Saturday, 13 August 2016

689.NEIGHBORS 2:SORORITY RISING(ENGLISH,2016)

689.NEIGHBORS 2:SORORITY RISING(ENGLISH,2016),|Comedy|,Dir:-Nicholas Stoller,*ing:-Seth Rogen, Rose Byrne, Zac Efron.


    സേത്ത്  റോജന്‍  ടീമിന്‍റെ Bad Neighbors 2:Sorrority Rising  ആദ്യ  ഭാഗത്തിന്റെ  അതെ  രീതിയില്‍  തന്നെ  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ ഭാഗത്തില്‍ അയല്‍ക്കാരും ആയി  പ്രശ്നങ്ങള്‍  ഉണ്ടാകുന്ന മാക്-കെല്ലി എന്നിവര്‍ ഇത്തവണ തങ്ങളുടെ വീട് വില്‍ക്കാന്‍  ഉള്ള പ്ലാനില്‍  ആണ്.അവരുടെ മകള്‍  വളര്‍ന്നിരിക്കുന്നു.സമാധാനമായി  പോകുന്ന  അവര്‍  പുതിയ  വീട്  വേറെ  കണ്ടു  വച്ചിട്ടുണ്ട്.ആ  സമയം  ആണ് ആദ്യ  ഭാഗത്തിലെ ടെഡി  തന്റെ  പഴയ  കൂട്ടുകാരുമായി  ഉള്ള  പിണക്കത്തില്‍  സ്ഥലം  വിടുന്നതും  പഴയ  സ്ഥലത്ത്  എത്തുന്നതും


  ഇതേ  സമയം മറ്റൊരു സ്ഥലത്ത്  ശേല്‍ബ്ബി  എന്ന  ടീനേജില്‍  നിന്നും  പുറത്തു  കടന്നു  സ്വതന്ത്രയാകാന്‍  ശ്രമിക്കുന്നു.അവള്‍  മനസ്സിലാക്കുന്നു  ഒരു  സത്യം.എല്ലാ രാത്രി  പാര്‍ട്ടികളും  ആണുങ്ങളുടെ  മേധാവിത്തം  ഉള്ളതാണ്.അതില്‍  നിന്നും  ഒരു  മാറ്റം  വരണം  എന്ന്  അവള്‍ക്ക്  തോന്നുന്നു.അവള്‍  അതിനായി  പദ്ധതികള്‍  ഒരുക്കുന്നു.അവള്‍  ഈ  സമയം  ആണ്  ടെഡിയെ  കാണുന്നത്  അവള്‍ക്കും  കൂട്ടര്‍ക്കും  ഉള്ള  സഹായം  ചെയ്തു  കൊടുക്കാം  എന്നവന്‍  സമ്മതിക്കുന്നു,എന്നാല്‍  ടെഡിയുടെ  മനസ്സില്‍  കുറെ  പ്ലാനുകള്‍  ഉണ്ടായിരുന്നു..ശെല്‍ബിക്കും..!!

   എന്നാല്‍  ഇവരുടെ  രണ്ടു  പേരുടെയും  പദ്ധതികള്‍ മാക്-കെല്ലി  ദമ്പതികള്‍ക്ക്  പ്രശ്നം  ഉണ്ടാക്കുന്നു.അവര്‍  വീണ്ടും  ആദ്യ  ഭാഗത്തിലെ  പോലെ  പ്രശ്നങ്ങളില്‍  ചെന്ന്  ചാടുന്നു.ഈ  ചിത്രത്തില്‍  സ്ത്രീകളുടെ  അവകാശങ്ങള്‍,സ്വ വര്‍ഗക്കാരുടെ  അവകാശങ്ങള്‍   തുടങ്ങിയ  വിഷയങ്ങളെ  പ്രതിപാദിക്കുന്നതിനോടൊപ്പം പെണ്‍ക്കുട്ടികളെ  വളര്‍ത്തുന്ന  അമേരിക്കന്‍  മാതാപിതാക്കളുടെ  കൌതുകത്തെ  കുറിച്ചും  പരാമര്‍ശങ്ങള്‍  ഉണ്ട്.സേത്ത് റോജന്‍  സിനിമകളുടെ  സ്ഥിരം  ഫോര്‍മാറ്റ്  ആണെങ്കിലും  ആ  ചിത്രങ്ങള്‍  ഇഷ്ടം  ആകുന്നവര്‍ക്ക്  ഈ  ചിത്രവും  രസിപ്പിക്കും.

