Sunday, 17 December 2023

1742. Minus 31: The Nagpur Files (Hindi, 2023)

1742. Minus 31: The Nagpur Files (Hindi, 2023)



⭐⭐½ /5


 കോവിഡ് സമയത്ത് ധാരാളം മരണങ്ങൾ നടന്നപ്പോൾ മൃതദ്ദേഹങ്ങൾ ഒരുമിച്ചു മറവ് ചെയ്യുന്നു എന്ന് പല വാർത്തകളിലും കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ആലോചിച്ച ഒരു കാര്യം ആയിരുന്നു, ആരെങ്കിലും കൊലപാതകം ചെയ്തിട്ട് കോവിഡ് ആണെന്ന് പറഞ്ഞ് മറവ് ചെയ്‌താൽ എന്താകും സംഭവിക്കുക എന്ന്. ഇത്തരം ഒരു ചിന്തയും ആയി അൽപ്പം ബന്ധമുള്ള ചിത്രമാണ് Minus 31: The Nagpur Files.


ഇത്തരത്തിൽ ഉള്ള ഒരു കഥ Whodunnit, Whydunnit  എന്നീ ചോദ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു കുറെ ഏറെ മിസ്റ്ററി കൂടി ഉൾപ്പെടുത്തിയിരുന്നേൽ നന്നായേനെ എന്നാണ് തോന്നിയത്. കാരണം, Minus 31: The Nagpur Files അവതരിപ്പിച്ചിരിക്കുന്നത് ഒരു ക്രൈം / ഡ്രാമ എന്ന നിലയിൽ ആണ്. സിനിമയിൽ കൊലപാതകങ്ങൾക്ക് ഒപ്പം കുറെയേറെ സാമൂഹിക പ്രശ്നങ്ങളിലേക്കും പോകുന്നുണ്ട്.


അതും, നിഗൂഢത നിറഞ്ഞ ഒരു കഥ സൃഷ്ടിക്കുന്നതിലും പുറകോട്ടു പോയെങ്കിലും ഒരു ക്രൈം ഡ്രാമയുടെ ആമ്പിയൻസ് നിലനിർത്തി എന്ന നിലയിൽ സംതൃപ്തി നൽകിയ ചിത്രമായി ആണ് അനുഭവപ്പെട്ടത്. ഒരു ലേഡി പോലീസ് ഓഫീസർ കോവിഡ് കാലഘട്ടത്തിൽ ഒരു കൊലപാതക കേസിനു പുറകെ പോകുന്നതും, അതിൽ നിന്നും കണ്ടെത്തുന്ന കാര്യങ്ങളും ആണ് സിനിമയുടെ കഥ.


സാമൂഹിക പ്രശ്നങ്ങൾ എന്നുപറഞ്ഞ കാര്യങ്ങൾ ഈ സിനിമയിൽ forced ആയി ഉൾപെടുത്താൻ ശ്രമിക്കുന്നത് പോലെ തോന്നി. ഒരു പക്ഷെ കേസ് അന്വേഷണം എന്നത് മാത്രം അല്ലാതെ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്കു കൂടി പ്രാധാന്യം വേണം എന്ന് സിനിമയുടെ അണിയറ പ്രവർത്തകർക്ക് തോന്നിയിട്ടുണ്ടാകാം. സിനിമയിൽ നന്നായി ഇഷ്ടപ്പെട്ടത് അതിന്റെ മസംഗീത വിഭാഗം ആണ്.ഹിപ് ഹോപ്‌ ഭയ്യാ, യാഷ് സഹായി,ഉദയൻ ധർമ്മാധികാരി എന്നിവർ നന്നായി തന്നെ സംഗീത വിഭാഗത്തിൽ പണിയെടുത്തിട്ടുണ്ട്.


ഒരു എഡ്ജ് -ഓഫ് - ദി സീറ്റ് ത്രില്ലർ ഒന്നും പ്രതീക്ഷിച്ചു Minus 31: The Nagpur Files നെ സമീപിക്കാതെ ഇരിക്കുക.ഒരു crime/ ഡ്രാമ ആണ് ചിത്രം.സിനിമയുടെ കഥയുടെ synopsis കേട്ടിട്ടുള്ള അമിത പ്രതീക്ഷ എന്റെ ആസ്വാദനത്തെ നന്നായി ബാധിച്ചിരുന്നു. ഞാൻ പ്രതീക്ഷിച്ചതു മിസ്റ്ററി നിറഞ്ഞ ഒരു ചിത്രമായിരുന്നു.



No comments:

Post a Comment