Thursday, 4 August 2016

682.THE USUAL SUSPECTS(ENGLISH,1995)

682.THE USUAL SUSPECTS(ENGLISH,1995),|Mystery|Crime|,Dir:-Bryan Singer,*ing:-Kevin Spacey, Gabriel Byrne, Chazz Palminteri


   "The greatest trick the DEVIL ever pulled was convincing the world he didn't exist"

    "കെയ്സര്‍ സോസേയെ"  കുറിച്ച്  "വെര്‍ബല്‍  ക്വിന്റ്റ്"  പറഞ്ഞ  ഈ  ഒരു  വാചകം മതിയായിരുന്നു  കണ്‍ക്കെട്ട്  വിദ്യയിലൂടെ  ഒരു  മുത്തശി  കഥയിലെ അമാനുഷിക  കഥാപാത്രത്തെ പോലെ  ശക്തിയാര്‍ജിച്ച  അയാളെ   പ്രേക്ഷരില്‍  എത്തിക്കാന്‍.ഒരു  കഥാപാത്രത്തെ  ചിത്രതിലുടന്നീളം ഭയത്തിന്‍റെ  പ്രതീകം ആയി  പ്രേക്ഷകനില്‍  എത്തിക്കുക.അവിടെ  നിന്നും ആ  കഥാപാത്രത്തിന്റെ സ്വഭാവ  പ്രത്യേകതകളിലൂടെ  ചിത്രം  അവസാനിപ്പിക്കുക.ഒരു  പക്ഷെ  മിസ്റ്ററി  സിനിമകളില്‍ എന്നും  മുന്തിയ  പരിഗണന  ലഭിക്കാന്‍ Usual Suspects എന്ന  ചിത്രത്തിന്  സാധിച്ചതും  ഈ  ഒരു  പ്രത്യേക  സ്വഭാവ  സവിശേഷത  കൊണ്ടായിരിക്കും."റോജര്‍ എബെര്‍ട്ടിനെ"  പോലെ  ഉള്ള  മുന്തിയ  നിരൂപകര്‍ എക്കാലത്തെയും  മോശം  സിനിമകളില്‍  ഉള്‍പ്പെടുത്തിയ  ഈ  ചിത്രം തുടക്കക്കാരന്‍  ആയി  ലോക  സിനിമയെ  പരിചയപ്പെടാന്‍ തുടങ്ങുന്ന  ഏതൊരാളെയും അമ്പരപ്പിക്കും  എന്ന്  തീര്‍ച്ച.

   കാരണം  ഈ  ചിത്രം  തന്നെ  ഒരു  കണ്‍ക്കെട്ട്  വിദ്യ  ആണ്.ചലച്ചിത്രം എന്ന വാക്ക്  സൂചിപ്പിക്കുന്ന  പോലെ  ചലിക്കുന്ന  ചിത്രങ്ങളിലൂടെ  സൃഷ്ടിച്ച മായാജാല  വിദ്യ.പ്രേക്ഷകനില്‍ ചിത്രത്തിന്റെ  ആദ്യം  നടക്കുന്ന  മരണങ്ങള്‍ ഏതൊരു  ഹോളിവുഡ് ക്രൈം/Heist  ചിത്രം പോലെ ഉള്ള  തോന്നാല്‍  ഉണ്ടാക്കും.എന്നാല്‍  അന്ന്  രാത്രി  ആ  കപ്പലില്‍  നടന്ന  ദാരുണ  സംഭവങ്ങളെ  അതിജീവിച്ച  രണ്ടു  പേരില്‍  ഒരാളായ  വെര്‍ബല്‍  ക്വിന്റിനു  മാത്രം  ആയിരുന്നു  ആ  കഥ  പറയാന്‍  നിയോഗം.രണ്ടാമത്തെ ആള്‍ മരണത്തോട് പോരാടുക  ആയിരുന്നു.കസ്റ്റംസ്  ഉദ്യോഗസ്ഥന്‍  ആയ  കുയാന്‍ ആ  സംഭവങ്ങളെ  കുറിച്ച്  അന്വേഷണം  നടത്താനായി  ക്വിന്റിന്റെ  മൊഴി  രേഖപ്പെടുത്തുമ്പോള്‍  ആണ്  അയാള്‍  ചെകുത്താന്റെ  സാമീപ്യം  അറിഞ്ഞ  ആ  രാത്രിയെ  കുറിച്ചുള്ള  ഓര്‍മ്മകള്‍  പങ്കു  വയ്ക്കുന്നത്.

      എളുപ്പ  വഴിയിലൂടെ  ധനികര്‍  ആകാന്‍  ശ്രമിക്കുന്ന  ഒരു  പറ്റം  ആളുകള്‍.പലരും എണ്ണം  പറഞ്ഞ  ക്രിമിനലുകള്‍  ആണെന്ന്  തന്നെ  പറയാം.എന്തിനെയും  ഏതിനെയും  നേരിടാന്‍  കഴിയുന്ന  അവര്‍  അവരവരുടെ  ഈഗോയുടെ  ഒപ്പം  ആയിരുന്നു അല്‍പ്പ  ദിവസങ്ങളിലേക്ക്  ഉള്ള  ആ  കൂട്ടുക്കെട്ടില്‍  ഭാഗം  ആകുന്നതു.വെര്‍ബല്‍  ക്വിന്റ്റ്,അവരില്‍  ഒരു  അംഗം  ആയിരുന്നു.ഈ  ചിത്രത്തിലെ  പ്രശസ്തമായ  ക്രിമിനല്‍  ലൈന്‍ അപ്പ്‌  സീന്‍ പോലും  അതിവിദഗ്ദ്ധമായി,നേരത്തെ  പറഞ്ഞ  ഒരു  മികച്ച  മിസ്റ്ററി/ക്രൈം ചിത്രത്തിനുള്ള  പശ്ചാത്തലം  ഒരുക്കുന്നു.