  More movie suggestions @www.movieholicviews.blogspot.ca

  

688.CLOWN(ENGLISH,2014)

688.CLOWN(ENGLISH,2014),|Horror|Fantasy|,Dir:-Jon Watts,*ing:-Andy Powers, Laura Allen, Peter Stormare


  സര്‍ക്കസില്‍  ഉള്ള  കോമാളിക്ക് ആളുകളെ  ചിരിപ്പിക്കുക  എന്നതാണ്  ജോലി.സ്വയം  സംഭവിക്കുന്ന  മണ്ടത്തരങ്ങള്‍ സര്‍ക്കസ്  കാണികളെ അമാനുഷികം  എന്ന്  പറയാവുന്ന പ്രവര്‍ത്തികളിലൂടെ  അമ്പരപ്പിക്കുന്ന  പ്രകടനം  നടത്തുന്നവരുടെ  ഇടയില്‍ കോമാളികളെ  എന്നും  വേറിട്ട്‌  നില്‍ക്കുന്നു.ഈ  കോമാളിക്ക് ഭീതി  ഉണര്‍ത്തുന്ന ഒരു  മിത്തിന്റെ  അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന കനേഡിയന്‍-അമേരിക്കന്‍  ചിത്രം  ആണ്  Clown.ഇറ്റലിയില്‍  ഈ  ചിത്രത്തിന്റെ  പോസ്റ്ററുകള്‍  നിരോധിച്ചിരുന്നു.സ്ഥിരം  ഹൊറര്‍  ഫോര്‍മുലയില്‍ ഒരുക്കിയ ,എന്നാല്‍ ഹൊറര്‍  സിനിമ  ആസ്വാധകര്‍ക്ക്  ഇഷ്ടം  ആകുന്ന  സൂപ്പര്‍   നാച്വറല്‍ ത്രില്ലര്‍  ആണ്  Clown.


  സാധാരണക്കാരന്‍  ആയിരുന്നു കെന്റ്.മകനും  ഭാര്യയും  ആയി  സമാധാനപരമായ  ഒരു  കുടുംബ  ജീവിതം  ആയിരുന്നു  അയാള്‍ക്ക്‌  ഉണ്ടായിരുന്നത്.എന്നാല്‍ അന്ന് മകന്‍ ജാക്കിന്റെ  പിറന്നാള്‍  ആഘോഷത്തിനായി  നിയോഗിച്ചിരുന്ന  കോമാളി  വരില്ല  എന്ന്  പറയുന്നതോടെ  ആണ്  ചിത്രത്തിലെ  മുഖ്യ  സംഭവങ്ങള്‍  ആരംഭിക്കുന്നത്.പകരത്തിനു  ആളെ  കിട്ടാതെ  ആയപ്പോള്‍ വീട് വില്‍പ്പനക്കാരന്‍ ആയി  ജോലി  ചെയ്യുന്ന  കെന്റ്  അന്ന്  വില്‍ക്കാന്‍  വേണ്ടി  ഉദ്ദേശിക്കുന്ന  വീട്ടില്‍  നിന്നും  ആണ്  ആ  വേഷം  കിട്ടുന്നത്.ഒരു  കോമാളിയുടെ  വേഷം  ആയിരുന്നു  അത്.അയാള്‍  അന്നത്തെ  പാര്‍ട്ടിയില്‍  കോമാളിയുടെ  വേഷം  കെട്ടുന്നു.

   എന്നാല്‍  പിറ്റേ  ദിവസം  ആ  വേഷം അഴിച്ചു  മാറ്റാന്‍  സാധിക്കില്ല  എന്ന്  അയാള്‍  മനസ്സിലാക്കുന്നു.കെന്റ്  അതിനായുള്ള  ശ്രമങ്ങള്‍  തുടങ്ങുന്നു.എന്നാല്‍ അയാളെ  കാത്തിരുന്നത്  വലിയ  ഒരു  അപകടം  ആയിരുന്നു.തനിക്കും  തന്റെ  ചുറ്റും  ഉള്ളവര്‍ക്കും  ഉണ്ടാകുന്ന വലിയൊരു  അപകടം.അതിനെ  പിന്താങ്ങാന്‍  ഒരു  മിത്തും.കെന്ടിന്റെയും  കുടുംബത്തിന്റെയും  ഒപ്പം  ചുറ്റും  ഉള്ളവരുടെയും  ജീവിതം  ആണ്  പിന്നീട്  ചിത്രത്തില്‍  അവതരിപ്പിക്കുന്നത്‌.എന്തായിരുന്നു  കെന്റിന്റെ  പുതിയ  ജീവിതത്തിലെ  അപകടം?അയാള്‍ ആ  സാഹചര്യത്തെ  എങ്ങനെ  നേരിടുന്നു??കൂടുതല്‍ അറിയാന്‍  ചിത്രം  കാണുക.സമാനമായ  പലതരം  ചിത്രങ്ങള്‍  വന്നിട്ടുണ്ടെങ്കിലും  Clown  എന്ന  ചിത്രം  അവയില്‍  മികച്ചത്  എന്ന്  പറയാവുന്ന  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഉള്‍പ്പെടുത്താം.

More movie  suggestions @www.movieholicviews.blogspot.ca

  

Thursday, 11 August 2016

687.THE NICE GUYS(ENGLISH,2016)

687.THE NICE GUYS(ENGLISH,2016),|Action|Comedy|Thriller|,Dir:- Shane Black,*ing:-Russell Crowe, Ryan Gosling, Angourie Rice.


