Wednesday, 29 March 2023

1688. Lesson in Murder (Japanese, 2022)

1688. Lesson in Murder (Japanese, 2022)

          Mystery/ Psychological Thriller.



⭐️⭐️⭐️½ /5




 സി ബി ഐ ഡയറീകുറിപ്പ് പരമ്പരയിലെ നേരറിയാൻ സി ബി ഐ യിൽ കൊലയാളി ആയ ഇശോ അലക്സ്, കൊല നടത്തി എന്ന് പറയുന്ന ഏഴു കൊലപാതകങ്ങളിൽ ഒന്ന് അയാൾ അല്ല ചെയ്തത് എന്ന് സേതുരമയ്യരോട് പറയുന്നുണ്ട്. അതിനെ ആസ്പദം ആക്കിയാണല്ലോ ആ ചിത്രവും? അതേ പോലെ തന്നെ യമാറ്റോ ഹൈമുര എന്ന സീരിയൽ കില്ലർ, അയാൾ കുറ്റവാളി ആണെന്ന് കണ്ടെത്തിയ എട്ട് കൊലപാതകങ്ങളിൽ ഒരെണ്ണം അയാൾ ചെയ്തത് അല്ല എന്ന് മസായ കാക്കേയി എന്ന വിദ്യാർത്ഥിയ്ക്ക് കത്തെഴുതുന്നു.



 സി ബി ഐ യിൽ സേതുരമയ്യരോട് ഈശോ ആ രഹസ്യം പറഞ്ഞതിന്റെ കാരണം മനസ്സിലാക്കാം. എന്നാൽ ഒരു സാധാരണ വിദ്യാർഥിയോട്, 24 കൊലപാതകം എങ്കിലും നടത്തി എന്ന് വിശ്വസിക്കുന്ന ഒരാൾ എന്തിനായിരിക്കും ഇങ്ങനെ ഒരു കത്തെഴുതാൻ കാരണം? അതിന്റെ കഥയാണ് Lesson In Murder എന്ന ജാപ്പാനീസ് സിനിമ അവതരിപ്പിക്കുന്നത്.


ഒരു മിസ്റ്ററി ത്രില്ലർ ആകാൻ ഉള്ള എല്ലാ സ്കോപ്പും മൂല കഥയിൽ ഉണ്ടായിരുന്നെങ്കിലും, അതിനു മുതിരാതെ കഥാപാത്രങ്ങളിൽ ഊന്നി, അവരെ പ്രേക്ഷകനിൽ എത്തിച്ചു കൊണ്ട് പതിയെ പോകുന്ന ഒരു രീതി ആണ്‌ സിനിമയിൽ അവലംബിച്ചിരിക്കുന്നത്. റിയു കുശികിയുടെ 'Shikei ni Itaru Yamai ' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിൽ സിനിമ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഹാനിബാലിന്റെ അത്രയും ഇല്ലെങ്കിലും അതിന്റെ അടുത്ത് നിൽക്കുന്ന പ്രകടനം അണ് യമാറ്റോ ആയി സടോ അബെ കാഴ്ച വച്ചിരിക്കുന്നത്.


ട്വിസ്റ്റുകൾ സിനിമയിൽ ഉണ്ടെങ്കിലും സിനിമ അവസാനിക്കുമ്പോൾ ഒരു മനുഷ്യന്റെ മനസ്സിന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരെ എങ്ങനെ എല്ലാം ബാധിക്കും എന്നും അത് അവരുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും എന്നും മനസ്സിലാകും. നേരത്തെ പറഞ്ഞത് പോലെ വലിയൊരു  പേസിൽ പോകുന്ന ചിത്രം അല്ല Lesson In Murder. പല ലെയറുകൾ ഉള്ള കഥയും കഥാപാത്രങ്ങളും ആണ്‌ ഇതിൽ ഉള്ളത്. അവരെ മനസ്സിലാക്കാൻ സാധിച്ചാൽ സിനിമയും ഇഷ്ടമാകും.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




Saturday, 25 March 2023

1678. Bodies Bodies Bodies (English, 2022)

1678. Bodies Bodies Bodies (English, 2022)

           Horror, Thriller.