     വെര്‍ബല്‍  ക്വിന്റ്റ്  പറയുന്ന   ആ  കഥയില്‍ പോലീസും  കുറ്റവാളികളും  ഒരേ  പോലെ  ഭയക്കുന്ന കെയ്സര്‍ സോസയെ ജീവനോടെ കണ്ട  ആള്‍  എന്ന നിലയില്‍ അയാള്‍ അന്നത്തെ  രാത്രി  വിവരിക്കുന്നു.വെര്‍ബലിന്റെ കഥയിലൂടെ  ആണ്  പിന്നെ  കഥ വികസിക്കുന്നത്.അന്ന്  ആ  കപ്പലില്‍  നടന്ന  സംഭവങ്ങളുടെ മുന്നോടിയായി നടന്ന  കഥയിലൂടെ  അയാള്‍  തുടങ്ങുന്നു.പ്രേക്ഷകരെ ഈ  ഒരു  പ്ലോട്ടിലേക്ക്  ശ്രദ്ധിക്കാന്‍  പിന്നീട്   നിര്‍ബന്ധിതര്‍  ആകുന്നു.ആ  കഥയിലൂടെ  പോയി  അവസാന  രംഗം  വരെ  ഉള്ള സീനുകള്‍..ശരിക്കും  ഒരു  മിസ്റ്ററി/ത്രില്ലര്‍  സിനിമ  സ്നേഹിയുടെ  ഏറ്റവും  സുഖകരമായ  സ്ഥലം  ആണെന്ന്  പറയാം.വെര്‍ബല്‍  അവതരിപ്പിക്കുന്ന  ആരും  കാണാത്ത  ആ  ചെകുത്താന്റെ  കഥ  ആണ്  Usual Suspects അവതരിപ്പിക്കുന്നത്‌.തീര്‍ച്ചയായും  കാണേണ്ട  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഉള്‍പ്പെടുത്താവുന്ന  ചിത്രം  ആണിത്.AFI(American film Institute) ന്റെ  അഞ്ചോളം  ലിസ്റ്റുകളില്‍  ഇടം  പിടിച്ച  ഈ  ചിത്രം കെവിന്‍  സ്പെസിക്ക്  മികച്ച  സഹ  നടന്‍,ക്രിസ്ടഫര്‍ മക്ക്വയറിനു  മികച്ച തിരക്കഥ  എന്നിവയ്ക്കുള്ള  അക്കാദമി  പുരസ്ക്കാരങ്ങളും  നേടി  കൊടുത്തു.



  More movie suggestions @www.movieholicviews.blogspot.ca

Monday, 1 August 2016

681.THE WAILING(KOREAN,2016)

681.THE WAILING(KOREAN,2016),|Fantasy|Horror|Mystery|,Dir:-Hong-jin Na,*ing:- Jun Kunimura, Jung-min Hwang, Woo-hee Chun


    മഴ- കൊറിയന്‍  സിനിമകളില്‍  പ്രത്യേക  ഒരു  ഭംഗി  ആണ്.ഭയത്തിന്റെ  അരണ്ട  വെളിച്ചത്തില്‍  ഉള്ള   നിഗൂഡം  ആയ  ഒരു  സൗന്ദര്യം  ആകും  ഓരോ  ഫ്രെയ്മിലും.ഒരു  പക്ഷെ  ഒരു  മിസ്റ്ററി/ഹൊറര്‍  സിനിമയ്ക്കൊക്കെ  പറ്റിയ  ഏറ്റവും  മികച്ച  പശ്ചാത്തലം ആയിരിക്കും  മഴ.മഴ ഭയപ്പെടുത്തുന്നു  പലപ്പോഴും.പൊതുവേ  സമാധാനപൂര്‍ണം  ആയ  ആ  ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡത  ഓരോ രക്ത തുള്ളിയിലും അലിഞ്ഞു  ചേര്‍ന്ന  കൊലപാതകങ്ങള്‍ ജനങ്ങളെ  ഭയചകിതര്‍  ആക്കുന്നു.പ്രത്യേക  തരം  ഉന്മാദാവസ്ഥയില്‍  നടക്കപ്പെടുന്ന  കൊലപാതകങ്ങള്‍.ആ  മരണങ്ങള്‍ക്കെല്ലാം  പൊതുവായ  ഒരു  സ്വഭാവം  അതായിരുന്നു.

