Wednesday, 15 May 2024

1797. Godzilla x Kong: The New Empire (English, 2024


 1797. Godzilla x Kong: The New Empire (English, 2024)


        Sci-Fi, Action


⭐⭐⭐⭐/5


Godzilla vs. Kong കഴിഞ്ഞതിനു ശേഷം ഉള്ള കാലഘട്ടം.ഭൂമിയിൽ ആണ് ഇപ്പോൾ ഗോഡ്സില്ല ഉള്ളത്. കോളോസിയത്തിൽ കിടന്നു ഉറക്കം ആണ് മുഖ്യ പണി. പിന്നെ ഇടയ്ക്ക് ഭൂമിയ്ക്ക് പ്രശ്നം ആകുന്ന ടൈറ്റൻസ്‌ വരുമ്പോൾ അവരെ ഇടിച്ചൊതുക്കും . കോംഗ് ആണെങ്കിൽ ഹോളോ എർത്തിലും. കോംഗ് ഒരു യാത്രയിൽ ആണ്. തന്റെ ആളുകളെ കണ്ടെത്താൻ ഉള്ള യാത്രയിൽ . ഇതേ സമയം ഹോളോ എർത്തിൽ നിന്നും വന്ന അജ്ഞാത സിഗ്നൽ പിന്തുടർന്ന് കോംഗ് എക്സ്പെർട്ട് ആയ ഇലീനും കൂട്ടരും ഹോളോ എർത്തിലേക്കും പോയി. ഇവിടെ നിന്നും നടക്കുന്ന സംഭവങ്ങൾ ആണ് സിനിമയുടെ കഥ. കഥ കേൾക്കുമ്പോൾ വലിയ സംഭവം ആയി ഒന്നും തോന്നാൻ സാധ്യത കുറവാണ്.


എന്നാൽ ഇവിടെ നിന്നും കഥ പോയത് ഏതൊക്കെയോ വഴിക്കാണ്. പോർട്ടലുകൾ, ആദിമ കാല മനുഷ്യ സംസ്ക്കാരം, കൂടുതൽ ടൈറ്റൻസ്‌, മോൺസ്റ്റർസ് തുടങ്ങി മറ്റൊരു തലത്തിലേക്കു ആണ് കഥ നീങ്ങുന്നത്. സത്യം പറഞ്ഞാൽ കഥയുടെ ഫ്ലോ ഒക്കെ നന്നായി ഇഷ്ടപ്പെട്ടൂ. അതിന്റെ കൂടെ ആക്ഷൻ രംഗങ്ങളും. ഇന്ത്യൻ സിനിമ സ്റ്റൈൽ ആയിരുന്നു ഫൈറ്റ് ഒക്കെ. കയ്യിൽ രക്തം പൊടിഞ്ഞത് കണ്ട് കൂടുതൽ ശക്തിയോടെ തിരിച്ചു ഫൈറ്റ് ചെയ്യുന്ന കോംഗ്, പഴയ ശത്രുവിനെ കൂടെ കൂട്ടി പുതിയ മാഫിയയെ നേരിടുന്ന കോംഗ് തുടങ്ങി ധാരാളം സംഭവങ്ങൾ ഒരു ഇന്ത്യൻ മസാല സിനിമയും ആയി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.വി എഫ് എക്സ് ക്രൂവിൽ ഭൂരിഭാഗവും ഇന്ത്യക്കാർ ആയത് കൊണ്ടാകും. ചുമ്മാ പറഞ്ഞതാ. ഇടയ്ക്ക് ശ്രീജിത്ത്‌, രോഹിത് തുടങ്ങി മലയാളി പേരുകളും കണ്ടൂ. ഇപ്പോൾ വി എഫ് എക്സ് മൊത്തം ബഡ്ജറ്റ് കുറയ്ക്കാൻ  ആണെങ്കിലും  ഇന്ത്യൻ പ്രൊഫഷനലുകൾ കൂടുതൽ വരുന്നത് കാണാൻ തന്നെ രസമുണ്ട്.


