1259. Bell Bottom (Kannada, 2019)
Mystery,Thriller
സിനിമ ഇറങ്ങിയ സമയം മുതൽ ഉണ്ടായ നല്ല അഭിപ്രായങ്ങൾ കാരണം കാത്തിരുന്നു കണ്ട സിനിമ ആണ് Bell Bottom.പോസ്റ്ററിൽ നിന്നും 80 കളിലെ കഥയാണ് എന്നു ഒരു ഐഡിയ മാത്രം ആണ് ഉണ്ടായിരുന്നതും.
സിനിമ കാണാൻ തുടങ്ങി.അതേ.80 കളിലെ കഥ തന്നെ.ദൂരദർശൻ, ഓഡിയോ കാസറ്റ്,സ്‌കൂട്ടർ,ജാവ ബൈക്, ബെൽ ബോട്ടം പാന്റ് അങ്ങനെ എല്ലാം ആ കാലഘട്ടം തന്നെ.ഇതൊക്കെ കാണുമ്പോൾ കഥ പഴയത് ആണോ എന്നൊരു തോന്നൽ ഉണ്ടാകുമോ?കഥ ഒക്കെ അൽപ്പം പഴയതാണ്.രാജ്കുമാറിന്റെ ഡിറ്റക്ട്ടീവ് സിനിമകളും കുറ്റാന്വേഷണ നോവലുകളും ഇഷ്ടമുള്ള പോലീസുകാരന്റെ മകൻ ദിവാകരന് വലുതാകുമ്പോൾ ഒരു ഡിറ്റക്ട്ടീവ് ആകണം എന്നാണ് ആഗ്രഹം.പക്ഷെ ജോലിക്കൊന്നും പോകാതെ സ്വപ്നം മാത്രം കാണുന്ന മകന് 'അമ്മ സെന്റിമെന്റ്‌സ് ഉപയോഗിച്ചു സ്വപിതാവ് പോലീസിൽ ജോലി നേടി കൊടുത്തു.അതും പാറാവുകാരൻ ആയി. ദിവാകരന് തന്റെ ഇപ്പോഴത്തെ ജോലിയിൽ നിന്നും സ്വന്തം സ്വപ്നങ്ങൾ തേടി പോകാൻ കഴിയുമോ?അതിനുള്ള അവസരം എങ്ങനെ വരും?അതാണ് ബാക്കി ഉള്ള സിനിമയുടെ കഥ.
സൂക്ഷ്മമായി ഒരു കേസ് അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സീരിയസ് അന്തരീക്ഷം അല്ല ചിത്രത്തിനുള്ളത്.തമാശകളും ഒക്കെ ആയി കുറെ ഏറെ കഥാപാത്രങ്ങൾ.എല്ലാവരും മികവ് പുലർത്തി എന്നു തന്നെ പറയാം.ഒട്ടും മുഷിപ്പിക്കാതെ, കഥയിൽ പലപ്പോഴും പ്രേക്ഷകന് ചിന്തിക്കാൻ ഉള്ളതും ട്വിസ്റ്റുകളും എല്ലാം നല്ല രീതിയിൽ നൽകി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഋഷഭ് ഷെട്ടിയുടെ മുഖ്യ കഥാപാത്രം നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.അവസരം കിട്ടിയാൽ കണ്ടു നോക്കണം.ഇഷ്ടമാകും.പലരും കണ്ടതാണ് എന്നറിയാം.ഹൈപ് അത്ര മാത്രം ഉണ്ടായിരുന്നല്ലോ?അതിനോട് എന്തായാലും നീതി പുലർത്തി ഒപ്പം എനിക്ക് ചിത്രം ഇഷ്ടമായി.
MH Views Rating : 4/5
ചിത്രത്തിന്റെ ലിങ്ക് t.me/mhviews ൽ ലഭ്യമാണ്.
No comments:
Post a Comment