    പോലീസ്  ഉദ്യോഗസ്ഥന്‍   ആയ ജോംഗ് കൂ ,ആ  പദവിയില്‍ ഉള്ള  ഒരാള്‍ക്ക്‌  വേണ്ട  സാമര്‍ത്ഥ്യം  ഉള്ള  ആള്‍  അല്ലായിരുന്നു.എന്നാല്‍  അപകടം   തന്റെ കുടുംബത്തിലേക്കും  തന്റെ  കരങ്ങള്‍ നീട്ടുന്നു  എന്ന്  മനസ്സിലാക്കുമ്പോള്‍  ആണ് കേസ്  അന്വേഷണത്തില്‍ ശ്രദ്ധിക്കാന്‍  തുടങ്ങുന്നത്.പിന്നീട്   നടക്കുന്നതെല്ലാം  ഒരു  കെട്ടുക്കഥ  ആയി   തോന്നി  തുടങ്ങുന്നു .പുതുതായി  ആ  ഗ്രാമത്തിന്‍റെ  അടുത്തുള്ള  വനത്തില്‍ താമസിക്കാന്‍  തുടങ്ങിയ  ജാപ്പനീസ്  വൃദ്ധന്‍,തന്റെ  ആഭിചാര  കര്‍മങ്ങളിലൂടെ  ആ  ഗ്രാമത്തെ  നശിപ്പിക്കാന്‍  തയ്യാറെടുക്കുന്നു  എന്ന് അഭ്യൂഹം  പടരുന്നു.ജോംഗ്  കൂ  അയാളെ കാണാനായി  യാത്ര  തിരിക്കുന്നു.ഒരു  ശരാശരി പോലീസ്  ഉദ്യോഗസ്ഥന് ചെയ്യവുന്നതിലും  അപ്പുറം  സങ്കീര്‍ണം  ആയിരുന്നു  അവിടെ  നടക്കുന്ന  സംഭവങ്ങള്‍.ആഭിചാര  ക്രിയകളിലൂടെ അപകടകരമായ  സാഹചര്യങ്ങളിലൂടെ  ആ  ഗ്രാമം  സഞ്ചരിക്കുമ്പോള്‍ വിധി  അവര്‍ക്കായി  നീക്കി  വച്ചിരിക്കുന്നത്  എന്താണ്  എന്നാണു  ചിത്രം  അവതരിപ്പിക്കുന്നത്‌.


     The Chaser  എന്ന കൊറിയന്‍  ചിത്രം കൊറിയന്‍  സിനിമകളിലെ  മികച്ച  ചിത്രങ്ങളില്‍  ഒന്നാണ്.അതിന്റെ  സംവിധായകന്‍  ആയ  ഹോംഗ്  ജിന്‍  അവതരിപ്പിച്ചിരിക്കുന്ന  ഈ  ചിത്രം സാധാരണ  ഒരു  ആഭിചാര-പ്രേത  സിനിമയായി  തോന്നാമെങ്കിലും  ക്ലൈമാക്സില്‍  എത്തി  ചേരുമ്പോള്‍ ചുരുളഴിയുന്ന രഹസ്യങ്ങള്‍  ഏറെ  ആണ്.ഹ്വാംഗ്  ജുംഗ്  മിന്‍  ,കൊറിയന്‍  സിനിമയിലെ  എണ്ണം  പറഞ്ഞ  നടന്മാരില്‍  മുന്പന്തിയിലേക്ക്  പോകുമ്പോള്‍  അധികം  ആരും  പ്രതീക്ഷിക്കാത്ത  പ്രാധാന്യത്തോടെ  ആണ്  തന്റെ   കഥാപാത്രം  ചിത്രത്തിന്‍റെ  അവസാനം  മാറുന്നതായി  കാണാം.അത്  പോലെ  തന്നെ  ചുന്‍  വൂ  ഹിയും .അപ്രധാനമായ  കഥാപാത്രങ്ങള്‍  എന്ത്  കൊണ്ട്  ഇവര്‍  തിരഞ്ഞെടുത്തു  എന്ന്  പ്രേക്ഷകന്‍  ചിന്തിക്കുമ്പോള്‍  അതിനുള്ള  ഉത്തരം  ചിത്രത്തിന്റെ  അവസാനം  ലഭിക്കും.ഒരു  പക്ഷെ  ചിത്രത്തിന്റെ  മുഴുവന്‍  കഥയും  വേറെ  ഒരു  കാഴ്ചപ്പാടിലൂടെ  നോക്കി  കാണുമ്പോള്‍  The Wailing പ്രേക്ഷകനു  പ്രതീക്ഷിച്ചതിലും  അപ്പുറം  നല്‍കുന്നുണ്ട്.കൊറിയന്‍  സിനിമ  സ്നേഹികള്‍ക്ക്  മികച്ച  ഒരു  അനുഭവം ആണ്  ഈ  ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

Sunday, 31 July 2016

680.ROSEMARY'S BABY(ENGLISH,1968)

680.ROSEMARY'S BABY(ENGLISH,1968),|Horror|Mystery|,Dir:-ROman Polanski,*ing:-Mia Farrow, John Cassavetes, Ruth Gordon .


