1533. Luck (English, 2022)
Comedy, Feel-good, Animation: Streaming on Apple TV+
ജീവിതത്തിൽ ഭാഗ്യം എന്ന ഘടകം പലരെയും പല വിധത്തിൽ ആണ് സ്വാധീനിക്കുക. ഭാഗ്യത്തിന് ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധം ഉണ്ടെന്ന് കരുതുന്നവരുണ്ട് , അല്ലാത്തവരും .Luck, സാം എന്ന പെൺകുട്ടിയുടെ ഭാഗ്യ - നിർഭാഗ്യങ്ങളുടെ കഥയാണ്.സാം തന്റെ പതിനെട്ട് വയസ്സു വരെ കെയർ ഹോമുകളിൽ ആണ് ജീവിച്ചത്. പല സ്ഥലങ്ങളിൽ ജീവിച്ച അവൾക്ക് എന്നാൽ ഒരിക്കൽ പോലും അവളെ ഇഷ്ടപ്പെട്ടു ഫോസ്റ്റർ കെയറിലേക്ക് കൊണ്ട് പോകാൻ ഒരു കുടുംബവും തയ്യാറാകത്തത് അവളുടെ ഭാഗ്യക്കേട് കൊണ്ടാണ് എന്ന് വിശ്വസിച്ചു. എന്നാൽ അത് മാത്രമല്ല അവളുടെ ചിന്തകളെ സാധൂകരിച്ചത്. അവളുടെ ജീവിതത്തിലെ ഓരോ സ്റ്റേജിലും ഇത് കടന്നു വന്നൂ, പല രൂപത്തിലും . സിനിമ കണ്ടു നോക്കുമ്പോൾ മനസ്സിലാകും അവളുടെ അവസ്ഥ.
എന്നാൽ, ജീവിതത്തിൽ ഒരിക്കൽ അവൾ ഭാഗ്യം നിർമിക്കുന്ന ഒരു സ്ഥലത്തിലേക്ക് പോകാൻ ഉള്ള അവസരം ഉണ്ടാവുകയാണ്.അതെ, ഭാഗ്യം മാത്രമുളള ഒരു സ്ഥലത്തു.അതും എല്ലാവരും നിർഭാഗ്യത്തിന്റെ പ്രതീകം ആയി കാണുന്ന ഒരു കറുത്ത പൂച്ച വഴി. സാമിന് സ്വന്തം കാര്യങ്ങളെക്കാൾ തന്റെ അവസ്ഥ ഒരു പക്ഷേ വന്നേക്കാം എന്ന് ഭയക്കുന്ന ഒരാളെ രക്ഷിക്കണം. ഭാഗ്യ - നിർഭാഗ്യത്തിന്റെ കളികൾ ആണ് Luck എന്ന ആനിമേഷൻ ചിത്രം പറയുന്നത്.
ചെറിയ ഒരു കഥ. ഒരു ഫീൽ ഗുഡ് മൂഡിൽ ഇരുന്നു കുട്ടികളുടെ ഒപ്പം ഇരുന്നു കാണാൻ പറ്റുന്ന സിനിമ. അതാണ് Luck. കുട്ടികളുടെ ഒപ്പം ഇരുന്നാണ് കണ്ടത്. എന്താണ് എന്നറിയില്ല. അവർക്ക് നന്നായി ഇഷ്ടപ്പെടുകയും, അത് അവർ ആസ്വദിക്കുന്നത് കാണാനും കഴിഞ്ഞു. ആ ഒരു വൈബ് ഉള്ളത് കൊണ്ട് സിനിമ കണ്ടപ്പോൾ ഇഷ്ടമാവുകയും ചെയ്തു. പിന്നീട് ആലോചിച്ചപ്പോൾ കഥയിൽ വലിയ സംഭവം ഇല്ലെങ്കിലും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കുറേ കഥാപാത്രങ്ങൾ ചിത്രത്തിൽ കഥാപാത്രങ്ങൾ ആയി വന്നു പോകുന്നുണ്ട്. Unicorn, Leprechauns പോലെ ഉള്ളവ കൂട്ടികൾക്ക് കണക്റ്റ് ചെയ്യാൻ കഴിയും പെട്ടെന്ന്. അതായിരിക്കും കാരണം.അല്ലാതെ നോക്കിയാലും മോശം സിനിമ അല്ല Luck.
കുട്ടികളോടൊപ്പം കണ്ടു നോക്കൂ.
No comments:
Post a Comment