Thursday, 19 November 2020

1300. Ted Lasso (English, 2020)

 1300. Ted Lasso (English, 2020)

           Sports, Comedy

           Streaming on Apple TV+

          IMDB:8.7, RT 88%




    രണ്ടു രാജ്യങ്ങളുടെ സംസ്‌കാരത്തിലും pop culture ലും  ഉള്ള വ്യത്യാസത്തെ ഏകദേശം പേരിൽ മാത്രം ഉള്ള സാമ്യം കൊണ്ടു ബന്ധിപ്പിക്കുന്ന sports ആയി ഫുട്‌ബോൾ മാറുകയാണ് Ted Lasso യിൽ.അമേരിക്കൻ ഫുട്‌ബോളും യൂറോപ്യൻ ഫുട്‌ബോളും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിലും അമേരിക്കൻ ഫുട്‌ബോളിൽ അപ്രതീക്ഷിതമായി ഒരു ക്ലബ് ടീമിനെ വിജയത്തിലേക്ക് നയിച്ച മാനേജർ ആയ Ted Lasso ഇപ്പോൾ ഇംഗ്ലണ്ടിൽ ആണ്.


 പുതിയ ജോലി: Richmond AFC യെ അവരുടെ സമീപകാല പരാജയത്തിൽ നിന്നും വിജയത്തിലേക്ക് ആക്കുക.തന്റെ ധനികനായ ഭർത്താവിൽ നിന്നും അടുത്തായി വിവാഹമോചനം ലഭിച്ച റബേക്ക ആണ് ടീമിന്റെ ഓണർ. അവർ ടെഡ് ലാസോ എന്ന അമേരിക്കക്കാരനെ, അതും കാൽ പന്തുക്കളിയും ആയി ഒരു ബന്ധവും ഇല്ലാത്ത ആളെ പുതിയ ജോലി ഏല്പിച്ചതിന്റെ ലക്ഷ്യം എന്താണ്?


  Apple TV+ നെ സിറ്റ്കോം ആയ ടെഡ് ലാസോയിൽ കാൽപ്പന്തു കളി അറിയാത്ത മാനേജരും അയാളുടെ സുഹൃത്തായ താടിക്കാരൻ കോച്ചും കൂടി പുതിയ സ്ഥലത്തു എത്തുമ്പോൾ ഉള്ള സംഭവങ്ങൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്.സ്പോർട്സ് പരമ്പര എന്നതിലുപരി കഥാപാത്രങ്ങളുടെ വൈകാരികമായ ,അവരുടെ സ്വകാര്യ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ആണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.


  കഥാപാത്രങ്ങൾ പലരും ആഴമേറിയ സ്വഭാവ പഠനത്തിന് വിധേയരാകുന്നുണ്ട്. ഇതിഹാസ താരമായ റോയ് കെന്റ് മുതൽ നേറ്റ് എന്ന സഹായി വരെ ഉള്ള കഥാപാത്രങ്ങൾ വെറുതെ വന്നു പോകുന്നതല്ല.പ്രത്യേകിച്ചും ജീവിതത്തിൽ പല പ്രശ്നങ്ങളിൽ അകപ്പെടുന്നവർ, അവിടെ പുതുതായി വന്ന അതിഥികൾ എങ്ങനെ എല്ലാം ഇവരുടെ ഒക്കെ ജീവിതത്തിൽ സ്വാധീനം ആകുന്നു എന്നും കാണാം.


 ഒരു പോരായ്മയായി തോന്നിയത് ഒരു സ്പോർട്സ് ഡ്രാമ എന്ന നിലയിൽ ഉള്ള ഫീൽ പൂർണമായും നൽകാൻ 10 എപ്പിസോഡ് ഉള്ള 30 മിനിറ്റിൽ ഉള്ള പരമ്പരയ്ക്കു കഴിഞ്ഞില്ല എന്നതാണ്.ഒരു പക്ഷെ സ്പോർട്സ് ഡ്രാമ പ്രതീക്ഷിച്ചു പോയ എന്നെ നിരാശപ്പെടുത്തിയെങ്കിലും മൊത്തത്തിൽ രസകരമായിരുന്നു Ted Lasso.അടുത്ത സീസണ് ഉണ്ടാകാൻ ഉള്ള സാധ്യത നില നിർത്തി ആണ് പരമ്പര അവസാനിക്കുന്നത്.


 We Are The Millers, Horrible Bosses സിനിമ പരമ്പരയിലൂടെ രസിപ്പിച്ച Jason Sudeikis ആണ് കേന്ദ്ര കഥാപാത്രമായ Ted Lasso യെ അവതരിപ്പിച്ചിരിക്കുന്നത്.ജേസന്റെ എനർജറ്റിക് പെർഫോമൻസ് ആണ് പരമ്പരയുടെ മുഖ്യ ആകർഷണവും.


  മനസ്സിന് സന്തോഷം നൽകുന്ന നല്ല ഒരു ഫീൽ ഗുഡ് പരമ്പര കാണാൻ ഇടയ്ക്കു ആഗ്രഹം തോന്നുന്നു എങ്കിൽ ധൈര്യമായി കണ്ടു തുടങ്ങിക്കോളൂ.Binge Watching നു അനുയോജ്യമായ ഒരു പരമ്പരയാണ് Ted Lasso. പരമ്പരയിലെ ധാരാളം Quotes, meme രൂപത്തിൽ പ്രശസ്തി നേടിയിരുന്നു.


  പരമ്പരയുടെ ലിങ്ക് @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭിക്കും.

No comments:

Post a Comment

1889. What You Wish For (English, 2024)