77.OUT OF THE FURNACE(ENGLISH,2013),|Thriller|Crime|,Dir:-Scott Cooper,*ing:-Christian Bale,Woody Harelson,Casey Affleck,William Dafoe
ക്രിസ്ടിയന്‍ ബേല്‍ അഭിനയിച്ച രണ്ടു സിനിമകള്‍ ആണ് 2013 അവസാനം ഇറങ്ങിയത് .ഓരോ സിനിമയിലും തന്നെ മാറ്റി വരച്ചു അവതരിപ്പിക്കുന്ന അദ്ദേഹം American Hustle ,Out of the Furnace എന്ന സിനിമകളില്‍ വ്യത്യസ്ഥ രൂപ മാറ്റങ്ങളോടെ ആണ് എത്തിയിരിക്കുന്നത് .രണ്ടു സിനിമയും നല്ലത് പോലെ നിരൂപക പ്രശംസ ലഭിച്ച ചിത്രങ്ങള്‍ ആണ് .എന്നാല്‍ Out of the Furnace ല്‍ നായകനായ റസ്സല്‍ ബെസീനെ അവതരിപ്പിച്ച ബേലിനെക്കാളും കയ്യടി ലഭിച്ചിരിക്കുന്നത് വില്ലന്‍ വേഷത്തില്‍ വന്ന വുഡി ഹാരെല്‍സന്‍ ആണ് .ഹാര്‍ലന്‍ ദിഗ്രോറ്റ് എന്ന വില്ലന്‍ വേഷന്‍ അത്രയും ഭീകരനായിരുന്നു .സ്വന്തം സുഖത്തിനു വേണ്ടി എന്തും ചെയ്യുന്ന ,പണത്തോടും ലഹരിയോടും അമിതാവേശം ഉള്ള ചതിയന്‍ വേഷം വുഡി നന്നായി ചെയ്തു .സിനിമയുടെ താര നിരയില്‍ ഉള്ളവര്‍ എല്ലാം തന്നെ പ്രമുഖര്‍ .കൂടെ നിര്‍മാതാക്കളില്‍ ഒരാളായി ഡി കാപ്രിയോ .സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടാന്‍ ഇതിലും കൂടുതല്‍ എന്ത് വേണം .അഭിനേതാക്കള്‍ ഒരിക്കലും അവരുടെ പേര് മോശമാക്കിയില്ല .എല്ലാവരും തങ്ങളുടെ കഴിവിനനുസരിച്ച് ഗംഭീരമാക്കിയിട്ടുണ്ട് .ചെറിയ റോളില്‍ വെസ്ലി എന്ന പോലീസ് ഉധ്യോഗസ്ഥനായ ഫോറസ്റ്റ് വിറ്റ്ടേക്കര്‍ പോലും നന്നായി അഭിനയിച്ചിട്ടുണ്ട് .
ഈ ചിത്രത്തിന്‍റെ കഥ റസ്റ്റ് ബെല്‍റ്റ് എന്ന അമേരിക്കയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു സ്ഥലത്താണ് നടക്കുന്നത് .ഇവിടെ ഉള്ള പ്രധാന തൊഴില്‍ മാര്‍ഗ്ഗം ഒരു ഫാക്റ്ററി ആണ് .റസ്സല്‍ (ക്രിസ്ടിയന്‍ ) ,അദ്ധേഹത്തിന്റെ പിതാവ് ,എല്ലാവരും അവിടത്തെ തൊഴിലാളികളാണ് .റസ്സല്‍ കഠിനാധ്വാനി ആണ് .അയാള്‍ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നു .അയാളുടെ സഹോദരന്‍ ആണ് റോഡ്നി (കാസെ).അവന്‍ കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണുന്നു .പെട്ടന്ന് പണക്കാരന്‍ ആകാന്‍ ആണ് അവന്റെ ശ്രമം .ആ ശ്രമങ്ങള്‍ അവനെ ജോണ്‍ പെറ്റി (വില്ല്യം ദഫോ )യുടെ മുന്നില്‍ വലിയ കടക്കാരന്‍ ആക്കുന്നു .അവിചാരിതമായി ഉണ്ടായ ഒരു ആക്സിടന്റില്‍ റസ്സല്‍ കാരണം ആളുകള്‍ കൊല്ലപ്പെടുന്നു .റസ്സല്‍ ജയിലിലാകുന്നു .റസ്സലിന്റെ പെണ്‍ സുഹൃത്ത് ലെന (സോ സാല്ടന) അയാളെ ഉപേക്ഷിച്ചു വെസ്ലി എന്ന പോലീസുകാരന്റെ ഭാര്യയാകുന്നു .ജയിലില്‍ വച്ച് റസ്സലിന്റെ പിതാവ് മരിക്കുന്നു .റോഡ്നി ഇറാക്കില്‍ പട്ടാള ദൌത്യത്തിന് പോകുന്നു .ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ രസ്സലിനെ സ്വീകരിക്കാന്‍ അനുജന്‍ വരുന്നു .എന്നാല്‍ ജീവിതത്തിലെ ഒറ്റപ്പാടുകളില്‍ നിന്നും ജീവിതത്തെ ഒരു കര പറ്റിക്കാന്‍ റസ്സല്‍ മില്ലില്‍ വീണ്ടും ജോലിക്ക് പോകുന്നു .
