമയത്തു 10 ദിവസം കൊണ്ട് 10 ഷോ എന്ന 10 Play സ്‌ട്രീമിംഗ്‌ സൈറ്റിൽ വന്ന ഷോകളിൽ ഒന്നായിരുന്നു.


വലിയ പ്രതീക്ഷകൾ ഇല്ലാതെ കണ്ടു തുടങ്ങിയ പരമ്പര എന്നാൽ ഒരു 'ഹാർലൻ കൊബേൻ' സീരീസ് കാണുന്ന പ്രതീതി ആണ് നൽകിയത്.ആകെ ഉള്ള 6 എപ്പിസോഡുകളും ഒറ്റ ഇരുപ്പിന് കണ്ടു തീർത്തൂ.


  കഥാപാത്രങ്ങളിൽ അഗതയുടെ കഥാപാത്രത്തിന് കൂടുതൽ സാധ്യതകൾ ഉള്ളതായി തോന്നി.മികച്ച ഒരു സൈക്കോ ത്രില്ലർ സീരീസ് ആയി ആണ് The Secrets She Keeps നെ കുറിച്ചുള്ള അഭിപ്രായം.ചെറിയ അവിശ്വസനീയ സീനുകൾ ഉണ്ടായിരുന്നു എന്നതാണ് ചെറിയ പ്രശ്നമായി തോന്നിയത്.അതു ചിലപ്പോൾ എന്റെ തോന്നൽ മാത്രം ആയിരിക്കാം.കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.


 @mhviews rating: 3.5/4

  Stream it!!


 OTT: CBC Gem/ Sundance Now

 Episodes: 6 (Appr. 45 mins)

Telegram channel Link: @mhviews


 For more movie suggestions and links, go to www.movieholicviews.blogspot.ca

Tuesday, 11 May 2021

1354. Nizhal (Malayalam,2021)

 1354. Nizhal (Malayalam,2021)



 ഒരു മിസ്റ്ററി ചിത്രം എന്ന നിലയിൽ നിന്നും തുടങ്ങി മികച്ച രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു ചിത്രം ക്ളൈമാക്സിനോട് അടുപ്പിച്ചു കയ്യിൽ നിന്നും പോയി എന്നാണ് നിഴൽ എന്ന സിനിമയെ കുറിച്ചു തോന്നിയത്.


  ഒരു ആക്സിഡന്റിന് ശേഷം ഉള്ള PTSD കാരണം കുറച്ചു പ്രശ്നങ്ങളിൽ ആണ് ജോണ് ബേബി.തന്റെ ഔദ്യോഗിക ജീവിതത്തിനു പുറത്തായി അയാൾക്ക്‌ ആ അപകടത്തിന് ശേഷം മറ്റൊരു കുടുംബവും ആയി ബന്ധപ്പെടേണ്ടി വരുന്നു.അയാൾ പിന്നീട് പോകുന്ന വഴികൾ ദുരൂഹമായിരുന്നു, അതിനൊപ്പം സിനിമ കഥ എന്ന നിലയിൽ പ്രേക്ഷകന് നല്ലൊരു അനുഭവവും ആയിരുന്നു.


  എന്നാൽ പിന്നീട് നേരത്തെ പറഞ്ഞതു പോലെ ക്ളൈമാക്സിനോട് അടുപ്പിച്ചുള്ള കാര്യങ്ങൾ മൊത്തത്തിൽ സിനിമയെ പുറകോട്ടു അടുപ്പിച്ചു എന്നു തോന്നി.മോശം എന്നല്ല അഭിപ്രായം.പക്ഷെ എന്തോ കുറെ കുറവുകൾ തോന്നി എന്നതാണ് സത്യം.ഒരു പക്ഷെ ആ ഭാഗം ഇഷ്ടപ്പെടാൻ, ഇഷ്ടപ്പെടാതെ ഇരിക്കാം എന്ന ഒരു അവസ്ഥയിലും ആയിരുന്നു.എന്നാൽ പ്രേക്ഷകൻ എന്ന നിലയിൽ ആ ഭാഗങ്ങൾ സിനിമയ്ക്ക് ബാധ്യത ആയി മാറി എന്നാണ് തോന്നുന്നത്.