   ഈ  വര്ഷം  കണ്ട  ചിത്രങ്ങളില്‍  സിനിമ  കഴിഞ്ഞൂ  എന്ന്  മനസ്സിലായപ്പോള്‍  വിഷമം   തോന്നിയത്  The Nice  Guys കണ്ടപ്പോള്‍  ആണ്.ശരിക്കും  Fun-Entertainment  എന്നൊക്കെ  പറയുമ്പോള്‍  ഈ  ചിത്രം  പോലെ  ആകണം  എന്ന്  തോന്നി  പോയി.ഇപ്പോള്‍  എല്ലാ  വര്‍ഷവും  ഇത്  പോലത്തെ  ചിത്രങ്ങള്‍ ജിം-സേത്ത്-ആഡം  അല്ലാതെ  വേറെയും  വരുന്നുണ്ട്  എന്നതും,ഒരേ  രീതിയില്‍  അല്ലാതെ  വലിയ  ഒരു  താരനിരയും  ആയി  വരുന്നതെന്ന്  കാണാം.Spy,The Man from U.N.C.L.E,Kingsman:The Secret Service ഒക്കെ സിനിമ  കഴിഞ്ഞല്ലോ  എന്ന്  ഓര്‍ത്തു  വിഷമം  തോന്നിയിരുന്നു.ആ  കൂട്ടത്തില്‍  ആണ്  The Nice Guys ഉം.


   മുന്‍ പറഞ്ഞ  സിനിമകളെ  പോലെ  ചാരന്മാരുടെ  കഥ  അല്ലെങ്കിലും  ഇവരും  അന്വേഷണത്തില്‍  ആണ്.പ്രൈവറ്റ്  കുറ്റാന്വേഷണ വിദഗ്ധര്‍  ആയ ജാക്സന്‍ ഹീലി,ഹോളണ്ട് മാര്‍ച്ച്‌  എന്നിവര്‍  ആണവര്‍.വലിയ  മേന്മ ഒന്നും  അവകാശപ്പെടാന്‍  ഇല്ലാത്ത  ജീവിതങ്ങള്‍.ഹോളണ്ട്  മാര്‍ച്ച്  മകളുടെ  ഒപ്പം  ജീവിക്കുന്നു.ജാക്സണ്‍  ഒറ്റയ്ക്കും.1977  ല്‍  നടക്കുന്ന  സംഭവങ്ങളെ  ആസ്പദം  ആക്കിയാണ്  ഈ രസാല്‍  ക്രോ-റയാന്‍  ഗോസ്ലിംഗ്  പടം  ഒരുങ്ങിയിരിക്കുന്നത്.റസല്‍  ക്രോയുടെ  അടുത്തിറങ്ങിയ  ചിത്രങ്ങള്‍  പലതും പാളി  പോയെങ്കിലും  അതിന്റെ  എല്ലാം  കുറവ്  നികത്താന്‍  ഈ  ചിത്രത്തിന്  കഴിഞ്ഞൂ.റയാന്‍  ഗോസ്ലിങ്ങിന്റെ  കഥാപാത്രം  ശരിക്കും ചിരിപ്പിച്ചു.അമേരിക്കയിലെ  ഡിസ്ക്കോ-പോര്‍ണ്‍  സ്വാധീനം  ഈ  ചിത്രത്തില്‍  ഉടന്നീളം  കാണാം.ഒപ്പം അന്നത്തെ  രാഷ്ട്രീയ  സാഹചര്യങ്ങളും.എന്നാല്‍  ഇവയെല്ലാം  സരസമായി  അവതരിപ്പിച്ചിരിക്കുന്നു.


  ഒരു  പോര്‍ണ്‍  ചിത്ര  നടി ആയ മിസ്റ്റി അപകടത്തില്‍   മരിക്കുന്നതും  അവര്‍  പിന്നീട്  ജീവനോടെ  ഉണ്ടെന്നും ഉള്ള  അവരുടെ  ബന്ധുവിന്റെ അവകാശ  വാദവും  ആണ് ചിത്രത്തിന്റെ  തുടക്കം.ജാക്സന്‍-ഹോളണ്ട്  എന്നിവര്‍  വെവ്വേറെ  വഴിയിലൂടെ  ആയിരുന്നെങ്കില്‍  പോലും ഈ  മരണത്തോട്   നേരിട്ട്  ബന്ധം  ഉണ്ടാകില്ല  എന്ന്  കരുതിയിരുന്ന  സംഭവങ്ങള്‍ ഇവരെ  ഒന്നിപ്പിക്കുന്നു.അതിനു  ശേഷം  സാധാരണ  കഴിവുകള്‍  ഉള്ള രണ്ടു  സ്വതന്ത്ര  അന്വേഷണ  ഉദ്യോഗസ്ഥരുടെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.ജനകീയം  ആയ  ഫോര്‍മാറ്റില്‍  അണിയിച്ചൊരുക്കിയ  ചിത്രം  ആണ്  The Nice  Guys.രസകരമായ  ഒരു  ചിത്രം  കാണണം  എന്ന്  തോന്നിയാല്‍  തീര്‍ച്ചയായും  ഈ  ചിത്രത്തിന്  വേണ്ടി  കുറച്ചു  സമയം  ചിലവഴിക്കാം.


