Sunday, 29 May 2016

663.RUNAWAY TRAIN(ENGLISH,1985)

663.RUNAWAY TRAIN(ENGLISH,1985),|Thriller|Adventure|,Dir:-Andrey Konchalovskiy,*ing:-Jon Voight, Eric Roberts, Rebecca De Mornay.


     മാനി എന്ന കുറ്റവാളി  യഥാര്‍ത്ഥത്തില്‍  ആരാണ്?ജയില്‍ വാര്‍ഡന്‍ റാങ്കന്റെ അഭിപ്രായത്തില്‍ അയാള്‍ ഒരു മൃഗം  ആണ്.മറ്റുള്ളവരുടെ ജീവനും,എന്തിനു സ്വന്തം ജീവന് പോലും വില കൊടുക്കാത്ത ക്രൂരന്‍.എന്നാല്‍ മാനി പറയുന്നത് അയാള്‍ അതിലും മോശം ആണെന്നാണ്‌.അയാള്‍ ഒരു "മനുഷ്യന്‍" ആണെന്ന് അവകാശപ്പെടുന്നു."Runaway Train",adventure വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം  ആണെങ്കിലും ഇത്തരം ഒരു സമസ്യക്ക് കൂടി ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.മാനി-റാങ്കന്‍ എന്നിവരുടെ ശത്രുത രണ്ടു പേരുടെയും ജീവിതത്തിലെ ശരികളെ കൂട്ട് പിടിച്ചാണ് മുന്നോട്ട് പോകുന്നത്.പരമാവധി സുരക്ഷ ഉള്ള ആ ജയിലില്‍ നിന്നും മാനി ചാടി പോകുന്നത് റാങ്കന്റെ ഈഗോയെ കാര്യമായി  തന്നെ ബാധിക്കുന്നു.

   എന്നാല്‍ താന്‍ ഇനിയും  അവിടെ  നിന്നും രക്ഷപ്പെടും  എന്ന മാനിയുടെ വെല്ലുവിളി അയാള്‍  യാഥാര്‍ത്ഥ്യം ആകിയപ്പോള്‍ ,"ബക്ക്" എന്ന ജീവിതത്തെക്കുറിച്ച് അത്ര വലിയ പിടിയില്ലാത്ത ചെറുപ്പക്കാരനും അയാളോടുള്ള ആരാധന മൂത്ത് അവിടെ നിന്നും രക്ഷപ്പെടുന്നു.അതിശൈത്യത്തില്‍ രക്ഷപ്പെടുന്ന അവര്‍ എത്തി ചേരുന്നത് ഒരു റെയില്‍വേ യാര്‍ഡില്‍ ആണ്.രക്ഷപ്പെടാന്‍ ആയി അവര്‍ തിരഞ്ഞെടുത്തത് ആ തീവണ്ടിയും.മഞ്ഞിന്റെ ഉള്ളില്‍ നിന്നും പടക്കുതിരയെ പോലെ വരുന്ന ആ തിവണ്ടിക്ക് നല്‍കിയ ബി ജി എം കൂടി  ആയപ്പോള്‍ വളരെ മനോഹരമായ ഒരു ഫ്രെയിം ആണ് പ്രേക്ഷകന് ലഭിക്കുന്നത്.

   രണ്ടു വ്യത്യസ്ത സ്വഭാവം ഉള്ള മനുഷ്യരുടെ കഥയില്‍ നിന്നും ഒരു സാഹസിക യാത്രയ്ക്ക് ശേഷം ചിത്രം സാക്ഷ്യം വഹിക്കുന്നു .ഇവിടെ ആണ് ഉത്തരങ്ങള്‍ കണ്ടെത്തുന്നത്.മാനി എന്താണ് ?റാങ്കന്‍ എന്താണ്?ബക്ക് എന്ന കഥാപാത്രം ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ ആ കണ്ടെത്തലിനുള്ള ഒരു ഉപകരണം മാത്രം  ആയി മാറുന്നു.അവരുടെ മനോനില ഇവിടെ ചോദ്യം ചെയ്യപ്പെടാം.ഇത്തരം ചിത്രങ്ങളില്‍ ഉള്ളത് പോലെ മറു വശത്ത് അഴിച്ചു വിട്ട അശ്വത്തെ പോലെ ചലിക്കുന്ന ട്രെയിനിനെ നിയന്ത്രിക്കാന്‍ "സാധാരണ മനുഷ്യര്‍" ശ്രമിക്കുന്നുണ്ട്.എന്നാല്‍ ഒന്നുണ്ട്.ഈ ട്രെയിനിനെ നിയന്ത്രിക്കാന്‍  ആ സാധാരണത്വം പോര.അപകടകരമായ ആ യാത്രയുടെ കഥയില്‍ മാനി  ആയി  വന്ന "ജോണ്‍ വോയിറ്റ്" മികച്ച പ്രകടനം ആണ് നടത്തിയത്.ഒപ്പത്തിനൊപ്പം നിന്ന "ജോണ്‍ റയാന്‍" ,വാര്‍ഡന്‍  ആയും മികച്ച പ്രകടനം നടത്തി.ഒരു കാലഘട്ടത്തിലെ ചിത്രങ്ങളുടെ മുഖമുദ്ര  ആയി  മാറിയ ബി ജി എം ചിത്രത്തിന് നല്‍കിയ മൂഡ്‌ ഗംഭീരം  ആയിരുന്നു.

  അക്കിരോ കുറോസോവയുടെ തിരക്കഥയെ ആസ്പദം  ആക്കി നിര്‍മിച്ച ഈ ചിത്രം  തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളുടെ കൂടെ ഉള്‍പ്പെടുത്താവുന്ന ചിത്രം  ആണ്.


  More Movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment