1048.Mard Ko Dard Nahi Hota(Hindi,2019)
Action,Comedy,Crime.
ക്ളീഷേ കഥ!!നായകൻ തന്റെ നഗരത്തിലെ അനീതികൾക്കു എതിരെ പ്രതികരിക്കാൻ ഒരുങ്ങുന്നു.സ്വന്തമായി ചെറുപ്പം മുതലേ ഉള്ള മാർഷ്യൽ ആർട്‌സ് പരിശീലനം.മദ്യപാനിയായ നായികയുടെ അച്ഛൻ.കള്ളന്മാരാൾ കൊല്ലപ്പെട്ട 'അമ്മ.വില്ലന്മാർ പോലും ക്ളീഷേ.ഇത്രയും ക്ളീഷേകൾക് ഇടയിലും വാസൻ ബാല എന്ന സംവിധായകൻ അവതരിപ്പിച്ച ഒരു സിനിമയുണ്ട് 'Mard Ko Dard Nhi Hota'.എണ്പതുകളിലെ സിനിമകളെ ഓർമിപ്പിക്കുന്ന രീതിയിൽ.അതും ആ ക്ളീഷേ കഥയ്ക്കും നായകനും നൽകാവുന്ന മികച്ച വിശദീകരണത്തിലൂടെ.
ഇവിടെ നായകൻ സൂര്യയുടെ പ്രത്യേക അവസ്ഥ ആണ് അവനെ ഇങ്ങനെ ആക്കുന്നത്.ഒരു രോഗമായി കരുതി സഹതാപം പിടിക്കൻ അല്ല.പകരം അതിന്റെ വലിയ സാധ്യതകൾ ആണ് സിനിമ അവതരിപ്പിക്കുന്നത്.എണ്പതുകളിലെ സൗത്ത് ഇൻഡ്യൻ സിനിമകൾക്കു ഉള്ള ഒരു homage ആയി ചിത്രത്തെ കാണാനും സാധിക്കും.പ്രത്യേഏകിച്ചും നൊസ്റ്റാൾജിയ ഉണർത്തുന്ന പല രംഗങ്ങളും,ഗോൾഡൻ എറയിലെ ആക്ഷൻ രംഗങ്ങളിലെ സംഗീതം ഒക്കെ.
അതു പോലെ ശരാശരി ഇൻഡ്യൻ കുടുംബങ്ങളിലെ അച്ഛൻ-മകൻ ബന്ധം ഒക്കെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.പഴയ ഇന്ത്യൻ സിനിമകളുടെ ഒരു സ്പൂഫ് എന്ന നിലയിലോ അല്ലെങ്കിൽ വേറിട്ടു നിൽക്കുന്ന അവതരണ രീതി ആയോ സിനിമയെ കണക്കാക്കാം.Either way ,സിനിമ പ്രേക്ഷകനെ ആകർഷിക്കും.പ്രത്യേകം എടുത്തു പറയേണ്ടത് effort എടുത്തു ചെയ്ത സംഘട്ടന രംഗങ്ങൾ ആണ്.നായകനായ അഭിമന്യൂ ( നടി ഭാഗ്യശ്രീയുടെ മകൻ) ആക്ഷൻ രംഗങ്ങളിൽ തകർത്തൂ എന്നു തന്നെ പറയാം.അതു പോലെ നായിക രാധിക ,കരാട്ടെ മാൻ ആയി വന്ന ഗുൽഷൻ ആണെങ്കിലും ഒന്നിനൊന്നു മെച്ചമായിരുന്നു.
ഒരു സൂപ്പർ ഹീറോ സിനിമ ആയി ബ്രാൻഡ് ചെയ്യാൻ ഉള്ളതൊക്കെ ഒപ്പിക്കാമായിരുന്നെങ്കിലും അവിടെയും സ്പൂഫ് ആണ് കൂടുതൽ workout ആയതിനു തോന്നുന്നു.വെള്ളം കുടിച്ചാൽ ശക്തി വീണ്ടെടുക്കുന്ന സൂപ്പർ ഹീറോ ഒക്കെ കിടിലം concept അല്ലെ?എന്തായാലും കഥയിൽ പുതുമ ഒന്നും ഇല്ലാത്ത,എന്നാൽ വളരെയേറെ പുതുമ തോന്നിപ്പിക്കുന്ന ഒരു ചിത്രമായി തോന്നി 'Mard Ko Dard Nahi Hota'.കണ്ടു നോക്കൂ ഇഷ്ടമാകും!!
More movie suggestions @www.movieholicviews.blogspot.ca
ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്.
t.me/mhviews
No comments:
Post a Comment