1049.Socialphobia(Korean,2015)
Mystery.
അവൾ മരണപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ പലരും കണ്ടൂ.ലൈവ് ആയി ഒരു കൂട്ടം ചെറുപ്പക്കാർ അവളുടെ അപാർട്മെന്റിലേക്കു പോകുമ്പോൾ ഉദ്ദേശം വേറൊന്നായിരുന്നു.എന്നാൽ സംഭവിച്ചത് ,വളരെ അപ്രതീക്ഷിതമായി കണ്ട ഈ മരണം/കൊലപാതകം ആയിരുന്നു.സോഷ്യൽ മീഡിയയിൽ ആളുകളുടെ പ്രതികരണം പല രീതിയിൽ ആയിരുന്നു.ചിലർ ആത്മഹത്യ ആണെന്നും എന്നാൽ അതല്ല കൊലപാതകം ആണെന്ന് മറ്റൊരു മതം.ഇതിന്റെ പിന്നിൽ ഉള്ള രഹസിഎം എന്തായിരുന്നു??
സോഷ്യൽ മീഡിയ വെറും സൗഹൃദക്കൂട്ടങ്ങളിൽ നിന്നും മാറിയിട്ട് വളരെയേറെ കാലം ആയി.തുടക്കത്തിൽ സൂക്ഷിച്ചിരുന്ന Virtual Club എന്ന രീതിയിൽ നിന്നും വർഷങ്ങളോളം ഉള്ള പരിണാമത്തിലൂടെ ഇന്ന് രാഷ്ട്രീയവും കടന്നു രാഷ്ട്രം പോലും നിയന്ത്രിക്കാൻ അല്ലെങ്കിൽ അതിനെ സ്വാധീനിക്കാൻ ഉള്ള ശക്തിയായി മാറിയിരിക്കുന്നു.രാഷ്ട്രീയം,മതം എല്ലാം ഒരു പരിചയവും ഇല്ലാത്ത കൂട്ടങ്ങൾ ഇരുന്നു സംസാരിക്കുമ്പോൾ അതു നേരിൽ കണ്ടിരുന്നെങ്കിൽ കൊലപാതകം പോലും നടന്നേനെ എന്ന സ്ഥിതിയിൽ ആണ് കൂടുതൽ ഓണ്ലൈന് ചർച്ചകളും.
ഈ ഒരു ഘടകം ഈ കൊറിയൻ ചിത്രത്തെയും സ്വാധീനിച്ചിട്ടുണ്ട് എന്നു പറയാം.കഥയും അതിന്റെ പരിസരങ്ങളും,കഥാപാത്രങ്ങളും എല്ലാം ഈ സാഹചര്യത്തിൽ ഉള്ളവർ ആണ്.ഓരോ സമയ്ഡ്ജ് ട്രെൻഡ് അനുസരിച്ഛ് സോഷ്യൽ മീഡിയയിൽ വൈറലുകൾ ഉണ്ടാകുമ്പോൾ/ഉണ്ടാക്കപ്പെടുമ്പോൾ മാത്രം ഓർമ വരുന്ന പലതും ഉണ്ടാകാം.ഇതൊക്കെ സോഷ്യൽ മീഡിയയുടെ കുറച്ചു സ്വഭാവ വിശേഷങ്ങൾ മാത്രം ആണ്.സിനിമ കണ്ടപ്പോൾ പലപ്പോഴും മനസ്സിൽ വന്നത് ഇത്തരം സ്വഭാവ വിശേഷങ്ങൾ ആയിരുന്നു താനും.
ഒരു യാഥാസ്ഥിക കുറ്റാന്വേഷണ സിനിമ അല്ല സോഷ്യൽഫോബിയ.ചിത്രം ആ ലെവലിലേക്കു പോകുന്നു ഇല്ല.പോലീസ് അക്കാദമിയിൽ പഠിക്കുന്ന രണ്ടു യുവാക്കൾ ഉണ്ടെന്നു മാത്രം.എന്നാൽ ചിത്രം വ്യക്തമായി പറയാൻ ശ്രമിക്കുന്ന ഒന്നുണ്ട്.ഒരു സംഭവത്തെ വിശകലനം ചെയ്യുന്ന സോഷ്യൽ മീഡിയയുടെ മുഖം.മേൽപ്പറഞ്ഞ സംഭവത്തിൽ അതു എങ്ങനെ ആണെന്ന് കാണാൻ ചിത്രം കാണുക.മികച്ച ഒരു ഓഡിറ്റിങ് ആണ് സോഷ്യൽ മീഡിയയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിക്കുന്നതും.വർത്തകളെയും,സംഭവങ്ങളെയും എങ്ങനെ കാണുന്നു എന്നുള്ളത് മുഖങ്ങളില്ലാത്ത,വിരലുകളിലൂടെ യുദ്ധം ചെയ്യുന്ന കീബോർഡ് യോദ്ധാക്കളെ കുറിച്ചു നല്ലൊരു പഠനം. ഓരോരുത്തരും സ്വയം കുറ്റാന്വേഷണ ഉദ്യോഗസ്ഥർ ആകുന്ന സോഷ്യൽ മീഡിയയെ മികച്ച രീതിയിൽ തന്നെ പ്രാധാന്യം കൊടുത്തു കൊണ്ടു പ്രേക്ഷകനെ convince ചെയ്യിക്കുന്ന ചിത്രം ആണ് സോഷ്യൽഫോബിയ.
കണ്ടു നോക്കുക!!
More movie suggestions @movieholicviews.blogspot.ca
ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്.
No comments:
Post a Comment