ഇനി സിനിമയെക്കുറിച്ച്. എനിക്ക് നന്നായി വാർക് ഔട്ട് ആയി. നല്ല ഒരു മാസ് മസാല എന്റെർറ്റൈൻർ. Godzilla Minus One കണ്ട് ഗോഡ്സില്ലയുടെ പഴയ വില്ലൻ സ്വഭാവത്തിന്റെ വശത്തിൽ നിന്നും Reiwa Era സിനിമയും Monsterverse ലെ Godzilla x Kong: The New Empire ഉം വ്യത്യസ്ത അനുഭവം ആണ് നൽകിയത്. രണ്ടും രണ്ടു രീതിയിൽ തന്നെ ഇഷ്ടപ്പെട്ടു. ഈ സിനിമയുടെ sequel പണിപ്പുരയിൽ ആണ്. Monsterverse ഇതേ പോലെ ഡെവലപ്പ് ചെയ്തു മുന്നോട്ടു പോയാൽ ഫാൻ ബേസ് ഇനിയും നന്നായി കൂടാൻ ഉള്ള സ്കോപ് ഉണ്ട്.


നേരത്തെ പറഞ്ഞത് പോലെ സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. Godzilla Minus One കുറച്ചു കൂടി കൂടുതൽ ഇഷ്ടപ്പെട്ടൂ എന്ന് മാത്രം.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽൽ ലഭ്യമാണ്.



Tuesday, 14 May 2024

1796. Abigail (English, 2024)

 1796. Abigail (English, 2024)

         Horror, Comedy





⭐⭐⭐½ /5



 ഒരു കൊച്ചു പെൺകുട്ടിയെ കിഡ്നാപ്പ് ചെയ്തു അവളുടെ അച്ഛന്റെ കയ്യിൽ നിന്നും പണം തട്ടാൻ ആണ് ആ സംഘത്തിന്റെ പ്ലാൻ. വൻ സുരക്ഷ ഉള്ള അവളുടെ വീട്ടിൽ നിന്നും നൈസ് ആയി അവർ അവളെ തട്ടിക്കൊണ്ടു പോയി, അവരുടെ സാങ്കേതത്തിൽ എത്തിച്ചു. ഒരു രാത്രി അവളെ പിടിച്ചു വച്ചതിനു ശേഷം വില പേശാൻ ആണ് അവരുടെ പദ്ധതി. ഒരു രാത്രി അല്ലെ? അതും ഒരു കൊച്ചു പെൺകുട്ടി.എന്ത് സംഭവിക്കാൻ ആണ്? രണ്ടെണ്ണം അടിച്ചു കിടന്നുറങ്ങാം എന്ന് ചിന്തിച്ചിരുന്നവരും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.എന്നാൽ അവിടെ ആ രാത്രിയിൽ നടന്നത് അവർ ചിന്തിച്ചത് ഒന്നും അല്ലായിരുന്നു.അവരുടെ ഏറ്റവും ഭയാനകമായ ദു:സ്വപ്നങ്ങളിൽ പോലും ഇല്ലാത്തത് ആണ് ഉണ്ടായതു.അന്നവിടെ എന്താണ് സംഭവിച്ചത് എന്നതാണ് സിനിമയുടെ ബാക്കിയുള്ള കഥ.


എനിക്ക് ഏറ്റവും കൂടുതൽ ഈ സിനിമയിൽ ഇഷ്ടം ആയതു കുറച്ചു ക്ളീഷെകൾ പൊളിച്ചു അടക്കുന്ന സീനുകൾ ആണ്. ചിലപ്പോഴൊക്കെ ഹൊറർ സിനിമകളുടെ പാരഡി പോലെ തോന്നിച്ചെങ്കിലും നല്ലത് പോലെ ചോര ഒഴുകുന്നുണ്ട് ചിത്രത്തിൽ. ഒരു Scream വൈബ് ഒക്കെ അടിച്ചിരുന്നു. സ്വാഭാവികം!!ഹൊറർ സിനിമ അല്ലെ? കഥ പലപ്പോഴും കണ്ടിട്ടുള്ളതാകും. ഇതേ പോലെ ഉള്ള കഥാ പരിസരം. അവിടെ നിന്നും കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ ഒക്കെ നന്നായിരുന്നു.


ഇത്തരം ഒരു സിനിമയിൽ  പ്രതീക്ഷിച്ച ക്ലൈമാക്സ് ഭീകരം ആയിരുന്നിരിക്കണം. പ്രത്യേകിച്ചും അത്തരം ഒരു ഫ്ലോയിൽ പോയ സിനിമയുടെ ക്ലൈമാക്സ് മികച്ചത് എന്നതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കില്ല. എന്നാൽ സിനിമയുടെ മൊത്തം മൂഡിനും വ്യത്യസ്തമായ ഒരു ക്ലൈമാക്സ് ആണ് ഇതിൽ കാണാൻ സാധിക്കുക. 


