1524. John Luther (Malayalam, 2022)
Streaming on Manorama Max
സിനിമയുടെ ആദ്യ 35 മിനിറ്റിൽ മിസ്റ്ററിയുടെ ചുരുളഴിഞ്ഞു എന്ന് വിചാരിച്ചിരുന്നിടത്തു നിന്നാണ് കഥയിൽ പിന്നീട് ഉള്ള ട്വിസ്റ്റുകളും ആയി ജോൺ ലൂതർ മുന്നോട്ടു പോകുന്നത്. നല്ല ഒരു ശ്രമം തന്നെ ആയിരുന്നു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ചിത്രത്തിന് ഉണ്ടായിരുന്നതും. എന്നാൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ സിനിമയ്ക്ക് ആ വേഗം നഷ്ടം ആയതായി തോന്നി.സിനിമയെ കുറിച്ചുള്ള അഭിപ്രായം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ പറയാം.
ഒരു സീരിയൽ കില്ലർ സിനിമയുടെ സ്ഥിരം ടെമ്പ്ലേറ്റിൽ നിന്നല്ല ചിത്രം ആരംഭിക്കുന്നത്. കഥയെ കുറിച്ച് ഒരു മുൻ ധാരണയും ഇല്ലാതിരുന്നത് കൊണ്ട് തന്നെ അങ്ങനെ ഒരു വഴിയ്ക്കു ചിത്രത്തെ കുറിച്ച് ചിന്തിച്ചതും ഇല്ല. അത് കൊണ്ട് തന്നെ സിനിമയുടെ കഥയെ കുറിച്ച് അറിയാൻ ഉള്ള താൽപ്പര്യം ആദ്യ സീൻ മുതൽ ഉണ്ടായിരുന്നു.
ജയസൂര്യ നന്നായി തന്നെ ജോൺ ലൂതർ എന്ന സർക്കിൽ ഇൻസ്പെക്റ്ററെ അവതരിപ്പിച്ചു എന്നാണ് അഭിപ്രായം.ഒരു കുറ്റാന്വേഷണ ചിത്രം എന്ന നിലയിലും തരക്കേടില്ലാത്ത അവതരണം ആണ് ഉണ്ടായിരുന്നത്. നേരത്തെ പറഞ്ഞത് പോലെ ക്ലൈമാക്സ് കുറെയേറെ നീണ്ടു പോയതായി തോന്നി.ഇത്തരം സിനിമകളിൽ ഫൈനൽ ട്വിസ്റ്റ് ഇതായിരിക്കും എന്ന് പ്രേക്ഷകന് തോന്നുകയും, പിന്നീട് അതെ പോലെ തന്നെ നടക്കുകയും ചെയ്‌താൽ സിനിമയോടുള്ള ഇഷ്ടം കുറയാൻ സാധ്യതയുണ്ട്. അത് തന്നെ ആണ് ഇവിടെയും സംഭവിച്ചത്. ജോൺ ലൂതറിൽ ഇനി മുന്നോട്ടു എന്താണ് സംഭവിക്കുക എന്നത് ഊഹിച്ചെടുക്കാൻ പറ്റുന്നതായതു കൊണ്ട് ആ ഭാഗം നീളമേറിയതായി അനുഭവപ്പെടുകയും , അത് കൊണ്ട് ചെറിയ രീതിയിൽ മുഷിപ്പിക്കുകയും ചെയ്തു.
അഭിജിത് ജോസഫ് എന്ന സംവിധായകൻ താൻ തിരഞ്ഞെടുത്ത സിനിമ ജോൺറെയോട് നീതി പുലർത്തിയിട്ടുണ്ട്. അധികം അതി ഭാവുകത്വങ്ങളില്ലാത്ത ഒരു ചെറിയ, തരക്കേടില്ലാത്ത മലയാള ചിത്രമാണ് ജോൺ ലൂതർ.
No comments:
Post a Comment