1263.Gunjan Saxena: The Kargil Girl (Hindi,2020)
Biography
വീരോതിഹാസങ്ങൾ ഇന്ത്യൻ സിനിമയിൽ എന്നും പ്രിയപ്പെട്ട പ്രമേയം ആണ്.സിനിമകളിൽ മുഖ്യ കഥാപാത്രങ്ങൾക്ക് നൽകുന്ന പരിവേഷം ഇന്ത്യൻ സിനിമയുടെ മുഖമുദ്ര ആണെന് പറഞ്ഞാലും കുഴപ്പമില്ല.അത്തരത്തിൽ പ്രശസ്ത ആയ, അതു കാർഗിൽ യുദ്ധത്തിൽ ധീരത പ്രകടിപ്പിച്ച ഗുഞ്ചൻ സക്സേനയുടെ കഥ സിനിമ ആയപ്പോഴും വ്യത്യാസം ഒന്നുമില്ല.ഇത്തരത്തിൽ ഉള്ള സിനിമകൾ കാണുമ്പോൾ ഉള്ള ഫീൽ കൊണ്ടു വരാൻ സാധിച്ചു എന്നു പറയാം.
എന്നാൽ അതു മാത്രം ആണോ ഗുഞ്ചന്റെ കഥ പറയുന്ന ചിത്രം പറയാൻ ഉദ്ദേശിച്ചത് എന്നു ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം.ഗുഞ്ചന്റെ കഥ ഇന്ത്യയിലെ ഏത് പെണ്കുട്ടിയുടെ ജീവിതവുമായി ചേർന്നു പോകുന്നു.അവരുടെ പ്രശ്നങ്ങൾ പലപ്പോഴും സങ്കുചിതമായ മനസുകളിൽ ഉണ്ടാകുന്നവ ആണ്.അതു മാതാപിതാക്കൾ ആയാലും, സഹോദര- സഹോദരിമാർ ആണെങ്കിലും സമൂഹം മൊത്തതോടെ എടുത്താലും ഒരേ പോലെ ആണ്.അവിടെ ആണ് പങ്കജിന്റെ കഥാപാത്രം പ്രസക്തം ആകുന്നതു.ഗുഞ്ചൻ എന്ന കഥാപാത്രത്തെക്കാളും മനസ്സിൽ തങ്ങി നിൽക്കുന്നത് ശാന്ത സ്വഭാവം ഉള്ള, എന്നാൽ സ്വപ്നങ്ങളെ വേട്ടയാടാൻ പഠിപ്പിക്കുന്ന കഥാപാത്രം ആണ് സിനിമയുടെ നട്ടെല്ല്.ലിംഗ ഭേദം ഇല്ലാതെ സ്വപ്നങ്ങൾ കാണാൻ ഉള്ള സ്വാതന്ത്ര്യവും അതിനൊപ്പം അതിലേക്കു എത്താൻ ഉള്ള വഴികളും കണ്ടെത്താൻ എല്ലാവർക്കും ഒരേ അവകാശം ആണുള്ളത്.
സിനിമ ഫെമിനിസം പറയുന്നുണ്ട്.എന്നാൽ മറ്റാരോ കൂടി പറഞ്ഞ പോലെ ഫെയ്ക് ആയി forced ആയി അല്ല എന്ന് തോന്നി.ആ സിനിമയിലെ സാഹചര്യങ്ങളും ആയി കൂടി ചേർന്നിട്ടുണ്ട് ആ ഭാഗം.പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഉള്ളതിനെ കുറേക്കൂടി പർവതീകരിച്ചു കാണിച്ചു എന്നതിന്റെ പേരിൽ വിവാദം ആയിട്ടുണ്ട്.
ഒരു ബയോഗഫി എന്ന നിലയിലും സിനിമ എന്ന നിലയിലും ചിത്രം മികച്ചതായി തന്നെ തോന്നി.ജാന്വി കപൂറിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം തന്റെ കരിയറിന്റെ തുടക്കം തന്നെ ലഭിച്ചു എന്നു പറയാം.സിനിമ Netflix ൽ ആണ് റിലീസ് ചെയ്തത്.ഇപ്പോഴത്തെ നെപ്പോട്ടിസം വിവാദത്തിൽ ഉള്ള എതിർപ്പുകൾ കാരണം imdb യിൽ നല്ല പോലെ കുറഞ്ഞ റേറ്റിങ് കിട്ടിക്കൊണ്ട് ഇരിക്കുക ആണ് ചിത്രം.എന്നാൽ നല്ലൊരു സിനിമ കാണണം എന്നതാണ് ലക്ഷ്യം എങ്കിൽ Gunjan Saxena: The Kargil Girl കണ്ടോളൂ.
MH Views Rating 3.5/5
More movie suggestions @www.movieholicviews.blogspot.ca
No comments:
Post a Comment