സ്‌ക്രീനിൽ തെളിയുന്ന സിനിമയിൽ, സിനിമ നിർമിച്ചവർ എന്താണോ എടുത്തു വച്ചിരിക്കുന്നത്, അങ്ങനെ മാത്രം നോക്കി വിലയിരുത്തിയാൽ പോലും സിനിമയുടെ മൊത്തം ഫ്ലോ പോയെന്നു പറയുന്നത് ഒരു ഭാഗത്തു നിന്നും ശരിയാണ് താനും. സിനിമ ആ ഭാഗം നന്നാക്കാമായിരുന്നു എങ്കിൽ ഇതിലും ഇഷ്ടപ്പെട്ടേനെ. എന്നാലും തീരെ മോശം ആണ് ക്ലൈമാക്സ് എന്ന് അഭിപ്രായം ഇല്ല.എന്തായാലും Sequel/ Prequel തുടങ്ങി ധാരാളം സാധ്യതകൾ ഉള്ള ഒരു കഥയാണ് Abigail ന് ഉള്ളത്. ശരാശരിയിലും മുകളിൽ നിൽക്കുന്ന സിനിമാനുഭവം.താൽപ്പര്യം ഉണ്ടെങ്കിൽ കാണു.



ഡൗൺലോഡ് ലിങ്ക് : t.me/mhviews1

1795. Omen III: The Final Conflict (English, 1981)

 1795. Omen III: The Final Conflict (English, 1981)

         Horror, Mystery





⭐⭐⭐/5


 ഡാമിയൻ തോൺ പൂർണമായും ആന്റി ക്രൈസ്റ്റ് ആയി രൂപാന്തരം പ്രാപിക്കുന്നതാണ് ഈ ഭാഗത്തിൽ. തോൺ കോർപ്പറേഷന്റെ ഇപ്പോഴത്തെ ഉടമ എന്ന നിലയിൽ തന്നെ അമേരിക്കയിലെ അധികാരത്തിന്റെ ഏറ്റവും ഉയർന്ന ഇടങ്ങളിൽ ഡാമിയൻ സ്വാധീനം ചെലുത്തുന്നു. ഡാമിയനെ എടുത്തു വളർത്തിയ റോബർട്ട് തോണിനെ പോലെ തന്നെ ആയാളും ബ്രിട്ടനിലെ അമേരിക്കൻ അംബാസഡർ ആയി നിയമിക്കപ്പെടുന്നു.


  ഇവിടെ നിന്ന് കൊണ്ട് തന്റെ ലോകം കീഴടക്കാൻ ഉള്ള ശ്രമങ്ങൾ നടക്കവേ ആണ് ഡാമിയനെ വധിക്കാൻ ആയി ഒരു പ്രതിയോഗി ജന്മം എടുക്കുന്നു എന്ന കാര്യം അയാൾ അറിഞ്ഞത്. അതിനൊപ്പം ഡാമിയനെ കൊല്ലാനായി വൈദികരുടെ ഒരു കൂട്ടവും തയ്യാറെടുക്കുന്നു. ഹെറോദ് രാജാവ്,കംസൻ എന്നിവരെ പോലെ ഡാമിയനും ഒരു പ്രത്യേക ദിവസം ജനിച്ച ആൺകുട്ടികളെ എല്ലാം കൊന്നെടുക്കാൻ ശ്രമിക്കുന്നു. അയാളുടെ ശ്രമങ്ങൾ നടക്കുമോ? അവസാന വിജയം ആർക്കാണ് എന്നിവയാണ് The Omen ന്റെ മൂന്നാം ഭാഗം അവതരിപ്പിക്കുന്നത്.


 ഈ ഭാഗം കുറേകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. പ്രത്യേകിച്ചും ഡാമിയന്റെ എതിരെ നിൽക്കുന്നവർ ഒന്നും അയാളുടെ മുന്നിൽ ഒന്നും ആയിരുന്നില്ല എന്നുള്ള തോന്നൽ നന്നായി ഉണ്ടാക്കുന്നുണ്ട്. സാം നെയ്ലിന്റെ ഡാമിയൻ എന്ന കഥാപാത്രത്തിന്റെ പൈശാചികമായ ചെയ്തികൾക്ക് എതിരെ നിൽക്കുവാൻ ശക്തി അവർക്കുള്ളതായി തോന്നിയില്ല. ദുർബലരായ എതിരാളികൾ ആയിരുന്നു ഭൂരിഭാഗവും.അത് പോലെ ക്ലൈമാക്സ്‌ വ്യക്തത കുറേകൂടി ഉണ്ടായിരുന്നേൽ നന്നായേനെ. 


