Sunday, 17 July 2016

675.ORU NAAL KOOTHU (TAMIL,2016)

675.ORU NAAL KOOTHU (TAMIL,2016),|Romance|Thriller|,Dir:-Nelson Venkatesan,*ing:-Attakathi Dinesh,Miya,Nivetha.

   
  സമീപ  കാലത്ത്  ഇറങ്ങിയ  ഇരൈവി  എന്ന  ചിത്രം  അവതരിപ്പിച്ചിരുന്ന  പ്രമേയം ഒരു  ഭാഗത്ത്‌  സ്ത്രീപക്ഷം  പിടിക്കുന്ന  ചിത്രം  ആയിരുന്നെങ്കിലും  ശ്രദ്ധേയമായിരുന്നു  അതിന്റെ നേരെ  കാണിക്കുന്ന  കഥാസാരം.സൗഹൃദം,ബന്ധങ്ങള്‍  എന്നിവയ്ക്കെല്ലാം  പ്രാധാന്യം  നല്‍കിയ  ആ  ചിത്രത്തിനോട്  പ്രമേയപരമായി  സാമ്യം  പുലര്‍ത്തുന്ന  മറ്റൊരു  ചിത്രം  ആണ് ഒരു  നാള്‍  കൂത്ത്‌.എന്നാല്‍  കഥാസാരം പ്രണയകഥ ആയി  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ശരിക്കും  സാദൃശ്യം  തോന്നുന്ന  കഥാപാത്രങ്ങള്‍  ഈ രണ്ടു  ചിത്രങ്ങളിലും ഉണ്ട്.പ്രത്യേകിച്ചും  സ്ത്രീ  കഥാപാത്രങ്ങള്‍.

    ഒരു  ദിവസം  നടക്കുന്ന  സംഭവങ്ങള്‍,അതിലേക്കു  കഥാപാത്രങ്ങള്‍  വരാന്‍  ഉണ്ടായ  സന്ദര്‍ഭങ്ങള്‍  എന്നിവയാണ്  ഒരു  നാള്‍  കൂത്ത്‌  അവതരിപ്പിക്കുന്നത്‌.ഐ റ്റി  മേഖലയില്‍  ജോലി  ചെയ്യുന്ന രാജ്കുമാര്‍,കാവ്യ,റേഡിയോ  ആര്‍  ജെ  ആയ  സുശീല,സതീഷ്‌ ,പിന്നെ  സാധാരണ  പെണ്‍ക്കുട്ടി  ആയ ലക്ഷ്മി.പല  തട്ടില്‍  ഉള്ള  ജീവിതത്തില്‍  നിന്നും  വന്ന  ഇവരെല്ലാം  ജീവിതത്തില്‍  അവര്‍ക്ക്  നിയോഗിക്കപ്പെട്ട  സ്ഥലങ്ങളില്‍  വച്ച്  കണ്ടു  മുട്ടുന്നു.കഥാപാത്രങ്ങള്‍  എല്ലാവര്ക്കും പൊതുവായി  അവരെ  ബന്ധിപ്പിക്കുന്നത്  പ്രണയം  ആണ്.ക്ലൈമാക്സിലേക്ക്  അടുക്കുമ്പോള്‍  നടക്കുന്ന  സംഭവങ്ങള്‍ ,പിന്നെ  അവിടെ  നിന്നുള്ള  ട്വിസ്റ്റുകള്‍  അതാണ്‌  ചിത്രത്തിന്റെ  കഥ.

   ഇനി  ഇരൈവിയും  ആയി  തോന്നുന്ന  സാദൃശ്യം.യാഴിനിയോടു  സാദൃശ്യം  തോന്നുന്ന  കഥാപാത്ര  സൃഷ്ടി  ആണ്  ഈ  ചിത്രത്തിലെ  കാവ്യയ്ക്ക്.സമ്പന്ന  കുടുംബാംഗങ്ങള്‍.ഒരു  പരിധി  വരെ  തന്റെ പുരുഷന്റെ ഇഷ്ടങ്ങള്‍ക്ക്  അനുസരിച്ച്  ജീവിച്ചവല്‍.എന്നാല്‍  സഹന  ശക്തിയുടെ അളവുക്കോലില്‍  അവര്‍  തന്റെ  ജീവിതത്തിലെ  നിര്‍ണായ  തീരുമാനങ്ങള്‍ സ്വയം  എടുക്കുന്നു. മലര്‍ വിഴിയും  സുശീലയും.ജീവിതത്തില്‍  നേരിട്ട ദുരന്തങ്ങളെ  അവര്‍  നേരിട്ടത്  അല്‍പ്പം  വളഞ്ഞ  വഴിയിലൂടെ  ആണെന്ന്  മാത്രം.പുരുഷ  സമൂഹത്തെ   അവരെ  നേരിട്ടത്  അവരുടെ  ലൈംഗിക  തൃഷ്ണയില്‍  അവരെ  ഉള്‍ക്കൊള്ളിച്ചു  കൊണ്ടാണ്.അതിലേക്കു  എത്തിയ  സന്ദര്‍ഭങ്ങള്‍  പോലും  നഷ്ടങ്ങളുടെ  കഥയാണ്.കഥാപാത്രങ്ങളുടെ  അവതരണ  രീതി  ഒരു  പോലെ  ആയിരുന്നെങ്കിലും  ക്ലൈമാക്സില്‍  അല്‍പ്പം  മാറ്റം  സംഭവിച്ചത് ലക്ഷ്മിയുടെയും  പൊന്നിയുടെയും  കാര്യത്തില്‍  ആണ്.രണ്ടു  പേര്‍ക്കും  സ്വാതന്ത്ര്യം  കിട്ടിയത്  പോലെ  തോന്നുമെങ്കിലും അതില്‍ പൊന്നിയുടെ കഥാപാത്രം  നേരിട്ട  അത്ര  ദുരന്തം ലക്ഷ്മി  നേരിട്ടില്ല.ഇതെല്ലാം  ചിത്രം  കണ്ടപ്പോള്‍  തോന്നിയ  ചില സമയങ്ങള്‍  ആണ്."ഒരു  നാള്‍  കൂത്ത്‌"  സാധാരണ  പ്രേക്ഷകര്‍  ആഗ്രഹിക്കുന്ന  നല്ല  അവസാനം  അവതരിപ്പിക്കുമ്പോള്‍  ഇരൈവി  ദുരന്തങ്ങളുടെ  ഘോഷയാത്ര  ആയിരുന്നു."ഒരു  നാള്‍  കൂത്ത്‌" നല്ല  ചിത്രങ്ങളുടെ  ഗണത്തില്‍പ്പെടുത്താവുന്ന ഒന്നാണ്.


More Movie  suggestions @www.movieholicviews.blogspot.com

No comments:

Post a Comment