  More movie suggestions @www.movieholicviews.blogspot.com

Wednesday, 10 August 2016

686.INSANE(KOREAN,2016)

686.INSANE(KOREAN,2016),|Thriller|Mystery|,Dir:-Lee Chul-Ham*ing:-Gang Ye-Won,Lee Sang-Yoon


   ഒരു  സിനിമ  കാണുമ്പോള്‍   ഏറ്റവും  സന്തോഷം  തോന്നുന്നത്  എപ്പോഴാണ്  എന്ന്  ചോദിച്ചാല്‍ അധികം  ചിന്തിക്കാതെ  പറയാവുന്ന ഉത്തരം  ആണ് ഒരു  മിസ്റ്ററി  സിനിമയില്‍ പ്രേക്ഷകന്  നേരിട്ട്  കാണിച്ചു  കൊടുക്കുന്ന  രംഗങ്ങളില്‍  നിന്നും പാടെ  വ്യത്യസ്തമായി  മറ്റൊരു  സസ്പന്‍സ്  കൂടി  കരുതി വച്ചിട്ടുണ്ടാവുക  എന്നത്.ആ  ഒരു  കണക്കെടുപ്പില്‍ കൊറിയന്‍  സിനിമകള്‍  പലപ്പോഴും ഒരു  ഡിറ്റക്ട്ടീവ് /അപസര്‍പ്പക   നോവല്‍  വായിക്കുന്ന  പോലെ  ഉള്ള  അനുഭവം  ആയി  മാറാറുണ്ട്.കൊറിയന്‍  സിനിമകളില്‍ ഈ  രീതി  ഒരിക്കലും  അവസാനിക്കില്ല  എന്ന്  തോന്നുന്നു.എന്ത്  മാത്രം  സിനിമകള്‍  ആണ് ഈ  രീതിയില്‍   വരുന്നത് ?തീര്‍ച്ചയായും  ഈ  ഭാഷയില്‍  ഉള്ള  ചിത്രങ്ങളോട്  തോന്നുന്ന  പ്രത്യേക  ഇഷ്ടത്തിന്  ഇതും  കാരണം  ആകാം  പലര്‍ക്കും.

   Insane എന്ന  ചിത്രവും  മേല്‍പ്പറഞ്ഞ  കൊറിയന്‍  സിനിമകളുടെ പരമ്പരയില്‍  ഉള്‍പ്പെടുന്നതാണ്.ചിത്രത്തിന്റെ  ആരംഭം    പലപ്പോഴും  ക്ലീഷേ  എന്ന്  പറയാവുന്ന രീതിയില്‍  ആണ്.നാം-സൂ  എന്ന  പ്രശസ്ത  ടെലിവിഷന്‍  അവതാരകന്‍ അന്വേഷണാത്മകം  ആയ  പരിപാടിയിലൂടെ  പ്രശസ്തന്‍  ആയി  തീര്‍ന്നൂ.എന്നാല്‍  അയാള്‍ക്കെതിരെ  വന്ന  ആരോപണങ്ങള്‍  അയാളുടെ  കരിയര്‍ നശിപ്പിക്കുന്നു.ഒരു  വര്‍ഷത്തിനു  ശേഷം  വീണ്ടും  സ്വന്തം  തട്ടകത്തിലേക്ക്  മടങ്ങാന്‍  അയാള്‍ക്ക്‌  ഒരു  അവസരം  ലഭിക്കുന്നു.എന്നാല്‍ അഗ്നിബാധയാല്‍ നശിച്ചു  പോയ  ഒരു  പഴയ  മാനസികാരോഗ്യ ആശുപത്രിയില്‍  നിന്നും  രാത്രിയില്‍  കേള്‍ക്കുന്ന ശബ്ദങ്ങളെ  കുറിച്ചുള്ള  പരിപാടി  ആയിരുന്നു  അത്.