           Streaming on Amazon Prime.

 ⭐️⭐️⭐️½ /5



     സോഫി അവളുടെ സുഹൃത്തായ ബീയോടൊപ്പം, ബീയുടെ സുഹൃത്തിന്റെ വീട്ടിൽ പാർട്ടിക്ക് പോയിരിക്കുകയാണ്. അന്ന് രാത്രി അവർ Bodies Bodies Bodies എന്നൊരു ഗെയിം കളിക്കുന്നു. ഗെയിം എങ്ങനെ ആണെന്ന് വച്ചാൽ അവിടെ നടക്കുന്ന സങ്കൽപ്പിക  മർഡർ മിസ്റ്ററി തെളിയിക്കുക എന്നത്  ആണ്.എന്നാൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ അവർ കളിച്ച ഗെയിം അപകടകരമായി മാറുകയാണ്. അവിടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും ജീവൻ തന്നെ അപകടത്തിൽ ആവുകയാണ് . അതിന്റെ കഥയാണ്  Bodies Bodies Bodies പറയുന്നത്. പരസ്പ്പരം വിശ്വാസം ഇല്ലാത്ത ഒരു കൂട്ടം ആളുകളുടെ ഇടയിൽ ഇത്തരം ഒരു അവസ്ഥ അവരെ എവിടെയാകും കൊണ്ടെത്തിക്കുക?


 സമാനമായ കഥ Glass Onion: A Knives Out Mystery യിൽ കണ്ടതാണ്. പക്ഷേ അതിന്റെ ടീനേജ് വേർഷൻ എന്നു വിളിക്കാം  സിനിമയാണ് മൂല കഥ കാരണം ഈ ചിത്രത്തിനെ. എന്നാൽ ക്ലൈമാക്സ് ആണ് എനിക്കു ഇവിടെ  നന്നായി ഇഷ്ടപ്പെട്ടത്. ഇത്തരം ഒരെണ്ണം മുന്നേ മറ്റൊരു  ഒരു സിനിമയിൽ കണ്ടിട്ടുള്ളതാണ്. അത്തരം ഒരു ഷോക്ക് ആയിരുന്നു ഈ ചിത്രത്തിലും. കാരണം അതിനു മുന്നേ നടന്ന സംഭവങ്ങൾ അത്രയും chaotic ആയിരുന്നു. ക്ലൈമാക്സ് സീനിൽ അത്രയും സംഭവങ്ങൾ നടന്നതിനു ശേഷം പ്രേക്ഷകന് കിട്ടുന്ന ഷോക്ക് ആണ്‌ കിടിലം.


 കഴിഞ്ഞ വർഷം റിലീസ് ആയ ഹൊറർ ചിത്രങ്ങളിൽ ഇഷ്ടമായ ഒരു സിനിമ ആയിരുന്നു  Bodies Bodies Bodies. പ്രത്യേകിച്ചും സിനിമയിൽ ഉള്ള ബ്ലാക് കോമഡി ഹൊറർ നന്നായി തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്. കണ്ടു നോക്കൂ. സിനിമ കണ്ടിട്ടു അഭിപ്രായം പറയണേ.


Bodies Bodies Bodies: Chaos, dark, and fun.


സിനിമയുടെ ലിങ്ക് https://movieholicviews.blogspot.com/?m=1 ൽ ലഭ്യമാണ്.