  സിനിമ മുന്നോട്ട് വയ്ക്കുന്ന ഒരു ചെറിയ രാഷ്ട്രീയവും ഉണ്ട്.എന്നാൽ രാഷ്ട്രീയമായി ഇങ്ങനെ ഒരു വിഷയത്തെ ഇന്നത്തെ സാഹചര്യത്തിൽ എങ്ങനെ കാണാൻ സാധിക്കും?പാതി വെന്ത ഒരു ക്ളൈമാക്സിലേക്കു ചിത്രം പോയത്തോട് കൂടി രാഷ്ട്രീയമായി സംസാരിക്കേണ്ട ചില കാര്യങ്ങൾ പോലും ഒന്നോ രണ്ടോ ഡയലോഗുകളിൽ മാത്രമായി ഒതുങ്ങി.ഒരു പക്ഷെ കേരളത്തിലെ ഒരു മനുഷ്യനും എപ്പോഴെങ്കിലും പാർട്ടി ഭേദമെന്യേ പറയുകയോ കേൾക്കുകയോ വന്നിട്ടുണ്ടാകാം ഇത്തരത്തിൽ ഉള്ള സംഭാഷണങ്ങൾ.കേൾക്കാത്തവരും ഉണ്ടായേക്കാം.എന്നാൽക്കൂടിയും ഇത്തരം ചില സംസാരങ്ങൾ ഒക്കെ കേരളത്തിലെ പൊതു ഇടങ്ങളിൽ എത്ര മാത്രം സ്വീകാര്യത ഉണ്ടെന്നുള്ളത് വസ്തുത ആണ്.സ്വീകാര്യത ഇല്ലാത്തതു കൊണ്ടു തന്നെ വെറും മിത്ത് ആയി അവസാനിക്കട്ടെ.


 എന്തായാലും പാർട്ടി എന്നു തന്നെ പറഞ്ഞല്ലോ.അല്ലാതെ വലതു പക്ഷ പാർട്ടികളുടെ മേൽ കെട്ടി വച്ചു ഒരു മെക്സിക്കൻ അപാരതയോ, നായാട്ടോ ഒന്നും ആയില്ല എന്നത് തന്നെ അവ്യക്തതയുടെ ഇടയിലെ വ്യക്തത ആയി ഇരിക്കട്ടെ.


  അവസാന ഭാഗങ്ങളിൽ ഉണ്ടായ നിരാശ കാരണം മാത്രം റേറ്റിങ് 2.5/4. കൂടുതൽ നന്നായി ചെയ്യാൻ ഉള്ള സ്കോപ് സിനിമയിൽ എപ്പോഴും ഉണ്ടായിരുന്നു

1355. Wisting (Norwegian, 2019)

 1355. Wisting (Norwegian, 2019)

           Mystery/Investigation.

           


   കുറ്റാന്വേഷണ സിനിമകൾ/സീരീസുകൾക്കു ഒക്കെ പൊതുവായ ഒരു ഫോർമാറ്റ് ഉണ്ടാകാറുണ്ട്.അതു ആവർത്തിച്ചു ഭാഷ-ദേശ വ്യത്യാസം ഇല്ലാതെ ഒരു യൂണിവേഴ്സൽ ഫോർമാറ്റ് ആടി മാറിയിട്ടും ഉണ്ട്.അത്തരത്തിൽ ഒരു ക്രൈമിനെ സമീപിക്കുന്ന കഥകൾ ഇഷ്ടം ഉള്ള ആളാണെങ്കിൽ ഇതാ ഒരു നോർവീജിയൻ സീരീസ്- Wisting


 Wisting എന്ന സീനിയർ കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ നോർവേയിലെ തീരെ കുറ്റ കൃത്യങ്ങൾ കുറഞ്ഞ ലാർവിക് എന്ന ചെറിയ ടൗണിൽ ആണ് ജോലി ചെയ്യുന്നത്.ആ വർഷത്തെ മഞ്ഞിൽ കണ്ടെത്തിയ ഒരു മൃതദേഹം ആണ് വർഷങ്ങൾക്കു ശേഷം അവിടേക്ക് ഒരു കൊലപാതക കേസ് ആയി വരുന്നത്.