പട്ടാളത്തില്‍ നിന്നുമിറങ്ങിയ റോഡ്നി വന്‍ കടത്തില്‍ ആകുന്നു .അതില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ knuckle fight കളില്‍ ഏര്‍പ്പെടുന്നു.അവിടെ മത്സരിച്ചു തോല്‍ക്കുമ്പോള്‍ കൂടുതല്‍ കാശ് ലഭിക്കാനായി റോഡ്നി അങ്ങനെ മത്സരിച്ചു തോല്‍ക്കുന്നു .എന്നാല്‍ ജോണ്‍ പെറ്റിയോടുള്ള കടം കൂടിയതോട് കൂടി കൂടുതല്‍ കാശ് ലഭിക്കുന്ന വേദിയിലേക്ക് റോഡ്നി ജോണിന്റെ സഹായത്തോടെ പോകുന്നു .അവിടെയും തോറ്റ് കൊടുക്കുക എന്നതായിരുന്നു റോഡ്നിയുടെ ഉദ്യമം .മലമുകളില്‍ പോലീസുകാര്‍ പോലും കയറാന്‍ ഭയപ്പെടുന്ന ആ സ്ഥലത്ത് തോല്‍ക്കുവാനായി ജോണ്‍ പെറ്റിയുടെ കൂടെ പോകുന്ന റോഡ്നിയെ പിന്നെ കാണുന്നില്ല .റോഡ്നി -ജോണ്‍ എന്നിവര്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളതാണ് ബാക്കി കഥ .ഈ ബാക്കിയുള്ള കഥയില്‍ റസ്സല്‍ എങ്ങനെ പങ്കാളിയാകും ?ഇതെല്ലാം അറിയണമെങ്കില്‍ ഈ ചിത്രം തീര്‍ച്ചയായും കാണുക .
Out of the Furnace ഒരു ക്രൈം /ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് .എന്നാല്‍ ഇതില്‍ സൂക്ഷമവും ബുദ്ധിപരമായ വിശകലനങ്ങളും ഇല്ല .ഇതിനെ ത്രില്ലിംഗ് ആക്കുന്നത് ഇതിലെ കഥാപാത്രങ്ങള്‍ ആണ് .പലരുടെയും മികച്ച അഭിനയം ആണ് ഇതിന്‍റെ മുഖമുദ്ര.കുടുംബ ജീവിതങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന റസ്സല്‍ ,പിന്നെ അമേരിക്കയുടെ സമ്പന്നതയുടെ പുറകില്‍ സഞ്ചരിക്കുന്ന ദരിദ്രമായ റസ്റ്റ് ബെല്‍റ്റ് എന്നാ സ്ഥലം .ഇതെല്ലാം പ്രധാന കഥാപാത്രങ്ങള്‍ ആണ് .എങ്കിലും ഈ ചിത്രത്തിന് പാളിപ്പോയ ഒരു വിഭാഗമുണ്ട് .അതിന്‍റെ കഥ .കെട്ടുറപ്പ് ഇല്ലാത്ത ഒരു കഥ പോലെ തോന്നിയെങ്കിലും ഇതിന്‍റെ തിരക്കഥ ,സംവിധാനം ,അഭിനയം എല്ലാം കൂടി ഇതിനെ മോശമല്ലാത്ത ഒരു ചിത്രമാക്കി .മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ധാരാളം ഉള്ള ഈ സിനിമയ്ക്ക് അതിനു വേണ്ടി ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് 7/10!!
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment