1264. Lockup (Tamil, 2020)
Mystery, Crime
ഒരു ഇൻസ്‌പക്റ്ററുടെ കൊലപാതകത്തിനു ശേഷം ആ കേസിലെ പ്രതിയെ പോലീസ് ഉടൻ തന്നെ പിടിക്കുന്നു.ആ കേസ് കോടതിയിൽ സബ്മിറ്റ് ചെയ്യാൻ ആയാണ് ഒരു ദിവസത്തേക്ക് മറ്റൊരു പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർ അവിടേക്ക് വരുന്നത്.എന്നാൽ അവർക്ക് ആ കേസിൽ ചില സംശയങ്ങൾ തോന്നുന്നു.അവരുടെ സംശയങ്ങളുടെ പിന്നിൽ എന്തെങ്കിലും കഴമ്പുണ്ടോ?Lockup പറയുന്നത് ആ സംശയങ്ങളുടെ കഥ ആണ്.
നോൺ-ലീനിയർ നറേഷൻ ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ ഉള്ള കഥകൾ, കള്ളങ്ങൾ, സത്യങ്ങൾ എല്ലാം ഇഴചേർന്നുള്ള നല്ല അവതരണം ആയിരുന്നു ചിത്രത്തിനു.സംശയത്തിന്റെ മുന പല കഥാപാത്രങ്ങളുടെ നേരെ പോകുമെങ്കിലും Whodunit എന്നതിലും കൂടുതൽ Whydunit എന്നതിന് ആയിരുന്നു പ്രാധാന്യം.
Zee5 യിൽ റിലീസ് ആയ ചിത്രത്തിൽ വെങ്കട്ട് പ്രഭുവിന്റെ ടീമിലെ സ്ഥിരം പേരുകൾ ചിലതു കാണാം.വൈഭവ് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഒപ്പം വെങ്കട്ട് പ്രഭുവും.നിതിൻ സത്യ ആണ് പ്രൊഡ്യൂസർ. ലോജിക് എന്ന നിലയിൽ ചില ചോദ്യങ്ങൾ സിനിമയിൽ വരുന്നുണ്ടെങ്കിലും തരക്കേടില്ലാത്ത അവതരണം ഈ കുറ്റാന്വേഷണ കഥയെ അതിലേക്കു കൂടുതൽ ശ്രദ്ധിക്കാതെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.ചില കാര്യങ്ങൾക്ക് ഒക്കെ വ്യക്തത വരുത്തി തന്നെയാണ് ചിത്രം പോകുന്നത്.
OTT റിലീസുകളിൽ വന്ന ചിത്രങ്ങളിൽ മികച്ചവയിൽ ഒന്നായി ആണ് തോന്നിയത്.നേരത്തെ പറഞ്ഞ പോലെ ലോജിക് പ്രശ്നങ്ങൾ വലിയ ശല്യം ആകുന്നില്ലെങ്കിൽ കാണാവുന്നതാണ്.കഥയിൽ ആ ഭാഗത്തെക്കു അധികം പ്രേക്ഷകന്റെ ശ്രദ്ധ അധികം ശ്രദ്ധ കൊണ്ടു പോകാൻ ശ്രമിച്ചിട്ടും ഇല്ല.
കണ്ടു നോക്കുക.
Opinion: Watchable!!
More movie suggestions @www.movieholicviews.blogspot.ca
No comments:
Post a Comment