1686. Vinaro Bhagyamu Vishnu Katha (Telugu, 2023)

1686. Vinaro Bhagyamu Vishnu Katha (Telugu, 2023)

         Streaming On Aha



⭐️⭐️½/ 5


   ഭയങ്കര നന്മ മരം ആയ നായകൻ. അത് സ്വാഭാവികം ആണല്ലോ അല്ലെങ്കിലും സിനിമയിൽ ? നന്മ മരം എന്ന് പറഞ്ഞാൽ വഴിയേ കൂടി പോകുന്ന ആരെയും സഹായിക്കും. സഹായം വേണ്ടെന്നു പറഞ്ഞാൽ ആദ്യം പോയി മനുഷ്യനാകണം എന്ന് പറഞ്ഞു ഉപദേശിച്ചു വിടും.അങ്ങനെയുള്ള നായകന്റെ പേര് വിഷ്ണു. നായകൻ അങ്ങനെ ആകാൻ കാരണമുണ്ട്. അതൊരു ഫ്ലാഷ്ബാക്കിൽ പറയും. വിഷ്ണുവിന് ഒരു സ്വഭാവമുണ്ട്. അവന്റെ നമ്പറിന്റെ അടുത്ത നമ്പറിൽ ഉള്ളവരെ വിളിച്ചു പരിചയപ്പെട്ട് അവരെ neighbor- number എന്ന് വിളിക്കും. അങ്ങനെ ഒരു കാര്യം തുടങ്ങിയതിനും ഒരു കഥയുണ്ട്. അതും ഫ്ലാഷ്ബാക്കിൽ പറയും . ആ കഥ ആണ്‌ സിനിമയുടെ കഥ.


  ഒരാളെ കൊന്നൂ എന്ന് കേസ് ആയ യുവതി അല്ല അത് ചെയ്തത് എന്ന് വിഷ്ണുവിന് അറിയാം. അതിന്റെ പിന്നാലെ ഉള്ള കഥ ആണ്‌ മൊത്തത്തിൽ സിനിമയിൽ പറയുന്നത്. കുറെ ട്വിസ്റ്റ്, സസ്പെൻസ് ഒക്കെ ഉണ്ടെങ്കിലും പലപ്പോഴും ലോജിക് വച്ച് നോക്കുമ്പോൾ പ്രശ്നം ആണെന്ന് തോന്നും. അതിനു വിശദീകരണം നൽകാൻ ശ്രമിക്കുമെങ്കിലും പലപ്പോഴും അത് അത്ര ഏൽക്കുന്നും ഇല്ല. അത് പോലെ സിനിമ ട്രാക്കിൽ എത്താൻ നല്ലത് പോലെ സമയം എടുത്തൂ. എന്നാൽ അതിനു ശേഷം നല്ല സ്പീഡിൽ തന്നെയാണ് പോയത്.


മോശം സിനിമ ആണെന്ന് ഉള്ള അഭിപ്രായമില്ല. പകരം കുറെ കൂടി സിനിമ നന്നായി എഡിറ്റ് ചെയ്തിരുന്നെങ്കിൽ നന്നായേനെ. അനാവശ്യമായി തോന്നിയ സെന്റി, നന്മ സീനുകൾ നായകന്റെ സ്വഭാവം രെജിസ്റ്റർ ചെയ്യാൻ വേണ്ടി ചെയ്തത് ആകാം. എന്നാൽ അത് സിനിമയുടെ ഒഴുക്കിനെ നന്നായി ബാധിച്ചു. സിനിമയുടെ സിനിമാറ്റിക് ആയ നല്ല വശം അവസാന 45 മിനിറ്റ് ആണ്‌. ധാരാളം കാര്യങ്ങൾ ഇവിടെ സംഭവിക്കുന്നുണ്ട്. നായകനായി വന്ന കിരൺ നന്നായിരുന്നു.മുരളി ശർമ്മയുടെ സിനിമ പാട്ടുകൾ renact ചെയ്യുന്ന രംഗങ്ങളും നന്നായി. ബി ജി എം തരക്കേട് ഇല്ലായിരുന്നു.


എന്നേ സംബന്ധിച്ച് ഒരു ശരാശരി സിനിമ ആയി തോന്നി Vinaro Bhagyamu Vishnu Katha. എന്നാൽ കഴിഞ്ഞ ദിവസം OTT റിലീസിന് ശേഷം ഏകദേശം 100 മില്യൻ viewing minutes കഴിഞ്ഞു എന്ന് വായിച്ചിരുന്നു. മികച്ച അഭിപ്രായങ്ങൾ ധാരാളം കേൾക്കുകയും ചെയ്തു. സിനിമ അടുത്ത ഭാഗത്തിലേക്കു ഉള്ള hint ഇട്ടിട്ടു ആണ്‌ അവസാനിക്കുന്നത്.