എന്തായാലും ബൈബിളിനെ ആസ്പദം ആക്കി അവതരിപ്പിച്ച സൂപ്പർ നാച്ചുറൽ, ഹൊറർ franchise ആയ The Omen സിനിമ സീരീസിലെ തിയറ്ററിൽ ഇറങ്ങിയ അവസാന ചിത്രം ആയിരുന്നു Omen III: The Final Conflict. സിനിമയുടെ കഥ യഥാർത്ഥത്തിൽ ഇവിടെ തീരേണ്ടത് ആണ്. അങ്ങനെ നോക്കുമ്പോൾ നല്ല ഒരു അവസാനം ആണ് ചിത്രത്തിന് ഉള്ളത്. പക്ഷെ ടി വി മൂവി ആയി നാലാം ഭാഗം കൂടി ഇറങ്ങി പിന്നീട്. അതിനു ശേഷം വന്ന ആദ്യ ഭാഗ റീമേക്കിന് ശേഷം ഈ വർഷം ഇറങ്ങിയ prequel കൂടിയും. നാലാം ഭാഗം കൂടി ഇനി കാണണം.


സിനിമയുടെ ലിങ്ക് h

t.me/mhviews1 ൽ ലഭ്യമാണ്.

1794. The Ministry of Ungentlemanly Warfare (English, 2024)

1794. The Ministry of Ungentlemanly Warfare (English, 2024)

         Action, Thriller, War



⭐⭐⭐⭐⭐/5


   ഈ സിനിമയുടെ ഓപ്പണിങ് സീൻ ഉണ്ട്. വെറും മാസ് എന്ന് പറഞ്ഞാൽ പോരാ. കിടിലൻ മാസ്.സിനിമയുടെ തുടക്കത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ചർച്ചിലിന്റെ കാലത്തെ രഹസ്യ ഫയലുകൾ പുറത്തായ കാര്യം മാത്രം ആണ് പ്രേക്ഷകന്റെ മുന്നിൽ ഈ സീനിന്റെ മുന്നേ സിനിമയെക്കുറിച്ചുള്ള വിവരം. അവിടെ നിന്നും പിന്നെ സിനിമ ഒരു പോക്ക് ആയിരുന്നു. മാസ്സും, സ്റ്റൈലും അതിനൊപ്പിച്ചുള്ള ബി ജീ എമ്മും അതിനൊപ്പം ഹെൻറി കാവിൽ, അലൻ റിച്സൻ (Reacher) തുടങ്ങി ഒരു കിടിലൻ താരനിരയും ഒപ്പം അവർക്കൊക്കെ ചേർന്ന കിടിലൻ ഡയലോഗുകളും.


 ഒരു യുദ്ധ സിനിമ എന്ന നിലയിൽ ഉള്ള വൈകാരിക തലങ്ങൾ ഒന്നും ചിത്രത്തിൽ ഇല്ല. പകരം എന്തിനെയും ഏതിനെയും ഏതു വിധേനയും നേരിടാൻ ചങ്കുറപ്പുള്ള ഒരു കൂട്ടം ആളുകളുടെ കഥയാണ് ഈ ഗയ് റിച്ചി ചിത്രം അവതരിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം ആണ് പശ്ചാത്തലം. യുദ്ധത്തിൽ മുന്നേറുന്ന നാസി പടയുടെ നാവിക സേനയുടെ ശക്തി കേന്ദ്രങ്ങളായ യൂ ബോട്ട്, എസ് ബോട്ട് തുടങ്ങി പലതും അവർക്കു നൽകിയ മേൽക്കോയ്മ ബ്രിട്ടനെ ഭയപ്പെടുത്തുന്നു. ഈ അവസരത്തിൽ ആണ് ചർച്ചിൽ കുറച്ചു പേരെ ഒരു ഉദ്യമത്തിന് ഇറക്കുന്നത്. കൊന്നിട്ട് വരാൻ പറഞ്ഞാൽ കൊന്നു തിന്നിട്ട് വരുന്നവരുടെ ഒരു കൂട്ടം ആയിരുന്നു അവർ. സ്വതന്ത്രമായി, സ്വന്തം രീതികളിൽ ജീവിക്കുന്നവർ.


