660.A VIOLENT PROSECUTOR(KOREAN,2016),|Crime|,Dir:-Lee Il-Hyeong,*ing:-Hwang Jung-Min,Gang Dong-Won
കൊറിയന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ ജംഗ് മിന്‍ വക്കീലായി അഭിനയിച്ച ചിത്രമാണ് A Violent Prosecutor.നിയമത്തിന്റെ രക്ഷകര്‍ ആകേണ്ട പലരും പലപ്പോഴും നിയമ ലംഘനം നടത്തുമ്പോഴും ജേ-വുക്ക് എന്ന വക്കീല്‍ ശരിയുടെ ഭാഗത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നു.അങ്ങനെ ഒരു അവസരത്തില്‍ ആണ് അയാള്‍ ആ കെണിയില്‍ അകപ്പെടുന്നത്.അനധികൃതം ആയി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ജനരോഷം കൂടിയപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ ഉണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുന്നു.ആ കേസിന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ആയി ചെന്ന ജേ-വുക്ക് തന്‍റേതായ വഴികളില്‍ നടത്തുന്നു.
എന്നാല്‍ പിറ്റേ ദിവസം പ്രതിയായി പിടിയിലായ യുവാവ് കൊല്ലപ്പെട്ടതായി കാണപ്പെടുന്നു.ജേ-വുക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ പോലീസ് പിടിയില്‍ ആകുന്നു.അസിസ്ടന്റ്റ് പ്രോസിക്യൂട്ടര്‍ ജനറല്‍ ആയ ജോംഗ് ജില് ജേ-വുക്കിന്റെ അഭ്യുദയകാംക്ഷി ആയിരുന്നു.അയാള്‍ പറഞ്ഞതനുസരിച്ച് ഒരു കയ്യബദ്ധം ഉണ്ടായതു ആണെന്ന് പറഞ്ഞാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന ഉപദേശം സ്വീകരിച്ചു ജെ-വുക്ക് അങ്ങനെ കോടതിയില്‍ പറയുന്നു.എന്നാല്‍ ആ കുറ്റ സമ്മതം ജേ-വുക്കിനു എതിരെ ഉള്ള ശക്തമായ തെളിവായി മാറപ്പെടുന്നു.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശിക്ഷ ലഭിച്ച ജേ-വുക്ക് തന്‍റെ ശിക്ഷാ കാലാവധി സമയം തന്നെ ചതിച്ചവരെയും അന്ന് നടന്ന സംഭവങ്ങളെയും കുറിച്ചുള്ള അന്വേഷണം നടത്തുന്നു .അതിനായി അധികാര സ്ഥാനങ്ങളില്‍ സമീപിക്കണ്ട സ്ഥലങ്ങളില്‍ സ്ഥലങ്ങളില്‍ ജയിലില്‍ നിന്നും തന്നെ സമീപിക്കുന്നു.അതിനിടയ്ക്ക് തട്ടിപ്പ് പരിപാടികള്‍ ആയി നടക്കുന്ന ചി-വോനെ പരിചയപ്പെടുന്നു.ജേ-വുക്ക് ചി-വോനില്‍ നിന്നും ചിലത് മനസ്സിലാക്കുന്നു.തനിക്കു രക്ഷപ്പെടാന്‍ ഉള്ള ചില വഴികള്‍ തെളിയുന്നു.അതിനു ചി-വോനെ തന്റെ തന്ത്രത്തില്‍ പങ്കാളി ആക്കുന്നു.ജേ-വുക്കിന്റെ തന്ത്രങ്ങളും അയാളെ കുരുക്കാന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ ശ്രമിക്കുന്നതും ആണ് ബാക്കി ഉള്ള കഥ.സ്ഥിരം കൊറിയന്‍ ചിത്രങ്ങളുടെ അരണ്ട അന്തരീക്ഷം ഒന്നും ഇല്ലെങ്കിലും ഒരു ത്രില്ലര്‍ എന്ന രീതിയില്‍ ആണ് ചിത്രം പോകുന്നത്.
More movie suggestions@www.movieholicviews.blogspot.com

More movie suggestions
No comments:
Post a Comment