Sunday, 15 May 2016

659.WONDERFUL NIGHTMARE(KOREAN,2015)

659.WONDERFUL NIGHTMARE(KOREAN,2015),|Fantasy|Comedy|,Dir:-Kang Hyo-Jin,*ing:-Uhm Jung-Hwa,Song Seung-Heon.



പൊതുവേ കൊറിയന്‍  കോമഡി  ചിത്രങ്ങളോട്  അത്ര  ഇഷ്ടം  ഇല്ലെങ്കിലും  synopsis  വായിച്ചപ്പോള്‍  തോന്നിയ  കൌതുകം  ആണ്  ഈ  ചിത്രം  കാണാന്‍  പ്രേരിപ്പിച്ചത്.മരണ  ദിവസം  തെറ്റി  ഏറെ  വര്‍ഷങ്ങള്‍ക്കു  മുന്‍പ് മരിക്കുകയും  തെറ്റ്  മനസ്സിലായപ്പോള്‍  സ്വര്‍ഗത്തില്‍  നിന്നും തിരിച്ചയക്കപ്പെടുകയും  ചെയ്ത  യുവതിയുടെ  കഥ  ആയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.ഇതിനൊപ്പം  തന്നെ  ചിത്രം  കണ്ടു  കഴിയുമ്പോള്‍  ഒരു ഫാന്റസി  ചിത്രം  തന്നെയാണോ  കണ്ടത്?അതോ  നേരിട്ട്  പറയാത്ത  എന്തെങ്കിലും  ചിത്രത്തില്‍  ഉണ്ടോ  എന്നൊരു  സംശയം ഉണ്ടാക്കുകയും  ചെയ്യുന്നു.പ്രശസ്ത  വക്കീല്‍  ആയിരുന്നു യൂന്‍  വൂ.പലപ്പോഴും  തന്റെ  വിജയത്തിനായി  അവള്‍  ഏതറ്റം  വരെ പോവുകയും  സമൂഹത്തോട്  ഒരു  പ്രതിബദ്ധതയും  ഇല്ലാത്ത  ആള്‍  ആയിരുന്നു.

  എന്നാല്‍  ആ  രാത്രി  അവള്‍ക്കുണ്ടായ  അപകടം അവളുടെ  മരണത്തിനു  കാരണം  ആവുകയും  സ്വര്‍ഗത്തില്‍  അവളെ  എത്തിക്കുകയും  ചെയ്യുന്നു.എന്നാല്‍  മരണ  കണക്കു  എടുക്കുന്ന  സ്വര്‍ഗത്തിലെ  ജീവനക്കാരന്റെ  പിഴവ്  മൂലം  ആണ്  അത്  സംഭവിച്ചതെന്ന് മനസ്സിലാകുമ്പോള്‍ അവള്‍ക്ക്  ഭൂമിയിലേക്ക്‌  തിരിച്ചുള്ള  യാത്ര അവര്‍  നല്‍കുന്നു..എന്നാല്‍  അതിനായി  അവള്‍ക്കു അത് പോലെ ഒരു മാസം  തെറ്റി മരണപ്പെട്ട യുവതിയുടെ   ശരീരത്തില്‍ അവരുടെ കുടുംബത്തോടൊപ്പം  കഴിയണം എന്ന നിബന്ധന  വയ്ക്കപ്പെടുന്നു.

  അപരിചിതമായ  ജീവിത  സാഹചര്യം,ഭര്‍ത്താവ്,കുട്ടികള്‍  എന്നിവ  ഒക്കെ  യൂന്‍  വൂവിനു  ആദ്യം  ബുദ്ധിമുട്ട്  ആയിരുന്നു.ഒപ്പം  പരിചിതം  അല്ലാത്ത  സമൂഹവും .എന്നാല്‍  ആ  സാഹചര്യങ്ങളെ  അവള്‍  എങ്ങനെ  നേരിട്ടു  എന്നതാണ്  ചിത്രം   അവതരിപ്പിക്കുന്നത്‌.ഒപ്പം  തന്റെ  തെറ്റുകളിലൂടെയും  ശരികളിലൂടെയും  എങ്ങനെ  ജീവിത  ചിന്താഗതി മാറ്റം  എന്നും അവള്‍ക്കുണ്ടായി.ചിത്രത്തിന്റെ  അവസാനം  ശ്രദ്ധിച്ചാല്‍  ഇതിനു  പേരുമായുള്ള  ബന്ധം  കിട്ടും.ശരിക്കും അവസാന ഒരു  പത്തു മിനിറ്റ്  സിനിമയെ  കൂടുതല്‍  പ്രിയങ്കരം  ആക്കും.സിനിമയെ  വേറെ  ഒരു  തലത്തിലേക്ക്  തന്നെ  മാറ്റും .മലയാളം  പോലെ  ഉള്ള  ഇന്ത്യന്‍  ഭാഷകളിലേക്ക്  മാറ്റപ്പെടുതാന്‍  കഴിയുന്ന  ഫനറ്സി  ചിത്രം   ആണ് Wonderful Nightmare.

More movie suggestions @www.movieholicviews.blogspot.com




No comments:

Post a Comment