 ഇയാൻ ഫ്ലമിങ്ങിനു ജെയിംസ് ബോണ്ട്‌ എന്ന കഥാപാത്രത്തെ സൃഷ്ടിക്കാൻ പ്രചോദനം ആയ  ഗസ് മാർച്ച്‌ ഫിലിപ്സ് എന്ന കഥാ പാത്രത്തെ ആണ് ഹെൻറി ക്യാവിൽ അവതരിപ്പിക്കുന്നത്. ജെയിംസ് ബോണ്ട്‌  ആയി കാണാൻ ഏറ്റവും ഇഷ്ടമുള്ള നടൻ എനിക്ക് ഹെൻറി ക്യാവിൽ ആണ്. അപ്പോഴേക്കും ജെയിംസ് ബോണ്ടിന്റെ പ്രചോദനം ആയ കഥാപത്രമായി ഹെൻറി സ്‌ക്രീനിൽ നിറഞ്ഞു നിന്നൂ . Reacher ൽ നിന്നും നേരെ ഇറങ്ങി വന്നത് പോലെ ആണ് അലൻ. ഇപ്പൊ തല്ല് പൊട്ടും എന്ന രീതിയിൽ അന്യായ സ്ക്രീൻ പ്രസൻസ്. ഒപ്പം ഉള്ള എല്ലാവരും ഈ ഒരു മൂഡിലും സ്വാഗിലും തന്നെ ആയിരുന്നു.


 ഒരു നല്ല ആക്ഷൻ സിനിമ കാണണമെങ്കിൽ കണ്ടോളൂ. ഇഷ്ടമാകും. സിനിമ എന്തായാലും എന്റെ ഫേവറിറ്റ് ലിസ്റ്റിൽ കയറിയിട്ടുണ്ട്.Inglorius Basterds ന് ശേഷം ആ genre യിൽ ഇഷ്ടപ്പെട്ട അടുത്ത സിനിമ എന്ന് പറയാം. ഡാമിയൻ ലൂയിസിന്റെ ഇതേ പേരിൽ ഉള്ള പുസ്തകത്തെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 


Download link: t.me/mhviews1

Thursday, 9 May 2024

1793. Sick ( English, 2022)

 1793. Sick ( English, 2022)

         Horror




⭐⭐⭐½ /5


 കോവിഡ് കാലഘട്ടവും ആ സമയത്ത് ഉള്ള കുറച്ചു കൊലപാതകങ്ങളും അതിനുള്ള കാരണവും ആണ് Sick എന്ന ഹൊറർ സ്ലാഷർ സിനിമയുടെ പ്രമേയം.കോവിഡ് കാലഘട്ടത്തിൽ പൊതു സ്ഥലത്തു ഒന്ന് ചുമച്ചാൽ പോലും ഉള്ള അവസ്ഥ എല്ലാവർക്കും ഇപ്പോഴും ഓർമ ഉണ്ടാകുമല്ലോ? കാലൻ മുന്നിൽ വന്ന് നിൽക്കുന്ന പോലെ ഒരു ഭാവം ആണ് ബാക്കി ഉള്ളവർക്ക് എല്ലാം. കുറ്റം പറയാനും പറ്റില്ലാലോ. അതായിരുന്നല്ലോ അവസ്ഥ? ഇതേ വിചാരങ്ങൾ ഒരു സിനിമ ആയി വന്നാലോ? 


90s ലെ സ്ലാഷർ സിനിമകളുടെ ഫോർമാറ്റിൽ ആണ് Sick അവതരിപ്പിച്ചിരിക്കുന്നത്. അധികം ആരും ഇല്ലാത്ത വെക്കേഷൻ കാബിനിലേക്ക് പോകാൻ ഉള്ള ഏറ്റവും മികച്ച സാധ്യത ആണ് കോവിഡ് എന്ന് പറയേണ്ടി വരും. Isolation എന്ന് പറഞ്ഞ് അതിനെ സാധൂകരിക്കാം. പലപ്പോഴും ഇത്തരത്തിൽ ഏകാന്തമായ സ്ഥലങ്ങളിലേക്ക് ആളുകൾ പോയി പണി കിട്ടുമ്പോൾ ഇവർക്ക് വേറെ പണി ഇല്ലേ എന്നൊന്നും ഇവിടെ ആലോചിക്കാൻ പറ്റാത്ത അത്ര പെർഫെക്റ്റ് സാഹചര്യം ആണ് ഇവിടെ ഉള്ളത്.പാർക്കർ, മിറി എന്നീ സുഹൃത്തുക്കൾ ആണ് ഇത്തരം ഒരു സ്ഥലത്തു എത്തിയത്.