   നന്മ-തിന്മകളുടെ പ്രതീകങ്ങള്‍  ആണ്  ദൈവവും  ചെകുത്താനും.ഇവരെ രണ്ടു  പേരെയും  മനുഷ്യര്‍  സൃഷ്ടിച്ചു അവര്‍  തന്നെ  ആരാധിക്കുന്നു.ഒരു  പക്ഷെ കാലങ്ങള്‍ക്കപ്പുറം നടന്നിരുന്ന  സമ്പ്രദായങ്ങള്‍  മനുഷ്യര്‍  കൂട്ടത്തോടെ  ഏറ്റെടുക്കുകയും  അതിനു പലതരം മുഖങ്ങള്‍  വിശ്വാസത്തിന്റെ  പേരില്‍  കൊടുത്തതും  ആകും.ദൈവം  എന്നത്  നന്മയുടെ  പ്രതീകം  ആണെങ്കില്‍  ഉറപ്പായും  ഒരു  നാണയത്തിന്റെ ഇരു  വശം  എന്നത്  പോലെ തിന്മയുടെ  പ്രതിനിധി  ആയി  ചെകുത്താനും  കാണും  എന്ന  കാര്യം  ഉറപ്പാണ്.നന്മയുടെ  പ്രതീകത്തെ ആരാധിക്കുന്നത്  പോലെ  തന്നെ തിന്മയുടെ  പ്രതീകത്തെ  ആരാധിക്കുന്നവരും  കാണും ഈ  രണ്ടു  വിശ്വാസങ്ങളെയും  ഒരു അളവുകോലില്‍  വച്ച്  നോക്കിയാല്‍.പരിഷ്കൃത  സമൂഹത്തില്‍  നന്മ എല്ലാവരാലും  അംഗീകരിച്ചതിനാല്‍ ആകാം  പലപ്പോഴും ചെകുത്താനെ  ആരധികുന്നവര്‍  അത്  രഹസ്യമായി  നടത്തി  പോകുന്നത്.


   റോസ്മേരിയും  ഭര്‍ത്താവായ  നടന്‍ ഗയും  തങ്ങള്‍ക്കു  താമസിക്കാന്‍  ആയി  പുതിയ  സ്ഥലം  നോക്കി  പോകുമ്പോള്‍  അവളെ  ആ  Apartment ആകര്‍ഷിച്ചത് ആ  സ്ഥലത്തിനുണ്ടായിരുന്ന  ഒരു  പ്രത്യേക തരം  ഭംഗി  ആയിരുന്നു.റോമന്‍  പോലന്‍സ്ക്കിയുടെ Apartment  Trilogy  യിലെ  രണ്ടാം  ഭാഗം  ആയ  ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നതും അത്തരം  ഒരു  സ്ഥലത്ത്  ആണ്.റോസ്മേരിയും  ഭര്‍ത്താവും  അവിടെ  താമസം  തുടങ്ങി.എന്നാല്‍  ഒരു  നടന്‍  ആയി  പേരെടുക്കാന്‍  ശ്രമിക്കുന്ന  ഗയ്  എന്നാല്‍  തനിക്കു  അവസരങ്ങള്‍  നഷ്ടപ്പെടുന്നതില്‍ ദു:ഖിതന്‍  ആണ്.ആ സമയത്താണ്  അവര്‍  അയല്‍ക്കാരായ  മിന്നി,റോമന്‍ എന്നിവരെ  പരിചയപ്പെടുന്നത്.അവരുടെ  വീട്ടില്‍  മകളെ  പോലെ കരുതി  അവരോടൊപ്പം  താമസിച്ചിരുന്ന  യുവതിയുടെ  ദുരൂഹ  മരണത്തിനു  ശേഷം  ആയിരുന്നു  അവര്‍  കണ്ടു  മുട്ടുന്നത്.

   രോസ്മെരിക്കും  ഭര്‍ത്താവിനും  അവരുടെ  സാമീപ്യം  അരോചകം  ആയി  തോന്നിയെങ്കിലും പിന്നീട്  ഗയ്  അവരുമായി  ചങ്ങാത്തത്തില്‍  ആയി.ആ  സമയം  ആണ്  റോസ്മേരി ഗര്‍ഭിണി  ആകുന്നതു.ഗയ്  തന്റെ  അഭിനയ  ജീവിതത്തിലെ  നാഴിക  കല്ലായി  മാറാവുന്ന,ഒരിക്കല്‍  അയാളില്‍  നിന്നും  വഴുതി  പോയ ആ  വേഷം  കരസ്ഥം  ആക്കുന്നതും.  ഇതിനു  രണ്ടും  തമ്മില്‍  എന്തെങ്കിലും  ബന്ധം  ഉണ്ടാകാന്‍  സാധ്യത  ഉണ്ടോ  എന്ന് ചോദിച്ചാല്‍  എളുപ്പത്തില്‍  ഉത്തരം  നല്‍കാന്‍  സാധിക്കില്ല.എന്നാല്‍ ദുരൂഹ  സാഹചര്യത്തില്‍  മരണങ്ങള്‍   നടന്നിരുന്ന,ചെകുത്താനെ  ആരാധിച്ചിരുന്ന  ആളുകളുടെ സാമീപ്യം ഈ  സംഭവങ്ങളില്‍  ദുരൂഹത ഉണര്‍ത്തും.

