83.THE WOLF OF WALL STREET(ENGLISH,2013),|Comedy|Crime|Biography|,Dir:-Martin Scorsese,*ing:-Leonardo Di Caprio,Jonah Hill,Margot Robie.
കച്ചവടത്തിലെ പുതിയ തന്ത്രങ്ങളുമായി "The Wolf Of Wall Street"
ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച അഭിനയത്തിനുള്ള പുരസ്ക്കാരം(കോമഡി/മ്യുസിക്കല്‍) വിഭാഗത്തില്‍ നേടിയ ഡി കാപ്രിയോ അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണെന്ന് പറയാം.അതിനു പ്രധാന കാരണം,എന്നും ഒത്തു ചേരുമ്പോള്‍ മികച്ച ചിത്രങ്ങള്‍ മാത്രം പ്രേക്ഷകന് നല്‍കിയ സ്കൊര്സേസേ-ഡി കാപ്രിയോ കൂട്ടുകെട്ടായിരുന്നു.ഇവര്‍ രണ്ടു പേരും ഒന്നിക്കുന്ന അഞ്ചാം ചിത്രം.പതിവായി എല്ലാ വര്‍ഷവും മികച്ച പ്രകടങ്ങളിലൂടെ നിരൂപക പ്രശംസ പിടിച്ചു പറ്റുന്ന ഡി കാപ്രിയോയില്‍ നിന്നും എന്നും അകന്നു നിന്നിട്ടുള്ളത് ഓസ്കാര്‍ പുരസ്കാരം ആണ്.ഇത്തവണയും ശക്തനായ ഒരു കഥാപാത്രവുമായി ഡി കാപ്രിയോ മത്സര രംഗത്തുണ്ട് .മാത്യു മക്കനേയും (Dallas Buyers Club) ഡി കാപ്രിയോയും തമ്മില്‍ ഉള്ള മത്സരം ഇത്തവണ കടുപ്പമേറിയത് ആകാന്‍ ആണ് സാധ്യത കൂടുതല്‍ ."The Wolf Of Wall Street " വ്യത്യസ്തമായ ആശയങ്ങളിലൂടെ സമ്പത്തിന്റെ കൊടുമുടിയില്‍ എത്തിയ ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ട് എന്ന ആളുടെ ജീവിത കഥയെ ആസ്പദമാക്കി അയാള്‍ തന്നെ എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്.
ജോര്‍ദാന്‍ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്.ആദ്യമായി ലോകത്തിലെ സമ്പന്നരെ നിര്‍മ്മിക്കുന്ന വാള്‍ സ്ട്രീറ്റില്‍ എത്തിയ ജോര്‍ദാന്‍ ജീവിതത്തില്‍ സമ്പന്നതയിലൂടെ വിജയി ആകുവാന്‍ ഉള്ള വഴികള്‍ തന്‍റെ ബോസ്സ് ആയ മാര്‍ക്ക് ഹന്ന(മാത്യു മഖനെ)യില്‍ നിന്നും പഠിക്കുന്നു.ഭാര്യയും കുട്ടികളും ഉള്ള ജോര്‍ദാന്‍ അയാളുടെ ജീവിത ശൈലി മാറ്റാന്‍ പറയുന്നു.സ്ത്രീകളും ,ലഹരിയും ആയിരിക്കണം ജീവിതത്തിന്‍റെ കാതല്‍ എന്നും എങ്കില്‍ ജീവിത വിജയം നേടാന്‍ എളുപ്പമാണെന്നും ജോര്‍ദാന്‍ മാര്‍ക്കില്‍ നിന്നും മനസ്സിലാകുന്നു.പിന്നീട് സ്റ്റോക്ക് ബ്രോക്കര്‍ ആയി മാറുന്ന ജോര്‍ദാന്‍ എന്നാല്‍ പെട്ടന്നുണ്ടായ ഓഹരി വിപണി തകര്‍ച്ചയില്‍ ജോലി നഷ്ട്ടപ്പെടുന്നു.എന്നാല്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെറിയ ഓഹരികളില്‍ ലാഭം നേടുന്ന പെന്നി സട്ടോക്ക്സില്‍ തന്‍റെ പുതിയ ജീവിതം ആരംഭിക്കുന്നു .അവിടെ നിന്നും സമ്പാദിക്കാനുള്ള കുറുക്കു വഴികള്‍ ജോര്‍ദാന്‍ അഭ്യസിക്കുന്നു.ജോര്‍ദാന്റെ സംസാരിക്കാനുള്ള മിടുക്കും കാശിനോടുള്ള അഭിനിവേശവും അയാളെ ഇവിടെയും സമ്പന്നന്‍ ആക്കുന്നു.പിന്നീടു തന്‍റെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡോണി (Jonaഹ Hill)യുമായി ചേര്‍ന്ന് സ്വന്തമായി ഓഹരി വിപണന കമ്പനി ആരംഭിക്കുന്നു.എന്നാല്‍ പതിവ് സാമ്പ്രദായിക രീതികളില്‍ നിന്നും വിഭിന്നമായി ജോര്‍ദാന്‍ തന്‍റെ കൂടെ കൂട്ടിയത് എന്തും വില്‍ക്കാന്‍ ചങ്കൂറ്റം ഉള്ള ,പ്രത്യേകിച്ചും മയക്കുമരുന്ന് വില്പ്പനക്കാരെ ആയിരുന്നു.ജോര്‍ദാന്റെ സംഭാഷണങ്ങള്‍ അത് കേള്‍ക്കുന്നവരെ കൂടി ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.അയാളെ കുറിച്ച് ഫോബ്സ് മാസികയില്‍ വന്ന ലേഖനം അയാള്‍ക്ക് wolf എന്ന പേര് നല്‍കി.കുറുക്കന്റെ ബുദ്ധിയോടെ,തന്‍റെ കൂടെ നില്‍ക്കുന്നവരെയും സമ്പന്നരാക്കുന്ന ജോര്‍ദാന്‍ അത്ഭുതം പെട്ടന്ന് തന്നെ പ്രശസ്തിയുടെയും സമ്പന്നതയുടെയും കൊടുമുടില്‍ അവരെ എത്തി.അഞ്ചു വര്‍ഷത്തില്‍ ഉള്ള അതി ഭീമമായ വളര്‍ച്ച എന്നാല്‍ പല രീതിയില്‍ ഉള്ള സൂത്രപ്പണികളും ഉപയോഗിച്ചായിരുന്നു.ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ ഡെന്‍ ഹാം എന്നാല്‍ ജോര്‍ദാന്റെ പുറകെ ഉണ്ടായിരുന്നു പലപ്പോഴും.