എന്നാൽ അവരെ തിരഞ്ഞ് ഒരാൾ കൂടി വരുന്നുണ്ടായിരുന്നു. യാദൃച്ഛികമായി അവിടെ വന്നെത്തിയ ആളാണോ അതോ അയാൾക്ക്‌ മറ്റെന്തെങ്കിലും പ്രത്യേക ലക്ഷ്യം ഉണ്ടായിരുന്നോ? കണ്ടറിയാൻ സിനിമ കാണുക.


ഭയങ്കര വലിയ സംഭവം ഒന്നും അല്ല ചിത്രം. ഇത്തരം ഒരു സാഹചര്യത്തിൽ ലോജിക്കിനെ കുറിച്ച് ഒരു ഭാഗത്തു ചിന്തിക്കുമ്പോഴും ഇങ്ങനെ കൂടി മനുഷ്യന് ചിന്തിക്കാൻ കഴിയുമല്ലോ എന്ന് തോന്നിക്കുന്ന സാഹചര്യങ്ങൾ പലതും ഉണ്ട്. പ്രത്യേകിച്ചും നമ്മുടെ എല്ലാം കണ്മുന്നിലൂടെ കടന്നു പോയ യാഥാർഥ്യങ്ങൾ വച്ച് നോക്കുമ്പോൾ ഇതൊക്കെ തള്ളി കളയാനും കഴിയില്ല. എന്തായാലും കണ്ട് നോക്കൂ. സ്ലാഷർ ഹൊറർ ആണ്. ചോരക്കളി കുറച്ചുണ്ട്. 


വലിയ സംഭവം ആണെന്ന് പറയുന്നില്ല. പക്ഷെ സിനിമ നന്നായി ആസ്വദിച്ചു തന്നെ ആണ് കണ്ടതും.എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.


സിനിമയുടെ ലിങ്ക് വേണ്ടവർക്ക് t.me/mhviews1 ൽ ലഭ്യമാണ്.



Sunday, 5 May 2024

1792. Manjummel Boys (Malayalam, 2024)

 1792. Manjummel Boys (Malayalam, 2024)

         Streaming on Hotstar



ഇത്ര ക്രിഞ്ച് ഫെസ്റ്റ് ആയ, ക്ളീഷേ ആയ കഥയാണോ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയത്? കോടികളുടെ കണക്കൊക്കെ വായുവിൽ എഴുതി കൂട്ടിയത് ആയിരിക്കും. 


  ഇങ്ങനെ ഒക്കെ പറയാൻ ഒരു ചാൻസ് പോലും ആർക്കും കൊടുക്കും എന്ന് തോന്നുന്നില്ല മഞ്ഞുമൽ ബോയ്സ്. എന്ത് കിടിലൻ ആയിട്ടാണ് സിനിമ എടുത്തു വച്ചിരിക്കുന്നത്? സുഷിന്റെ സംഗീതം കൂടി ആകുമ്പോൾ മികച്ച ഒരു അനുഭവം ആയിരുന്നു 65 ഇഞ്ചിന്റെ സ്‌ക്രീനിൽ കണ്ടപ്പോൾ പോലും. തിയറ്ററിൽ കാണുമ്പോൾ ഉള്ള എക്സ്പീരിയൻസ് നല്ലത് പോലെ മിസ്സ്‌ ആയി പോയി എന്ന് തോന്നിപ്പിച്ചു മഞ്ഞുമലിലെ കൂട്ടുകാർ.


 സിനിമ നടക്കുന്ന കാലഘട്ടം പരിചിതം ആയതു കൊണ്ട് തന്നെ പല കാര്യങ്ങളും കണക്റ്റ് ചെയ്യാൻ പറ്റി. പ്രത്യേകിച്ചും 2006 ൽ കൊടൈക്കനാലിൽ കോളേജിൽ നിന്നും ട്രിപ്പ്‌ പോയത് കൊണ്ടൊക്കെ പല കാര്യങ്ങളും ആ മനസ്സോടെ തന്നെ ഇരുന്നു കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു ഒരു രക്ഷയും ഇല്ലായിരുന്നു. മരത്തിൽ കയറി ഗ്രൂപ്പ് ആയുള്ള ഫോട്ടോയും ബൈക്കിങ്ങും ബോട്ടും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർമ ആയി വന്നൂ. പഴയ സൗഹൃദങ്ങളും ടാസമാക് ദിവസങ്ങളും എല്ലാം സിനിമയിൽ ആ ഫ്ലോയിൽ പോകുമ്പോൾ നൊസ്റ്റാൾജിയ നന്നായി അടിച്ചു.