1685. Purusha Pretham (Malayalam, 2023)

1685. Purusha Pretham (Malayalam, 2023)

          Streaming on SonyLiv

⭐⭐️⭐️½ /5



  വളരെയധികം ലെയറുകൾ ഉള്ള ഒരു ചിത്രമാണ് പുരുഷ പ്രേതം. ഒരു സമയം അതൊരു റിയലിസ്റ്റിക് ആയ പോലീസുകാരുടെ ജീവിതം ആണ്‌ കാണിക്കുന്നത് എന്ന് തോന്നും. ചിലപ്പോൾ ഒരു നല്ല കുറ്റാന്വേഷണ ത്രില്ലർ ആണെന്ന് തോന്നും. എന്നാൽ അതിലെല്ലാം ഉപരിയായി ആവാസവ്യൂഹം സിനിമയുടെ സംവിധായകന്റെ ചിത്രത്തിൽ ഗൗരവമായി അവതരിപ്പിക്കുന്ന പരിസ്ഥിതി പ്രശ്നം ആണ്‌ പ്രമേയം എന്ന് തോന്നാം. അങ്ങനെ എങ്ങോട്ട് തിരിയും എന്ന് അറിയാത്ത ചിത്രത്തിൽ ഇടയ്ക്കുള്ള ട്വിസ്റ്റുകൾ കൂടി ആകുമ്പോൾ നല്ലൊരു സിനിമ കാഴ്ച ആയി മാറുകയാണ്.


പുഴയിൽ പൊന്തിയ അജ്ഞാത മൃതദേഹം അവകാശികൾ ആരും വരാത്തത് കൊണ്ട് കേരള പോലീസ് മറവു ചെയ്യുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ മൃതദേഹം ആണെന്ന് പറഞ്ഞു ഒരു സ്ത്രീ വരുകയും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ്‌ സിനിമയുടെ കഥ. ഇത്തരം ഒരു കഥയ്ക്കു പ്രവചിക്കാവുന്ന ഘടകങ്ങൾ ധാരാളം ഉണ്ട്. സിനിമ എന്നാൽ മുന്നോട്ട് പോകുമ്പോൾ അത്തരം ഒരു മിസ്റ്ററിയേക്കാളും സിനിമയിലെ കഥാപാത്രങ്ങൾക്ക് വരുന്ന മാറ്റങ്ങളും മറ്റും ആണ്‌ കഥയുടെ വഴിത്തിരിവ് ആകുന്നതു. പ്രത്യേകിച്ചും ആ ക്ലൈമാക്സ് സീനിനുള്ള impact സിനിമ മൊത്തം കണ്ടു കഴിഞ്ഞ ഒരാൾക്ക്‌ നന്നായി ഫീൽ ചെയ്യും.


  'സൂപ്പർ സെബാസ്റ്റിൻ' എന്നല്ല 'സൂപ്പർ അലക്സാണ്ടർ പ്രശാന്ത് ' എന്ന് പറയേണ്ടി വരും ഇതിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച്. സഹനടൻ ആയി പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള ഒരു നടൻ, അതേ പോലീസ് വേഷത്തിൽ മുഖ്യ കഥാപത്രമായി വരുമ്പോൾ, അതും സിനിമയെ പോലെ തന്നെ പല ലെയറുകൾ ഉള്ള കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു എന്ന് പറയാം. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഈ കഥാപാത്ര തിരഞ്ഞെടുപ്പ് ആയിരുന്നു. ഇമേജിന്റെ ഭാരങ്ങൾ ഇല്ലാത്തതു കൊണ്ട് അലക്സാണ്ടറിനു ഈ വേഷം നന്നായി ചെയ്യാൻ കഴിഞ്ഞു. സൂപ്പർ സെബാസ്റ്റിന്റെ കഥ പറച്ചിലുകൾ സിനിമയെ രസകരമാക്കി നിർത്തി. അതിനൊപ്പം ഉള്ള സീനുകളും നന്നായിട്ടുണ്ടായിരുന്നു. ദർശനയുടെ കഥാപാത്രത്തിനു കുറെ കൂടി സ്ക്രീൻ ടൈം ഉണ്ടായിരുന്നേൽ ഒരു പക്ഷെ കഥയുടെ അവസാന റിസൾറ്റ് മാറിയേനെ. പക്ഷെ അത്തരം ഒരു കഥാപാത്രത്തെ കഥയിലൂടെ നന്നായി തന്നെ പ്രെസെന്റ് ചെയ്തിട്ടുണ്ട്. അത് കാരണം മൊത്തത്തിൽ ഉള്ള കഥയുടെ അവതരണത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു.


