Thursday 7 December 2023

1738. Beyond the Infinite Two Minutes (Japanese, 2020)

1738. Beyond the Infinite Two Minutes (Japanese, 2020)

         Sci-Fi, Comedy



⭐⭐⭐⭐/5


ഒരു കഫെയുടെ ഉടമസ്ഥന്റെ ടി വിയിൽ ഒരു പ്രത്യേക പ്രതിഭാസം നടക്കുന്നു. അയാളുടെ ഭാവിയിലേക്കുള്ള അടുത്ത രണ്ടു മിനിറ്റ് അയാൾക്ക്‌ സ്‌ക്രീനിൽ കാണുവാൻ സാധിക്കും. ഈ വിവരം അറിഞ്ഞെത്തിയ അയാളുടെ സുഹൃത്തുക്കൾക്കും അത് കൗതുകകരമായി തോന്നി. എന്നാൽ വെറും രണ്ടു മിനിറ്റ് മാത്രം മുന്നോട്ട് പോകുന്നത് കാണാവുന്നത് കൊണ്ട് പ്രത്യേകം ഉപയോഗം ഇല്ല എന്ന് മനസ്സിലാക്കിയ അവർ കൂടുതൽ നേരം മുന്നോട്ട് പോകാൻ ഉള്ള വഴി കണ്ടെത്താൻ ശ്രമിക്കുന്നു. അതിനായി അവർ Droste Effect ന്റെ സാധ്യതകൾ ഉപയോഗപെടുത്താൻ ശ്രമിക്കുന്നു.


Droste Effect ആണ് Beyond the Infinite Two Minutes എന്ന ജാപ്പാനീസ് ടൈം ട്രാവൽ ചിത്രത്തിന്റെ ഗതിയിൽ പ്രധാന പങ്കു വഹിക്കുന്നത്.Droste Effect എന്നാൽ ഒരു വലിയ ചിത്രത്തിൽ അതിന്റെ ചെറിയ ചിത്രം വയ്ക്കുമ്പോൾ ഉള്ള പ്രതിഭാസത്തെ ആണ്. അങ്ങനെ  replica വയ്ക്കുന്നതിലൂടെ ഒരു ചെറിയ ഒപ്റ്റിക്കൽ ഇല്യൂഷ്യൻ ഉണ്ടാകുന്നു . രണ്ടു കണ്ണാടികൾ parallel ആയി വച്ചാലും ഇതേ പ്രതിഭാസം ഉണ്ടാകും. പറഞ്ഞ് വരുമ്പോൾ അൽപ്പം സങ്കീർണമായി തോന്നുമെങ്കിലും  ഒരു വീഡിയോയിൽ അഥവാ നേരിട്ട് കണ്ടാൽ പെട്ടെന്ന് കാര്യം മനസ്സിലാവുകയും ചെയ്യുന്ന ഒന്നാണ് Droste Effect.


 ഇത് അവരുടെ പിന്നീടുള്ള ജീവിതം മാറ്റുകയാണ്.ഇതിനു ശേഷം അവരുടെ ഭാവിയിലേക്കുള്ള കാഴ്ചകൾ, വാർത്തമാനക്കാലം, ഭൂതക്കാലം എന്നിവയെല്ലാം പല സമയങ്ങളിലായി അവരുടെ മുന്നിൽ വരുന്നു.ചിലപ്പോഴൊക്കെ അവരുടെ ഭാവിക്കാലം ഭൂതക്കാലം ആവുകയും, ഭൂതക്കാലം വാർത്തമാനക്കാലം ആവുകയും എല്ലാം ചെയ്യുന്നുണ്ട്.


ഇതിന്റെ ഇടയിൽ അപ്രതീക്ഷിതമായി ചിലർ അവിടേക്കു വരുന്നതാണ് കഥയുടെ പ്രമേയം. ചെറിയ സിനിമയാണ്. എന്നാൽ സാധാരണ രീതിയിൽ പറഞ്ഞ് പോകുന്ന ടൈം ട്രാവൽ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഉള്ള അവതരണം ആണ് ചിത്രത്തിന് ഉള്ളത്. സംഭാഷണങ്ങളിലൂടെ മുന്നോട്ടു പോകുന്ന കഥയിൽ സങ്കീർണം ആയി ഒന്നും ഇല്ല. പക്ഷെ പ്രമേയപരമായി ഉള്ള സങ്കീർണത മൂലം മികച്ചു നിൽക്കുകയും ചെയ്യുന്നു.


ഒരു കെട്ടിടത്തിൽ മൊബൈൽ ഫോണിലൂടെ ഷൂട്ട് ചെയ്ത ചിത്രം ആണ് Beyond the Infinite Two Minutes. എനിക്ക് സിനിമയെ കുറിച്ച് അത് കാണുന്നതിന് മുന്നേ തന്നെ കൗതുകകരമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നത് കൊണ്ട് നന്നായി ഇഷ്ടപ്പെട്ടൂ. എന്നാലും കാണുന്ന എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നൊരു സംശയവും ഉണ്ട്.സാധാരണ സിനിമ അനുഭവത്തിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കാണണം എന്ന് താൽപ്പര്യം ഉള്ളവർക്ക് ഒന്ന് ശ്രമിച്ചു നോക്കാവുന്നതും ആണ്.


എന്തായാലും കണ്ടു നോക്കാൻ താൽപ്പര്യം ഉള്ളവർക്ക് ലിങ്ക് താഴെ കൊടുക്കുന്നു.


Link: t.me/mhviews1

No comments:

Post a Comment

1818. Lucy (English, 2014)