ജോര്‍ദാന്‍ വിഭാവനം ചെയ്തിരിക്കുന്ന പുതിയ കച്ചവട തന്ത്രങ്ങളില്‍ എന്നും പെണ്ണിനും ലഹരിക്കും തന്നെയായിരുന്നു പ്രാധാന്യം.സ്ട്രാടന്‍ ഒക്മോന്റ്റ് എന്ന ഓഹരി വിപണന കമ്പനിയുടെ പ്രധാന തന്ത്രം തങ്ങള്‍ വിളിക്കുന്ന ആളുകളെ തങ്ങളുടെ ലാഭ കണക്കില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു.അവരുടെ ജോലിക്ക് ഉന്മേഷം നല്‍കാന്‍ ജോര്‍ദാന്‍ നല്‍കിയിരുന്നത് പെണ്ണും ലഹരിയും പണവും ആയിരുന്നു.എന്നാല്‍ ജീവിതത്തിലെ ചില തിരിച്ചടികള്‍ ജോര്‍ദാന്റെ ജീവിതം മാറ്റി മറിക്കുന്നു .ജോര്‍ദാന്‍ ആ പ്രശ്നങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടുമോ എന്ന് ബാക്കി ചിത്രം പറയും..
മൂന്നു മണിക്കൂര്‍ ഉള്ള ഈ ചിത്രം ഒരു സിനിമ എന്നതിലുപരി പ്രത്യേക ഒരു രീതിയില്‍ ആണ് സ്കൊര്സേസേ അവതരിപ്പിച്ചിരിക്കുന്നത് .സിനിമ മുഴുവന്‍ ജോര്‍ദാന്‍ അവതരിപ്പിക്കുന്ന ഒരു കഥ പോലെയാണ് അവതരണം.ലൈംഗികതയുടെ അതിപ്രസരണവും F വേര്‍ഡ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ചിത്രം എന്ന നിലയിലും ധാരാളം സ്ഥലങ്ങളില്‍ ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി തടഞ്ഞിരുന്നു.ഡി കാപ്രിയോയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ഇതിലെ ജോര്‍ദാന്‍.ചിത്രം ഏറെയും തമാശയുടെ അകമ്പടിയോടെ ആണ് സഞ്ചാരം എങ്കിലും ജോര്‍ദാന്റെ ജീവിതത്തില്‍ അയാള്‍ നേടുന്ന തിരിച്ചടികള്‍ ആകുന്ന സമയം അല്‍പ്പം ഗൌരവം ആകുന്നുണ്ട്.എങ്കിലും എല്ലാവര്‍ക്കും പ്രചോദനം നല്‍കി ജോര്‍ദാന്‍ നല്‍കുന്ന പ്രസംഗങ്ങള്‍ എല്ലാം തന്നെ ശരിക്കും കാണികള്‍ക്ക് ഒരു പ്രചോദനം നല്‍കുന്നുണ്ട്.അതാണ് ആ കഥാപാത്രത്തിന്റെ വിജയവും.മാര്‍ഗത്തെക്കാളും ലക്ഷ്യത്തിനു പ്രാധാന്യം നല്‍കുന്ന ജോര്‍ദാന്റെ കഥ അവതരിപ്പിച്ചിരിക്കുന്ന ഈ സ്കൊര്സേസേ ചിത്രം അദ്ദേഹത്തിന്റെ നാല്‍പ്പത്തിയഞ്ചാം വര്‍ഷത്തിലെ സിനിമയാണ്.
ഇത്തവണ എന്തായാലും വിഭിന്നങ്ങളായ കഥാപാത്രങ്ങള്‍ ഓസ്കാര്‍ പുരസ്ക്കാര വേദിയില്‍ തീപാറുമെന്ന് തീര്‍ച്ച.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് "The Wolf Of Wall Street".ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 8/10!!
More reviews @ www.movieholicviews.blogspot.in

No comments:
Post a Comment