   പ്രേതങ്ങളെ അന്വേഷിച്ചു  പോയ  നാം സൂ  എന്നാല്‍  മറ്റു  ചിലത്  കണ്ടെത്തുന്നു.അയാളുടെ  സംശയങ്ങള്‍ അയാളെ  കൊണ്ടെത്തിക്കുന്നത് ആ  കെട്ടിടം  അഗ്നിക്ക്  ഇരയായ  നടന്ന  ദിവസം  നടന്ന  മറ്റു  കാര്യങ്ങളിലേക്ക്  ഉള്ള വെളിച്ചമായി  ആണ് അയാളുടെ  മുന്നില്‍  ഉള്ളത്  അന്ന്  അഗ്നിബാധയില്‍  നിന്ന്  രക്ഷപ്പെടുകയും  പിന്നീടു  രണ്ടാം  അച്ഛനെ  കൊല്ലപ്പെടുത്തി  എന്ന്  നിയമത്തിന്റെ മുന്നില്‍  ആരോപണ  വിധേയ  ആയ  സ്ത്രീയും.നാം സൂ  അന്വേഷിക്കുന്നത്  എന്താണ്?അയാള്‍ക്ക്‌  അതിനു  ഉത്തരം  ലഭിക്കുമോ?കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.കൊറിയന്‍  സിനിമ സ്നേഹികള്‍ക്ക് ഇഷ്ടപ്പെടുന്ന  രീതിയില്‍  ആണ്  ചിത്രം അവതരിപ്പിച്ചിരിക്കുന്നത്  എന്ന  അഭിപ്രായം  ഉണ്ട്.തീര്‍ച്ചയായും  കാണാന്‍  ശ്രമിക്കുക.പ്രത്യേകിച്ചും  ട്വിസ്റ്റുകള്‍...!!!


More movie suggestions @www.movieholicviews.blogspot.ca 

Tuesday, 9 August 2016

685.CHASING(KOREAN,2016)

685.CHASING(KOREAN,2016),|Thriller|Action|,Dir:-In-chun Oh,*ing:-Sang-Hyuk Han, Jeong-tae Kim, Seung-woo Kim.


     ഒരു  ദിവസം  നടക്കുന്ന  സംഭവങ്ങളെ  ആസ്പദം  ആക്കി  ധാരാളം  ചിത്രങ്ങള്‍  വന്നിട്ടുണ്ട്.അതിന്റെ  കൂടെ  ഒന്ന് കൂടി.2016  ല്‍  റിലീസ്  ചെയ്ത  ചിത്രം  ആയ  Chasing അത്തരത്തില്‍  ഒന്നാണ്.ചിത്രത്തിന്റെ  പേര്  പോലെ  തന്നെആണ്  കഥയും.ജീവിതത്തില്‍  വ്യക്തിപരമായും  തൊഴില്‍പരമായും  പ്രാധാന്യം  ഉള്ള  വസ്തുക്കള്‍  രണ്ടു  മനുഷ്യര്‍ക്ക്‌  ഒരേ  ദിവസം  നഷ്ടപ്പെടുന്നു.അതിനു  കാരണങ്ങള്‍  രണ്ടായിരുന്നു.ഒരാള്‍,തന്റെ  പ്രായത്തോട്  ബഹുമാനം  കാണിക്കാതെ  സംസരിച്ചവരോട് ഉണ്ടായ  കലഹവും മറ്റൊരാള്‍ക്ക് അയാളുടെ  തൊഴിലിനെ  പരിഹസിച്ചപ്പോള്‍  ഉണ്ടായ  ദേഷ്യവും.

   സ്യൂമ്ഗ്  ജൂ സമ്പന്നന്‍  ആണ്.കൊറിയയിലെ  തന്നെ  വലിയ  ബിസിനസ്സുകാരില്‍  ഒരാള്‍.ജംഗ്  ടെക്ക് ഒരു  പോലീസ്  ഉദ്യോഗസ്ഥനും.ഇവര്‍  രണ്ടു  പേരും  വര്‍ഷങ്ങളായി  പരിചയം  ഉള്ളവര്‍  ആയിരുന്നു.എങ്കിലും  ഇവരുടെ  ഇടയില്‍  അദൃശ്യമായ  ഒരു  ശത്രുത  നില  നിന്നിരുന്നു,എന്നാല്‍  അന്ന്  പകല്‍  അവരുടെ  ജീവിതത്തില്‍  നടന്ന  സംഭവങ്ങളെ  കോര്‍ത്തിണക്കി ചില സാഹചര്യങ്ങള്‍  ഇരുവരും  നേരിടേണ്ടി  വരുന്നു.സ്യൂംഗ്  ജൂവിനു  തന്റെ  ഫോണ്‍  നഷ്ടമാകുന്നു.പുതിയ  ഒരു  ഫോണ്‍ വാങ്ങുന്നത്  അയാളെ  സംബന്ധിച്ച്  ഒന്നും  അല്ലായിരുന്നു  എങ്കിലും ആ  ഫോണ്‍  അയാള്‍ക്ക്‌  വിലപ്പെട്ടത്‌  ആയിരുന്നു.ജംഗ് ടെക്കിനു  നഷ്ടം  ആകുന്നതു  അയാളുടെ സര്‍വീസ്  റിവോള്‍വര്‍  ആയിരുന്നു.രണ്ടും  ചെന്ന്  അകപ്പെട്ടത് പ്രായത്തിന്‍റെ  പക്വത  കൈവന്നിട്ടില്ലാത്ത     നാല്  സ്ക്കൂള്‍  വിദ്യാര്‍ഥികളുടെ  കയ്യിലും.