 സിനിമയുടെ ഇടയ്ക്കുള്ള റാപ് സോങ്ങുകൾ നന്നായിരുന്നു. പിന്നെ, ആവാസവ്യൂഹം ചെയ്ത കൃഷന്തിന്റെ സിനിമയിൽ അതേ പോലെ തന്നെ പ്രകൃതിയുടെ ദൃശ്യങ്ങൾ നന്നായി പകർത്തിയിട്ടുണ്ടായിരുന്നു. സിനിമയെക്കുറിച്ച് കുറെ നല്ല കാര്യങ്ങൾ ആണ്‌ പറയാൻ ഉള്ളത്. പക്ഷെ സിനിമയുടെ നീളം കുറച്ചു കൂടി കുറച്ചിരുന്നെങ്കിൽ കൂടുതൽ ക്രിസ്പ്പി ആയേനെ എന്ന് തോന്നി. പക്ഷെ ആ സമയം കവർന്നെടുത്ത പോലീസ് സ്റ്റേഷൻ രംഗങ്ങൾ, സെബാസ്റ്റിന്റെ വീടും, ജീവിതവും എല്ലാം നന്നായി തന്നെ, രസകരമായി അവതരിപ്പിച്ചിരുന്നു. അവിടിവിടായി ചിരിക്കാൻ ഉള്ള രംഗങ്ങളും ഉണ്ടായിരുന്നു.


  Out of Nowhere, ഒരു പ്രതീക്ഷയും ഇല്ലാതെ കാണാൻ ഇരുന്നത് കൊണ്ട് ആകാം നന്നായി ഇഷ്ടപ്പെട്ടൂ പുരുഷ പ്രേതം. സിനിമ കാണാൻ കഴിയുമെങ്കിൽ കാണുക. ഓൾഡ് ഹൗസ് മലയാളം സിനിമ തമാശകൾ അല്ല ഇവിടെ ഉള്ളത്, സന്ദർഭം അനുസരിച്ചു ചിരിക്കണമെങ്കിൽ ചിരിക്കാം എന്ന രീതിയിൽ ഉള്ളതാണ്. പ്രകൃതി പടങ്ങൾ എന്ന് വിളിക്കുന്ന സിനിമകളുടെ കൂട്ടത്തിലെ ഒരു നല്ല ത്രില്ലർ ആണ്‌ 'പുരുഷ പ്രേതം.'







Wednesday, 22 March 2023

1683. Dada (Tamil, 2023)

1683. Dada (Tamil, 2023)

         Drama, Romance



 ⭐️⭐️ /5


    ഒരു കലിപ്പനും കാന്താരിയുടെയും കഥ ആണ്‌ Dada. പഠിച്ചു കൊണ്ടിരിക്കുന്ന സമയം തന്നെ പ്രണയത്തിൽ ആയി കാമുകി ഗർഭിണി ആയപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിന്ന, മടിയനായ മണികണ്ഠൻ എന്ന കലിപ്പന്റെ ജീവിതത്തിൽ പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ്‌ Dada. ഇത്തരം ഒരു കഥയിൽ ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കും എന്ന് മുൻക്കൂട്ടി പറയാവുന്ന ഒരു ശരാശരി ചിത്രം ആയിട്ടാണ് Dada അനുഭവപ്പെട്ടത്.