   ഈ  സംഭവങ്ങളുടെ  സത്യാവസ്ഥയിലേക്ക്   എത്തി  നോക്കുക  ആണ്  ഈ റോമന്‍  പോലന്‍സ്ക്കി  ചിത്രം.അമേരിക്കന്‍ സിനിമ  ചരിത്രത്തിലെ  തന്നെ  മികച്ച ഹൊറര്‍/സൈക്കോളജിക്കല്‍  ത്രില്ലര്‍  ആയി  ഈ  ചിത്രം  മാറുന്നത്  എങ്ങനെയാണെന്ന്  അറിയാന്‍  ചിത്രം  കാണുക.ഇരുണ്ട  അന്തരീക്ഷത്തില്‍  ഭയാനകമായ  കാഴ്ചകളിലൂടെ  മനസ്സില്‍  ഒരു    ചെറു  ഭയം  കോരിയിടാന്‍  ഉതകുന്ന രീതിയില്‍  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ക്ലാസിക്  സൈക്കോളജിക്കല്‍  ഹൊറര്‍  ചിത്രം  എന്നിതിനെ  വിശേഷിപ്പിക്കാം.

    More movie suggestions @www.movieholicviews.blogspot.ca

Saturday, 30 July 2016

679.JOHN WICK(ENGLISH,2014)

679.JOHN WICK(ENGLISH,2014),|Action|Crime|Thriller|,Dir:-Chad Stahelski,*ing:-Keanu Reeves, Michael Nyqvist, Alfie Allen.


     സ്ഥിരം  പഴകിയ  പ്രതികാരം  ആണ്  സിനിമയുടെ  പ്രമേയം  എങ്കിലും ആക്ഷന്‍  സിനിമകള്‍  ഇഷ്ടമായവര്‍ക്ക്  ധാരാളം സംഘട്ടന  രംഗങ്ങള്‍  ഒരുക്കിയിട്ടുണ്ട്  ഈ  സിനിമയില്‍.ചെറിയ   ഒരു  പ്രമേയം.എന്നാല്‍ ആ  പ്രമേയത്തില്‍ ചെയ്യാവുന്ന  അത്ര  Engaging ആയി  എടുത്ത  ഒരു  ചിത്രം  ആണ്  John Wick.Keanu Reeves ന്‍റെ പ്രകടനം  തന്നെ  ആണ്  ചിത്രത്തിന്റെ  highlight.Neo-Noir ആക്ഷന്‍ ത്രില്ലര്‍  ആയ  ഈ ചിത്രം  അവതരിപ്പിച്ചിരിക്കുന്നത് വളരെയധികം stylish ആയ  ഒരു  പശ്ചാത്തലത്തില്‍  ആണ്.

   പഴയക്കാല വാടക  കൊലയാളി  ആയ ജോണ് വിക്ക്,അയാളുടെ ഭാര്യയുടെ അപ്രതീക്ഷിതം  ആയ  മരണത്തിനു  ശേഷം മരണത്തിനു  മുന്‍പ്  അവര്‍  അയച്ച നായ് കുട്ടിയെ   ലഭിക്കുന്നു.ഭാര്യയുടെ  മരണം ഏല്‍പ്പിച്ച  ദു:ഖത്തില്‍  ആയിരുന്ന അയാള്‍  തന്റെ  ഭാര്യയുടെ  അവസാന സമ്മാനം വളരെയധികം  ശ്രദ്ധയോടെ  ആണ് സ്സോക്ഷിചിരുന്നത്.അയാള്‍  ഡെയ്സി  എന്ന  ആ നായ് കുട്ടിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു,

  എന്നാല്‍  ഒരു  വാടക  കൊലയാളി  അയാളുടെ  ജീവിതത്തില്‍  ഉടന്നീളം  അയാളുടെ  ഭൂതക്കാലത്തിന്റെ  ശത്രു  ആണെന്ന്  പറയുന്നത്  പോലെ ജോണ്‍ വിക്കിന്റെ  ജീവിതത്തിലും  ചിലത്  സംഭവിക്കുന്നു.ഡെയ്സി കൊല്ലപ്പെടുന്നു.പിന്നീട്  നടന്നത്  എന്താണെന്ന്  ഉള്ളത്  ആണ്  ചിത്രത്തിന്റെ  ബാക്കി.Stylish Action Sequences ആണ്  ചിത്രത്തിന്റെ  ശ്രദ്ധിക്കപ്പെട്ട  ഒരു  ഭാഗം.ഒരു  സാധാരണ  കഥയെ  വളരെയധികം വേഗതയില്‍ അവതരിപ്പിക്കപ്പെട്ട  ഒരു  ചിത്രം  ആക്കി  ചടുലമായി മാറ്റിയതില്‍ ഈ  രംഗങ്ങള്‍ക്ക്  എല്ലാം  പ്രാധാന്യം  ഉണ്ട്.Action/Thriller ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം  ആകുന്ന  ചിത്രം  ആണ്  John Wick.ഈ  ചിത്രത്തിന്‍റെ രണ്ടാം  ഭാഗം അടുത്ത  വര്‍ഷം  റിലീസ്  ആകും  എന്നാണ്  വാര്‍ത്തകള്‍.

More movie suggestions @www.movieholicviews.blogspot.ca


More movie suggestions @www.movieholicviews.blogspot.ca

678.THE YOUNG VICTORIA(ENGLISH,2009)

678.THE YOUNG VICTORIA(ENGLISH,2009),|Romance|Drama|,Dir:- Jean-Marc Vallée,*ing:-Emily Blunt, Rupert Friend, Paul Bettany.