 ഒരു സാധാരണ മരണം എന്നതിൽ നിന്നും അമേരിക്കയിലെ എഫ് ബി ഐ യ്ക്ക് താൽപ്പര്യം ഉള്ള കേസിൽ നിന്നും കൂടുതൽ രാജ്യങ്ങളിൽ സ്വാധീനം ചെലുത്തിയ ഒരു കൊലപാതക പരമ്പരയിലേക്ക് ആണ് കേസിന്റെ അന്വേഷണം നീളുന്നതു.അതിനോട് അനുബന്ധിച്ചു നടക്കുന്ന പല സംഭവങ്ങളും കേസിനെ കൂടുതൽ സങ്കീർണവും വയ്ക്കുന്നുണ്ട്.


 കുറെയേറെ മൃതദേഹങ്ങൾ പൊന്തി വരുന്നു.കാലത്തിന്റെ പിടിയിൽ ഭൂമിയുടെ ഉള്ളിലേക്ക് പോയവ.പ്രിയപ്പെട്ടവർ കാത്തിരുന്ന പെണ്ക്കുട്ടികളുടെ മൃതദേഹങ്ങൾ പല രാജ്യങ്ങളിലുമായി കണ്ടെത്തുന്നു.പല രാജ്യങ്ങളിലും ആയി ഈ കൊലപാതകങ്ങൾ നടത്തിയത് ആരാണ്?


 Wisting എന്നാൽ ഈ ഒരു ചോദ്യത്തിന് ഉത്തരം നൽകി തീരില്ല .ഇതു Wisting എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ്.അയാളുടെ വർത്തമാനക്കാലത്തിൽ അയാളുടെ തന്നെ ഭൂതകാലം ഇടപ്പെടുന്നുണ്ട്.ഒരു പക്ഷെ അയാളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാൻ സാധ്യത ഉള്ള അവസ്ഥ.


 മികച്ച യൂറോപ്യൻ പരമ്പരകളിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് Wisting.പ്രകൃതി നൽകിയ വശ്യമായ സൗന്ദര്യത്തിനു മരണത്തിന്റെ ഗന്ധം നൽകിയ ഫ്രെയിമുകൾ തന്നെ ആരെയും ഭ്രമം പിടിപ്പിക്കും.നോർഡിക് സിനിമ/സീരീസ് ക്ളീഷേ ആണതെങ്കിലും, ഓരോ തവണയും ഭ്രമിപ്പിക്കുന്ന പുതുമ അതിലുണ്ടാകും.ഇത്തരത്തിൽ ഉള്ള കഥകൾക്ക് ഒക്കെ പെര്ഫെക്റ്റ് ആയ അന്തരീക്ഷം ആണത്.

  

 നോർവീജിയൻ പരമ്പരകളിലെ ഏറ്റവും ചെലവ് കൂടിയ പരമ്പര ആണിത്. Jørn Lier Horst ന്റെ നോവലുകൾ ആയ  The Caveman, The Hunting Dogs എന്നിവയെ ആധാരമാക്കിയാണ് 10 എപ്പിസോഡ് ഉള്ള ഈ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.


എന്തായാലും അവസരവും സമയവും കിട്ടുകയാണെങ്കിൽ കാണാൻ മറക്കരുത്, പ്രത്യേകിച്ചും കുറ്റാന്വേഷണ പരമ്പരകൾ താൽപ്പര്യം ഉള്ള ആളാണെങ്കിൽ.


@mhviews rating: 4/4

Perfect OK!!


           OTT- CBC Gem

           No. of Episodes: 10

           Duration:45 mins (Avg).

Telegram download link available @mhviews Telegram channel

For download link and more suggestions, go to www.movieholicviews.blogspot.ca.