    നഷ്ടമായത്  തിരിച്ചു  നേടാന്‍  ഉള്ള  അവരുടെ  ആ  രാത്രിയിലെ  ഓട്ടം  ആണ്  Chasing എന്ന  ചിത്രം  അവതരിപ്പിക്കുന്നത്‌.തന്റെ  ഫോണ്‍  നാല്  വിദ്യാര്‍ഥികള്‍  കൊണ്ട്  പോയി  എന്ന്  പുറം  ലോകം  അറിഞ്ഞാല്‍  ഉള്ള  നാണക്കേട്‌  ആയിരുന്നു  സ്യൂംഗ്  ജൂവിനു  തന്റെ  വ്യക്തിപരമായ  പ്രാധാന്യത്തിനു  അപ്പുറം  ഉണ്ടായിരുന്നത്.സ്വന്തം തോക്ക്  സൂക്ഷിക്കാന്‍  കഴിവില്ലാത്ത  പോലീസുകാരന്‍  എന്ന  നാണക്കേട്‌ ജംഗ്  ടെക്കിനും.കൊറിയന്‍  സിനിമകളിലെ ജനപ്രിയ  സിനിമകളുടെ  രീതിയില്‍  ആണ്  ഈ പ്രമേയം  അവിഷ്ക്കരിച്ചിരിക്കുന്നത്.മഴയും,ഇരുണ്ട  പശ്ചാത്തലവും  ഒന്നും  പ്രതീക്ഷിക്കണ്ട  എന്ന് ചുരുക്കം.എന്നിരുന്നാലും  രസികരായ  കഥാപാത്രങ്ങളും  ആയി  വേഗത്തില്‍  ചലിക്കുന്ന ഒരു  കൊറിയന്‍  ത്രില്ലര്‍  ആണ്  ഈ ചിത്രം.കൊറിയന്‍  സിനിമ  സ്നേഹികള്‍ക്ക്  പരീക്ഷിക്കാവുന്ന  ഒന്ന്.


More movie suggestions @www.movieholicviews.blogspot.ca

Monday, 8 August 2016

684.INTRUDERS(KOREAN,2013)

684.INTRUDERS(KOREAN,2013),|Thriller|Mystery|,Dir:-Young-seok Noh,*ing:-Suk-ho Jun, Tae-kyung Oh.


  കൊറിയന്‍  സിനിമകളോട് ഒരു പ്രത്യേക കൌതുകം തോന്നുന്നത്     പ്രേക്ഷകര്‍  സിനിമകളില്‍ ഉയരുന്ന ചില  ചോദ്യങ്ങള്‍ക്ക്  പോലും അതിന്റെ  അവസാന  രംഗം  കഴിയുമ്പോഴും  ആലോചിക്കണം എന്ന pattern ആണെന്ന്  തോന്നുന്നു.ഈ  രീതിയില്‍  ഉള്ള  അവതരണം സിനിമയുടെ  ആസ്വാദനത്തെ എങ്ങനെ  സ്വാധീനിക്കും  എന്ന ചോദ്യങ്ങള്‍ക്ക്  മുകളിലും ഈ  ചിത്രങ്ങള്‍  അവയുടെ  ഇത്തരം ഒരു Identity നില നിര്‍ത്തുന്നത് ഇത്തരം രീതികളോട്  കാണിക്കുന്ന ചായ്‌വ്  കാരണവും ആകാം.കൊറിയന്‍ സിനിമകളിലെ  ഏറ്റവും  മികച്ചതെന്ന് പലരും കരുതുന്ന Memories of Murder ഒക്കെ  ഇത്തരം  അവതരണ  രീതി  കൊണ്ട്  പ്രസിദ്ധം  ആണ്.

  Intruders എന്ന  ചിത്രം  പേര്  പോലെ  തന്നെ  ഒരാളുടെ  ജീവിതത്തില്‍  അപ്രതീക്ഷിതം  ആയി  വന്ന  അതിഥികളെ കുറിച്ചുള്ള  കഥയാണ് ഈ  ചിത്രം.അപ്രതീക്ഷിതം  ആയി  അയാളുടെ  ജീവിതത്തില്‍ ഇടപ്പെടുന്ന  കഥാപാത്രങ്ങള്‍ പ്രേക്ഷകനില്‍  ഇത്തരം  Genre  ല്‍  വന്നിരുന്ന/വന്നു  കൊണ്ടിരിക്കുന്ന   അസംഖ്യം ഹോളിവുഡ്  സിനിമകളെ ഓര്‍മിപ്പിക്കും.എഴുത്തുകാരന്‍  ആയ  സാംഗ്  ജിന്‍  Writer's  block  എന്ന  അവസ്ഥയെ  നേരിട്ടപ്പോള്‍  ആയിരുന്നു യാതൊരു  വിധ  ശല്യവും  ഉണ്ടാകില്ല  എന്ന്  കരുതി  ആണ്  സാംഗ്  ചിന്‍  അവിടെ   എത്തുന്നത്‌.ബസ്  യാത്രയ്ക്കിടയില്‍ അയാള്‍  പരിചയപ്പെടുന്ന  ഗ്രാമത്തിലെ യുവാവായ  ഹാക്ക്  സൂവിനെ  ആണ്.അയാള്‍  ഗ്രാമീണന്റെ  നിഷ്ക്കളങ്കതയോടെ  പെരുമാറി  എങ്കിലും സാംഗ്  ജിന്നിന്  അയാളോട്  താല്‍പ്പര്യം  തോന്നുന്നില്ല.മാത്രമല്ല,അയാള്‍ക്ക്‌  വേണ്ടിയിരുന്നത്  ഏകാന്തതയും  ആയിരുന്നു..

