1746. Unda (Malayalam, 2019)
Streaming on Prime Video
⭐⭐⭐⭐/5
കണ്ണൂർ സ്‌ക്വാഡ് കണ്ടിട്ട് ഒരു കുറിപ്പ് ഇട്ടപ്പോൾ ചില കമന്റുകളിൽ ഉണ്ട എന്ന സിനിമയുടെ പരാമർശം കണ്ടിരുന്നു. സിനിമ റിലീസ് ആയ സമയം എന്തോ കാണാൻ തോന്നാത്തത് കൊണ്ട് കാണാതെ വച്ച സിനിമ ആയിരുന്നു ഉണ്ട.ഒരു പക്ഷെ മാവോയിസ്റ്റ് സിംപതി ഉള്ള സിനിമ ആണെന്ന എന്റെ മുൻ ധാരണയും ആകാം കാരണം. എന്തായാലും സിനിമ കണ്ടപ്പോൾ ആ കാഴ്ചപ്പാട് തന്നെ മാറി.
പ്രത്യേകിച്ചും ഈ ഒരു വിഷയത്തിൽ വ്യക്തമായ ഒരു സ്റ്റാന്റ് സിനിമയ്ക്ക് ഉണ്ട് എന്നാണ് തോന്നിയത്. മാവോ വാദികൾ ഉണ്ട്. അത് പോലെ അവർ എതിർക്കുന്നവരും. പക്ഷെ ഇതിന്റെ ഇടയിൽ കിടന്നു ജീവിതം ഹോമിക്കുന്ന കുറെ മനുഷ്യരും ഉണ്ടെന്നുള്ള വസ്തുത ആണ് സിനിമ പറഞ്ഞ് വച്ചതു എന്നാണ് മനസ്സിലായത്. ഇതല്ലാതെ വേറെ ഒരു രാഷ്ട്രീയം സിനിമക്ക് ഉണ്ടോ എന്ന് അറിയില്ല.
എന്തായാലും കണ്ണൂർ സ്‌ക്വാഡിലെ പോലെ തന്നെ പോലീസിലെ ഒരു വിഭാഗം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അവരുടെ ജീവിതവും ജോലിയും എല്ലാം ഈ സിനിമയിലും കാണാം. ഒരു പക്ഷെ സിനിമയുടെ തുടക്കം കാണിച്ച മെഗാസ്റ്റാർ എന്നതിന് അപ്പുറം സിനിമയ്ക്കുള്ളിൽ അത്തരം ഒരു താരപ്രഭ ഇല്ലാത്ത കഥാപാത്രം ആയിരുന്നു മമ്മൂട്ടിയുടെ എസ് ഐ മണി.
ഇടയ്ക്കൊക്കെ നിസ്സഹായനായി പോകുന്ന ഒരു സാധാരണ പോലീസുകാരൻ മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ മണി എന്ന കഥാപാത്രം. ചെറിയ തമാശകളും അതിനൊപ്പം സാമൂഹികപരമായ ചില വിഷയങ്ങളും തൊട്ട് കൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നത്. മൊത്തത്തിൽ നല്ലൊരു സിനിമ കാഴ്ചയാണ് ഉണ്ട.
അത് പോലെ സിനിമയ്ക്ക് ഈ പേര് എങ്ങനെ ചേരും എന്നുള്ളത് അവസാന സീനിൽ പോലും വ്യക്തമായി കാണിക്കുന്നുണ്ട്.
No comments:
Post a Comment