1270.Class of '83 (Hindi, 2020)
Crime.
Netflix ൽ റിലീസ് ആകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ആദ്യം ശ്രദ്ധയിൽ വന്നത് സിനിമയുടെ കാസ്റ്റിങ് ആണ്. ബോബി ഡിയോൾ എന്ന പേര് ആയിരുന്നു ആകർഷിച്ചത്.വലിയ സൂപ്പർസ്റ്റാർ ഒന്നും ആയില്ലെങ്കിലും ഗുപ്ത്, Soldier പോലെയുള്ള പടങ്ങളിലൂടെ ആ സിനിമകൾ ഇറങ്ങിയ സമയം നീണ്ട തലമുടിയും അത്യാവശ്യം ഹീറോ ലുക്കും ഉള്ള അന്നത്തെ ബോബിയെ ഇഷ്ടമായിരുന്ന ഒരു പ്രേക്ഷകൻ ആയിരുന്നു.പിന്നീട് പലപ്പോഴും മോശം സിനിമകളുടെ ഭാഗമായി , വലിയ potential ഇല്ലാത്തത് കൊണ്ടും ആകാം ധർമെന്ദ്രയെയോ, സണ്ണിയെയോ പോലെ ഒന്നും വലിയ സംഭവം ആകാൻ പറ്റിയതും ഇല്ല.എന്തായാലും Netflix റിലീസിന്റെ അന്ന് തന്നെ സിനിമ കണ്ടു.
പോലീസ് സർവീസിൽ ഉണ്ടായ മോശം അനുഭവങ്ങൾ സത്യസന്ധനായ ഒരു പോലീസുകാരനെ പോലീസ് ട്രെയിനിങ് കോളേജിന്റെ ഡീൻ ആക്കി മാറ്റി.എന്നാൽ അയാളുടെ ശ്രദ്ധയിൽ പെടുന്ന കുറച്ചു ട്രെയ്നികളിൽ അയാൾ മറ്റൊരു അവസരം കണ്ടെത്തുന്നു.താൻ തുടങ്ങി വച്ചതു വിദഗ്ധമായി മറ്റൊരു രീതിയിൽ ചെയ്യാൻ ഉള്ള അവസരം. ആ ബാച്ചിന്റെ കഥയാണ് Class of '83 അവതരിപ്പിക്കുന്നത്.
അധികം പരിചിതം അല്ലാത്ത മുഖങ്ങൾ ആയതു കൊണ്ടും ആകാം ഒരു ഒറീജിനാലിറ്റി ഫാക്റ്റർ കഥാപാത്രങ്ങൾക്ക് തോന്നിയിരുന്നു.മുംബൈ അധോലോകവും രാഷ്ട്രീയവും ഒന്നിച്ചു ചേരുമ്പോൾ ഉള്ള deadly combination, അതിന്റെ പേരിൽ നടക്കുന്ന organized crime എല്ലാം സിനിമയിൽ വിഷയം ആണ്.ഹുസ്സൈൻ സെയ്ദിയുടെ അതേ പേരിൽ ഉള്ള നോവൽ ആണ് സിനിമയ്ക്ക് ആധാരം.
ഒരു ആക്ഷൻ ട്രീറ്റ് അല്ല സിനിമ.കഥാപാത്രങ്ങളുടെ സ്വഭാവ രൂപീകരണത്തിന് ആണ് സിനിമ കൂടുതൽ സമയവും ശ്രദ്ധിച്ചിരിക്കുന്നത്.ഒരു തരത്തിൽ പറഞ്ഞാൽ അവരുടെ transformation element ആണ് ഇവിടെ പ്രാമുഖ്യം ഉള്ളത്.അതു സിനിമയുടെ അവസാനം വരെയും കാണാം.ജീവിതത്തിൽ ഓരോ ഘട്ടത്തിലും സ്വന്തം ജോലിയോടുള്ള പ്രതിപത്തത ഏതെല്ലാം രീതിയിൽ മാറാൻ സാധ്യത ഉണ്ടെന്നു ഉള്ള ഒരു വിശകലനം കൂടി ആണ് ചിത്രം.അതിലൊന്നും വെള്ളം ചേർത്തിട്ടുമില്ല.
ക്ളൈമാക്‌സ് പെട്ടെന്ന് തീർന്നത് പോലെ ഒരു തോന്നൽ ഉണ്ടാക്കിയിരുന്നു.അവിടെ കൂടുതൽ സാധ്യതകൾ ഉണ്ടായിരുന്നു ഒരു കോപ് സ്റ്റോറിയെ കൂടുതൽ ആസ്വാദ്യകരം ആക്കാൻ എന്നു തോന്നി. വലിയ ഒരു Nepotism Product ആണ് ബോബി ഡിയോൾ.അതു കൊണ്ടു അതിനെതിരെ ഉള്ള പോരാളികൾ ആ വഴിക്കു പോകേണ്ട.സമാധാനം വേണമല്ലോ എല്ലാവർക്കും.
MH Views Opinion: A watchable, not a regular cop flick with colourful action scenes. The movie just works with its moralities.
No comments:
Post a Comment