    വിക്റ്റോറിയന്‍  കാലഘട്ടം  എന്ന്  ചരിത്രത്തില്‍  എഴുതി  ചേര്‍ക്കപ്പെട്ട  കാലത്ത്  ബ്രിട്ടീഷ് രാജ്ഞി  ആയിരുന്നു  വിക്റ്റോറിയ  മഹാറാണി."യൂറോപ്പിന്റെ  മുത്തശി"  എന്നും  അറിയപ്പെട്ടിരുന്ന  അവരുടെ അടുത്ത  തലമുറ ബ്രിട്ടീഷ്  അധിനിവേശം ലോകം  മുഴുവനും  എത്തിച്ചു  എന്ന്  പറയാം.ലോകം  അടക്കി  ഭരിക്കാന്‍  ഒരുങ്ങിയ  ബ്രിട്ടീഷ്  രാജകുംബതില്‍  ഒരു  കാലത്ത്  അനന്തരാവകാശി  ആയി  അവശേഷിച്ചത് കുഞ്ഞു  വിക്റ്റോറിയ  ആയിരുന്നു.പിതാവായ  പ്രിന്‍സ്  എഡ്വര്‍റഡ്  മരണത്തിനു  ശേഷം സര്‍ ജോണ്‍  കൊണ്രോയ് വിക്റ്റോറിയയുടെ അമ്മയുടെ അടുക്കല്‍  സ്വാധീനം  ചെലുത്തുകയും Regency സംവിധാനം നിര്‍ത്തലാക്കാന്‍  കുഞ്ഞു  വിക്റ്റൊരിയയെ  നിര്‍ബന്ധിക്കുകയും  ചെയ്യുന്നു.

  കുഞ്ഞു  നാളില്‍  തുടങ്ങി വിക്റ്റോറിയ രാജകുമാരി  ആയി  ജനിക്കുകയും  എന്നാല്‍  സ്വര്‍ണ കൂട്ടില്‍  അകപ്പെടുകയും  ചെയ്ത  അവസ്ഥയില്‍  ആയിരുന്നു  അവള്‍.മറ്റുള്ള  കുട്ടികളോടൊപ്പം വിദ്യാഭ്യാസം  പോലും  ചെയ്യാന്‍  കഴിയാതെ  ഇരുന്ന  അവള്‍  എന്നും  ഏകാന്തത  അനുഭവിച്ചിരുന്നു,ഒരു  രാജ്ഞി  ആയി  പതിനെട്ടു  വയസ്സിനു  അപ്പുറം  മാറെണ്ടിയിരുന്ന   അവള്‍ക്കു  അതിനായുള്ള പാകപ്പെടുത്തല്‍  ആയിരുന്നു  അത്.

    കുഞ്ഞു  വിക്റ്റോറിയയുടെ  വളര്‍ച്ചയുടെ ഓരോ  കാലഘട്ടവും  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.ആ  കാലത്തേ  ബ്രിട്ടന്‍റെ  ചരിത്രം  തന്നെ  ആയിരുന്നു  അവരുടെ  വളര്‍ച്ചയുടെ  കാലഘട്ടവും.അവരുടെ  പ്രണയം,അവരുടെ  തീരുമാനങ്ങള്‍  എല്ലാം  ഉള്‍പ്പെടുത്തി ചരിത്രത്തോട്  നീതി  പുലര്‍ത്തി  ആണ്  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.എമിലി  ബ്ളണ്ട്  വിക്റ്റോറിയ  രാജ്ഞി  ആയി  മികച്ച  അഭിനയം  ആണ്  കാഴ്ച  വച്ചിരിക്കുന്നത്.അസ്തമിക്കാത്ത  സൂര്യന്റെ  സാമ്രാജ്യത്തിന്റെ  ചരിത്രത്തിലെ  ഒരു  കാലഘട്ടം റൊമാന്‍സിന്റെ  അകമ്പടിയോടെ  അവതരിപ്പിക്കപ്പെട്ടിരിക്കുന്നു  ഈ ചിത്രത്തില്‍.

More movie  suggestions @www.movieholicviews.blogspot.ca

677.REPULSION(ENGLISH,1965)

677.REPULSION(ENGLISH,1965),|Mystery|Thriller|,Dir:-Roman Polanski,*ing:-Catherine Deneuve, Ian Hendry, John Fraser .


       വിഖ്യാത  സംവിധായകന്‍  ആയ  റോമന്‍ പോളന്‍സ്ക്കിയുടെ Apartment Trilogy യിലെ  ആദ്യ  സിനിമ  ആയിരുന്നു Repulsion.കഥകള്‍  തമ്മില്‍ പരസ്പ്പര  ബന്ധം  ഇല്ലെങ്കിലും സിനിമയിലെ പ്രധാന സംഭവങ്ങള്‍  എല്ലാം തന്നെ  നടക്കുന്നത് Apartment കളില്‍ ആണ്.Repulsion,Rosemary's Baby,The Tenant എന്നിവയാണ് ഈ  Trilogy  യിലെ  മൂന്നു  ഭാഗങ്ങള്‍.

