Saturday, 22 June 2019

1059.Acusada(Spanish,2018)


1059.Acusada(Spanish,2018)
         Drama,Thriller.


   21 വയസ്സുള്ള ഒരു പെണ്കകുട്ടിയുടെ മനസാക്ഷിയെ വിശകലനം ചെയ്യുകയാണ് Acusada എന്ന സ്പാനിഷ് ചിത്രത്തിൽ.അവളുടെ മനസ്സാക്ഷി എന്നു പറയുന്നതിലും മികച്ച ഒരു വാക്ക് "ഓർമ" എന്നതാണ്.എന്നാൽ ,ഇന്നവൾ ഏകദേശം രണ്ടു വർഷങ്ങളുടെ അപ്പുറവും അവളെ സമൂഹം കാണുന്നത് ഒരു കൊലയാളി ആയിട്ടാണ്.സ്വന്തം സുഹൃത്തിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി.

   ഈ ഒരു സംഭവം അവളുടെ കുടുംബത്തെ മുഴുവൻ തകർത്തു.എങ്കിലും അവർ അവളുടെ ഒപ്പം തന്നെ നിന്നു.പ്രതീക്ഷയോടെ,തങ്ങളുടെ ചിറകിന്റെ കീഴിൽ ഉള്ള എല്ലാ സംരക്ഷണവും നൽകി കൊണ്ടു തന്നെ.എങ്കിലും,ചില മുൻ കഥകൾ,സാക്ഷി മൊഴികൾ,സാഹചര്യ തെളിവുകൾ എല്ലാം അവൾക്കു എതിരാണ്.വ്യക്തതയില്ലാത്ത കുറെ ഏറെ സംഭവങ്ങൾ??

  Acusada എന്ന ചിത്രവും വ്യക്തതയില്ലാതെ ആണ് പോകുന്നത്.ഒരു പ്രത്യേക തരം ഐഡന്റിറ്റി ചിത്രം ആവശ്യപ്പെടുന്നുണ്ട്.ഒരു സംഭവം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുമ്പോൾ,പ്രത്യേകിച്ചും കൊലപാതകത്തെ പോലെ ഉള്ളവ,അതിനു ദൃശ്യ ഭാഷ കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്.പ്രേക്ഷകന്റെ താല്പര്യം വളരെ അധികം കൂട്ടാൻ ഉള്ള ഒരു വഴി.നിഗൂഢതകളിലേക്കു പ്രേക്ഷകന് ഇറങ്ങി ചെല്ലുവാനും അതിനു പുറകേ പോയി കുറ്റ കൃത്യത്തെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുവാനും ഉള്ള വഴികൾ അവിടെ തുറക്കാറുണ്ട്.എന്നാൽ Acusada ഈ വഴികൾ ഒന്നും സ്വീകരിക്കുന്നില്ല കഥ പറച്ചിലിന്.എന്നാൽ പ്രതീക്ഷകളെ എല്ലാം കാറ്റിൽ പറത്തി ആ ഒരു ജിജ്ഞാസ സിനിമയിൽ കൊണ്ടു വരുന്നുണ്ട്.

  സിനിമയുടെ ഏറ്റവും വലിയ കുറവായി തോന്നുന്ന ക്ളൈമാക്‌സ്,എന്നാൽ തിനു മുൻപ് തന്നെ ആ ഫീൽ  കാരണം കൊണ്ട് തന്നെ തരക്കേടില്ലാത്ത ഒന്നായി മാറ്റുന്നു.പ്രത്യേകിച്ചും സിനിമയുടെ ഴോൻറെ അത്തരം ഒരു കാര്യത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നില്ല എന്നു വ്യക്തമാണ്.കോടതിയിലെ രംഗങ്ങൾ,അതിനായി ഉള്ള തയ്യാറെടുപ്പുകൾ,മീഡിയയെ അതിനായി ഉപയോഗിക്കുന്ന വഴികൾ എല്ലാം സിനിമയുടെ ഗതിയെ നന്നായി സ്വാധീനിക്കുന്നുണ്ട്.സ്ഥിരം ഫോർമുല കുറ്റാന്വേഷണ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നു മാത്രം സിനിമയെ നോക്കി കണ്ടുള്ള കഥ പറച്ചിലും നന്നായിരുന്നു.
 

  ക്ളൈമാക്സിലെ , ഫോര്മുലയിൽ നിന്നും വ്യതിചലിച്ചുള്ള കഥ പറച്ചിലിലും സ്വന്തജമായി പ്രേക്ഷകന് ഒരു കഥ ഉണ്ടാക്കി എടുക്കാം വേണമെങ്കിൽ.അത്ര സങ്കീർണം ഒന്നും അല്ലാതെ.Acussada ഈ കാരണങ്ങൾ ഒക്കെ കൊണ്ടു തന്നെ മോശമല്ലാത്ത ഒന്നാണ്.


 ചിത്രത്തിന്റെ(ടെലിഗ്രാം) ലിങ്ക് ബ്ലോഗിൽ ലഭ്യമാണ്

ബ്ലോഗ്: www.movieholicviews.blogspot.ca

No comments:

Post a Comment