657.THE PIPER(KOREAN,2015),|Crime|Mystery|,Dir:-Kim Gwang-Tae,*ing:-Ryoo Seung-Ryong,Goo Seung-Hyun,Chun Woo-Hee
ഹാംലിനിലെ കുഴലൂത്തുകാരന്റെ പ്രശസ്തമായ കഥയെ ആധാരമാക്കി നിര്‍മിച്ച കൊറിയന്‍ ചിത്രം ആണ് The Piper.ഒപ്പം കൊറിയന്‍ സിനിമയുടെ കുറേ ചേരുവകകള്‍ കൂടി ചേര്‍ത്തപ്പോള്‍ മികച്ച ചിത്രം ആയി മാറുകയും ചെയ്തു.വിശ്വാസവഞ്ചന ,ചതി എന്നിവയുടെ ഒക്കെ പ്രതീകം ആണ് പ്രത്യക്ഷത്തില്‍ നിശബ്ദം ആയ,നല്ല ആളുകള്‍ ജീവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ആ ഗ്രാമം എന്ന് ഒരിക്കലും വൂ-രയോംഗ് തന്റെ മകന് ചികിത്സ ലഭിക്കാന്‍ ആയി സിയോളിലേക്ക് പോകുന്ന വഴി അവിടെ താമസിക്കാന്‍ തിരഞ്ഞെടുത്തപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല.ഗ്രാമ തലവന്റെ അനുവാദത്തോടെ അവിടെ അയാള്‍ കുറച്ചു ദിവസം താമസിക്കാന്‍ തീരുമാനിക്കുന്നു.
വൂ -രയോംഗ് തന്റെ കുഴലില്‍ നിന്നും വരുത്തിയിരുന്ന മാന്ത്രിക സംഗീതം അയാള്‍ക്ക് ചെറുപ്പത്തില്‍ ജീവിച്ചിരുന്ന സര്‍ക്കസ് കൂടാരത്തില്‍ നിന്നും ലഭിച്ചതാണ്.അയാള്‍ തന്റെ കഴിവുകള്‍ ഉപയോഗിച്ച് ആ ഗ്രാമത്തിലെ എലി ശല്യത്തിന് അറുതി വരുത്താന്‍ ഗ്രാമവാസികളെ സഹായിക്കാം എന്ന് ഏല്‍ക്കുന്നു.ഗ്രാമത്തലവന്‍ അതിനായി വലിയൊരു തുകയും അയാള്‍ക്ക് കൊടുക്കാം എന്ന് ഉറപ്പു നല്‍കുന്നു .സ്വന്തം മകന്റെ ചികിത്സ ചിലവിനും അവനെ സ്ക്കൂളില്‍ വിടാന്‍ ഉള്ള വഴിയും ആയി അതിനെ കാണുന്നു.ചില പുതിയ ബന്ധങ്ങളും അയാള്‍ക്ക് കിട്ടുന്നു.
എന്നാല്‍ താന്‍ വന്നു അകപ്പെട്ടത് ഒരു വന്‍ ചതി കുഴിയില്‍ ആണെന്ന് മനസ്സിലാക്കാന്‍ അയാള്‍ വൈകിയിരുന്നു.ഒരു നിമിഷം കൊണ്ട് വാക്കുകള്‍ വളച്ചൊടിച്ച് കൊറിയന്‍ യുദ്ധം കഴിഞ്ഞിരിക്കുന്ന ആ അവസ്ഥയില്‍ അവര്‍ അയാള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ മുഖം കാണിച്ചു കൊടുക്കുന്നു.വിശ്വാസ വഞ്ചന ഒരു മനുഷ്യനെ കൊണ്ട് സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യം ആയി മാറുമ്പോള്‍ അത് തന്റെയും ഒപ്പം തനിക്കു പ്രിയപ്പെട്ടവരുടെ ജീവന്റെ വിലയും ആയി മാറുമ്പോള്‍ എന്ത് സംഭവിക്കും എന്നാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.മനുഷ്യ ശരീരം പോലും ഭക്ഷണം ആക്കുന്ന എലികളില്‍ നിന്നും ഉള്ള അപകടത്തെക്കാളും ഭീതി ദത്തം ആയ അവസ്ഥ.ആ കഥയാണ് The Pipe അവതരിപ്പിക്കുന്നത്.ഒപ്പം ആ ഗ്രാമത്തെ ചുറ്റിപ്പറ്റി ഉറങ്ങുന്ന രഹസ്യങ്ങളും.
More movie suggestions @www.movieholicviews.ca

No comments:
Post a Comment