1749. Back In Crime (French, 2013)
Mystery /Fantasy/Crime
⭐⭐⭐½ /5
ഹെലൻ രാവിലെ ഓടാൻ ഇറങ്ങിയപ്പോൾ ആണ് പാലത്തിന്റെ അടുത്തായി ഒരു മൃതദേഹം കണ്ടത്. അവർ ഉടനെ പോലീസിനെ വിവരം അറിയിക്കുന്നു. ഇരുപതു വർഷങ്ങളായി തന്റെ ഇരകളെ കൊലപ്പെടുത്തുന്ന ഇയർഡ്രം സ്ലാഷർ എന്നറിയപ്പെടുന്ന കൊലപാതകിയുടെ പുതിയ ഇര ആണ് അത് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആയ റിച്ചാർഡ് കെമ്പ് മനസ്സിലാക്കുന്നു. എന്നാൽ അയാളുടെ അന്വേഷണം മുന്നോട്ടു പോകവെ അയാൾക്ക് ഒരു അപകടം ഉണ്ടാകുന്നു. അതയാളെ കൊണ്ടെത്തിക്കുന്നത് ഇരുപതു വർഷങ്ങൾക്കു മുന്നേ ഉള്ള ടൈം ലൈനിൽ ആണ്.
അതെ. അയാൾ ടൈം ട്രാവൽ ചെയ്തിരിക്കുന്നു. ഇരുപതു വർഷങ്ങൾക്കു മുന്നേ ആ കേസ് അന്വേഷണം നടത്തുന്ന റിച്ചാർഡ് കെമ്പിനെ അയാൾ കാണുന്നു. അതിനുശേഷം അയാൾക്ക് ആ കേസിൽ എന്താണ് ചെയ്യാൻ കഴിഞ്ഞിരിക്കുക? അതാണ് Back In Crime എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ബാക്കി കഥ.
രസകരമായ ഒരു പ്ലോട്ട് ആണ് ചിത്രത്തിന് ഉള്ളത്. അതിനൊപ്പം ചില ചെറിയ ദുരൂഹതകൾക്ക് കൂടി ഉത്തരം പറയുന്ന ചിത്രത്തിൽ എന്നാൽ സീരിയൽ കില്ലർക്കു നമ്മൾ പ്രതീക്ഷിക്കുന്ന അത്ര പ്രാധാന്യം ഇല്ല എന്ന് തോന്നിയേക്കാം. എന്നാൽ ഈ കഥയിൽ ഒരാൾ അയാളുടെ ചെറുപ്പക്കാലത്തിലേക്കു പോവുകയും അയാൽ അവിടെ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ആളുമായി ബന്ധം ഉണ്ടാവുകയും, അതിനു കാരണം അയാളുടെ ഭാവിക്കാലം ആയി മാറുകയും ചെയ്യുന്ന പോലെ ഉള്ള കുറച്ചു ടൈം wrinkle സംഭവങ്ങൾ എല്ലാം സിനിമയിൽ ഉണ്ട്.
എന്തായാലും കണ്ടിരിക്കാൻ കഴിയുന്ന ഒരു നല്ല മിസ്റ്ററി /ഫാന്റസി /ക്രൈം ചിത്രം ആണ് Back In Crime എന്ന ഫ്രഞ്ച് ചിത്രം.
സിനിമയുടെ ലിങ്ക്
t.me/mhviews1 ൽ ലഭ്യമാണ്.
No comments:
Post a Comment