   അസാധാരണം  ആയ  ഒരു  മാനസികാവസ്ഥയ്ക്ക്  അടിമ  ആണ് കരോള്‍ എന്ന  യുവതി.ഒരു  സലൂണില്‍  ജോലി  ചെയ്യുന്ന  അവളുടെ  പ്രവൃത്തികള്‍  പലപ്പോഴും അപരിചിതം  ആയി  തോന്നും.ജോലിക്കിടയില്‍ പെട്ടന്ന്  ഉറക്കത്തിലേക്കു  പോവുക.ഉറങ്ങുന്ന  സമയം  എഴുന്നേറ്റു  നടക്കുക എന്നിവ  ഒക്കെ അവളുടെ  ജോലിയിലും  സഹോദരിയോടൊപ്പം ഉള്ള  ആ  Apartment  ലെ  താമസ   സ്ഥലത്തും പ്രതിഫലിച്ചൂ.കരോളിന്റെ പുരുഷന്മാരോട്  ഉള്ള സമീപനവും  തികച്ചും  വ്യത്യസ്തം  ആയിരുന്നു.അവളുടെ പ്രായത്തില്‍ ഉള്ള  സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്നും എന്ത്  ആഗ്രഹിക്കുന്നോ അവള്‍ അതില്‍  നിന്നും  എല്ലാം  വ്യത്യസ്ത  ആയിരുന്നു.കോളിന്‍ എന്ന  യുവാവ്  അവളുടെ  പിന്നാലെ  പ്രണയാഭ്യര്‍ത്ഥന  ആയി  നടന്നുവെങ്കിലും  അവള്‍  അയാളെ ഒഴിവാക്കാന്‍  ശ്രമിക്കുന്ന പോലെ  തോന്നി.

      സുഹൃത്തിന്റെ  കയ്യില്‍  നിന്നും  ലഭിച്ച  മുയലിറച്ചി  പാചകം  ചെയ്യാന്‍  അവളുടെ  സഹോദരി  ശ്രമിക്കുന്ന  അന്ന്  അവര്‍ പുറത്തു  നിന്നും  ഭക്ഷണം  കഴിക്കാന്‍  ആയി  കാമുകനോടൊപ്പം  പോകുന്നു.അന്ന്  രാത്രി ഒറ്റയ്ക്ക്  ഉറങ്ങുന്ന  കരോള്‍ പല  കാരണങ്ങളാലും  അസ്വസ്ഥ  ആകുന്നു.കരോള്‍  മറ്റൊരാള്‍  ആയി  മാറുകയായിരുന്നു.ഒരു  പക്ഷെ എന്തിനെയോ  ഭയപ്പെടുന്ന  എല്ലാത്തിനെയും  വെറുക്കുന്ന  ഒരാള്‍.അവളുടെ മാനസികാവസ്ഥ  തന്നെ  മാറി  തുടങ്ങുന്നു.വിണ്ടു കീറി  മാറി  പോകുന്ന  ഭിത്തി,അവളെ  ആക്രമിക്കാന്‍  ശ്രമിക്കുന്ന  രൂപങ്ങള്‍  ഒക്കെ  അവളെ  മാറ്റി  തുടങ്ങുന്നു.അവളുടെ സഹോദരി കാമുകനും  ആയി യാത്രയ്ക്ക്  പോകുന്ന അന്ന് തുടങ്ങുന്നു അവളുടെ  ജീവിതത്തിലെ  മാറ്റങ്ങള്‍.അവള്‍ക്കു  സംഭവിച്ചു  കൊണ്ടിരുന്ന  മാനസികാവസ്ഥയിലെ  വ്യതിയാനങ്ങള്‍ മറ്റൊരു  അവസ്ഥയിലേക്ക്  എത്തി  ചേരുന്നു.

   മികച്ച   ഒരു  സൈക്കോളജിക്കല്‍ ത്രില്ലര്‍  എന്ന്  വിശേഷിപ്പിക്കാം Apartment Trilogy യിലെ ആദ്യ  ചിത്രത്തെ.റോമന്‍ പോലന്‍സ്ക്കിയുടെ  ചിത്രങ്ങളിലെ    ആദ്യ  ഇംഗ്ലീഷ്  ചിത്രം  ആയിരുന്ന Repulsion അദ്ധേഹത്തിന്റെ  മികച്ച  ചിത്രം  ആയാണ്  പരിഗണിക്കുന്നത്.കരോളിന്റെ  ജീവിതത്തിലെ  എന്താണ്  എന്ന്  സംഭവിച്ചത്  എന്നറിയാന്‍  ചിത്രം  കാണുക.

More movie suggestions @www.movieholicviews.blogspot.ca

676.CETVTRI COVEK(SERBIAN,2007)

676.CETVTRI COVEK(SERBIAN,2007),|Mystery|Thriller|,Dir:-Dejan Zecevic,*ing:-Nikola Kojo, Dragan Petrovic, Bogdan Diklic .