     രണ്ടു  പക്ഷത്തുള്ള  കൊറിയകള്‍  തമ്മില്‍  ഉള്ള  സംഘര്‍ഷം  കൂടുതല്‍  ആയിക്കൊണ്ടിരിക്കുന്ന  സമയം  ആയിരുന്നു  അത്.തണുപ്പുള്ള  ആ  ദിവസം  മഞ്ഞിന്റെ  ഇടയിലൂടെ  സാംഗ്  ജിന്‍  അയാളുടെ  സുഹൃത്തിന്റെ  മാതാപിതാക്കളുടെ ആ  ബംഗ്ലാവില്‍  എത്തി  ചേര്‍ന്നൂ.എന്നാല്‍   അയാള്‍  കരുതിയത്‌  പോലെ  അല്ലായിരുന്നു  കാര്യങ്ങള്‍.തണുത്ത  കാറ്റിലും  മഞ്ഞു  മൂടി  കിടക്കുന്ന  മണ്ണിലും  എന്തോ  നിഗൂഡത  അയാള്‍ക്ക്  അനുഭവിക്കുന്നുണ്ടായിരുന്നു.അപ്രതീക്ഷിതം  ആയി  അയാള്‍ക്ക്‌  കുറച്ചു  അതിഥികള്‍  ഉണ്ടാകുന്നു.സിനിമയുടെ  മൊത്തം  കഥ  വേറെ  ഒരു  വഴിയിലേക്ക്  മാറുന്നു.കണ്ടു  പരിചയം  ഉള്ള  സിനിമകളുടെ  വഴിയെ  ആണ്  ഈ  ചിത്രം  സഞ്ചരിക്കുന്നു  എന്ന്  തോന്നുമെങ്കിലും  ക്ലൈമാക്സിലേക്ക്  അടുക്കുമ്പോള്‍  പ്രതീക്ഷകള്‍ മാറ്റി  മറിച്ച്  നല്ലൊരു  മിസ്റ്ററി/ത്രില്ലര്‍  ആയി  ഈ  ചിത്രം  മാറുന്നു/കൊറിയന്‍  സിനിമ  പ്രേമികള്‍ക്ക്  ഇഷ്ടമാകുന്ന  ചിത്രം  ആണ്  Intruders.


More movie suggestions @www.movieholicviews.blogspot.com

Thursday, 4 August 2016

683.FLASKEPOST FRA P(DANISH,2016)

683.FLASKEPOST FRA P(DANISH,2016),|Thriller|,Dir:-Hans Petter Moland,*ing:-Nikolaj Lie Kaas, Fares Fares, Pål Sverre Hagen .


    Department Q വിലെ കാര്‍ള്‍ മോര്ക്കും അസ്സാദും  തങ്ങളുടെ  മൂന്നാമത്തെ  കേസ്  അന്വേഷണവും  ആയി  വരുന്ന  ചിത്രം  ആണ് Flaskepost Fra P.ഡാനിഷ്  കുറ്റാന്വേഷണ  പരമ്പരയിലെ  മൂന്നാമത്തെ  ചിത്രം  സംവിധാനം  ചെയ്തിരിക്കുന്നത്  ആദ്യ  രണ്ടു  ഭാഗങ്ങളും  അവതരിപ്പിച്ച Mikkel Nørgaard നു  പകരം Hans Petter Moland ആണ്.ആദ്യ  രണ്ടു  ഭാഗങ്ങളുടെയുടെ  അതെ  പോലത്തെ  മൂഡ്‌  നിലനിര്‍ത്തി  ആണ്  ഈ  ഭാഗവും  അവതരിപ്പിച്ചിരിക്കുന്നത്.എന്നാല്‍ നായക  കഥാപാത്രം  ആയ  കാര്‍ളിന്റെ വൈകാരികമായ  വശത്തിന്  ഈ  ചിത്രത്തില്‍  മുന്‍പ് രണ്ടു  ഭാഗങ്ങളിലും  ഉണ്ടായ  അത്ര  പ്രാധാന്യം  നല്‍കിയിട്ടില്ല.അത്  കൊണ്ട്  തന്നെ  ആദ്യ  ഭാഗങ്ങളില്‍  നിന്നും  വ്യത്യസ്തം  ആയി  അന്വേഷണത്തിന്  ആണ്  ഈ  ചിത്രം  പ്രാധാന്യം  നല്‍കിയിരിക്കുന്നതും ഒപ്പം  സമകാലികമായ  ചില  വിവാദ  വിഷയങ്ങളും ,

