1305. Greenland (English, 2020)
Thriller
IMDB: 6.3, RT: 100
ദുരന്തങ്ങളുടെ ആരംഭ സ്ഥാനം അമേരിക്ക ആണെന്നുള്ള സ്ഥിരം ക്ളീഷേയിൽ നിന്നും മാറാത്ത ഒരു ചിത്രം കൂടി. ജെറാർഡ് ബട്ട്ലർ നായകനാകുന്ന Greenland ന്റെ കഥ അങ്ങനെ ആണ്.ഈ പ്രാവശ്യം അന്തരീക്ഷത്തിൽ വച്ചു തന്നെ നശിക്കും എന്നു കരുതിയ കോമറ്റ് പ്രതീക്ഷകളെ ആസ്ഥാനത്തിൽ ആക്കി കൊണ്ടു പതിച്ചത് ജനവാസ പ്രദേശങ്ങളിൽ.
അമേരിക്കൻ സർക്കാർ ഉടൻ തന്നെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേരെ മാത്രം സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടു പോകാനുള്ള നടപടികൾ എടുത്തു.അങ്ങനെ തിരഞ്ഞെടുത്ത കുടുംബം ആയിരുന്നു ആർക്കിടെക്ക്റ്റ് ആയ ജോണ് ഗാരിട്ടിയുടെ കുടുംബവും.എന്നാൽ വിചാരിച്ച അത്ര എളുപ്പം അല്ലായിരുന്നു അവർക്ക് രക്ഷപ്പെടാൻ ഉള്ള അവസരം.
പല കാരണങ്ങൾ കൊണ്ടും അവർക്ക് പ്ലാനിൽ നിന്നും മാറേണ്ടി വന്നു.അവർ ആ അവസ്ഥ അതിജീവിക്കുമോ എന്നാണ് ഡിസാസ്റ്റർ ഡ്രാമ വിഭാഗത്തിൽ ഉള്ള ഈ ചിത്രം അവതരിപ്പിക്കുന്നത്.
കഥയെക്കുറിച്ചു പറഞ്ഞാൽ വലിയ പ്രത്യേകതകൾ ഒന്നും ഇല്ലാത്ത പഴകിയ കഥ.സ്ഥിരം disaster സിനിമയുടെ ഫോർമാറ്റ് അതേ പോലെ എടുത്തു വച്ചിരിക്കുന്നു.കഥാപാത്രങ്ങൾ മാത്രം മാറ്റമുണ്ട് എന്നു മാത്രം.പക്ഷെ അതൊന്നും കാര്യമായി എടുക്കാതെ ഒരു സ്ഥിരം disaster-survival സിനിമ ആണ് കാണാൻ ഇരിക്കുന്നത് എന്ന ബോധ്യം ഉണ്ടായാൽ തരക്കേടില്ലാത്ത ഒന്നായി തോന്നും എന്നു മാത്രം.
സിനിമ വലുതായി മടുപ്പിക്കുന്നില്ല, കണ്ടു പഴകിയ കാഴ്ചകൾ ആണെങ്കിൽ കൂടി.ഇത്തരം സിനിമകൾക്ക് ഇന്നും അമേരിക്കൻ കുടുംബങ്ങൾക്കിടയിൽ മാർക്കറ്റ് ഉണ്ടെന്നു തന്നെ ആണ് ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ കൂടുതലായി കടകളിൽ നിന്ന് ഡിസ്ക് വാങ്ങാൻ വരുന്നവരുടെ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഒരു must watch സിനിമ ഒന്നും അല്ല Greenland. പക്ഷെ കുറച്ചു നേരം വെറുതെ ഒരു സിനിമ ഇരുന്നു കാണണം എന്ന് കരുതിയാൽ കണ്ടു നോക്കാം.
More movie suggestions and links @mhviews telegram channel
No comments:
Post a Comment