  സിനിമയിൽ നല്ല moments ഇല്ല എന്നല്ല. പ്രവചിക്കാവുന്ന കഥ ആണെങ്കിലും എന്നേ സംബന്ധിച്ചു എന്റെർറ്റൈൻ ചെയ്യാൻ ഒന്നും ഇല്ല എന്ന അഭിപ്രായം ആണ്‌ ഉള്ളത്. ഒരു പാട്ട് മാത്രം കൊള്ളാമായിരുന്നു. പിന്നെ നായകൻ ആയ കവിനും. അതിന്റെ അപ്പുറത്ത് ഈ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ കേട്ടത് സിംപിൾ ആയ അതിന്റെ തീം കാരണം ആയിരിക്കും എന്ന് വിശ്വസിക്കുന്നു.


  തീരെ മോശം ആയിരുന്നു Dada എന്ന അഭിപ്രായമില്ല. പക്ഷെ എന്നേ സംബന്ധിച്ച് ചായ കപ്പ് ആണോ ചായ ആണോ, ആഹ്  എന്തായാലും എന്തോ അത്ര അങ്ങ് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം. പഴകിയ കഥ ആണ്‌. ചില കഥകൾ പുതിയ വീഞ്ഞ് കുപ്പിയിൽ ഇട്ടാൽ ശരിയാകാറുണ്ട്. പക്ഷെ ഇവിടെ അതും ഉണ്ടായില്ല എന്ന അഭിപ്രായം ആണ്‌.


  ഫീൽ ഗുഡ് മൂവികൾ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിലും ഭയങ്കര forced ആയി അത് ഉണ്ടാക്കാൻ നോക്കിയത് പോലെ തോന്നി. ഇങ്ങനെ പലതും കാരണം ഇഷ്ടമാകാതെ പോയ സിനിമ ആണ്‌ Dada.  




Tuesday, 21 March 2023

1682. Cocaine Bear ( English, 2023)

 1682. Cocaine Bear ( English, 2023)

          Thriller / Comedy



⭐️⭐️⭐️ /5

    കൊക്കെയ്ൻ അടിച്ചു മനുഷ്യൻ കാണിക്കുന്ന കുൽസിതങ്ങൾ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഒരു കരടി അത് ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കും? അതും ചെറിയ അളവ് ഒന്നുമല്ല. കിലോ കണക്കിന് വരുന്ന പാക്കുകൾ പൊട്ടിച്ചു ഗ്ലൂക്കോസ് പൊടി കഴിക്കുന്നത്‌ പോലെ കഴിച്ചത് ആണെങ്കിലോ? യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രമാണ് Cocaine Bear. '80 കളിലെ അമേരിക്കയിൽ നടന്ന സമാനമായ സംഭവത്തെ കുറിച്ചുള്ളതാണ് സിനിമ. എന്നാൽ സിനിമാറ്റിക് ആയ കാര്യങ്ങൾ ധാരാളം ഇതിൽ ഉണ്ട് താനും.

യഥാർത്ഥ സംഭവങ്ങൾ ഇത്ര വയലന്റ് അല്ലായിരുന്നു. എന്നാൽ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ chaotic ആയ അന്തരീക്ഷവും, ഒപ്പം ഇതിലെ കരടിയെയും ആണ്‌. ഇഷ്ടം എന്ന് പറഞ്ഞാൽ വളരെ വയലന്റ് ആയ, തന്റെയും തനിക്കു ഇഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്ന ഭ്രാന്തിയായ ഒരു കരടി. കൂടുതൽ romanticize ചെയ്തു വലിയ സംഭവങ്ങൾ ഈ കരടിയെ കുറിച്ച് പറയാമെങ്കിലും അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ ഒരു വയലന്റ് ത്രില്ലർ കാണുന്ന ആളെ രസിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. പ്രത്യേകിച്ചും ഇതിലെ പല കഥാപാത്രങ്ങളും, ഈ സംഭവങ്ങളുടെ തുടക്കവും എല്ലാം മാലപ്പടക്കം പോലെ ഒരു ചെയിൻ ആയി പോവുകയാണ്.

