1526. Scribe / La Mécanique de l'ombre/ The Eavesdropper (French, 2016)
Thriller.
ജോലിയിൽ ആത്മാർഥത കാണിച്ചിരുന്ന ദുവൽ എന്ന മധ്യവയ്സ്ക്കന് ഒരു ദിവസം തന്റെ ജോലി നഷ്ടമാകുന്നു.അയാളുടെ പ്രായം കാരണം മറ്റു ജോലികൾ ലഭിക്കുന്നും ഇല്ല. അങ്ങനെ ഇരിക്കെ അയാൾക്ക് ഒരു അജ്ഞാതന്റെ ഫോൺ കോൾ വരുന്നു. ദുവലിനു അയാൾ ഒരു ജോലി ഓഫർ ചെയ്യുന്നു. കുറച്ചു ഫോൺ കോളുകൾ കാസറ്റിൽ റെക്കോർഡ് ചെയ്തു കൊടുക്കും. അതിലെ വിവരങ്ങൾ പേപ്പറിൽ ആക്കുക. ഒറ്റ കാര്യമേ ഉളളൂ. തന്റെ ജോലി എന്താണെന്ന് ആരോടും പറയാതെ, ഒറ്റയ്ക്ക് ഒരു അപാർട്മെന്റിൽ ഇരുന്നാണ് ജോലി. സംഭവം രഹസ്യമാണ്. പക്ഷെ നല്ലൊരു തുക ശമ്പളവും ഉണ്ട്. ദുവൽ ഓക്കെ പറയുന്നു. നല്ല ഒരു ഡീൽ അല്ലെ??
പക്ഷെ ഇത്തരം ഒരു ജോലിയുടെ പുറകിൽ ഒളിച്ചിരിക്കുന്ന ധാരാളം നിഗൂഢതകൾ ഉണ്ടായിരുന്നു. ഒരു പക്ഷെ കോൺസ്പിറസി തിയറി എന്നൊക്കെ വിളിക്കാവുന്ന ഒന്ന്. ജീവിതത്തിൽ ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് പോലും ദുവലിനു സംശയം തോന്നുന്ന ദിവസങ്ങൾ ആണ് പിന്നീട് ഉണ്ടായത്.
ദുവലിന്റെ സംഭവ ബഹുലമായ പുതിയ ജോലിയുടെ നിഗൂഢതയും അതിനു പിന്നിൽ ഉള്ള സാധാരണക്കാരന്റെ ചിന്തയ്ക്കും അപ്പുറം നടക്കുന്ന കാര്യങ്ങൾ ആണ് സിനിമയുടെ കഥ. നല്ലൊരു ത്രില്ലർ ആണ് ചിത്രം. പ്രത്യേകിച്ചും ക്ലൈമാക്സ്, ഒറ്റ സെക്കൻഡിൽ വലിയ ട്വിസ്റ്റ് പോലെ കഥ മൊത്തം മാറിയ അവസ്ഥ ആയിരുന്നു അതിനു ഉണ്ടായിരുന്നത്.
Telegram ലിങ്ക് :t.me/mhviews1
സിനിമയുടെ ഡൗൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.
No comments:
Post a Comment