1302. Out of Time (English, 2003)
Action, Thriller.
IMDB: 6.5/10, RT: 64%
അവിഹിത ബന്ധങ്ങൾ പ്രമേയം ആയി വരുന്ന സിനിമകൾ പലപ്പോഴും erotic thriller വിഭാഗത്തിലേക്ക് മാത്രമായി ഒതുങ്ങി പോകാറുണ്ട്.കുറച്ചു ചിത്രങ്ങൾ അപവാദം ഉണ്ടെന്നു വിസ്മരിക്കുന്നില്ല.ഇത്തരത്തിൽ ഒരു പ്രമേയം ആണെങ്കിലും ഒരു erotic ത്രില്ലർ ആയി മാറാതെ നല്ല ഒരു ത്രില്ലർ ആയി മാറിയ, അത്യാവശ്യം ട്വിസ്റ്റുകൾ ഉള്ള ചിത്രമാണ് Out of Time.
തന്റെ ഭാര്യയുമായി വേർപിരിയുന്നതിന്റെ വക്കിൽ എത്തിയ പൊലീസ് ചീഫ് വിറ്റ്ലോക് (Denzel Washington) മറ്റൊരു സ്ത്രീയുമായി രഹസ്യ ബന്ധത്തിൽ ആണ്.ഭർത്താവ് ഉള്ള അന്ന (Sanaa Lathan) യുമായി ഉള്ള ബന്ധം രഹസ്യമായി നടക്കുന്നു.ആയിടയ്ക്കാണ് ഒരു കാൻസർ രോഗി ആണ് അന്ന എന്നുള്ള വിവരം അവരുടെ ഡോക്റ്റർ മുഖേനെ അറിയുന്നത്. അന്നയ്ക്കു അവളുടെ ഭർത്താവിന്റെ അടുക്കൽ നിന്നും രക്ഷപ്പെടണം എന്നാണ് ആഗ്രഹം.വിറ്റെക്കർ അതിനായി അവളെ സഹായിക്കുന്നു.എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു.
താൻ അകപ്പെട്ട പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആകാത്ത അവസ്ഥയിൽ ആയി അയാൾ.ഒപ്പം അയാളുടെ പ്രശ്നങ്ങളിൽ കുറ്റാന്വേഷക ആയി വേർപിരിയലിന്റെ വക്കിൽ നിൽക്കുന്ന ഭാര്യ അലക്‌സ് (Eva Mendes) വരുന്നു.അയാളുടെ പ്രശ്നങ്ങളിൽ നിന്നും അയാൾ ഒളിച്ചോടുമോ അതോ അതിനെ നേരിടുമോ?ഇതു അയാളുടെ ജീവിതത്തിന്റെയും കരിയറിന്റെയും പ്രശ്നമായി മാറുന്നു.പിന്നീട് എന്തു സംഭവിക്കുന്നു എന്നതാണ് Out of Time ന്റെ കഥ.
നല്ല വേഗതയിൽ കഥ പറഞ്ഞു പോകുന്ന ഒരു ത്രില്ലർ ആണ് Out of Time.ആദ്യ ഒരു 15 മിനിറ്റിൽ നിന്നും വ്യത്യസ്തമായി കഥയിലേക്ക് പോകുമ്പോൾ ആണ് ചിത്രം ഒരു ത്രില്ലർ ആയി മാറുന്നത്.പിന്നെ കുറെ നേരം ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്. കണ്ടു നോക്കൂ.
ചിത്രത്തിന്റെ ലിങ്ക് t.me/mhviews എന്ന ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.
Spoiler Alert!!
പിന്നാമ്പുറം: കഥയിലേക്ക് പോയതോടെ സിനിമയുടെ കഥ പതിയെ മനസ്സിലായി. ഹിന്ദിയിൽ ഇമ്രാൻ ഹാഷ്മി നായകനായ Zeher ഇതിന്റെ adaptation ആയിരുന്നു. 'വോ ലംഹേ' പാട്ട് എക്കാലത്തെയും പ്രിയപ്പെട്ട പാട്ടയത് കൊണ്ടു തന്നെ 3 പ്രാവശ്യം റിലീസ് സമയത്തു കണ്ടതാണ്.എന്നാൽക്കൂടിയും Denzel ന്റെ സിനിമ നല്ലതു പോലെ ത്രിൽ അടുപ്പിച്ചു.മുഷിപ്പിച്ചില്ല.അതു കൊണ്ടു മൊത്തം ഇരുന്നു കണ്ടൂ.
No comments:
Post a Comment