Friday, 14 June 2019

1047.Vinci Da(Bengali,2019)



1047.Vinci Da(Bengali,2019)
         Crime,Thriller.
  മരണം ആണ് അയാൾ ഇപ്പോൾ മുഴുവൻ സമയവും കേൾക്കുന്നത്.അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ആ മരണങ്ങൾക്കു കാരണം അയാൾ കൂടി ആണ്.അതും തന്റെ പ്രവർത്തികൾക്ക് ന്യായീകരണം കൊണ്ടു വരുന്ന കൊലയാളിയോട്.അതും ഒരു പ്രത്യേക തരം കൊലയാളി.സാധാരണ സീരിയൽ കില്ലറുമാറിൽ നിന്നും വ്യത്യസ്തൻ ആയ ഒരാൾ.പക്ഷെ ഇവിടെ തീർച്ചയായും സംശയം ഉണ്ടാകും.ചെയ്യുന്നതിലെ നീതി.
   മനുഷ്യന്റെ മുഖം മികവോടെ ഉണ്ടാക്കുവാൻ കഴിയുന്ന ഒരാൾക്ക്.അതും ലിയോനാർഡോ ഡാവിഞ്ചിയുടെ വലിയ ആരാധകനു തന്റെ ജോലിയിൽ അത്ര പൂർണത കൈ വരിക്കാൻ ഉള്ള ത്വര ഉണ്ടാകാം.സ്വാഭാവികം.അതു കാരണം അയാളുടെ മുന്നിൽ ഉണ്ടായിരുന്ന സിനിമ ലോകം പോലും അന്യമായി തീർന്നു.എന്നാൽ,അയാൾ ഇപ്പോൾ മനസ്സിലാക്കുന്നു കുറെ ആളുകളുടെ ജീവൻ ചില സംഭവങ്ങളുടെ പിന്നിൽ ഉള്ള Collateral Damage മാത്രം ആയി മാറാൻ താൻ ആണ് കാരണം എന്ന്.
  ഒരു ദിവസം ഉറക്കം എണീക്കുമ്പോൾ താൻ കാണുന്ന കാഴ്ച തലേ ദിവസം കണ്ടതും ആയി ഒരു ബന്ധവും ഇല്ല എന്നു മനസ്സിലാക്കുക.ഒരു കടങ്കഥ പോലെ തോന്നുന്നുണ്ട് അല്ലെ ഈ കഥ?അതേ ഒരു കടങ്കഥ ആണ് ശ്രീജിത്ത് മുഖർജിയുടെ ക്രൈം ത്രില്ലർ ചിത്രമായ Vinci Da.മനുഷ്യ മനസ്സിന്റെ വേര്തിരിഞ്ഞ ചിന്തകൾ,ഒരു സംഭവത്തെ കാണുന്ന കാഴ്ചയിലെ വ്യത്യാസങ്ങൾ ഒക്കെ ചേർന്ന ഒരു കടങ്കഥ.
  രണ്ടു പ്രധാന കഥാപത്രങ്ങൾ ആണുള്ളത്.ഒരാൾ നിയമത്തിനോട് അമിതമായ ആരാധന ഉള്ള ആൾ.അതു അയാളെ കൊണ്ടെത്തിക്കുന്നത് ഭ്രാന്തിലേക്കു ആണ്.അതെങ്ങനെ എന്ന ചോദ്യം മനസ്സിൽ വന്നെങ്കിൽ സിനിമ കാണണം.ഉത്തരം ലഭിക്കും.മറ്റേ ആൾ സ്വന്തം അച്ഛന്റെ നിഴലിൽ നിന്നും ഇറങ്ങി സ്വന്തമായി പൂര്ണതയ്ക്ക് വേണ്ടി ശ്രമിക്കുന്ന ഒരു കലാകാരൻ.ഓരോ കഥാപാത്രത്തിന്റെ പൂർണതയും എവിടെ ആണെന്ന് വ്യക്തമായ അറിവുള്ള ആൾ.ഇവർ രണ്ടു പേരും ഒരിക്കൽ കണ്ടു മുട്ടുന്നു.അതും പ്രത്യേക തരം ഒരു മേയ്ക്കപ്പിന്റെ ആവശ്യത്തിനു.ഇവിടെ മാറി മറിയുന്നത് കുറച്ചു പേരുടെ ജീവിതം ആണ്.അതിനോടൊപ്പം മരണങ്ങളും.
    അതിനൊക്കെ എത്ര ന്യായീകരണം കണ്ടെത്തിയെങ്കിലും അവസാനം....ചിത്രം കാണുക.ബംഗാളി ക്രൈം ത്രില്ലറുകളിൽ മികച്ച ഒരു ചിത്രമാണ് Vinci Da.സസ്പെൻസ് കുറവാണെങ്കിലും ക്രൈം ത്രില്ലർ എന്ന നിലയിൽ സമീപിച്ചാൽ തന്നെ ചിത്രം നന്നായി തോന്നും.പ്രത്യേകിച്ചും ക്ളൈമാക്സിലേക്കു പോകുമ്പോൾ കഥാപാത്രങ്ങൾ ശരിക്കും ഞെട്ടിക്കും.
  Chothushkone,Baishe Srabon തുടങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രങ്ങളിലൂടെ എന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ ശ്രീജിത് മുഖർജി ഇത്തവണയും നിരാശപ്പെടുത്തിയില്ല.അദ്ദേഹത്തിന്റെ കയ്യൊപ് പതിഞ്ഞ ചിത്രം തന്നെ.ഒരു സൈക്കോ ത്രില്ലർ ചിത്രത്തിൽ പരമ്പര കൊലപാതകിക്കു നൽകുന്ന പുതിയ നിർവചനം ഒക്കെ മികച്ച ഐഡിയ ആയാണ് തോന്നിയത്.
  ക്രൈം ത്രില്ലർ സിനിമകളുടെ ആരാധകരെ,ഇതു വഴി കൂടി......!!
More movie suggestions @www.movieholicviews.blogspot.ca
ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

No comments:

Post a Comment