  സിനിമയുടെ പ്രധാന ഭാഗം തുടങ്ങിയപ്പോൾ ഉണ്ടായ ചെറിയ ഒരു ഞെട്ടലിൽ നിന്നും പിന്നെ ഇമോഷണൽ റോളർകോസ്റ്റർ ആയിരുന്നു സിനിമ മൊത്തവും. സൗഹൃദത്തിന്റെ ഒക്കെ ഒരു ശക്തിയെ. എല്ലാവരുടെയും ജീവിതത്തിൽ ഇതേ രീതിയിൽ ഇതേ ഫീലിംഗ്സ് ഉള്ള കൂട്ടുകാർ ഉണ്ടാവുക എന്നതായിരിക്കും ഏറ്റവും വലിയ കാര്യം. ആ ഭാഗങ്ങൾ ഒക്കെ എത്ര മനോഹരമായി ആണ് ചിദംബരവും കൂട്ടുകാരും വരച്ചു കാട്ടിയിരിക്കുന്നത്? സ്‌ക്രീനിൽ ഉള്ള കഥാപാത്രങ്ങൾക്ക് ഉപരി ഇവരെല്ലാം നമ്മുടെ കൂടെ എപ്പോഴോ ഉള്ള മുഖങ്ങൾ ആണെന്ന് ഓർമ വരുന്ന സാഹചര്യങ്ങൾ.


  ക്ലൈമാക്സ് ഭാഗം തന്ന സംതൃപ്തി ഒന്ന് മതി എന്നും ഓർത്തു വയ്ക്കാവുന്ന സിനിമ ആയി മഞ്ഞുമൽ ബോയ്സിനെ മാറ്റാൻ.ഇതൊക്കെ ഒരു ഭാഗത്തു നിൽക്കുമ്പോൾ തന്നെ സിനിമ തന്ന ത്രില്ലർ ഫീലിംഗ് ഉണ്ട്. അത് ഭാഷയ്ക്ക് അതീതമായ ഒന്നാണ്. മലയാളം ഒരു മിനിമം ലെവലിൽ മനസ്സിലാകുന്ന എന്റെ പത്തു വയസ്സുകാരൻ മകൻ പോലും സബ്ടൈറ്റിൽസ് വച്ച് കണ്ട് തുടങ്ങി പിന്നെ ഓരോ ഭാഗത്തും സീനുകൾക്ക് അനുസരിച്ചു excited ആകുന്നതു കണ്ടൂ. എല്ലാവർക്കും മനസ്സിലാകുന്ന സിനിമ ഭാഷ ആണ് ഇവിടെ ഹൈലൈറ്റ്.അതാണ്‌ സിനിമ മറ്റ് സംസ്ഥാനങ്ങളിലും ഹിറ്റ് ആകാൻ കാരണം എന്ന് തോന്നുന്നു.


 പെട്ടെന്ന് ഓർമയിൽ വരുന്ന മാളൂട്ടി, Thirteen Lives, Mission Raniganj തുടങ്ങിയ സിനിമകളിൽ ഒക്കെ ഇത്തരം റെസ്ക്യൂ സീനുകൾ കാണുമ്പോൾ ഉള്ള ഒരു excitement ഉണ്ട്. പക്ഷെ ഇതിലെ കഥയുടെ പ്രത്യേകത കൊണ്ട് അത് വേറെ ഒരു ലെവലിൽ ആണ് എത്തിയത്.


       " ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ

        കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ"


  കുതന്ത്രം സോങ്ങിലെ ഈ വരികളിൽ ഉണ്ട് സിനിമയുടെ മൊത്തം ഫീലും. സിനിമയെക്കുറിച്ച് പെട്ടെന്ന് എന്തെങ്കിലും പറയാൻ പറഞ്ഞാൽ ഈ വരികളിൽ ഉണ്ട് എല്ലാം.


  മൊത്തത്തിൽ ഏറെ satisfaction തന്ന സിനിമ. ഇനി OTT വന്നത് കൊണ്ട് ആരെങ്കിലും ഒക്കെ കുറ്റങ്ങളും ആയി വന്നാൽ പോലും അതൊന്നും കണക്കിലെടുക്കാൻ പോലും തോന്നാത്ത അത്ര മികച്ച സിനിമാനുഭവം ആണ് മഞ്ഞുമൽ ബോയ്സ് തന്നത്. നന്ദി ചിദംബരം ആൻഡ് ടീം.


