674.THE HOUSEMAID(KOREAN,2010),|Drama|Thriller|,Dir:-Sang-soo Im,*ing:-Do-yeon Jeon, Jung-jae Lee, Yeo-jeong Yoon.
സുഖം അന്വേഷിച്ചു പോകുന്ന മനുഷ്യര്‍.ആര്‍ക്കും ആരോടും ആത്മാര്‍ഥത ഇല്ലാത്ത ഒരു വീട്.എല്ലാം നിയന്ത്രിക്കുന്നത് പണം.1960 ല്‍ റിലീസ് ആയ കിം കി യംഗിന്റെ അതെ പേരില്‍ ഉള്ള സിനിമയുടെ റീമേക്ക് ആയിരുന്നു 2010 ല്‍ ഇറങ്ങിയ ഈ ചിത്രം.കൊറിയന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലാസിക്കുകളില്‍ ഒന്നായി മാറിയ 1960 ലെ ചിത്രം പുതിയ കാലഘട്ടത്തിലേക്ക് മാറ്റി അവതരിപ്പിച്ചപ്പോഴും മനുഷ്യന്റെ സ്ഥായിയായ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരാത്തത് കൊണ്ട് തന്നെ എക്കാലവും പുതുമയുള്ള പ്രമേയം ആയി നിലക്കൊണ്ടു എന്ന് തന്നെ പറയാം.
ഈ ചിത്രത്തെ പതിവ് കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി ഒരു മെലോഡ്രാമ -ത്രില്ലര്‍ ചിത്രം ആയി കണക്കാക്കാം..ആദ്യ സിനിമയുടെ പശ്ചാത്തലത്തില്‍ നിന്നും വളരെയധികം മാറ്റം ഉണ്ടെങ്കിലും മൂല കഥ നില നിര്‍ത്തിയിട്ടുണ്ട്.ധനിക കുടുംബത്തിലെ സ്ത്രീയുടെ പ്രസവ സമയം അവിടത്തെ ജോലിക്കാരി ആയി വന്ന യുവതി ആണ് യൂന്‍ യി.ഗര്‍ഭിണി ആയ ഭാര്യയില്‍ നിന്നും തനിക്കു ആവശ്യമുള്ള സുഖം ലഭിക്കാതെ ആയ ഹൂന്‍ അയാളുടെ താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി യൂന്‍ യിയെ ഉപയോഗിക്കുന്നു.എന്നാല്‍ അവരുടെ ബന്ധത്തില്‍ ഉള്ള ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെട്ടേക്കാം എങ്കിലും ആ സംഭവം ആ വീട്ടിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം ആക്കുന്നു.
പ്രത്യേകിച്ചും മനുഷ്യ മനസ്സിന്റെ മറ്റൊരു ഭാഗം അവിടെ ദൃശ്യം ആവുകയാണ്,.ഹൂനിന്റെ ഗര്‍ഭിണി ആയ ഭാര്യ,അവരുടെ അമ്മ,അവിടത്തെ മറ്റൊരു ജോലിക്കാരി ചോ ഒക്കെ ഈ സാഹചര്യത്തില്‍ വിഭിന്നമായ രീതിയില്‍ പ്രതികരിക്കുന്നു.യൂന്‍ യി ആണ് എല്ലാം അനുഭവിക്കേണ്ടി വരുന്നതും.ആ ജീവിത സാഹചര്യങ്ങള്‍ അവളെ കൊണ്ടെത്തിക്കുന്നത് വളരെ അപകടകരമായ ഒരു അവസ്ഥയില്‍ ആണ്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.നേരത്തെ പറഞ്ഞത് പോലെ തന്നെ ഒരു മെലോ ഡ്രാമ-ത്രില്ലര്‍ ആയതു കൊണ്ട് തന്നെ പതിവ് കൊറിയന്‍ സിനിമ ആരാധകരുടെ അഭിരുചികളില്‍ നിന്നും വ്യത്യസ്തം ആണ് ഈ ചിത്രം.
More Movie suggestions @www.movieholicivews.blogspot.com

No comments:
Post a Comment