Monday, 10 May 2021

1353. Nayaattu (Malayalam, 2021)

 1353. Nayaattu (Malayalam, 2021)

          OTT: Netflix




നായാട്ട് :'വേട്ടക്കാർ ഇരകളാകുമ്പോൾ'


  കാര്യം എത്ര ജനമൈത്രി പോലീസ് ഒക്കെ ആണെങ്കിലും പോലീസിന്റെ മുന്നിൽ നിന്നു അവരുടെ ഭാഷ്യത്തിൽ ഉള്ള 'മര്യാദ'യുടെ ഭാഷയിൽ സംസാരിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരം ആവുകയാണ് സാധാരണയായി.ഈ അവസരങ്ങളിൽ പലപ്പോഴും പൊതു ജനം നിസഹായർ ആയി മാറാറുണ്ട്, സർക്കാർ ഏതു ആയാലും.ഈ അവസരങ്ങളിൽ ജനം പലപ്പോഴും ഇര ആവുകയാണ്;പോലീസ് വേട്ടക്കാരനും.കാട്ടിൽ അല്ലാതെ നാട്ടിൽ നടക്കുന്ന നായാട്ട്.

   എന്നാൽ മാർട്ടിൻ പ്രകാട്ടിന്റെ നായാട്ടിൽ ഒരു വ്യത്യാസമുണ്ട്.ഇവിടെ പൊലീസുകാർ തന്നെ ഇരയും വേട്ടക്കാരനും ആകുന്നു.ഒരു ഇലക്ഷന്റെ സമയം ഭരണകക്ഷിയുടെ ഇലക്ഷൻ വിജയത്തിന്റെ സാധ്യതകളെ പ്രതികൂലമായി സ്വാധീനിക്കാൻ കഴിയുന്ന സംഭവങ്ങൾ ഉണ്ടാകുന്നു.അവിടെ നിന്നും മൂന്ന് പൊലീസുകാർ പ്രതി സ്ഥാനത്തേക്ക് മാറുകയാണ്.പോലീസും പ്രതികളായി മാറിയ പോലീസും തമ്മിൽ ഉള്ള ക്യാറ്റ് ആൻഡ് മൗസ് കളി ആണ് പിന്നീട് സിനിമയിൽ.

   സിനിമ സംസാരിക്കുന്ന ദളിത് രാഷ്ട്രീയത്തിൽ ഇരു വശങ്ങളിലും അതേ വിഭാഗത്തിൽ ഉള്ളവർ വന്ന് ഒരു ബാലൻസിങിന് ശ്രമിക്കുന്നത് കാണാമായിരുന്നു.ഒരു പക്ഷെ അത് മറ്റൊരു രീതിയിൽ ആയിരുന്നെങ്കിൽ സിനിമയിലെ ആ കഥാപാത്രങ്ങൾ മറിച്ചൊരു പൊതു ഓഡിറ്റിങ്ങിന് എന്നെങ്കിലും വിധേയമാകേണ്ടി വന്നേനെ എന്നു ഉറപ്പാണ് ഇന്നത്തെ കേരളത്തിൽ.

 മികച്ച അഭിനയം ആയിരുന്നു കഥാപാത്രങ്ങളിൽ ഭൂരിഭാഗവും.ഡിനിഷിന്റെ കഥാപാത്രം കണ്ടപ്പോൾ വൻ ചൊറിയൻ ആയാണ് തോന്നിയത്.ആർക്കാണെങ്കിലും കൈ വയ്ക്കാൻ തോന്നുന്ന അത്ര ദേഷ്യം തോന്നി ആ കഥാപാത്രത്തിനോട്.യമയുടെ പോലീസ് കഥാപാത്രവും നന്നായിരുന്നു.കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരിക്കും ഈ സിനിമയിലെ മൈക്കിൾ.ജോജുവിന്റെ കഥാപാത്രം,പിന്നെ പ്രത്യേകിച്ചു ഒന്നും പറയാൻ ഇല്ലായിരുന്നു.ആൾ 'ജോജുവിസം' എന്ന അവസ്ഥയിലേക്ക് പോവുകയാണെന്ന് തോന്നും.ഏതു കഥാപാത്രം ആണെങ്കിലും അതിൽ ജോജുവിന്റെ കാണാം.പക്ഷെ മടുപ്പിക്കാത്ത രീതിയിൽ ഉള്ള ആരെയും ആകർഷിക്കുന്ന എന്തോ ഒരു മാജിക്കും ജോജുവിന് ഉണ്ടെന്നു തോന്നിയിട്ടുണ്ട്.അപാര സ്‌ക്രീൻ പ്രസൻസ് കൂടി ആകുമ്പോൾ കൂടെ ഉള്ളവർ അപ്രസക്തർ ആയി മാറുന്നത് പോലെ.