   ഒരു  മലയാള  നടന്‍റെ  കരിയറിലെ ഏറ്റവും  Bold ആയ  കഥാപാത്രം  ആയി  മാറിയ  സിനിമയുടെ  അടുത്ത്  നില്‍ക്കുന്ന   സിനിമകള്‍  ആണ് Hong Kong  ചിത്രമായ  Murderer,Liam Neeson ചിത്രമായ  Unknown  പിന്നെ സെര്‍ബിയന്‍  ചിത്രമായ Cetvtri Covek എന്നിവ  ഈ  നാല്  ചിത്രങ്ങളും പ്രമേയത്തിലും  അവതരണത്തിലും  വ്യത്യാസം  ഉണ്ടായിരുന്നെങ്കിലും  ഒരു  വഴിയിലൂടെ  സഞ്ചരിച്ച  ചിത്രങ്ങള്‍  ആയിരുന്നു പല  പ്ലോട്ടുകളിലൂടെ   എന്ന്  പറയാം.ഈ  സെര്‍ബിയന്‍  ചിത്രം  സെര്‍ബിയന്‍  രാഷ്ട്രീയവും അത് പോലെ മുഖ്യ  കഥാപാത്രത്തിന്  അപരിചിതമായ  ബന്ധങ്ങളും  എല്ലാം  പ്രമേയപരമായി  അവതരിപ്പിക്കുന്നു.

   മേജര്‍  എന്ന്  പേരുള്ള നിക്കോളോ  കൊജയുടെ  കഥാപാത്രം  കണ്ണ്  തുറക്കുമ്പോള്‍ അയാള്‍  ആശുപത്രി  കിടക്കയില്‍  ആയിരുന്നു..താന്‍  ആരാണെന്നോ  എന്താണെന്നോ  അറിയാന്‍ കഴിയാത്ത  അവസ്ഥ.തലയില്‍  അസ്സഹനീയം  ആയ  വേദന.അയാള്‍  കാണുന്ന  ഭയാനകമായ  കാഴ്ചകള്‍ എല്ലാം  തന്നെ  അയാളുടെ  existence നെ തന്നെ  സ്വയം  ചോദ്യത്തിന്  വിധേയം  ആക്കുന്നു.അയാളെ  കാണാന്‍  എത്തിയ  Colonel  എന്ന്  സ്വയം  പരിചയപ്പെടുത്തുന്ന  ആള്‍  അവര്‍ രണ്ടു പേരും  ഉറ്റ സുഹൃത്തുക്കള്‍  ആയിരുന്നു  എന്നും Point-Blank ല്‍  നിന്നും  വെടിയേറ്റ  അയാള്‍ ഭാഗ്യം  കൊണ്ട്  രക്ഷപ്പെട്ടത്  ആണെന്നും  അറിയിക്കുന്നു.എന്നാല്‍  അയാളുടെ  മകനും  ഭാര്യയും  കൊല്ലപ്പെട്ടിരിക്കുന്നു ഓര്‍മ ഇല്ലാത്ത   അയാള്‍  Amnesia എന്ന  രോഗാവസ്ഥയില്‍ ആണെന്ന്  ഡോക്റ്റര്‍ അറിയിക്കുന്നു.

    മേജറിന്  തന്റെ  ജീവിതത്തില്‍  എന്താണ്  സംഭവിച്ചത്  എന്നറിയണം  എന്ന്  തോന്നി.അയാള്‍  അതിനായുള്ള  ശ്രമങ്ങള്‍  ആരംഭിക്കുന്നു.ആ  സമയത്താണ് ആ  കേസ്  അന്വേഷണം നടത്തിയ  ഇന്‍സ്പെക്ട്ടര്‍  ആണെന്നും  പറഞ്ഞു ഒരാള്‍ അയാളെ സമീപിക്കുന്നതുന്നത്.അന്ന്  നടന്ന  സംഭവങ്ങളുടെ  പുറകില്‍ ആരാണ്  ഉള്ളതെന്ന്  അയാള്‍ക്ക്‌  അറിയാം  എന്നും  എന്നാല്‍  ബാഹ്യ  ഇടപ്പെടലുകള്‍  കാരണം ആണ്  കേസ്  അന്വേഷണം  നിര്‍ത്തി  വച്ചത്  എന്നും  അയാള്‍  മേജരെ  അറിയിക്കുന്നു.അതി  വിദഗ്ധ  പട്ടാള  പരിശീലനം  നേടിയ  മേജര്‍ സ്വന്തമായി  ആ  നാലാമത്തെ  ആളെ  തേടി   ഇറങ്ങുന്നു.മേജര്‍,മകന്‍,ഭാര്യ  എന്നിവര്‍  അല്ലാതെ  അന്ന്  അവിടെ  ഉണ്ടായിരുന്ന  നാലാമത്തെ  ആള്‍..അതാരായിരുന്നു?ആ അന്വേഷണത്തിന്റെ  കഥ  ആണ്  ച്കിചിത്രം   അവതരിപ്പിക്കുന്നത്‌.

   Identity  Crisis  ല്‍  നില്‍ക്കുന്ന  ഒരു  കഥാപാത്രം.അയാളുടെ  മനസ്സിനെ  സ്വാധീനിക്കുന്ന അന്വേഷിച്ചു  നടക്കുമ്പോള്‍  അയാളുടെ  ഭൂതക്കാലം  അയാളെ  വേട്ടയാടി  തുടങ്ങുന്നു.ത്രില്ലര്‍ /മിസ്ട്ടരി  സിനിമ  സ്നേഹികള്‍ക്ക് ഇഷ്ടപ്പെടാവുന്ന  ചിത്രം  ആണ്  Cetvtri  Covek.

More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)