⭐⭐⭐⭐⭐/5




Saturday, 4 May 2024

1791. Godzilla Minus One (Japanese, 2024)

 


1791. Godzilla Minus One (Japanese, 2024)


        Sci-Fi, Action



⭐⭐⭐⭐½ /5


Reiwa Era യിലെ ഗോഡ്സില്ല സിനിമകൾ എല്ലാം തന്നെ ഒരു വിധം എല്ലാവരും ഫോളോ ചെയ്യുന്നുണ്ടാകും. ഈ കാലഘട്ടത്തിൽ മാത്രമല്ല, അവിടെയും ഇവിടെയും ആയി കണ്ട പല ഗോഡ്സില്ല സിനിമകൾ വച്ച് നോക്കിയാലും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഇതാണ് : Godzilla Minus One.


 രണ്ടാം ലോകമഹായുദ്ധ കാലത്തിൽ തകർന്നടിഞ്ഞ ജപ്പാനിൽ ഗോഡ്സില്ലയെ ഓഡോ ദ്വീപിൽ കണ്ടെത്തുന്ന സമയം മുതലാണ് സിനിമയുടെ ആരംഭം. ജപ്പാന്റെ suicide- flying - squad ആയ Kamikaze യിലെ വൈമാനികൻ ആയ കൊയ്ച്ചിയിൽ ആണ് സിനിമയുടെ കഥ തുടങ്ങുന്നത്. ഗോഡ്സില്ലയും ആയി ആദ്യമായി മുഖാമുഖം കാണുന്ന അയാൾ പക്ഷെ അവിടെ അയാളുടെ ഭീരുത്വം കാരണം ധാരാളം ആളുകൾ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കുന്നു.


വർഷങ്ങൾക്കു അപ്പുറം കൊയ്ച്ചിയ്ക്ക് മറ്റൊരു അവസരം ലഭിക്കുകയാണ് ഗോഡ്സില്ലയെ നേരിടാൻ. ഇത്തവണ അയാൾക്ക്‌ അയാളുടേതായ ധാരാളം കാരണങ്ങൾ ഉണ്ട് ഈ ഉദ്യമത്തിൽ പങ്കെടുക്കാൻ. അയാൾ ഇവിടെ വിജയിക്കുമോ അതോ പഴയ അവസ്ഥ ആകുമോ എന്നതാണ് സിനിമയുടെ ബാക്കി കഥ.


 ഗോഡ്സില്ലയെ ഒരു വില്ലനായി തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊയ്ച്ചിയുടെയും മറ്റുള്ളവരുടെയും വൈകാരികമായ മുഖം സിനിമയ്ക്ക് നൽകിയതാണ് ഇവിടെ ഹൈലൈറ്റ്. കണ്ട് പരിചയിച്ച കഥയിൽ ഇത്തരം ഒരു ഘടകം നൽകിയത് നന്നായി. പഴയകാല ഗോഡ്സില്ലയോട് ഏറെ രൂപ സാദൃശ്യം ഉള്ളത് പോലെ തോന്നി ഇടയ്ക്ക് സിനിമയിൽ.  


സിനിമയുടെ വിഷ്വൽ എഫെക്റ്റ്സ് ഇടയ്ക്ക് പാളിയതായി തോന്നിയെങ്കിലും മൊത്തത്തിൽ നന്നായിരുന്നു.വിഷ്വൽ എഫെക്റ്റസിനു അക്കാദമി പുരസ്‌കാരം നേടിയ സിനിമ ആയതു കൊണ്ട് ടി വിയിൽ കണ്ടതിന്റെ കുറവാണ് അതെന്നു വിശ്വസിക്കുന്നു. അല്ലെങ്കിലും IMAX ൽ കാണേണ്ട പടം ടിവിയിൽ കണ്ടാൽ അങ്ങനെ ഇരിക്കും എന്ന് മനസ്സിലാക്കണം.


എന്നാലും സിനിമ എന്ന നിലയിൽ വളരെ മികച്ചതായി തന്നെ തോന്നി. ഡിജിറ്റൽ റിലീസ് വന്നിട്ടുണ്ട്. കണ്ട് നോക്കുക.


 സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1791. Godzilla Minus One (Japanese, 2024)

        Sci-Fi, Action


1995. Drop ( English, 2025)