   സിനിമ മികച്ചത് ആണോ അല്ലയോ എന്നൊക്കെ പറയേണ്ട ആവശ്യം ഇനി ഉണ്ടാകില്ല എന്നു കരുതുന്നു.ചിത്രത്തിന്റെ ക്ളൈമാക്‌സും ഇഷ്ടമായി.എന്താണ് അവസാനം സംഭവിക്കാൻ പോകുന്നതെന്ന് നിമിഷയുടെ കഥാപാത്രം പറഞ്ഞിട്ടുണ്ട്.അതങ്ങനെ തന്നെ ആകട്ടെ എന്നു വിശ്വസിക്കുന്നു.


 ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് നായാട്ട് ഈ അടുത്തു കണ്ട ചിത്രങ്ങളിൽ ഗംഭീരമായ ഒരു അനുഭവം ആയിരുന്നു.


ഒന്നും മറിച്ചു പറയാൻ ഇല്ല.


Stream it!!


@mhviews rating: 4/4

Friday, 7 May 2021

1352. Arishadvarga (Kannada, 2019)

 1352. Arishadvarga (Kannada, 2019)

          Mystery.

          OTT: Amazon Prime.



   ജിഗോളോ ആയ ഒരു യുവാവ് തന്റെ ക്ളൈന്റിന്റെ വീട്ടിൽ എത്തിയിരിക്കുന്നു.എന്നാൽ അവനെ അവിടെ കാത്തിരുന്നത് തീരെ വിചാരിക്കാത്ത സംഭവങ്ങൾ ആയിരുന്നു.അവനു കൂട്ടായി അഭിനയ മോഹി ആയ ഒരു യുവതി കൂടി എത്തുന്നു.അവരുടെ ജീവിതം ആ വലിയ വീട്ടിൽ മാറുകയായിരുന്നു.തെറ്റായ സ്ഥലത്തു തെറ്റായ സമയത്തു ആണ് അവർ എത്തിയിരിക്കുന്നത്.അത് കാരണം അവർ ഒരു മരണത്തിനു ഉത്തരം പറയേണ്ടി വരുന്ന അവസ്ഥയാണ്.


  ഒരു മരണത്തിലെ ദുരൂഹത ആണ് 'അരിശദ് വർഗ' അവതരിപ്പിക്കുന്നത്.സങ്കീർണമായ പല വഴികളിലൂടെയും ആണ് കഥ തുടക്കത്തിൽ മുന്നോട്ട് പോകുന്നത്.എന്നാൽ പിന്നീട് കൊലയാളിയെ കുറിച്ചുള്ള ഒരു ഏകദേശ രൂപം ഉണ്ടാകും.എന്നാലും പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു tail- end വരുന്നുണ്ട്.പ്രധാന കഥയുമായി ബന്ധമില്ല എന്നു തോന്നുമെങ്കിലും അതിൽ നിന്നും മറ്റൊരു ദുരൂഹതയിൽ ആണ് സിനിമ അവസാനിക്കുന്നത്.


  തരക്കേടില്ലാത്ത ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് 'അരിശദ് വർഗ'.ചിത്രം Amazon Prime ൽ ലഭ്യമാണ്.


@mhviews rating: 3/4.


    

1995. Drop ( English, 2025)