   വെള്ളത്തിലൂടെ  ഒഴുകി  എത്തുന്ന  ഒരു  കുപ്പിയില്‍  കണ്ട  സന്ദേശം  ആണ്  ഈ ചിത്രത്തിലെ  സംഭവങ്ങളുടെ  തുടക്കം  കുറിക്കുന്നത്.കടലില്‍  ഒറ്റപ്പെട്ടു  പോകുന്ന  ആളുകള്‍  ഉപയോഗിച്ചിരുന്ന  അതെ രീതിയില്‍ ആണ്  ഈ  സന്ദേശം  എന്ന് പോലീസ് സംശയിക്കുന്നു.അവ്യക്തമായ  സന്ദേശം  ആണ്  അതില്‍  ഉണ്ടായിരുന്നത്.പ്രത്യേകിച്ച്  ഒരു  കേസ്  എന്ന്  പോലും  പറയാന്‍  കഴിയാത്ത  സംഭവം. എന്നാല്‍  അതിന്റെ  നിഗൂഡ  സ്വഭാവവും  അതില്‍ കാണപ്പെട്ട  രക്തത്തിന്‍റെ അംശവും അത്യാവശ്യം  പ്രാമൂഖ്യം  നേടി  കൊടുത്തൂ. അതിനെ  കുറിച്ച്  കൂടുതല്‍ അന്വേഷിക്കാന്‍ Department  Q  നെ  നിയോഗിക്കുന്നു.പിന്നീട്  നടക്കുന്ന  അന്വേഷണവും  അതിനെ  അനുബന്ധിച്ച  കാര്യങ്ങളും  ആണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.എന്തായിരുന്നു ആ  കത്തിന്റെ  ഉദ്ദേശം?ആരാണ്  അത്  അയച്ചത്?കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.

  നേരത്തെ  സൂചിപ്പിച്ചത്  പോലെ കാര്‍ലിന്റെ  വൈകാരികമായ  വശം  മാറ്റി  വയ്ക്കപ്പെട്ട  ഈ  ചിത്രത്തില്‍ ആസാദിന്റെ  കഥാപാത്രത്തിന്  സമകാലിക  സംഭവങ്ങളുടെ  പശ്ചാത്തലത്തില്‍  ഒരു  പ്രത്യേക  മത  വിഭാഗം  നേരിടുന്ന വിശ്വാസങ്ങളെ  സംബന്ധിച്ചുള്ള ഒരു  വശം  പലപ്പോഴും ആയി  പരാമര്‍ശിക്കുന്നുണ്ട്.അതിനൊപ്പം  നന്മയുടെ  പ്രതീകം  ആയി  ദൈവത്തെ  കാണുന്നതും  അതിന്റെ എതിര്‍വശം  ആയി ചെകുത്താന്‍  വരുന്നതും,ദൈവം  എന്ന  ശക്തിയ്ക്ക്  ബദല്‍  ആയി  അതിന്റെ  തിന്മ  വശം  എങ്ങനെ ഒക്കെ  നിര്‍വചിക്കപ്പെടുന്നു  എന്നും.ഡാനിഷ്  സിനിമയിലെ  തന്നെ  ശ്രദ്ധേയം  ആയ  സിനിമ പരമ്പരയായി  മാറുകയാണ് അത്  കൊണ്ട്  തന്നെ  ഡാനിഷ്  സിനിമ  ചരിത്രത്തിലെ  പ്രമൂഖ  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ആണ്  ഇപ്പോള്‍  ഈ  പരമ്പരയുടെ  സ്ഥാനവും.

  പരമ്പരയിലെ  ആദ്യ  രണ്ടു  ചിത്രങ്ങളും  ആയി  ഒരു  താരതമ്യത്തിന്  മുതിരുന്നില്ല.അത്  കൊണ്ട്  തന്നെ പരിചിതരായ  രണ്ടു  കഥാപാത്രങ്ങള്‍  വീണ്ടും  സ്ക്രീനില്‍  അവതരിപ്പിക്കപ്പെടുമ്പോള്‍  പുതിയ  ഒരു  ചിത്രം  തന്നെ  ആയി  കാണാം,ഈ  ചിത്രവും  കുറ്റാന്വേഷണ  ചിത്രങ്ങളുടെ  ആരാധകരെ  നിരാശപ്പെടുത്തില്ല.


More movie  suggestions @www.movieholicviews.blogspot.ca

1995. Drop ( English, 2025)