  എല്ലാവർക്കും ഇഷ്ടമായിക്കൊള്ളണം എന്നില്ല Cocaine Bear. പ്രത്യേകിച്ചും ഇതിന്റെ വയലന്റ് സ്വഭാവം കാരണം, അല്ലെങ്കിൽ പ്രതീക്ഷിക്കാവുന്ന കഥയല്ലേ എന്നുള്ള തോന്നൽ ഉണ്ടായാൽ. എന്നാൽ ചെറിയ ബഡ്ജറ്റിൽ അവതരിപ്പിച്ചു വലിയ ലാഭം കിട്ടിയ ചിത്രം പ്രേക്ഷകരെ രസിപ്പിച്ചിട്ടു ഉണ്ടാകുമല്ലോ? പിന്നെ പറയാൻ മറന്നു പോയി.'80 കളിലെ സംഗീതം ആണ്‌ ചിത്രത്തിൽ ഉള്ളത്. ശരിക്കും സിനിമയ്ക്ക് അത്തരം ഒരു കാലഘട്ടത്തിന്റെ ഫീൽ നൽകാൻ ഈ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.

എനിക്ക് ഇഷ്ടമായി ചിത്രം. കണ്ടു നോക്കുക.

സിനിമയുടെ ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.


   

Monday, 20 March 2023

1681. Vaalvi (Marathi, 2023)

1681. Vaalvi (Marathi, 2023)

          Thriller, Comedy

           Streaming on Zee5





⭐️⭐️⭐️⭐️/5


ആർക്കും സംശയം ഉണ്ടാകാത്ത രീതിയിൽ ഭാര്യയെ കൊലപ്പെടുത്താൻ അനിക്കേതും അയാളുടെ കാമുകിയും തീരുമാനിക്കുന്നു. എന്നാൽ Perfect Crime ആകും എന്ന് കരുതി അവർ പ്ലാൻ ചെയ്ത കൊലപാതകത്തിൽ ചില വഴിതിരിവുകൾ ഉണ്ടാകുന്നു. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ധാരാളം ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ്‌ മറാത്തി ചിത്രമായ Vaalvi അവതരിപ്പിക്കുന്നത്.



  ഈ വർഷത്തിൽ ഇത് വരെ ഇറങ്ങിയ ചിത്രങ്ങളിൽ ഇത്രയും ട്വിസ്റ്റും സസ്പെൻസും ഉള്ള സിനിമ വേറെ ഒന്നും ഇല്ല എന്നാണ് Vaalvi കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. വെറും ഒരു മണിക്കൂർ 40 മിനിറ്റ് ഉള്ള ചിത്രം തുടക്കം മുതൽ അവസാനം ക്രെഡിറ്റ്സ് എഴുതി കാണിക്കുന്നത് വരെ ട്വിസ്റ്റ് ആയിരുന്നു.ഡാർക്ക്‌ ഹ്യൂമർ ആയിട്ടാണ് സിനിമയിലെ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ വിരസമായി തോന്നി എന്ന് പറയാവുന്ന ഭാഗങ്ങൾ തീരെ ഇല്ലായിരുന്നു.

സിനിമയിലെ പല സംഭവങ്ങളും സ്ലാപ്പ്സ്റ്റിക്ക് കോമഡി ആയി മാറുമായിരുന്നിട്ടും അതിൽ ഈ ട്വിസ്റ്റുകൾ കൊണ്ട് വന്നു കൂടുതൽ interesting ആക്കുകയാണ് ചെയ്തത്.


  സിനിമയിലെ വഴിതിരിവുകൾ അധികം പ്രവചിക്കാൻ ആകാത്തത് കൊണ്ട് തന്നെ ചില സമയങ്ങളിൽ ടി വിയിൽ നിന്നും കണ്ണ് മാറിയാൽ വീണ്ടും rewind ചെയ്തു കാണേണ്ടി വന്നിരുന്നു. മൊത്തത്തിൽ, സിനിമയെക്കുറിച്ച് അധികം ഒന്നും വായിക്കാതെയും അറിയാതെയും കണ്ടത് കൊണ്ട് തന്നെ അപ്രതീക്ഷിതമായി മുന്നിൽ കിട്ടിയ നല്ലൊരു ഹിച്കോക്കിയൻ രീതിയിൽ അവതരിപ്പിച്ച ചിത്രമായായി Vaalvi അനുഭവപ്പെട്ടൂ.



1681. Vaalvi (Marathi, 2023)

          Thriller, Comedy

           Streaming on Zee5


1995. Drop ( English, 2025)